UDF സ്ഥാനാർഥി പി കെ കുഞ്ഞാലികുട്ടിയും മറ്റു യൂ ഡി ഫ് നേതാകളും വലിയോറയിലെ പുത്തനങ്ങാടി,പാറമ്മൽ,അടക്കപുര,പാണ്ടികശാല എന്നിവിടങ്ങളിൽ വോട്ടർമാരെ നേരിൽകണ്ട് വോട്ട് അഭ്യർത്ഥിക്കുവാനെത്തി .ഇന്ന് രാവിലെ 9 മണിക്ക് പാക്കടപ്പുറായയിൽ നിന്നും ആരംഭിച്ച തിരഞ്ഞെടുപ്പ് പ്രചരണം കച്ചേരിപ്പടിവഴി 10:15 ഓടെ വലിയോറയിൽ പ്രവേശിച്ചു വിവിധകേന്ദ്രങ്ങളിലെ പ്രാദേശിക നേതാക്കൾ കുഞ്ഞാലിക്കുട്ടിയെ ഹാരാർപ്പണം നൽകി സീകരിച്ചു
കുറ്റൂർ: വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. ഹസീന ഫസൽ 808 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. മുൻ വാർഡ് മെമ്പറായിരുന്ന കെ.പി. ഫസലിന്റെ നിര്യാണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ, 64 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ പോൾ ചെയ്ത 1080 വോട്ടുകളിൽ 944 വോട്ടുകളും നേടിയാണ് ഹസീന ഫസൽ വിജയം സ്വന്തമാക്കിയത്. എതിർ സ്ഥാനാർത്ഥിയായ എൽ.ഡി.എഫിലെ യു.പി. സുഭാഷിന് 136 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ജനപ്രിയനായ മുൻ മെമ്പറുടെ ഓർമ്മകൾക്കൊപ്പം യു.ഡി.എഫ് തങ്ങളുടെ സിറ്റിംഗ് സീറ്റ് വൻ ഭൂരിപക്ഷത്തോടെ നിലനിർത്തുകയായിരുന്നു. വോട്ടർമാർ തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും വിജയത്തിന് ശേഷം കെ.പി. ഹസീന ഫസൽ പ്രതികരിച്ചു.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ