മുന്നിൽ വേങ്ങര തന്നെ റവന്യൂ ജില്ലാ കലോത്സവത്തിൽ 219 ഇനങ്ങളുടെ മത്സരം പൂർത്തിയായപ്പോൾ 561പോയിന്റുമായി വേങ്ങര ഉപജില്ല ഒന്നാമത്
കോട്ടക്കൽ: റവന്യൂ ജില്ലാ കലോത്സവത്തിൽ 219 ഇനങ്ങളുടെ മത്സരം പൂർത്തിയായപ്പോൾ 561പോയിന്റുമായി വേങ്ങര ഉപജില്ല ഒന്നാമതും, 551പോയിന്റുമായി മലപ്പുറം ഉപജില്ല രണ്ടാമതും 538 പോയിന്റുമായി കൊണ്ടോട്ടി ഉപജില്ല മൂന്നാമതുമായി മുന്നേറുന്നു,
യു.പി വിഭാഗം 131 പോയിന്റുമായി പെരിന്തൽമണ്ണ ഉപജില്ലയും ഹൈസ്‌കൂൾ വിഭാഗത്തിൽ 223പോയിന്റുമായി മങ്കട ഉപജില്ലയും ഹയർ സെക്കൻഡറി വിഭാഗത്തിൽ 246 പോയിന്റുമായിവേങ്ങര ഉപജില്ലയും മുന്നേറുന്നു.
സംസ്‌കൃതം വിഭാഗത്തിൽ 88പോയിന്റുമായി മേലാറ്റൂർ ഉപജില്ലയും ഹൈസ്‌കൂൾ വിഭാഗത്തിൽ 68 പോയിന്റുമായി മേലാറ്റൂർ ഉപജില്ലയും ഒന്നാം സ്ഥാനത്ത് തുടരുന്നു
അറബി യു.പി വിഭാഗം 55 പോയിന്റുമായി പെരിന്തൽമണ്ണ, മലപ്പുറം , അരീക്കോട്, കുറ്റിപ്പുറം, കിഴിശ്ശേരി ഉപജില്ലകൾ തമ്മിൽ കടുത്ത മൽസരം നടക്കുന്നു. അറബി ഹൈസ്‌കൂൾ വിഭാഗത്തിൽ 70പോയിന്റുമായി മങ്കട, പെരിന്തൽമണ്ണ ഉപജില്ലകൾ ഒന്നാം സ്ഥാനത്ത് മുന്നേറുന്നു
സ്‌കൂൾ വിഭാഗത്തിൽ (ഓവറോൾ) സി.എച്ച്.എം.എച്ച്.എസ്.എസ് പൂക്കരത്തറ 163പോയിന്റുമായി ഒന്നാം സ്ഥാനത്തും 157പോയിന്റുമായി ആർ.എം.എച്ച്.എസ് മേലാറ്റൂർ രണ്ടാം സ്ഥാനത്തും 132പോയിന്റുമായി പി.കെ.എം.എം.എച്ച്.എസ് എടരിക്കോട് മൂന്നാം സ്ഥാനത്തും മുന്നേറുന്നു. ഇതുവരെ 66 അപ്പീലുകളാണ് വന്നത്. ഇന്നലെ 14 അപ്പീലുകൾ വന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ