*Valiy മുതലമാട്-കാളിക്കടവ്-പുതത്തിൽ തൊടു-കൈത വളപ്പിൽ പാടം വഴി വലിയോറ പാടത്തേക്കുള്ള നിർദിഷ്ട കാളിക്കടവ് ഡ്രൈനേജ് കനാൽ പദ്ധതിയുമായി ബന്ധപെട്ടു കാളിക്കടവ് ടി.കെ.സിറ്റി ആർട്സ് & സ്പോർട്സ് ക്ലബ് പ്രവർത്തകർ പരിസര പ്രദേശങ്ങളിൽ സ്ക്വാഡ് വർക്കിന്റെ ഭാഗമായി പ്രദേശവാസികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.ടി.കെ.സിറ്റി ക്ലബ് പ്രസിഡന്റ് എ.കെ ശരീഫ് സാഹിബ്,സെക്രട്ടറി ജലീൽ നടക്കൽ,ട്രഷറർ ശരീഫ് മടപ്പള്ളി,അംഗങ്ങളായ റിയാസ് മടപ്പള്ളി,ശരീഫ് ചെമ്മലമനാട്ട്,റഫീഖ് മടപ്പള്ളി,ബാസിൽ പി.കെ,അനീഷ് അത്തിയേക്കൽ, ഷുഹൈബ് വാകേരി എന്നിവർ സ്ക്വാഡ് വർക്കിന് നേതൃത്വം നൽകി. *
കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക