വേങ്ങര: ഒരു വർഷം മുമ്പ് അന്തരിച്ച വേങ്ങരയിലെ പൊതു പ്രവർത്തകനും പാലിയേറ്റീവ് കമ്മിറ്റി അംഗവുമായിരുന്ന എ. കെ. അബു ഹാജിയുടെ സ്വപനമായിരുന്ന വേങ്ങര പാണ്ടികശാലയിലെ ചെമ്മാടൻ നാരായണന് വീട് എന്ന സ്വപനം ഇന്ന് സാക്ഷാൽക്കരിച്ചു.
സ്വന്തമായി വീടില്ലാത്ത, ലോട്ടറി വില്പനക്കാരനായിരുന്ന നാരായണന് അപകടത്തിൽ ഗുരുതരമായ പരി ക്കേൽക്കുകയും വീൽ ചെയറിനെ ആശയിക്കേണ്ടി വരികയും ചെയ്ത സാഹചര്യത്തിൽ അദ്ദേഹത്തിന് വീടൊരുക്കാൻ വേണ്ടി പാണ്ടികശാലയിൽ 4 സെന്റ് ഭൂമി വിലക്ക് വാങ്ങി തറപണി ആരംഭിച്ചെങ്കിലും അബു ഹാജിയുടെ ആക്‌സ്മിക മരണം കാരണം പണി നിർത്തി വെക്കുകയുമായിരുന്നു. പിന്നീട് വേങ്ങര പാലിയേറ്റീവ് പ്രസിഡന്റ് ഹംസ പുല്ലമ്പലവൻ ജനറൽ കൺവീന റായിരുന്ന നിർമാണ കമ്മിറ്റി കമ്മിറ്റി വിപുലീകരിച്ചു ഈ വിഷയം ഏറ്റെടുക്കുകയും വേങ്ങര പഞ്ചായത്ത് ലൈഫ് പദ്ധതിയിൽ അനുവദിച്ച ഫണ്ടും പ്രാദേശിക കമ്മിറ്റിയുടെ സഹായത്താൽ സ്പോൺസർഷിപ്പ് വഴിയും സംഭാവന യായും 5 ലക്ഷത്തോളം പൊതുജനങ്ങളിൽ നിന്ന് സംഭരിച്ചു വീട് പണി പൂർത്തിയാക്കു കയുമായിരുന്നു.
ഇന്ന് കാലത്ത് 8.30 നു ലളിതമായ ചടങ്ങിൽ വെച്ച് അബു ഹാജിയുടെ മകൻ യൂനുസ് എ. കെ. വീട്ടുടമ നാരായണനും അമ്മക്കും വീടിന്റെ താക്കോൽ കൈ മാറി.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം സഫീർ ബാബു, പഞ്ചായത്ത് അംഗങ്ങളായ യൂസഫ് അലി വലിയോറ, ആരിഫ മടപ്പള്ളി, പാലിയേറ്റീവ് ഭാരവാഹികളായ, അഹമ്മദ് ബാവ കൊളക്കാട്ടിൽ, പി. പി. കുഞ്ഞാലി മാസ്റ്റർ, മുഹമ്മദ് മാളിയേക്കൽ, അമീറലി ഇത്തിക്കൽ, ബഷീർ പുല്ലമ്പലവൻ, റഫീഖ് പി കെ, അലവി എം. പി, അഷ്‌റഫ് പാലേരി, അബ്ദു ൽസലാം കെ, ഹംസ എ. കെ, കുട്ടി മോൻ ചാലിൽ, എന്നിവരും പ്രാദേശിക കമ്മിറ്റി അംഗങ്ങളായ കുഞ്ഞാവ ചെള്ളി, അബ്ദുൽ ലത്തീഫ് പി. കെ എന്ന ഇപ്പു, സലീം ബാവ, എന്നി വരും എന്നിവരും പങ്കെടുത്തു.
◻️◻️◻️◻️◻️◻️◻️◻️
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ