ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വാളയാറിൽ കാറപകടത്തിൽ പെട്ട് വേങ്ങര സ്വാദേശിമരണപെട്ടു

  വേങ്ങര :വാളയാറിൽ കാറപകടത്തിൽ പെട്ട്   വേങ്ങര സ്വാദേശിമരണപെട്ടു. വേങ്ങര ചേറൂർ റോഡ് മിനി ബസാർ സ്വദേശി പുല്ലമ്പലവൻ മുഹമ്മദ് മുസ്തഫയുടെ മകൻ ജംഷാദ് നസിരി (34) ആണ് മരണപ്പെട്ടത്.  ചേറൂർ സ്വദേശി ഖാൻ ബാവ എന്നറിയപ്പെടുന്ന  ബാവ മാരക പരിക്കുകളോടെ ചികിത്സയിലാണ്. തിരിപ്പൂരിലേക്ക് പോകുന്ന വഴിമധ്യേ എതിരെ വന്ന ഇന്നോവ കാറുമായി ഇവർ സഞ്ചരിച്ച ഹ്യുണ്ടായി കാറ്‌ കൂട്ടിയിടിക്കുകയായിരുന്നു .

കേരളത്തിൽ ആദ്യമായി 30 km കണ്ണ് കെട്ടി ബൈക്കോടിച്ചു

/> സ്ത്രീകൾ സുരക്ഷിതരാണോ? സമൂഹത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന പീഡനങ്ങൾക്കെതിരെ ഐഡിയൽ ഡ്രീമേഴ്സ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയും .. വേങ്ങര മിനി ബസാർ സാഗർ ആർട്സ് & സ്പോട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ സുജിത്ത് കോട്ടമാട് കേരളത്തിൽ ആദ്യമായി 30 km കണ്ണ് കെട്ടി ബൈക്കോടിച്ചു  .വേങ്ങര  സബ് ഇൻസ്പെക്ടർ ഫ്ലാഗ് ഓഫ് ചെയ്തു . വീഡിയോ  <  <!-

വലിയോറഏരിയ പ്രവാസി സംഗമം ശ്രദ്ധേയമായി

വലിയോറ: വലിയോറ ഏരിയ പ്രവാസി സംഗമം ശ്രദ്ധേയമായി. ഇന്ന് 3:30 മുതൽ വലിയോറ പാണ്ടികശാല KRKSS സ്കൂളിൽ വെച്ച് വേങ്ങര പഞ്ചായത് 17-ാം വാർഡ് വികസന സമിതി സംഘടിപ്പിച്ച പ്രവാസി സംഗമം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ കുഞ്ഞാലൻകുട്ടി ഉദ്ഘാടനം ചെയ്തു. മടപ്പള്ളി മൂസക്കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമ ബോർഡ് ജില്ലാ ലെയ്സൺ ഓഫീസർ സലീം വടക്കൻ ക്ലാസ്സെടുത്തു.യൂസുഫലി വലിയോറ  പി.കെ ബാവ ,ടി. സമീറലി എന്നിവർ സംസാരിച്ചു..               പ്രവാസകൾക്ക് സലീം വടക്കൻ ക്ലാസ്സെടുക്കുന്നു

ലിയാലംസ് വലിയോറ യിൽ 17/04/2017 തിങ്കളാഴ്ച പ്രവർത്തനം തുടങ്ങും

വലിയോറ : ടോപ്ട്ടിമ പാദരക്ഷകൾ വിപണിയിൽ ഇറങ്ങുന്നു വലിയോറ ദാറുൽ മആരിഫ് അറബി കോളേജിന് സമീപം പുതുതായി തുടങ്ങുന്ന ലിയാലാംസ് ഫൂട്ടിംഗ്സ് ഇന്ത്യ എൽ എൽ പി യുടെ ഉദ്ഘാടനവും പ്രൊഡക്റ്റ് ലോഞ്ചിംഗും 17/4/17 ന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിക്കുന്നു ചടങ്ങിൽ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലികുട്ടി ,എ പി  അനിൽ കുമാർ എം ൽ എ വി കെ  കുഞ്ഞാലൻ കുട്ടി വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ടി  അലവി കുട്ടി CPiM CP അബൂബക്കർ .ഫൂമ (പ്രസിഡന്റ് ഫുട് വേർ മാനുഫാക്ചേഴ്സ് അസോസിയേഷൻ) ഫൈസൽ സുരഭി (സംസ്ഥാന പ്രസിഡന്റ്  ഫുട് വേർ ഡീലേഴ്സ് അസോസിയേഷൻ) PT മൂസ  (സംസ്ഥാന സെക്രട്ടറി ഫുട് വേർ ഡീലേഴ്സ് അസോസിയേഷൻ തുടങ്ങിയ മത സാമൂഹിക സാംസകാരിക ബിസിനസ് രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബദ്ധിക്കുന്നു  . ഇറ്റാലിയൻ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന മെഷിനറി ,ടോപ്ട്ടിമ പാദരക്ഷകൾക്ക് കേരളം, തമിഴ്നാട്, കർണാ ടക, ഗൾഫ് രാജ്യങ്ങളിലും ഡീലർമാരെ നിയമിച്ചിട്ടുണ്ടെന്ന് ഡയറക്ടർമാരായ മുസ്തഫ .ഇസ്മായിൽ.മൊയ്തീൻകുട്ടി. സൈദലവി, എന്നിവർ പറഞ്ഞു

വലിയോറ പടത്തിന്ന് തീപിടിച്ചു

വലിയോറ : വലിയോറപടത്തിന്റെ ഒരു ഭാഗം കത്തിനശിച്ചു . കഴിഞ്ഞദിവസം രാത്രി വലിയോറ പടത്തെ പാലിച്ചിറമാട് ഭാഗത്താണ് തീപിടുത്തമുണ്ടായത് .തീപടരുന്നത് ശ്രദ്ധയിൽപെട്ട സമീപവാസികൾ ഉടൻ ഫെർഫോസിനെ വിവരം അറിയിക്കുകയും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീഅണച്ചു .വേനൽക്കാലത്തെ ശക്തമായ ചൂടിനാൽ പടത്തെ അടിക്കടുക്കൽ ഉണങ്ങികരിഞ്ഞ നിലയിലാണ് ഇതിൽ  അശ്രദ്ധയായി വലിച്ചെറിയുന്ന ബീഡികുറ്റികളും തീപ്പെട്ടി കൊള്ളികളിൽ നിന്നുമാണ് തീപടരുന്നതെന്ന് നാട്ടുകാർ പറഞ്ഞു . കഴിഞ്ഞാ വർഷവും വലിയോറ പടത്തിൽ തീപടർന്നിരുന്നു lass="separator" style="clear: both; text-align: center;">

കോട്ടക്കലിൽ വലിയോറ ടീം റെനേഴ്‌സ് ആയി

ഇന്നലെ കോട്ടക്കലിൽ നടന ഓൺഡേ ഫെഡ്‌ലൈറ്  വോളിബോൾ ട്യുർലമെന്റിൽ വലിയോറ ടീം റണേഴ്‌സ്  ആയി .വലിയോറ ടീമിനുവേണ്ടി അഭിലാഷ്,മുനീർ,റഷീദ്,അനീഷ്‌,മഹറൂഫ്,ഫാരിസ്‌,സഫ്‌വാൻ,ഇംതിയസ് എന്നിവർ കളിച്ചു.കഴിഞ്ഞആഴിച്ച കോട്ടക്കൽ അട്ടിരിപാടിയിൽ ഇതെ ടീം വിന്നേഴ്സ് കരസ്ഥമാക്കിയിരുന്നു വലിയോറ ടീമിന്ന്  ക്യാഷ്അവാർഡ്‌  നൽകുന്നു  വലിയോറ ടീമിന്ന്  ട്രോഫി  നൽകുന്നു 

വലിയോറയിൽ കുഞ്ഞാലിക്കുട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണം

UDF സ്ഥാനാർഥി പി കെ കുഞ്ഞാലികുട്ടിയും മറ്റു യൂ ഡി ഫ് നേതാകളും  വലിയോറയിലെ പുത്തനങ്ങാടി,പാറമ്മൽ,അടക്കപുര,പാണ്ടികശാല എന്നിവിടങ്ങളിൽ   വോട്ടർമാരെ നേരിൽകണ്ട്‌  വോട്ട് അഭ്യർത്ഥിക്കുവാനെത്തി .ഇന്ന് രാവിലെ 9 മണിക്ക് പാക്കടപ്പുറായയിൽ നിന്നും ആരംഭിച്ച തിരഞ്ഞെടുപ്പ് പ്രചരണം കച്ചേരിപ്പടിവഴി 10:15 ഓടെ വലിയോറയിൽ പ്രവേശിച്ചു വിവിധകേന്ദ്രങ്ങളിലെ പ്രാദേശിക നേതാക്കൾ കുഞ്ഞാലിക്കുട്ടിയെ ഹാരാർപ്പണം നൽകി സീകരിച്ചു

പൂക്കളം പ്രീമിയർ ലീഗിൻ ആവേശകരമായ തുടക്കം

Disco Arts&Sports Club പൂക്കുളം ബസാർ സംഘടിപ്പിക്കുന്ന ആവേശം അല തല്ലിയ ജനകീയ ഫുട്ബാൾ മാമാങ്കം പൂക്കളം പ്രീമിയർ ലീഗിൻ ആവേശകരമായ തുടക്കം ഉൽഘടനമത്സരത്തിൽ വേങ്ങര പഞ്ചായത് പതിനാലാം വാർഡ്‌ മെമ്പർ പറങ്ങോടത് അബ്ദുൾ അസിസ്  കൈപ്രൻ അസിസ് ,KT അബ്ദു എന്നിവർ കളിക്കാരെ പരിചയപ്പെടൂ  ട്യുർലമെന്റിനു തുടക്കം കുറിച്ചു.

വോളിബോൾ ട്യുർലമെൻറ് വലിയോറ ടീം വിജയികളായി

വലിയോറ:ഇന്നലെ രാത്രി 7Pm മുതൽ കോട്ടക്കൽ ആട്ടീരി പാടിയിലെ ഫെഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന വോളിബോൾ ട്യുർലമെന്റിൽ വെള്ളച്ചാലിനെ തുടർച്ചയായ മൂന്നു സെറ്റിന് പരാജയപ്പെടുത്തി വലിയോറ ടീം വിജയികളായി

അബ്ദുറബ്ബ് ബാക്കിക്കയം സന്ദർശിച്ചു

വലിയോറ: കടലുണ്ടി പുഴയിലെ വലിയോറ പാണ്ടികശാല ബാക്കിക്കയംകടവിൽ പുതുതായി നിർമിക്കുന്ന റെഗുലേറ്ററിന്റെ നിർമാണം നേരിൽകണ്ട് വിലയിരുത്തുന്നതിനുവേണ്ടി ഇന്ന് രാവിലെ തിരുരങ്ങാടി എം ൽ എ. പി കെ  അബ്ദുറബ്ബ് സാഹിബ്‌  ബാക്കികായം സന്ദർശിച്ചു ,കഴിഞ്ഞ മാസം വേങ്ങര എം ൽ എ . പി കെ കുഞ്ഞാലികുട്ടിയും ഉദോഗസ്ഥരും റെഗുലേറ്റർ പ്രദേശം സന്ദർശിച്ചിരുന്നു . ഈ തടയണയുടെ പണി പൂർത്തിയായാൽ വേങ്ങര - തിരുരങ്ങാടി  നിയോജനമണ്ഡലങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും .21കോടി രൂപ ചെലവഴിച്ചാണ് ഇവ നിർമിക്കുന്നത്

PYS പരപ്പിൽ പാറ സൂപ്പർ ലീഗിൽ സൂപ്പർ കിംഗ്സ് ജേതാക്കളായി

PYS പരപ്പിൽ പാറ സൂപ്പർ ലീഗിൽ സൂപ്പർ കിംഗ്സ് ജേതാക്കളായി'   ഇന്നലെനടന്ന ഫൈനൽ മത്സരത്തിൽ ടീം Rainbow യെ പരാജയപ്പെടുത്തി ടീം Super kings  Fifa Travels സ്പോൺസർ ചെയ്യുന്ന ട്രോഫിയും Comfort  Travels സ്പോൺസർ ചെയ്യുന്ന ക്യാഷ് അവാർഡും കരസ്ഥമാക്കി. ജേതാക്കൾക്കുള്ള ട്രോഫി വേങ്ങര ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ AK മുഹമ്മദലി സാഹിബും ക്യാഷ് അവാർഡ് Comfort Travels പ്രതിനിധി സാദിഖ് തങ്ങളും കൈമാറി. Runners ടീമിനുള്ള Fifa Travels സ്പോൺസർ ചെയ്യുന്ന ട്രോഫി മൂസ കീരി , ഷാഫി EK എന്നിവർ ചേർന്നും MK Industries സ്പോൺസർ ചെയ്യുന്ന ക്യാഷ് അവാർഡ് ഹസ്സൻ കുറുക്കനും കൈമാറി. " style="clear: both; text-align: center;">  ടൂർണമെന്റിലെ മികച്ച കളിക്കാരൻ  : മുഹ്യ്യദ്ധീൻ കീരി (ടീം Yuvadhara)  ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർ: സാദിഖ് കീരി (ടീം Rainbow) ടൂർണമെന്റിലെ മികച്ച പ്രതിരോധം തീർത്ത കളിക്കാരൻ: മുശ് ഫിർ (ടീം Rainbow) ടൂർണ്ണമെന്റിലെ ടോപ് സ്കോറർ: മുഹ് യ്യദ്ധീൻ കീരി (ടീം Yuvadhara) ടൂർണ്ണമെന്റിലെ ക്ലാസിക്കൽ പ്ലയർ: മുജീബ് ചെള്ളി (ടീം Super kingട) ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരൻ:

100% ജൈവ രീതിയിൽ കൃഷിചെയ്ത തണ്ണിമത്തൻ വിളവെടുത്തു

വലിയോറ:വലിയോറപ്പാടത്ത് 100%ജൈവ രീതിയിൽ തണ്ണിമത്തൻ കൃഷിചെയ്ത് വിളവെടുപ്പ് നടത്തി വലി യോറപ്പാടത്തെ ഏറ്റവും വലിയകർഷകനായി അറിയപ്പെടുന്ന വലിയോറ  പാലച്ചിറമാട് സ്വദേശി പള്ളിയാളി ഹംസയാണ് കൃഷി ചെയ്തത് . ഇതുകൂടാതെ തണ്ണി മത്തൻ, നേന്ത്ര വാഴ , കപ്പ മുതലായ വിവിധ കൃഷികൾ  20.ഏക്രയിലധികം സ്ഥലത്ത് അദ്ദേ ഹംകൃഷി  ചെയ്യുന്നുണ്ട്.വേങ്ങര കൃഷിഭവൻ ഓഫീസർ മുഹമ്മദ്‌ നജീബ് സാറിൻറെയും , കൃഷി അസിസ്റ്റന്റ് ബിജോയ്‌ മുതലായവരു ടെയും  പ്രോത്സാഹനവും , നിസ്സീമമായ സഹകരണവും , സഹായവു മാണ്  അദ്ദേഹത്തിൻറെ പ്രയത്നത്തിന് പ്രചോദനമായത്. വിളയിറ ക്കിയത് മുതൽ വിളവെടുപ്പ് നടത്തുന്നത് വരെ കൃഷി ഓഫീസർ മുഹ മ്മദ്‌ നജീബ് സാറിൻറെയും ,മറ്റും നിരീക്ഷ ണവും ,സംരക്ഷണവും അദ്ദേഹത്തിൻറെ കൃഷിക്ക് ലഭിച്ചിട്ടുണ്ടായിരുന്നു . അതുകൊണ്ട് ത ന്നെയാണ് വിളവെ ടുപ്പിന് കൃഷി ഓഫീസർ മുഹ മ്മദ്‌ നജീബ് സാറിനെ യും , കൃഷി അസിസ്റ്റന്റ് ബിജോയിയും,അഞ്ചുകണ്ടൻ അബുഹാജിയും  ത്യേക ക്ഷ ണിതാക്കളായി വലിയോറ പടത്തെ  ജലസേചനത്തിൻറെ അപര്യാപ്തത കൃഷിക്ക് നേ രിട്ടിട്ടുണ്ടെന്ന് കൃഷി ഓഫീസറോട് ഹം സ പ രാതിപ്പെടുകയുണ്ടായി . ജല സേചന സൗകര്യം വലി യോറ പ്പാടത്ത് ഉണ്ടങ്കിലും പകുതിയോളം ഭാഗത്

മുൻ വേങ്ങര മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്‌ എ പി കുഞ്ഞാപ്പുഹാജി മരണപെട്ടു J

വലിയോറ: മുൻ വേങ്ങര മണ്ഡലം മുസ്ലിംലീഗ് വൈസ് പ്രസിഡന്റും പഴയ കാല കോൺട്രാക്ടറുമായിരുന്ന വലിയോറ മുതലമാട്‌ സ്വദേശി  എ പി. കുഞ്ഞാപ്പു ഹാജി മരണപ്പെട്ടു.മയത് നിസ്കാരം നാളെ രാവിലെ 10 മണിക്ക് വലിയോറ മുതലമാട്‌ ജുമാമസ്ജിദിൽ അദ്ദേഹത്തിന അല്ലാഹുമഗ്ഫിറത്ത് നൽകട്ടെ.പ്രത്യേകം പ്രാർതിക്കുക

മുസ്ലിംലീഗ് നേതാവ് എ പി കുഞ്ഞാപ്പു ഹാജി മരണപെട്ടു

വലിയോറ: മുൻ വേങ്ങര മണ്ഡലം മുസ്ലിംലീഗ് വൈസ് പ്രസിഡന്റും പഴയ കാല കോൺട്രാക്ടറുമായിരുന്ന വലിയോറ മുതലമാട്‌ സ്വദേശി  എ പി. കുഞ്ഞാപ്പു ഹാജി മരണപ്പെട്ടു.മയത് നിസ്കാരം നാളെ രാവിലെ 10 മണിക്ക് വലിയോറ മുതലമാട്‌ ജുമാമസ്ജിദിൽ അദ്ദേഹത്തിന അല്ലാഹുമഗ്ഫിറത്ത് നൽകട്ടെ.പ്രത്യേകം പ്രാർതിക്കുക

എ എം യൂ പി സ്കൂളിൽ പറവകൾക്ക് തണ്ണീർ കുടങ്ങൾ സ്ഥാപിച്ചു

വലിയോറ : താങ്ങാവുന്നതല്ല ഈ വെയിൽ .,, വരണ്ട ഭൂമിയിൽ സ്വന്തം സങ്കേതത്തിനരികിൽ ദാഹജലമില്ലാതെ  ,, പറവകൾ അവശരാവുമ്പോൾ കണ്ടു നിൽക്കുന്നതെങ്ങിനെ ,,  പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുടെ ഭാഗമായി അടക്കപുര എ എം യൂ പി സ്കൂളിൽ തണ്ണീർകുടങ്ങൾ സ്ഥാപിച്ചു  ഇതിന്റെ ഉൽഘടനം ഹെഡ്മാസ്റ്റർ തങ്ങൾ മാഷ് കുടത്തിൽ വെള്ളം നിറച്ചു നിർവഹിച്ചു . സുബൈർ മാഷ് ,അൻസബ് ഹസൻ ,ഉനൈസ് വലിയോറ,നെസീൽ,സ്കൂളിലെ വിദ്ധാർത്ഥികൾ മുതലായവർ പങ്കെടുത്തു  ഒരു മൺപാത്രത്തിൽ ഒരൽപ്പം ജലം പക്ഷികൾക്കായി  നിങ്ങളുടെ വീട്ടു പരിസരത്തോ മറ്റോ തൂക്കിയിടു ator" style="clear: both; text-align: center;">

വി വി സി വലിയോറയുടെ സജീവ പ്രവർത്തകൻ എം പി ഇക്ബാൽ മരണപെട്ടു

വി വി സി വലിയോറ യുടെ പഴയകാല കളിക്കാരനും ഇപ്പോൾ വി വി സി വലിയോറ യുടെ സജീവ പ്രവർത്തകനുമായ  മുതലമാട് മൂട്ടപ്പറമ്പൻ മുഹമ്മദ് ഇഖ്ബാൽ മരണപ്പെട്ടു.കഴിഞ്ഞ വെള്ളിയാഴ്ച്ച കോട്ടക്കലിൽ നിന്നും ബൈക്കിൽ വീട്ടിലേക്കു വരുമ്പോൾ ദേശീയപാതയിലെ പാലച്ചിറ മാട് വെച്ചു  അപകടത്തിൽ പെടുകയായിരുന്നു  മൂന്ന് ദിവസമായി കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു.

msf breath: ലോഗോ പ്രകാശനം ചെയ്തു*

msf breath: ജില്ലയിലെ msf ന്റെ പ്രവർത്തകരെ ഉൾപ്പെടുത്തി മലപ്പുറം ജില്ല msf കമ്മിറ്റിയുടെ മേൽനോട്ടത്തിൽ msf breath ചാരിറ്റബ്ൾ ഓർഗനൈസേഷൻ* ന്റെ ലോഗോ ബഹു: പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾപ്രകാശനം നിർവഹിച്ചു.വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തിന് വേണ്ടി ജീവൻ ബലി അർപ്പിക്കേണ്ടിവന്ന നമ്മുടെ പ്രിയ*അരിയിൽ അബ്ദുൽ ഷുക്കൂറിന്റെ* സ്മരണയിൽ,,നമുക്കിടയിൽ കഷ്ടത അനുഭവിക്കുന്ന ഒരു വിദ്യാർത്ഥി പോലുംഅവഷേശിക്കരുത് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച്,,,മലപ്പുറം ജില്ല ആസ്ഥാനമാക്കിയാണ് ഈ കൂട്ടായ്മ പ്രവർത്തനം ആരംഭിക്കുന്നത്.msf മലപ്പുറം ജില്ല പ്രസിഡന്റ് TP ഹാരിസ്, msf ജില്ല കമ്മിറ്റി അംഗവും, ബ്രീത്ത് ഓർഗനൈസേഷൻ ചെയർമാനുമായ CP ഹാരിസ്, യൂത്ത് ലീ ഗ് *സ്പർശം blood doners* സംസ്ഥാന ജനറൽ സെക്രട്ടറി അനീസ്‌, msf ബ്രീത്ത് കമ്മിറ്റി ഭാരവാഹികളായ അജ്മൽ വളാഞ്ചേരി, അസ്‌ലം ശരീഫ്.സി, സാലിം പുത്തൂർ, ഇബ്രാഹിം A.K,K.T അൽ റാഷിദ്, ഹാസിൽ V. P, ജിഷ്ണു പ്രസാദ്‌,നിതിൻ ബാബു A.T, P. A അർഷദ് ഫാസിൽ, തുടങ്ങിയവർ പങ്കെടുത്തു.

കുഞ്ഞാലിക്കുട്ടി ജയിക്കുമ്പോൾ വേങ്ങരയിൽ കൂടി തെരഞ്ഞെടുപ്പ് നടക്കില്ലേ

"മലപ്പുറത്ത്കു ഞ്ഞാലിക്കുട്ടി ജയിക്കുമ്പോൾ  വേങ്ങരയിൽ കൂടി തെരഞ്ഞെടുപ്പ്  നടക്കില്ലേ?, അത് ഇലക്ഷൻ കമ്മീഷന് നഷ്ടമല്ലേ" എന്നുള്ള  തികച്ചും 'നിഷ്കളങ്കമായ' സംശയങ്ങൾ  ചിലരൊക്കെ  ഉയർത്തിക്കാണിക്കുന്നു. ഒരുപാടൊന്നും  പിറകോട്ടു പോകുന്നില്ല. നമുക്ക് 2009 മുതൽ ഇങ്ങോട്ടുവരാം. അന്ന് നടന്ന  ലോക്സഭാ  പൊതുതെരഞ്ഞെടുപ്പിൽ  കേരളത്തിൽ നിന്നും  മൂന്നു എം എൽ എ മാരാണ് സ്ഥാനാര്ഥികളായത്. കെ സി വേണുഗോപാൽ ആലപ്പുഴയിലും കെവി തോമസ് എറണാകുളത്തും കെ സുധാകരൻ കണ്ണൂരിലും  യു ഡി എഫ് സ്ഥാനാർഥികളായി. മൂന്നുപേരും  തെരഞ്ഞെടുപ്പിൽ  വിജയിച്ചു. എം എൽ എ സ്ഥാനം  മൂന്നുപേരും രാജിവെച്ചു, ഉപതെരഞ്ഞെടുപ്പ്  നടന്നു. മൂന്നിടത്തും  യു ഡി എഫ് പ്രതിനിധികൾ  തെരഞ്ഞെടുക്കപ്പെട്ടു. ശേഷം 2014 ൽ. അന്ന്  ഇടതുപക്ഷ  എം എൽ എ മാരായിരുന്ന എം എ ബേബി കൊല്ലത്തും മാത്യു ടി തോമസ് കോട്ടയത്തും ജനവിധി തേടി. രണ്ടുപേരും ഗംഭീര ഭൂരിപക്ഷത്തിനു തോറ്റതിനാൽ പിന്നീട് ഉപതെരഞ്ഞെടുപ്പ് പോലെയുള്ള അനിഷ്ടസംഭവങ്ങൾ  റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത് അംഗങ്ങളായിരുന്ന വി എസ് ജോയി വർക്കലയിലും  ഇ ടി ടൈസൺ കയ്പമംഗല

കേരള കുണ്ട് വെള്ളച്ചാട്ടത്തിന്റെ വിശേഷങ്ങൾ

കേരള കുണ്ട് വെള്ളച്ചാട്ടം. മനം കുളിരുന്ന കാഴ്ച്ചകളുമായി നമ്മെ വരവേൽക്കുന്ന കരുവാരക്കുണ്ട് കേരള കുണ്ട് വെള്ളച്ചാട്ടം. മലമുകളില് നിന്നും പാറകെട്ടുകളിലൂടെ ഒഴുകി താഴെ നൂറു മീറ്റര് താഴേക്ക് ഒരു സ്വിമ്മിംഗ് പൂള് പോലുള്ള ഒരു കുണ്ടിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ ആ കാഴ്ച്ച ഒന്ന് കാണേണ്ടത് തന്നെയാണ്.. വെള്ളത്തിലേക്ക് ഇറങ്ങാനും കുളിക്കാനും കൂടെ പോയാല് പിന്നെ ഒരു രക്ഷയുമില്ല. മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് നിന്ന് ഏകദേശം 6 കിലോമീടര് അകലെയാണ്. കല്കുണ്ട് എന്ന സ്ഥലത്ത് എത്തുന്നതിനു മുന്നേ. പിന്നെ, അങ്ങോട്ട് പോകുന്ന വഴിയിലെ പ്രകൃതി ഭംഗിയൊക്കെ ആസ്വദിച്ചു മെല്ലെ മെല്ലെ പോകണം വെള്ളച്ചാട്ടത്തിന്റെ 2 കി.മി. അകലെ വരെ ബസ് സര്വീസ് ഉണ്ട്. കാറുകളും അത് വരെയേ പോകൂ.. പിന്നീടങ്ങോട്ട് 2 കിലോമീറ്ററോളം നടത്തം തന്നെ ശരണം. അല്ലെങ്കില് ഒരു പാട് ജീപ്പുകള് ലഭ്യമാണ് (അല്ലെങ്കില് നല്ല ഗ്രൗണ്ട് ക്ലിയറന്സ് ഉള്ള വണ്ടികള് വേണം.). ഒറ്റയ്ക്ക് പോകേണ്ടവര്ക്ക് 300 രൂപ കൊടുത്തു ഒറ്റക്ക് ജീപ്പില് പോകാം. അതല്ല, കൂടുതല് പേരുണ്ടെങ്കില് പോക്കറ്റില് നിന്നെടുക്കേണ്ട ഷെയര് കുറയും. സമയം ഒരു പ്രശ്നമല്ല എന്നിവര്ക്കും ഗ്രൂപ

മുസ്ലിം ലീഗ്‌ സ്താനാർത്ഥിയെ പ്രഖ്യാപിച്ചു.

FLASH NEWS ! മുസ്ലിം ലീഗ്‌ സ്താനാർത്ഥിയെ പ്രഖ്യാപിച്ചു. മലപ്പുറം: മലപ്പുറം പാർലമെന്റ്‌ മന്ധലത്തിൽ മുസ്ലിംലീഗിലെ പി കെ കുഞ്ഞാലികുട്ടി യെ യു ഡി എഫ്‌ സ്താനാർത്തിയായി മൽസരിക്കും. മുസ്ലിം ലീഗ്‌ പ്രസിഡന്റ്‌ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ഷിഹാബ്‌ തങ്ങൾ അൽപസമയം മുംബ്‌ പാണക്കാട്‌ വെച്ചാണു സ്താനാർത്തിയെ പ്രഖ്യാപിച്ചത്‌

പരപ്പിൽ പാറ ബാഡ്മിൻറൻ 20l7 മുഹ്യദ്ധീൻ & എം പി നാസർ സഖ്യo വിജയികളായി

വലിയോറ: രണ്ടാമത് പരപ്പിൽ പാറ ബാഡ്മിൻറൻ  ടുർണമെൻറ് 20l7ൽ മുഹ്യദ്ധീൻ & എം പി നാസർ സഖ്യo വിജയികളായി  ഫൈനൽ മത്സരം ഇന്ന്  രാവിലെ  7 മണിക്ക് പറുങ്കൂച്ചിക്കാട് (ദാറുൽ മആരിഫ് അറബിക് കോളേജ് ) മൈതാനിയിൽ വെച്ചു നടന്ന മത്സരത്തിൽ മുഹ്യദ്ധീൻ & എം പി നാസർ സഖ്യo  മുഹമ്മദ് അലി & വാഹിദ് സഖ്യത്തെ പരാജയപ്പെടുത്തി 15 ദിവസത്തോളം നീണ്ട് നിന്ന മത്സരങ്ങളിൽ  8 ടീം മുകൾ വാശിയോടെ മത്സരിച്ചു

കൂടുതൽ വാർത്തകൾ

തലപ്പാറയിൽ KSRTC ബസ് പാടത്തേക്ക് മറിഞ്ഞു

പരിക്ക് പറ്റിയവരെ തിരുരങ്ങാടി ഹോസ്പിറ്റലിലെക്ക് കൊണ്ട് വരുന്നു ബസ്സിലുള്ള മുഴുവൻ ആളുകളെയും പുറത്തെടുത്ത് ആശുപത്രികളിൽ എത്തിച്ചു ആരുടെയും നില ഗുരുതരമല്ല എന്നാണ് അറിയാൻ സാധിച്ചത് തിരുരങ്ങാടി താലൂക്ക്ഗവണ്മെന്റ് ഹോസ്പിറ്റലിൽ പരിക്ക് പറ്റിയവരെ ചികിൽസിക്കുന്നു തൃശ്ശൂർ കോഴിക്കോട് ദേശീയപാത മലപ്പുറം തലപ്പാറയിൽ കെഎസ്ആർടിസി ബസ് പാടത്തേക്ക് മറിഞ്ഞു അപകടം. കോഴിക്കോട് ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സാണ് അപകടത്തിൽപ്പെട്ടത്. ആറുമാസം മുമ്പാണ് (ഏപ്രിൽ 13) ഇതേ സ്ഥലത്ത് മറ്റൊരു കെഎസ്ആർടിസി ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം ഉണ്ടായത് തലപ്പാറയിൽ ബസ് പാടത്തേക്ക് മറിഞ്ഞു:16 പേർക്ക് പരിക്ക് മലപ്പുറം തലപ്പാറയിൽ KSRTC ബസ് നിയന്ത്രണം വിട്ടു പാടത്തേക്ക് മറിഞ്ഞ് 16 പേർക്ക് പരിക്ക്. ആരുടെയും നില ഗുരുതരമല്ല. എല്ലാവരെയും ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തലപ്പാറയിൽ കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്. | ചേളാരി | തലപ്പാറയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ 25

ബൈജു PC ചാലക്കുടി പിടിച്ച മീനുകളെ കാണാം

നിങ്ങളുടെ മീൻപിടുത്ത ഫോട്ടോസ് ഇവിടെ ഉൾപെടുത്താൽ ക്ലിക്ക് ചെയുക  കിടിലൻ മീൻപിടുത്ത സെൽഫി ഫോട്ടോസ് കാണാൻ ഇവിടെ ക്ലിക്ക് ചെയുക  

VVC വലിയോറയും വനിതാ വിഭാഗത്തിൽ ബാസ്കോ ഒതുക്കുങ്ങലും ചാമ്പ്യന്മാരായി

വള്ളിക്കുന്ന് : വിമുക്തി പദ്ധതിയുടെ ഭാഗമായി വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നടന്ന ജൂനിയർ വോളിബാൾ മത്സരത്തിൽ പുരുഷവിഭാഗത്തിൽ വി.വി.സി വലിയോറയും വനിതാ വിഭാഗത്തിൽ ബാസ്കോ ഒതുക്കുങ്ങലും ചാമ്പ്യന്മാരായി. ഒന്നിനെതിരെ രണ്ട് സെ റ്റുകൾക്ക് ശോഭന വള്ളിക്കുന്നി നെ പരാജയപ്പെടുത്തി വി.വി.സി വലിയോറ ചാമ്പ്യന്മാരായത്. വനിതാ വിഭാഗത്തിൽ ആർ, സി.സി വള്ളിക്കുന്നിനെ ഒന്നിനെതിരെ രണ്ട്സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ബാസ്കോ ഒതുക്കുങ്ങൽ ചാമ്പ്യൻ മാരായത്. 34ടീമുകൾ മാറ്റൂരച്ച മത്സരത്തിൽ വിജയികൾക്ക് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. ശശികു മാർ സമ്മാനദാനം വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പി.എം. രാധാകൃഷ്ണൻ അധ്യ ക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വി. ശ്രീനാഥ്, ജില്ല വോളിബാൾ ടെക്നിക്കൽ കൺ വീനർ ഷരീഫ് എന്നിവർ സം സാരിച്ചു.

ചെമ്മാടൻ നാരായണന് വീട്;അബു ഹാജിയുടെ സ്വപ്‍ന സാക്ഷാൽക്കാരം

വേങ്ങര: ഒരു വർഷം മുമ്പ് അന്തരിച്ച വേങ്ങരയിലെ പൊതു പ്രവർത്തകനും പാലിയേറ്റീവ് കമ്മിറ്റി അംഗവുമായിരുന്ന എ. കെ. അബു ഹാജിയുടെ സ്വപനമായിരുന്ന വേങ്ങര പാണ്ടികശാലയിലെ ചെമ്മാടൻ നാരായണന് വീട് എന്ന സ്വപനം ഇന്ന് സാക്ഷാൽക്കരിച്ചു. സ്വന്തമായി വീടില്ലാത്ത, ലോട്ടറി വില്പനക്കാരനായിരുന്ന നാരായണന് അപകടത്തിൽ ഗുരുതരമായ പരി ക്കേൽക്കുകയും വീൽ ചെയറിനെ ആശയിക്കേണ്ടി വരികയും ചെയ്ത സാഹചര്യത്തിൽ അദ്ദേഹത്തിന് വീടൊരുക്കാൻ വേണ്ടി പാണ്ടികശാലയിൽ 4 സെന്റ് ഭൂമി വിലക്ക് വാങ്ങി തറപണി ആരംഭിച്ചെങ്കിലും അബു ഹാജിയുടെ ആക്‌സ്മിക മരണം കാരണം പണി നിർത്തി വെക്കുകയുമായിരുന്നു. പിന്നീട് വേങ്ങര പാലിയേറ്റീവ് പ്രസിഡന്റ്‌ ഹംസ പുല്ലമ്പലവൻ ജനറൽ കൺവീന റായിരുന്ന നിർമാണ കമ്മിറ്റി കമ്മിറ്റി വിപുലീകരിച്ചു ഈ വിഷയം ഏറ്റെടുക്കുകയും  വേങ്ങര പഞ്ചായത്ത്‌ ലൈഫ് പദ്ധതിയിൽ അനുവദിച്ച ഫണ്ടും പ്രാദേശിക കമ്മിറ്റിയുടെ സഹായത്താൽ സ്പോൺസർഷിപ്പ് വഴിയും സംഭാവന യായും 5 ലക്ഷത്തോളം പൊതുജനങ്ങളിൽ നിന്ന് സംഭരിച്ചു വീട് പണി പൂർത്തിയാക്കു കയുമായിരുന്നു. ഇന്ന് കാലത്ത് 8.30 നു ലളിതമായ ചടങ്ങിൽ വെച്ച് അബു ഹാജിയുടെ മകൻ യൂനുസ് എ. കെ. വീട്ടുടമ നാരായണനും അമ്മക്കും വീടിന

കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; പരപ്പനങ്ങാടി സ്വദേശി മരിച്ചു, ഒരാളെ കാണാനില്ല, 35 പേരെ രക്ഷപ്പെടുത്തി

കാസര്‍കോട് കാസര്‍കോട് നീലേശ്വരം അഴിത്തലയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. പരപ്പനങ്ങാടി സ്വദേശി അബൂബക്കര്‍ (58) ആണ് മരിച്ചത്. മുനീര്‍ എന്നയാളെയാണ് കാണാതായത്. ഇയാള്‍ക്കായി തെരച്ചിൽ തുടരുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന മറ്റു 35 പേര്‍ നീന്തി രക്ഷപ്പെട്ടു. നീന്തി രക്ഷപ്പെട്ടവരെ കോസ്റ്റ്ഗാര്‍ഡും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് കരയിലെത്തിക്കുകയായിരുന്നു. രക്ഷപ്പെട്ടവരിൽ ഒമ്പതുപേര്‍ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പടന്ന സ്വദേശിയുടെ ഇന്ത്യന്‍ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ആദ്യഘട്ടത്തിൽ കോസ്റ്റ്ഗാര്‍ഡിനും രക്ഷാപ്രവർത്തകര്‍ക്കും രൂക്ഷമായ കടലേറ്റം കാരണം ബോട്ടിന് അടുത്തെത്താനാകാത്തതും വെല്ലുവിളിയായിരുന്നു. മലപ്പുറം ചെട്ടിപ്പടി സ്വദേശികളും ഒറീസ, തമിഴ്നാട് സ്വദേശികളുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്.ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് നീന്തികയറിയവരെ രക്ഷപ്പെടുത്തിയത്. ശക്തമായ തിരയിൽപ്പെട്ടാണ് ബോട്ട് മറിഞ്ഞത്. 

പുതിയ NH 66 പാതയിലെ പുതിയ ടോൾ പ്ലാസകൾ എവിടെയെലാം ആണെന്ന് അറിയാം NEW NH66 TROLL plaza location

തലപ്പാടി (കാസർഗോഡ്)-കാരോട് (തിരുവനന്തപുരം) എൻഎച്ച് 66 പാതയിലെ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതോടെ 11 പുതിയ ടോൾ പ്ലാസകൾ നിലവിൽ വരും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പുതിയ പാതയുടെ ഭാഗമായി രണ്ട് പുതിയ ടോൾ പ്ലാസകൾ വീതമുണ്ടാകും. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓരോ ടോൾ പ്ലാസ വീതം തുറക്കും. Kasaragod................ Pulloor Periya Kannur.......................Kalyassery Kozhikode.................Mampuzha Malappuram............ Vettichira Thrissur.................. .Nattika Ernakulam............... Kumbalam Alappuzha.................Kommadi Kollam......................Ochira & Kalluvathukkal Thiruvananthapuram...Thiruvallam & not decided(May be at attingal bypass)

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ തീ പിടുത്തം..

തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ  തീ പിടുത്തം.ഇന്ന് രാത്രി 8 മണിയോടെ ഹോസ്പിറ്റലിലെ ഓപ്പറേഷൻ തിയേറ്ററിന്റെ  ബിൽഡിങ്ങിൽ യുപിഎസിന്ആണ് തീ പിടിച്ചത് സംഭവം ശ്രദ്ധയിൽ പെട്ടതോടെ അധികൃതരും നാട്ടുകാരും തീ അണക്കാൻ ശ്രമം നടത്തി. താനൂരിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർ ഫോയ്‌സ് സഥലത്തെത്തിയ ശേഷമാണ് പൂർണമായും തീ അണച്ചത്.മറ്റു ഭാകങ്ങളിലേക്ക് ഒന്നു തീ പടർന്നിട്ടില്ല സംഭവത്തിൽ ആർക്കും പരിക്കുകൾ ഇല്ല. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ തീപിടുത്തം; ആളപായമില്ല. തിരൂരങ്ങാടി:  താലൂക്ക് ആശുപത്രിയിൽ തീപിടുത്തം.ഫാർമസിക്ക് മുകളിൽ ഒന്നാം നിലയിൽ ഓപ്പറേഷൻ തീയേറ്ററിന് സമീപം സ്ഥാപിച്ചിരുന്ന യു.പി.എസി.ൽ നിന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിവരം. ആളപായമില്ലെന്നും രോഗികൾ പൂർണ്ണ സുരക്ഷിതരാണെന്നും ആശുപത്രി സുപ്രണ്ട് ഡോ: പ്രഭുദാസ് പറഞ്ഞു. തിയേറ്ററിലുണ്ടായിരുന്നവരെ അവിടെനിന്നും മാറ്റി. ട്രോമാ കെയർ വളണ്ടിയർമാരും നാട്ടുകാരും സന്ദർഭോജിതമായി ഇടപ്പെട്ടതോടെ വലിയ അകടം ഒഴിവായി. താനൂരിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ പൂർണമായും അണച്ചു.

മലപ്പുറം ജില്ലാ ട്രോമാകെയർ മിനിഊട്ടിയിൽ ദുരന്തനിവാരണ പ്രത്യേക പരിശീലനം നടത്തി

വേങ്ങര:ദുരന്തനിവാരണ മേഖലയിൽ ഏറെക്കാലം സേവനം ചെയ്തിട്ടുള്ള മലപ്പുറം പാലക്കാട് ജില്ലയിലെ 50 ട്രോമാകെയർ  വളണ്ടിയർമാർക്കാണ് ന്യൂനത സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രത്യേക പരിശീലന പരിപാടി നടത്തിയത് പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ബഹു ജില്ലാ കലക്ടർ വി ആർ വിനോദ് ഐഎഎസ് നിർവഹിച്ചു. മലപ്പുറം ജില്ലയുടെ വിലമതിക്കാനാവാത്ത ഡിസാസ്റ്റർ പ്രവർത്തനമാണ് മലപ്പുറം ജില്ലാ ട്രോമാകെയർ  സംഭാവന ചെയ്യുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു മലപ്പുറം ജില്ല സാമൂഹ്യനീതി ഓഫീസർ ശ്രീമതി ഷീബ മുംതാസ് മുഖ്യപ്രഭാഷണം നടത്തി പ്രഭാഷണത്തിൽ ദുരന്ത മേഖലയിൽ അകപ്പെടുന്ന ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവർക്ക് ദുരന്ത മേഖലയിൽ നിന്നും രക്ഷപ്പെടാനും അവരെ രക്ഷപ്പെടുത്താനും ഉതകുന്ന പരിശീലനമായി മാറും എന്ന് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.  കാലിക്കറ്റ് ഇൻറർനാഷണൽ എയർപോർട്ട് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് മാനേജർ ശ്രീ ബെൻസിൽ പി ജോൺ മുഖ്യാതിഥിയായിരുന്നു. മലബാറിനെ സംബന്ധിച്ചിടത്തോളം അപകടങ്ങളിൽ പെടുന്നവർക്കും അശണരർക്കും താങ്ങും തണലുമായാണ്  ട്രോമാകെയർ പ്രവർത്തിച്ചത് ഇക്കഴിഞ്ഞ  വിമാന ദുരന്തത്തിൽ സംഘടനയുടെ പങ്ക് വളരെ വലുതാണെന്ന് ആ

രാത്രി വീട്ടിൽനിന്നും കാണാതായ 13 വയസ്സുകാരി ഊട്ടിയിൽ

  രാത്രി വീട്ടിൽനിന്നും  കാണാതായ 13 വയസ്സുകാരി ഊട്ടിയിൽ ഇൻസ്റ്റ​ഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച 18 കാരനൊപ്പം പോലീസ് പിടികൂടി --l  ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ചയാളുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി നാടുവിട്ടു. പള്ളൂർ ഇരട്ടപ്പിലാക്കൂലിൽ രാത്രി വീട്ടിൽനിന്നു കാണാതായ 13 വയസ്സുകാരിയാണ് സുഹൃത്തി ന്റെയൊപ്പം പോയത്. പോലീസിന്റെ തിരച്ചിലിൽ ഇരുവരെയും ഊട്ടിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന 18കാരനായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇവർ സൗഹൃദം സ്ഥാപിച്ചത്. പെൺകുട്ടിയുടെ മാതാവ് പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചൊക്ലി മേനപ്രത്തെ മുഹമ്മദ് ബിനിനെയും (18) പെൺകുട്ടിയെയും കണ്ടെത്തിയത്. ഇവരെ സഹായിച്ച സനീദ് നെ നേരത്തേ അറസ്റ്റ് ചെയ്‌തു ജാമ്യത്തിൽ വിട്ടിരുന്നു.   ▪️

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്റു മത്സ്യങ്ങളെ