കേരളത്തിലെ വെള്ളപൊക്കങ്ങൾ കാരണമായി ഭൂഗർഭ അറകളിൽനിന്നും ജലശയങ്ങളിൽ എത്തപെട്ട മത്സ്യങ്ങളെ പരിചയപ്പെടാം

ഭൂഗർഭ ഈൽ
കേരളത്തിൽ കണ്ടെത്തിയിട്ടുള്ള എട്ടോളം ഭൂഗർഭമത്സ്യങ്ങളിൽ രക്തമിക്തിസ് ജനുസ്സിൽ ഉൾപ്പെടുന്ന മൂന്ന് ഇനങ്ങളിൽ ഒന്നാണിത്. ഈൽ ഇനത്തിൽപ്പെട്ടതും വെട്ടുകല്ലുള്ള ഭൂഗർഭ അരുവികളിലും നീർച്ചാലുകളിലും വസിക്കുന്നതുമായ ഇവയ്ക്ക് പരിണാമത്തിലൂടെ കണ്ണുകളും ചിറകുകളും നഷ്ടപ്പെട്ടു. അത്യപൂർവമായാണ് ഇവ പുറംലോകത്ത് പ്രത്യക്ഷപ്പെടുന്നത്. രക്തനിറമുള്ള മത്സ്യം എന്ന അർത്ഥത്തിലാണ് ഈ ജനുസ്സിന് രക്തമിക്തിസ് എന്ന പേര് നൽകിയിട്ടുള്ളത്. പൂർണ വളർച്ചയെത്തിയ മീനിന് 20 മുതൽ 25 സെന്റീമീറ്റർവരെ നീളം വരും.


ഭുഗർഭ കുരിടൻ മുഷി

കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ വെള്ളപൊക്കങ്ങൾ കാരണമായി  കിണറുകളിലും ഭൂഗർഭ നീരുറവളിലും ആയി  ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന കുരുടൻ മുഷി എന്നറിയപ്പെടുന്നതും Horaglanis krishnai എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന മുഷി മത്സ്യം. ഇവയ്ക്ക് കണ്ണുകളില്ല മറ്റ് മത്സ്യങ്ങളുടേതു പോലെ നിറങ്ങളുമില്ല. വളർച്ചയെത്തിയ ഇവയ്ക്ക് 4.5 cm മാത്രം വലിപ്പമുണ്ടാവാറുള്ളു, കിണറ്റിലെ മോട്ടർ വഴി വെള്ളം പാമ്പ് ചെയുമ്പോൾ  പൈപ്പ് വഴിയാണ് ഇവയെ സാധാരണയായി ലഭിക്കുന്നത്, കോട്ടയം ജില്ലയുടെ പലഭാഗത്ത്‌ നിന്നും ഇവയെ ലഭിച്ചിടുണ്ട്

ഭൂഗർഭ വരാൽ

ഭൗമോപരിതലത്തിന് അടിയിലുള്ള ഭൂഗർഭ ശുദ്ധജലാശയങ്ങളിൽ ജീവിക്കുന്ന ഒരു അപൂർവയിനം വരാൽ മത്സ്യമാണ് ഗോലം സ്‌നേക്ക്ഹെഡ് (ശാസ്ത്രീയനാമംAenigmachanna gollum)[1]. വരാൽ കുടുംബത്തിലെ ഒരു സ്പീഷീസ് മാത്രമുള്ള കേരളത്തിലെ തദ്ദേശവാസിയായ അനിക്മാചന മത്സ്യവംശത്തെ ആദ്യമായി കണ്ടെത്തിയത് മലപ്പുറം ജില്ലയിലെ വേങ്ങരയിലുള്ള ഒരു നെൽവയലിൽ നിന്നാണ്. 2018 ലെ വെള്ളപ്പൊക്കത്തിൽ ഉണ്ടായ കലക്കത്തിൽപ്പെട്ട് യാദൃച്ഛികമായി മുകളിൽ എത്തിയപ്പോൾ ഒരു തദ്ദേശവാസി ഫേസ്ബുക്കിൽ ഇട്ട ഫോട്ടോയിൽ നിന്നാണ് കേരള മത്സ്യബന്ധന സമുദ്രഗവേഷണ സർവ്വകലാശാലയിലെ ഗവേഷകരുടെ ശ്രദ്ധയിലേക്ക് ഗോലം സ്നേക്ക്ഹെഡ് വന്നത്. 9.2 സെ.മീ നീളം വരുന്ന ഈ മത്സ്യം ലോകത്താകമാനമുള്ള ഭൂമിക്കടിയിൽ ജീവിക്കുന്ന 250 ഓളം മത്സ്യസ്പീഷീസുകളുടെ കൂട്ടത്തിലെ പുതിയ അംഗമാണ്. ആഫ്രിക്കയിലും ഏഷ്യയിലും ആണ് സ്നേക്ക്ഹെഡ് മത്സ്യങ്ങളെ കാണുന്നത്.


അഭിപ്രായങ്ങള്‍

ചൂട് കൂടുന്നതിന്ന് പിന്നാലെ പാമ്പുകൾ മളം വിട്ട് വീടുകളിലേക്ക്

തിരുവനന്തപുരം കുറ്റിച്ചലിൽ അനാക്കോണ്ട വീഡിയോ കാണാം

വാർത്ത വായിക്കുവാൻ ഫോട്ടോയിൽ ക്ലിക്ക് ചെയുക

വാർത്ത വായിക്കുവാൻ ഫോട്ടോയിൽ ക്ലിക്ക് ചെയുക
പ്ലാസ്റ്റിക്ക് കുപ്പിയിൽ തല കുടുങ്ങിയ ഉടുമ്പിനെ രക്ഷപ്പെടുത്തി

കേരളത്തിലെ ശുദ്ധജലമത്സ്യങ്ങളെ പരിചയപ്പെടാം

കടൽ മത്സ്യങ്ങളെ പരിചയപ്പെടാം

Latest

വലിയോറ പുത്തനങ്ങാടിയിൽ വീണ്ടും അപകടം CCTV VIDEO കാണാം

തിരുവനന്തപുരം കുറ്റിച്ചലിൽ അനാക്കോണ്ട video കാണാം

മിസ്സ്‌ കേരളയെ ഷെഡ്യൂൾ 1 ൽ ഉൾപെടുത്തി ഇനി പിടിക്കുകയോ അക്വാറിയം ഷോപ്പിൽ വിൽക്കുന്നതോ കുറ്റകരം | Denison barb, Denison's barb, Miss Kerala, red-line torpedo barb, or roseline shark Sahyadria denisonii

പുത്തനങ്ങാടിയിൽ വീണ്ടും വാഹനാപകടം വാഹനം കടയിലേക്ക് പാഞ്ഞുകയറി

കുറ്റാളൂർ കല്ലേങ്ങൽ പടിയിൽ വർക്ക്‌ ഷോപ്പ് നടത്തുന്ന ബാബു അല്പം സമയം മുമ്പ് മരണപ്പെട്ടു

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വലിയോറ പുത്തനങ്ങാടിയിൽ വീണ്ടും അപകടം CCTV VIDEO കാണാം

തിരുവനന്തപുരം കുറ്റിച്ചലിൽ അനാക്കോണ്ട video കാണാം

വലിയോറ സ്വദേശി നിസാമിന്റെ കോമഡി വെബ്‌സീരിസ്‌ 110 കോമുവും ഹാജിയാരും പുറത്തുറങ്ങി