വേങ്ങര ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ വാക്കേറ്റം; പ്രസിഡന്റ് ഇറങ്ങിപ്പോയി
44 ലക്ഷം രൂപ ചെലവഴിച്ച് ബയോ ബിൻ വാങ്ങിയതുമായി ബന്ധപ്പെട്ട ചർച്ചയാണ് അലസിപ്പിരിഞ്ഞത്
വേങ്ങര: ഗ്രാമപഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ രൂക്ഷമായ വാക്കേറ്റം. അഭിപ്രായഭിന്നതകൾ ക്കിടയിൽ ഗ്രാമപഞ്ചായത്ത് പ്രസി ഡന്റ് കെ.പി. ഹസീന ഫസൽ ഇറങ്ങിപ്പോയി. ബയോ ബിൻ വാങ്ങു ന്നതുമായി ബന്ധപ്പെട്ടുണ്ടായ അ ഭിപ്രായഭിന്നതകൾക്കിടയിലാണ് പ്രസിഡന്റ് രോഷാകുലയായി ഇ റങ്ങിപ്പോയത്. ബയോ ബിൻ വാങ്ങാൻ അനുവദിച്ച 44 ലക്ഷം പയുടെ വിനിയോഗവുമായി ബന്ധപ്പെട്ടാണ് ഭരണകക്ഷി അംഗങ്ങൾ തമ്മിൽ വഴക്കും വാക്കേറ്റ വുമുണ്ടായത്. . സർക്കാർ ഏജൻ സിയായ ഐ.ആർ.ടി.സിയിൽനിന്ന് ബയോ ബിൻ വാങ്ങാൻ നേരത്തെ തീരുമാനിച്ചത് പ്രകാരം ഓർഡർ നൽകുകയും ബിന്നുകൾ എത്തിക്കുകയും ചെ യ്തിട്ടുണ്ട്. അതിനിടയിലാണ് ബയോ ബിൻ വാങ്ങാൻ ഇ-ടെൻഡർ വിളിക്കണമെന്ന് പ്രസിഡന്റ് കെ. പി. ഹസീനയും ഏതാനും മൊബർമാരും യോഗത്തിൽ ആവശ്യ പ്പെട്ടത്.
തിങ്കളാഴ്ചയിലെ വേങ്ങര ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം സാക്ഷ്യം വഹിച്ചത് അ പൂർവ രംഗങ്ങൾക്ക്. 17 ഭരണകക്ഷി അംഗങ്ങളൊ ന്നാകെ പ്രസിഡന്റിനെതിരെ തിരിഞ്ഞെങ്കിലും ഒന്നിനും വഴങ്ങാതെ പ്രസിഡന്റ് യോഗത്തിൽ നി ന്നിറങ്ങിപ്പോയത് അത്യപൂർവ കാഴ്ചയായി. അതിനിടെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത് സഭാ നടപടികളെ പ്രക്ഷുബ്ധമാക്കി.
ബയോ ബിൻ വാങ്ങുന്നതിന് നേരത്തെ സർക്കാർ ഏജൻസിക്ക് ഓർഡർ നൽകിയതിനെതി
രെയാണ് പ്രസിഡന്റും സ്റ്റാൻഡിങ് കമ്മിറ്റി ചെ യർമാനുമുൾപ്പെടെ അഞ്ചാളം അംഗങ്ങൾ രംഗ ത്തു വന്നത്. പകരം ഇ ടെൻഡർ വിളിക്കണമെന്ന തായിരുന്നു പ്രസിഡന്റിന്റെ ആവശ്യം. എന്നാൽ, വൈസ് പ്രസിഡന്റ് ഉൾപ്പെടെ പ്രസിഡന്റിന്റെ അഭിപ്രായം തള്ളിയതോടെയാണ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സെക്രട്ടറിക്കെതിരെ അഴിമതി ആ രോപണം ഉന്നയിച്ചത്. തനിക്കെതിരെ ഉന്നയിച്ച ആരോപണം തെളിയിക്കണമെന്ന് സെക്രട്ടറി കെ. പ്രഭാകരൻ ആവശ്യപ്പെട്ടതോടെ ഗത്യന്തരമില്ലാതെയാണ് പ്രസിഡന്റും മറ്റു അംഗങ്ങളും യോഗം ബ ഹിഷ്ക്കരിച്ചത്. അതേസമയം തന്റെ കൈകൾ ശുദ്ധമാണെന്നും സർക്കാർ ഏജൻസിക്ക് ബയോബിൻ വാങ്ങുന്നതിന് ഓർഡർ നൽകിയത് നിയ മാനുസൃതമാണെന്നും സെക്രട്ടറി വിശദീകരിച്ചു.
പതിനായിരക്കണക്കിന് രൂപ ആളുകളുടെ കൈയിൽനിന്ന് പിരിച്ചെടുത്ത സ്ഥിതിക്ക് ബയോ ബീൻ നൽകുന്നതിൽ ഇനിയും കാലതാമസം വരുത്തുന്നതിനെതിരെ നിലപാട് സ്വീകരിച്ചെങ്കിലും പ്രസിഡന്റ് വഴങ്ങിയില്ലെന്ന് പഞ്ചായത്ത് അംഗങ്ങൾ പറയു ന്നു. അതേസമയം, സർക്കാർ ഏജൻസിയായ ഐ.ആർ.ടി.സി മുഖേന ബയോബിൻ വാങ്ങുമ്പോ ൾ ടെൻഡർ വിളിക്കേണ്ടതില്ലെന്നും ഇനിയും ഇ-ടെൻഡറുമായി മുന്നോട്ട് പോയാൽ ബയോ ബിൻ വിതരണത്തിൽ കാലതാമസം നേരിടുമെന്നും സെക്രട്ടറി പ്രഭാകരൻ മാധ്യമത്തോട് പറഞ്ഞു. എന്നാൽ, ഐ.ആർ.ടി.സിക്ക് ഓർഡ ർ നൽകിയതിൽ അഴിമതി ആരോപണം ഉണ്ടായതിനാലാണ് ഇ-ടെൻഡർ വേണമെന്ന് ആ വശ്യപ്പെട്ടതെന്നും ബയോ ബിൻ വിതരണത്തിൽ കാസലതാമസം ഉണ്ടായാൽ പോലും അഴിമതിക്ക് കൂട്ടുനിൽക്കാനാവില്ലെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ 'മാധ്യമ'ത്തോട് പറഞ്ഞു.
ബായോബിൻ വാങ്ങാൻ പൊതുജനങ്ങളിൽനിന്ന് 250 രൂപ വാങ്ങിയിരുന്നു ഇനിയും സമയനഷ്ടമുണ്ടാ ക്കുന്നതിനെ ഭരണകക്ഷിയിലെ 17 അംഗങ്ങൾ എതിർത്തു
2
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ