പാണക്കാട് കുടുംബത്തെ കുറിച്ചു പറയുന്ന സിനിമയുടെ കഥാകൃത്ത് നബീൽ അഹമ്മദ് പാണക്കാട് കുടുംബത്തെ സന്ദർശിച്ചു
പാണക്കാട് കുടുംബത്തിന്റെ നിലപാടുകളും, കർമങ്ങളും സമൂഹത്തിന് വലിയ സന്ദേശങ്ങളാണ് എല്ലാകാലത്തും നൽകിയിട്ടുള്ളത്.
അത്തിമുത്തുവിന്റെയും മാലതിയുടെയും കാര്യത്തിൽ സംഭവിച്ചതും ആ നന്മയുടെ ആവർത്തനമാണ്. ആ സംഭാവത്തെ
ആസ്‌പദമാക്കി നിർമ്മിച്ച സിനിമയുടെ കഥാകൃതാണ് നബീൽ അഹമ്മദ്
മലപ്പുറം • കാരുണ്യ സ്പർശം കൊണ്ട് ദേശത്തിന്റെയും ഭാഷ യുടെയും അതിർത്തികൾ മായ്ക്കുന്ന കൊടപ്പനയ്ക്കൽ പെരുമ തമിഴ് വെള്ളിതിരയിലും മനം കവരുന്നു. കുവൈത്തിൽ വധ ശിക്ഷയ്ക്കു വിധിക്കപ്പെട്ട തമിഴ്നാട് സ്വദേശിയെ കൊലക്കയറിൽനിന്നു രക്ഷിക്കാൻ പാണക്കാട് മുനവ്വറലി തങ്ങൾ നടത്തിയ ഇടപെടലുകൾ പരാമർശിക്കുന്ന ബ്ലഡ്മണി' എന്ന തമിഴ്ചിത്രം കഴിഞ്ഞ ദിവസം റി ലീസായി. കുവൈത്തിൽ വധശി ക്ഷയ്ക്ക് വിധിക്കപ്പെട്ട 2 തമി ഴ്നാട്ടുകാരെ രക്ഷിക്കാൻ മാധ്യമ പ്രവർത്തക നടത്തുന്ന ശ്രമങ്ങളാണു സിനിമയുടെ ഇതിവൃത്തം.
തമിഴ്നാട്ടിലെ തഞ്ചാവൂർ പട്ടുകോട്ട സ്വദേശി അർജുൻ മാരിമുത്തുവിനെ കൊലക്കയറിൽനിന്ന് രക്ഷിച്ചതു മുനവ്വറലി ശിഹാബ് തങ്ങളുടെ ഇടപെടലായിരുന്നു. കൂടെ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ കുവൈത്തിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുകയായിരുന്നു അർജുൻ. കുവൈത്ത് നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നൽകിയാൽ വധശി ക്ഷയിൽ നിന്നൊഴിവാക്കും. ഇതിനായി 30 ലക്ഷമാണു കൊല്ലപ്പെട്ടയാളുടെ കുടുംബം നഷ്ടപരിഹാരമായി ചോദിച്ച ത്. അർജുന്റെ കുടുംബം കടംവാങ്ങിയും മറ്റും 5 ലക്ഷം ഒപ്പിച്ചു ബാക്കി കണ്ടത്താനായില്ല
ഭർത്താവിനെ രക്ഷിക്കാനു ള്ള അവസാന അത്താണിയെന്ന നിലയിലാണു അർജുന്റെ ഭാര്യ കൊടപ്പുനയ്ക്കൽ തറവാട്ടിലെത്തിയാത് . കുടുംബത്തിന്റെ കദനകഥ കേട്ടതോടെ മുനവ്വറലി ശിഹാബ് തങ്ങൾ വാക്ക്നൽകി വഴിയുണ്ടാക്കാം. ആ വാക്ക് കരുണവറ്റാത്ത കുറെ മനസ്സുകൾ ഹൃദയപൂർവം ഏറ്റെടുത്തതോടെ അർജുനെ രക്ഷിക്കാനുള്ള തുകയായി. ഇതു കൊല്ലപ്പെട്ടയാളുടെ കുടുംബത്തിനു കൈമാറിയതോടെ അർജുന്റെ ശിക്ഷ ജീവപര്യ ന്തമായി കുറച്ചു. മുനവ്വറലി തങ്ങളുടെ ഈ ഇടപെടലാണു സിനിമയിൽ പരാമർശിക്കുന്നത്. ഈ സംഭവം വിവരിച്ചു കൊണ്ട്, മുനവ്വറലി തങ്ങൾ മുസ്ലിം ലീഗിന്റെ വലിയനേതാ വാണെന്നും മതത്തിന്റെ അതിർ വരമ്പുകളില്ലാതെ എല്ലാവരെയും സഹായിക്കുമെന്നുമാണ് സിനിമയിലെ കഥാ പാത്രം പറയുന്നത്. അന്തരിച്ച പാണക്കാട് മുഹമ്മദലി ശിഹാ ബ് തങ്ങളെയും ഇതിൽ പരാമർശിക്കുന്നുണ്ട്.
വീഡിയോ കാണാം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ