നിങ്ങൾ ജനുവരി ഒന്നിന് ജനിച്ചവരാണോ. എങ്കിൽ നിങ്ങൾക്ക് നേടാം 100/- രൂപയുടെ ഇന്ധനം തികച്ചും സൗജന്യമായി വേങ്ങര കുറ്റാളൂർ പ്രവർത്തിക്കുന്ന *കുണ്ടുപുഴക്കൽ ഫ്യൂവൽസ്* എന്ന *HP* പെട്രോൾ പമ്പ് ആണ് ഇങ്ങനെയൊരു വ്യത്യസ്ത ആശയവുമായി പുതുവത്സരദിനത്തിൽ എത്തിയിരിക്കുന്നത്. ആദ്യം എത്തുന്ന ജനുവരി ഒന്നാം തീയതി ജനിച്ച 100 പേർക്കാണ് സൗജന്യ ഇന്ധനം ലഭിക്കുക. വരുന്നവർ അവരുടെ ജന്മദിനം ജനുവരി 1 ആണ് എന്ന് ഉറപ്പിക്കുന്ന എന്തെങ്കിലും തെളിവ് ഒപ്പം കരുതേണ്ടതാണ്.. Nb: ഈ ഓഫർ ജനുവരി 1ന് മാത്രമായിരിക്കും കൂടുതൽ വിവരങ്ങൾക്ക് 9747384077 9898666336
വേങ്ങര വലിയോറ മുതലമാട് സ്കൂൾ വാനിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം._ ഓട്ടോയിൽ നിന്നും ഇറങ്ങി വലിയോറ മുതലമാട് ഉമ്മീസ് ന്യൂ ബോൺ കെയറിന് മുമ്പിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിർ ദിശയിൽ നിന്നും വന്ന സ്കൂൾ വാൻ ഇടിച്ച് വിദ്യാർത്ഥിയെ തെറിപ്പിക്കുകയായിരുന്നു. വലിയോറ: അടക്കാപ്പുര ഇരുകുളം കളത്തുംപടി സ്വദേശിയും ഇപ്പോൾ പാണ്ടികശാല വെസ്റ്റ് റോഡിൽ മാട്ടുമ്മലിൽ താമസക്കാരനുമായ മോയൻ ഇസ്മായീൽ (പരേതനായ മോയൻ കുഞ്ഞാലിയാക്കയുടെ മൂത്ത മകൻ) എന്നവരുടെ മകൻ മുഹമ്മദ് റിസ്‌വാൻ (12) വയസ്സ് ആണ് മരണപ്പെട്ടത്. വലിയോറ ഈസ്റ്റ് AMUP സ്കൂളിലെ 6D ക്ലാസ് വിദ്യാർത്ഥിയാണ് മരണപ്പെട്ട റിസ്‌വാൻ.