തേഞ്ഞിപ്പലം : നാല് ദിവസങ്ങളിലായി നടന്നുവന്ന മുപ്പത്തി അഞ്ചാമത് വേങ്ങര ഉപജില്ല സ്കൂൾ കലോത്സവം കാലിക്കറ്റ് യൂണിവേഴ്സിറ്റി ജി.എം.എച്ച് .എസ്. സ്ക്കൂളിൽ സമാപിച്ചു.
കലോത്സവ നഗരിയിൽ വാഹന ഗതാഗത നിയന്ത്രണവുമായി മലപ്പുറം ജില്ലാ ട്രോമാ കെയർ വളണ്ടിയർമാർ സാന്നിധ്യമറിയിച്ചു
നവംബർ നാലിനാണ് കലോത്സവം ആരംഭിച്ചത്. കലോത്സവ നഗരിയിലൂടെ കടന്നു വരുന്ന വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും യാത്രാ തടസ്സമില്ലാതെ ഗതാഗത നിയന്ത്രണത്തിന് മലപ്പുറം ജില്ലാ ട്രോമാ കെയർ തേഞ്ഞിപ്പലം, വേങ്ങര എന്നീ സ്റ്റേഷൻ യൂണിറ്റിൽ നിന്നുമായി ഇരുപത്തി നാലോളം വളണ്ടിയർമാരുടെ സേവനം ശ്രദ്ധേയമായി.
നാല് ദിവസം തുടർച്ചയായി കൃത്യ നിഷ്ഠതയോടെ തങ്ങളിൽ ഏല്പിച്ച ഉത്തരവാദിത്വം നിറവേറ്റിയ ട്രോമാകെയറിനുള്ള അംഗീകാരമായി ഉപഹാരം നൽകി ആദരിച്ചു.
തേഞ്ഞിപ്പലം സ്റ്റേഷൻ യൂണിറ്റ് ജനറൽ സെക്രട്ടറി ലതീഷ് കുമാർ നൗഷാദ് കെ.എം BPC വേങ്ങര, പ്രതാപ്.കെ പ്രിൻസിപ്പാൾ GMHSS -CUC എന്നിവരിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ