msf breath: ജില്ലയിലെ msf ന്റെ പ്രവർത്തകരെ ഉൾപ്പെടുത്തി മലപ്പുറം ജില്ല msf കമ്മിറ്റിയുടെ മേൽനോട്ടത്തിൽ msf breath ചാരിറ്റബ്ൾ ഓർഗനൈസേഷൻ* ന്റെ ലോഗോ ബഹു: പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾപ്രകാശനം നിർവഹിച്ചു.വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തിന് വേണ്ടി ജീവൻ ബലി അർപ്പിക്കേണ്ടിവന്ന നമ്മുടെ പ്രിയ*അരിയിൽ അബ്ദുൽ ഷുക്കൂറിന്റെ* സ്മരണയിൽ,,നമുക്കിടയിൽ കഷ്ടത അനുഭവിക്കുന്ന ഒരു വിദ്യാർത്ഥി പോലുംഅവഷേശിക്കരുത് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച്,,,മലപ്പുറം ജില്ല ആസ്ഥാനമാക്കിയാണ് ഈ കൂട്ടായ്മ പ്രവർത്തനം ആരംഭിക്കുന്നത്.msf മലപ്പുറം ജില്ല പ്രസിഡന്റ് TP ഹാരിസ്, msf ജില്ല കമ്മിറ്റി അംഗവും, ബ്രീത്ത് ഓർഗനൈസേഷൻ ചെയർമാനുമായ CP ഹാരിസ്, യൂത്ത് ലീഗ് *സ്പർശം blood doners* സംസ്ഥാന ജനറൽ സെക്രട്ടറി അനീസ്, msf ബ്രീത്ത് കമ്മിറ്റി ഭാരവാഹികളായ അജ്മൽ വളാഞ്ചേരി, അസ്‌ലം ശരീഫ്.സി, സാലിം പുത്തൂർ, ഇബ്രാഹിം A.K,K.T അൽ റാഷിദ്, ഹാസിൽ V. P, ജിഷ്ണു പ്രസാദ്,നിതിൻ ബാബു A.T, P. A അർഷദ് ഫാസിൽ, തുടങ്ങിയവർ പങ്കെടുത്തു.
ചുണ്ട ഇടാത്തവർക്കും വല്യപ്പോഴും ചുണ്ടയിടുന്നവർക്കും ഈ മത്സ്യം ഇന്നും അപ്പൂർവ മത്സ്യതന്നെയാണ് leaf fish Mud Perch Nandus Nandus
Kingdom: ജന്തുലോകം Phylum: Chordata Class: Actinopterygii Family: Nandidae Genus: Nandus Species: N. nandus Binomial name Nandus nandus ( Hamilton , 1822) ഒരു ശുദ്ധജല മത്സ്യമാണ് പൊരുക്ക് (Gangetic leaf fish / Mud Perch), ശാസ്ത്രീയ നാമം - Nandus Nandus. കേരളത്തിലെ മറ്റ് പ്രദേശങ്ങളിലെ മലയാളം പേരുകൾ മുതുക്കി, മൂതാടി, മുതുകല, മുതുപ്പില, മുതുകൊമ്പല, മുത്തി, മുത്തിപ്പൊരുക്ക്, ഉറക്കംതൂങ്ങി എന്നിങ്ങനെയാണ്. ഒലിവ് പച്ച നിറത്തിലുള്ള, പ്രത്യേക രൂപം ഒന്നുമില്ലാത്ത ഡിസൈൻ ഇവയുടെ ശരീരത്തിൽ ഉണ്ട്. ഇതിന്റെ ഡിസൈൻ പ്രത്യേകത നിമിത്തം ചിലയിടങ്ങളിൽ ഇതിനെ അക്വേറിയങ്ങളിൽ വളർത്തുന്നു. അപൂർവമായിക്കൊണ്ടിരിക്കുന്ന ശുദ്ധജല മത്സ്യങ്ങളിൽ ഒരു ഇനമാണ് ഇത്. ഞങ്ങൾ പൊരിക്ക് എന്ന പേരിൽ വിളിച്ചിരുന്ന ഈ മത്സ്യത്തെ ഇപ്പോ ഞാൻ കണ്ടിട്ട് വർഷങ്ങളായി. എന്റെ ചെറുപ്പത്തിൽ വീടിന്റെ അടുത്തുള്ള പുഴയിൽനിന്ന് കുറെ പിടിച്ചിടുണ്ട് എന്നാൽ ഇപ്പോ വർഷങ്ങളായി ഈ മത്സ്യത്തെ പുഴയിൽ നിന്ന് ഒന്ന് കാണാൻ കഴിഞ്ഞിട്ട്, കഴിഞ്ഞ വർഷം പടത്തിൽനിന്ന് ചുണ്ട ഇട്ടപ്പോൾ ഒരു മീനിനെ കിട്ടി...

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ