വേങ്ങര പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരെ പ്രതികരിക്കുക - സിപിഐ(എം) വേങ്ങര ലോക്കൽ കമ്മിറ്റി
വേങ്ങര പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവങ്ങൾ ഭരണ സമിതി അംഗങ്ങളുടെ കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും ഒടുവിലത്തെ ഉദാഹരണ മാണ്. മുസ്ലീം ലീഗിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് ഭരണ സമിതിക്ക് ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിലല്ല താല്പര്യമെന്നത് ജനങ്ങൾക്കാകെ ബോധ്യമായതാണ്. ഭവനം, കൃഷി, ശുചീകരണം, ദുർബല വിഭാഗങ്ങളുടെ ക്ഷേമം, തൊഴിൽ എന്നീ മേഖലകളിൽ നൂതന പദ്ധതികൾ ശാസ്ത്രീയമായി ആവിഷ്ക്കരിച്ച് നടപ്പിലാക്കാൻ ഈ ഭരണ സമിക്ക് കഴിയുന്നില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്നും ലഭിക്കുന്ന ഫണ്ടും പഞ്ചായത്തിന്റെ തനത് ഫണ്ടും അഴിമതിയിലൂടെ പരമാവധി വെട്ടിവിഴുങ്ങുക എന്നതിലാണ് ഭരണ സമിതി അംഗങ്ങളുടെ മത്സരം.
കുടുംബങ്ങൾക്ക് ബയോബിൻ നൽകുന്നതിന് ഇരുപത്തി രണ്ട് ലക്ഷം രൂപയുടെ പദ്ധതി നേരത്തെ അംഗീരിക്കുകയും ജനങ്ങളിൽ നിന്നും ഗുണഭോക്ത് വിഹിതം പിരിച്ചെടുക്കുകയും ബയോബിൻ സർക്കാർ ഉടമസ്ഥതയിലുള്ള മുണ്ടൂരിലെ
ഐആർടിസിയിൽ നിന്നും വാങ്ങിക്കാൻ ഓർഡർ നൽകുകയും ചെയതിരുന്നതാണ്. കേന്ദ്രസർക്കാരിന്റെ എഴുപത് അതിന് ശേഷം ലക്ഷം ഫണ്ട് ലഭിച്ചതിൽ ഇരുത്തി രണ്ട് ഇതിലേക്ക് മാറ്റാം എന്ന് രൂപയുടെ ലക്ഷം കൂടി കണ്ടപ്പോഴാണ് ഭരണസമിതിക്ക് അഴിമതിയുടെ ആർത്തി മൂത്തത്. തുടർന്നാണ് നേരത്തെ എടുത്ത തീരുമാനങ്ങൾ എല്ലാം റദ്ദാക്കി ബയോബിൻ വാങ്ങുന്നതിന് ടെണ്ടർ വിളിക്കണമെന്ന് പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ അഞ്ച് അംഗങ്ങൾ അഭിപ്രയപ്പെടുന്നത്. മറ്റ് അംഗങ്ങൾ നേരത്തെ എടുത്ത തീരുമാനത്തിൽ ഉറച്ച് നിന്നപ്പോൾ പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ അഞ്ച് അംഗങ്ങൾ യോഗത്തിൽ ഇറങ്ങിപ്പോവുകയായിരുന്നു. നിന്നും
പദ്ധതികൾ ആവിഷ്ക്കരിക്കാൻ
ജനക്ഷേമ കഴിയാത്ത് വർഷത്തിന്റെ ഭരണസമിതിക്ക് സാമ്പത്തിക അവസാന ഘട്ടത്തിൽ ഉള്ള പദ്ധതകളെങ്കിലും നടപ്പിലാക്കുന്നതിലല്ല താല്പര്യം അഴിമതിയും വെട്ടിപ്പും നടത്തുന്നതിലാണ് എന്ന് തെളിയിച്ചിരിക്കുകയാണ്. വേങ്ങര ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരെ ബഹുജന രോഷം ഉയരണമെന്ന് സിപിഐ(എം) വേങ്ങര ലോക്കൽ യോഗത്തിൽ പി.പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. എൽസി സെക്രട്ടറി വി.ശിവദാസ് റിപ്പോർട്ട് വെച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ