തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ തീ പിടുത്തം.ഇന്ന് രാത്രി 8 മണിയോടെ ഹോസ്പിറ്റലിലെ ഓപ്പറേഷൻ തിയേറ്ററിന്റെ ബിൽഡിങ്ങിൽ യുപിഎസിന്ആണ് തീ പിടിച്ചത്
സംഭവം ശ്രദ്ധയിൽ പെട്ടതോടെ അധികൃതരും നാട്ടുകാരും തീ അണക്കാൻ ശ്രമം നടത്തി. താനൂരിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർ ഫോയ്‌സ് സഥലത്തെത്തിയ ശേഷമാണ് പൂർണമായും തീ അണച്ചത്.മറ്റു ഭാകങ്ങളിലേക്ക് ഒന്നു തീ പടർന്നിട്ടില്ല സംഭവത്തിൽ ആർക്കും പരിക്കുകൾ ഇല്ല.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ തീപിടുത്തം; ആളപായമില്ല.
തിരൂരങ്ങാടി:
താലൂക്ക് ആശുപത്രിയിൽ തീപിടുത്തം.ഫാർമസിക്ക് മുകളിൽ ഒന്നാം നിലയിൽ ഓപ്പറേഷൻ തീയേറ്ററിന് സമീപം സ്ഥാപിച്ചിരുന്ന യു.പി.എസി.ൽ നിന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിവരം. ആളപായമില്ലെന്നും രോഗികൾ പൂർണ്ണ സുരക്ഷിതരാണെന്നും ആശുപത്രി സുപ്രണ്ട് ഡോ: പ്രഭുദാസ് പറഞ്ഞു.
തിയേറ്ററിലുണ്ടായിരുന്നവരെ അവിടെനിന്നും മാറ്റി. ട്രോമാ കെയർ വളണ്ടിയർമാരും നാട്ടുകാരും സന്ദർഭോജിതമായി ഇടപ്പെട്ടതോടെ വലിയ അകടം ഒഴിവായി.
താനൂരിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ പൂർണമായും അണച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ