പരിക്ക് പറ്റിയവരെ തിരുരങ്ങാടി ഹോസ്പിറ്റലിലെക്ക് കൊണ്ട് വരുന്നു
ബസ്സിലുള്ള മുഴുവൻ ആളുകളെയും പുറത്തെടുത്ത് ആശുപത്രികളിൽ എത്തിച്ചു
ആരുടെയും നില ഗുരുതരമല്ല എന്നാണ് അറിയാൻ സാധിച്ചത്
തിരുരങ്ങാടി താലൂക്ക്ഗവണ്മെന്റ് ഹോസ്പിറ്റലിൽ പരിക്ക് പറ്റിയവരെ ചികിൽസിക്കുന്നു
തൃശ്ശൂർ കോഴിക്കോട് ദേശീയപാത മലപ്പുറം തലപ്പാറയിൽ കെഎസ്ആർടിസി ബസ് പാടത്തേക്ക് മറിഞ്ഞു അപകടം.
കോഴിക്കോട് ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സാണ് അപകടത്തിൽപ്പെട്ടത്.
ആറുമാസം മുമ്പാണ് (ഏപ്രിൽ 13) ഇതേ സ്ഥലത്ത് മറ്റൊരു കെഎസ്ആർടിസി ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം ഉണ്ടായത്
തലപ്പാറയിൽ ബസ് പാടത്തേക്ക് മറിഞ്ഞു:16 പേർക്ക് പരിക്ക്
മലപ്പുറം തലപ്പാറയിൽ KSRTC ബസ് നിയന്ത്രണം വിട്ടു പാടത്തേക്ക് മറിഞ്ഞ് 16 പേർക്ക് പരിക്ക്. ആരുടെയും നില ഗുരുതരമല്ല. എല്ലാവരെയും ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
തലപ്പാറയിൽ കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്.
| ചേളാരി | തലപ്പാറയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ 25ലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആരുടെയും ആരോഗ്യനില ഗുരുതരമല്ല. ഇന്ന് രാത്രിയോടെ തൊട്ടിൽപ്പാലത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 56ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. റോഡിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ പാടത്തേക്ക് മറിയുകയായിരുന്നു. തലകീഴായാണ് ബസ് മറിഞ്ഞത്.
നാട്ടുകാരെത്തിയാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് തലകീഴായി കിടന്ന ബസിൽ നിന്ന് ഏറെ ശ്രമകരമായാണ് ആളുകളെ പുറത്തെത്തിച്ചത്. ബസിന്‍റെ പിന്നിലെ ചില്ല് നീക്കം ചെയ്താണ് പുറകിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. രാത്രിയായതിനാലും വെളിച്ചക്കുറവും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. നിലവില്‍ ബസിലുണ്ടായിരുന്ന മുഴുവൻ പേരെയും പുറത്തെത്തിച്ചതായി നാട്ടുകാര്‍ പറഞ്ഞു. ബസ് സ്ഥലത്ത് നിന്ന് ഉയര്‍ത്താനായിട്ടില്ല. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. ദേശീയപാത നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്.
വലിയോറ : പുത്തനങ്ങാടി മിനി ബസാർ സ്വദേശി പരേതനായ കുറുക്കൻ അലവി എന്നവരുടെ മകൻ അഹമ്മദ് കുട്ടി ഹാജി എന്ന വർ അല്പ സമയം മുമ്പ് മരണപ്പെട്ടു, പരേതന്റെ ജനാസ നിസ്കാരം ഇന്ന് രാത്രി 09:30 ന് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിദിൽ. സഊദിയിൽ അല്ലീത്തിലും ളറബ് ലും ധീർഘകാലം പ്രവാസിയായിരുന്നു, ഭാര്യ കദീജ , മക്കൾ മുഹമ്മദ് ഷമീർ, ഹബീബ് റഹ്മാൻ, അബ്ദുൽ കെരിം ഫാത്വിമ സുഹ്റ , സുമയ്യ , മരുമക്കൾ' സുബൈറ് പുകയൂര്, ശഫീഖ്, പത്ത് മൂച്ചി , ഷമീബ - ചെമ്മാട് , ഫാരിദ-പാറ ക്കാവ്, മുഹസിന , ഊരകം,
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ