അണലി എന്ന വിഷപ്പാമ്പ്


അണലിവർഗ്ഗത്തിൽ പെട്ട ഒരു വിഷപ്പാമ്പാണ് ചേനത്തണ്ടൻ (Russell's Viper). ഇത് പൊതുവെ അണലി എന്ന പേരിൽ തന്നെ അറിയപ്പെടാറുണ്ട്. കുറ്റിക്കാടുകളിലും പുൽമേടുകളിലുമാണ് ഇവയെ സാധാരണ കാണുക. ചേനത്തണ്ടൻ, പയ്യാനമണ്ഡലി, കണ്ണാടിവരയൻ, വട്ടക്കൂറ, മൺചട്ടി, കുതിരക്കുളമ്പൻ എന്നിങ്ങനെ പല പേരുകളിലും പ്രാദേശികമായി അറിയപ്പെടുന്നു.   Scientific classification Kingdom: Animalia Phylum:Chordata Subphylum:Vertebrata Class:Reptilia Order:Squamata Suborder:Serpentes Family:Viperidae Subfamily:Viperinae Genus:Daboia                     ദബോയ (Daboia) എന്ന ഇതിൻറെ വർഗ്ഗത്തിൽ ഈ ഒരു സ്പീഷീസ് മാത്രമേ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളൂ .ഈ പാമ്പിനെ ഇന്ത്യൻ ഉപഭൂഘണ്ഡത്തിൽ അങ്ങോളം കാണുന്നു.മറ്റു തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും , ചൈന ,തായ്‌വാൻ എന്നിവിടങ്ങളിലും ചേനത്തണ്ടനെ കാണാം.പാട്രിക് റസ്സൽ (1726–1805) എന്ന സ്കോട്ടിഷ് ഉരഗ ഗവേഷകന്റെ ബഹുമാനാർത്ഥമാണ് റസ്സൽസ് വൈപ്പർ എന്ന് നാമകരണം നടത്തിയത്.ഒളിച്ചിരിക്കുക എന്ന് അർത്ഥം വരുന്ന दबौया (ദബോയ)എന്ന ഹിന്ദി വാക്കിൽ നിന്നാണ് ഇതിന്റെ ശാസ്ത്ര നാമം ഉണ്ടായത്.ചേനയുടെ തണ്ടിൽ കാണുന്നതരം അടയാളങ്ങൾ കാണുന്നതിനാൽ ചേനത്തണ്ടൻ എന്ന് വിളിക്കുന്നു.
ഇന്ത്യയിലെ അപകടകാരിയായ നാല് പാമ്പുകളിൽ ഒന്ന് ഇതാണ്.വളരെ കൂടുതൽ പ്രദേശത്ത് കാണപ്പെടുന്നത് കൊണ്ടും , ജനവാസ മേഖലകളിലെ സാന്നിധ്യം കൊണ്ടും ഈ പാമ്പിന്റെ കടിയേറ്റ് ഇന്ത്യയിൽ ധാരാളം മരണങ്ങൾ സംഭവിക്കുന്നു.       ....
ഇതിന്റെ ആകെ നീളം 166 സെന്റിമീറ്റർ വരെ ആകാറുണ്ട്. 120.സെ.മീ. ആണ് ശരാശരി നീളം.തല പരന്നു ത്രികോണാകൃതിയിൽ ആണ്. മൂക്ക് ,ഉരുണ്ട് അല്പം ഉയര്ന്നിട്ടാണ് . ത്രികോണാകൃതിയിലുള്ള തല, തടിച്ച ശരീരം, വലിയ കണ്ണുകൾ, നീണ്ട വാൽ എന്നിവയാണ് തിരിച്ചറിയാനുള്ള മാർഗ്ഗങ്ങൾ.....            ഒരു പ്രത്യേക ആവാസ സ്ഥാനം പൊതുവെ ഇല്ലെങ്കിലും, സാധാരണ ഇടതൂർന്ന കാടുകളിൽ ഇവയെ കാണാറില്ല.തുറസ്സായ പുൽ മേടുകളിലും കുറ്റിക്കാടുകളിലും സാധാരണ കാണപ്പെടുന്നു. തോട്ടങ്ങളിലും കൃഷി സ്ഥലങ്ങളിലും കാണാറുണ്ട്.തീര പ്രദേശങ്ങളിലെ സമതലങ്ങളിൽ സർവ്വ സാധാരണമാണ്.ഉയർന്ന സ്ഥലങ്ങളിൽ സാധാരണ കാണാറില്ല എങ്കിലും സമുദ്ര നിരപ്പിൽ നിന്ന് 2300–3000 മീറ്റർ ഉയരം ഉള്ള പ്രദേശങ്ങളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഇവയെ ചതുപ്പ് നിലങ്ങളിലും ചെളി നിറഞ്ഞ പ്രദേശങ്ങളിലും തീരെ കാണാറില്ല......          
രാത്രിനേരത്ത്‌ ഇരതേടുന്ന ജീവിയാണിത് .നല്ല തണുപ്പ് കാലങ്ങളിൽ ഇവ പകൽ സമയത്ത് സജീവമാകുന്നത് കാണാം. പ്രായപൂർത്തിയായവ പ്രകോപനങ്ങൾ ഒന്നും ഉണ്ടാകുന്നില്ലെങ്കിൽ വളരെ സാവധാനം സഞ്ചരിക്കുന്നു. ഒരു പരിധിയിൽ കൂടുതൽ പ്രകോപനം ഉണ്ടായാൽ ഇവ വളരെ അപകടകാരികൾ ആയിമാറുന്നു.....