05/01/2019

അഗസ്ത്യാർകൂട മലയിലേക്ക് ട്രെകിംഗിന്ന് പോകാം

അഗസ്ത്യാർകൂട മലയിലേക്ക് സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിക്ക് ശേഷമുള്ള ആദ്യത്തെ ട്രെക്കിംഗ് രെജിസ്ട്രേഷൻ ഇന്ന് (5/1/2019) കാലത്ത് 11 മണി മുതൽ ആരംഭിച്ചിരിക്കുന്നു. 14 വയസ്സിന് മുകളിൽ പ്രായമുള്ള കായികക്ഷമതയുള്ള ആർക്കും http://serviceonline.gov.in/trekking/ എന്ന വനംവകുപ്പ് വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.  14/1/2019 മുതൽ 1/3/2019 വരെയുള്ള ദിവസങ്ങളിൽ ഒരു ദിവസം പരമാവധി 100 പേർക്കാണ് പ്രവേശനം അനുവദിക്കുന്നത്.