06/01/2019

കാളിക്കടവ് ഡ്രൈനേജ് കനാൽ പദ്ധതിയുമായി ബന്ധപെട്ടു പ്രദേശവാസികൾക്ക് ബോധവൽകരണം നൽകി


*Valiyമുതലമാട്‌-കാളിക്കടവ്-പുതത്തിൽ തൊടു-കൈത വളപ്പിൽ പാടം വഴി വലിയോറ പാടത്തേക്കുള്ള നിർദിഷ്ട കാളിക്കടവ് ഡ്രൈനേജ് കനാൽ പദ്ധതിയുമായി ബന്ധപെട്ടു കാളിക്കടവ് ടി.കെ.സിറ്റി ആർട്സ് & സ്പോർട്സ് ക്ലബ്‌ പ്രവർത്തകർ പരിസര പ്രദേശങ്ങളിൽ സ്‌ക്വാഡ് വർക്കിന്റെ ഭാഗമായി പ്രദേശവാസികൾക്ക്  ബോധവൽക്കരണ ക്ലാസ് നടത്തി.ടി.കെ.സിറ്റി ക്ലബ്‌ പ്രസിഡന്റ്‌ എ.കെ ശരീഫ് സാഹിബ്,സെക്രട്ടറി ജലീൽ നടക്കൽ,ട്രഷറർ ശരീഫ് മടപ്പള്ളി,അംഗങ്ങളായ റിയാസ് മടപ്പള്ളി,ശരീഫ് ചെമ്മലമനാട്ട്,റഫീഖ് മടപ്പള്ളി,ബാസിൽ പി.കെ,അനീഷ് അത്തിയേക്കൽ, ഷുഹൈബ് വാകേരി എന്നിവർ സ്‌ക്വാഡ് വർക്കിന്‌ നേതൃത്വം നൽകി.*