വീഡിയോ
കേരളത്തിൽ മതേതര കാഴ്ചപ്പാട് ഉയർത്തിപിടിച്ച് സഹിഷ്ണുതയുടെ സംസ്കാരത്തെ ശക്തമാക്കി നിലനിർത്തുന്നതിൽ മുസ്ലിം ലീഗ് വഹിച്ച പങ്ക് ആരും ചെറുതായി കാണണ്ടതില്ല. ചില പുതിയ സംഘടനകളൊക്കെ വന്നപ്പോ ആളുകളെ വർഗീയതയിലൂന്നി ചേരി തിരിച്ച് നടത്തുന്ന രാഷ്ട്രീയ പ്രവർത്തനമാണോ, അതല്ല മതേതര കാഴ്ചപ്പാടിലൂന്നിയ രാഷ്ട്രീയ പ്രവർത്തനമാണോ കേരളത്തിന് വേണ്ടത് എന്ന ചോദ്യം ഉയർന്ന് വന്നപ്പോഴൊക്കെ അതിന് കൃത്യമായ ഉത്തരം കൊടുത്ത പാർട്ടിയാണ് മുസ്ലിം ലീഗ്.
മതവിശ്വാസവും, വർഗീയതയും രണ്ടും രണ്ട് തന്നെയാണ്. കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ വിശ്വസിക്കുന്നവർക്ക് അത് ചിലപ്പോ മനസ്സിലായിക്കൊള്ളണമെന്നില്ല. അവർക്ക് വേറെ കാഴ്ചപ്പാടുകൾ ഉണ്ടാകാം. അത് അവർക്കാവാം. പക്ഷേ മുസ്ലിം ലീഗ് പ്രതികരിക്കുന്നത് മത വിശ്വാസം വേറെ വർഗീയത വേറെ എന്ന രീതിയിൽ തന്നെയാണ്. ആ നിലപാട് കൃത്യമാണ്.
നല്ലൊരു മതേതര സംസ്കാരം കേരളത്തിൽ നിലനിർത്തുന്നതിൽ ഉത്തരവാദിത്തം കാണിച്ച മുസ്ലിം ലീഗിനെ ഇങ്ങനെ ഒറ്റപ്പെടുത്തി ആക്രമിച്ചത് കൊണ്ട് കാര്യമില്ല. അത് ഗുണം ചെയ്യില്ല.
അതിനു ശ്രമിക്കുന്നവർ ആ ഇടം കയ്യടക്കുക ആരാ എന്ന് കൂടി മനസ്സിലാക്കണം. ആലപ്പുഴ മോഡൽ വർഗീയതയിലൂന്നിയ വെല്ലുവിളികളും, കൊല്ലും കൊലയും അടക്കം ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലെ പോലെയുള്ള നിർഭാഗ്യകരമായ സാഹചര്യങ്ങൾ കേരളത്തിൽ ഇല്ലാത്തതിന്റെ ക്രെഡിറ്റ് മുസ്ലിം ലീഗിന് കൂടിയുള്ളതാണ്. ഇത് ഞങ്ങൾ പറയാതെ തന്നെ കേരളത്തിന്റെ നിലവിലെ അന്തരീക്ഷം ബോധ്യപ്പെടുത്തുന്നുണ്ട്.
മുസ്ലിം ലീഗിന്റെ സാന്നിധ്യം കേരളത്തിലുണ്ടാക്കുന്ന ഗുണം ഇവിടത്തെ ബഹുമത സമൂഹത്തിനും, മതേതര വിശ്വാസികൾക്കും നന്നായറിയാം. അത് കൊണ്ട് തന്നെ ഞങ്ങളത് ഇടക്കിടക്ക് പറയണമെന്നില്ല.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ