ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

15വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ജനുവരി മൂന്ന് മുതല്‍ കൊവിഡ് വാക്സീന്‍ നല്‍കും പ്രധാനമന്ത്രി നരേന്ദ്ര മോദി

*പ്രഭാത വാർത്തകൾ*
2021 | ഡിസംബർ 26 | 1197 |  ധനു 11 | ഞായർ | ഉത്രം 1443 ജുമാ :ഊല 20
🌹🦚🦜➖➖➖➖➖➖➖➖
🔳രാജ്യത്ത് 15 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ജനുവരി മൂന്ന് മുതല്‍ കൊവിഡ് വാക്സീന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടാാതെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്സീന്‍ നല്‍കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന 60 വയസിന് മുകളിലുള്ളവര്‍ക്ക് ഡോക്ടര്‍മാരുടെ നിര്‍ദേശത്തോടെ ബൂസ്റ്റര്‍ ഡോസ് നല്‍കും. ഭാരത് ബയോട്ടെക്കിന്റെ കോവാക്സിന് കുട്ടികളില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഒമിക്രോണ്‍ വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും മോദി പറഞ്ഞു. രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുകയാണ്. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. ജാഗ്രതയാണ് വേണ്ടതെന്നും മോദി പറഞ്ഞു. കൊറോണയെ നേരിട്ടതിന്റെ അനുഭവം നമുക്കുണ്ട്. ഒമിക്രോണ്‍ വ്യാപനത്തെ നേരിടാന്‍ മുന്നൊരുക്കങ്ങള്‍ ആരംഭിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

🔳2024-ല്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ബി.ജെ.പി. ഭരണഘടന മാറ്റുമെന്നും സംവരണ സമ്പ്രദായം അവസാനിപ്പിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. ഹിന്ദുയിസത്തിന് ഹിന്ദുത്വയുമായി ബന്ധമൊന്നുമില്ലെന്ന് സവര്‍ക്കര്‍, അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഒരിക്കലും പശുവിനെ അമ്മയായി പരിഗണിച്ചിട്ടില്ല. മാത്രമല്ല, ഗോമാംസം കഴിക്കുന്നതില്‍ അദ്ദേഹത്തിന് പ്രശ്‌നവുമുണ്ടായിരുന്നില്ല, ദിഗ്വിജയ് സിങ് കൂട്ടിച്ചേര്‍ത്തു.

🔳കാര്‍ഷിക നിയമങ്ങള്‍ വീണ്ടും കൊണ്ടുവരില്ലെന്ന് പറയാനാകില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. ഉചിതമായസമയത്ത് തീരുമാനമെടുക്കും. നിയമങ്ങള്‍ പിന്‍വലിച്ചതില്‍ സര്‍ക്കാരിന് നിരാശയില്ല. തല്‍ക്കാലം ഒരടി പിന്നോട്ട് വച്ചു. വീണ്ടും മുന്‍പോട്ട് വരുമെന്നും നരേന്ദ്ര സിംഗ് തോമര്‍ കൂട്ടിച്ചേര്‍ത്തു.

🔳വിവാദ കാര്‍ഷികനിയമങ്ങളെക്കുറിച്ചുള്ള കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. പ്രധാനമന്ത്രിയുടെ മാപ്പപേക്ഷയെ കൃഷിമന്ത്രി അപമാനിച്ചു എന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു. കാര്‍ഷിക നിയമങ്ങളുമായി വന്നാല്‍ വീണ്ടും പ്രതിഷേധം നേരിടേണ്ടി വരുമെന്നും രാഹുല്‍ ഓര്‍മ്മിപ്പിച്ചു. 

🔳രാജ്യത്ത് കൊവിഡും ഒമിക്രോണും വ്യാപിക്കുന്ന സാഹചര്യത്തില്‍ കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘമെത്തും. കൊവിഡ് വൈറസിന്റെ വ്യാപനം കൂടിയ സംസ്ഥാനങ്ങളിലും വാക്സീനേഷന്‍ നിരക്ക് കുറഞ്ഞ  സംസ്ഥാനങ്ങളിലേക്കുമാണ്  കേന്ദ്രത്തിന്റെ വിദഗ്ധ സംഘം സന്ദര്‍ശനം നടത്തുന്നത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശും പഞ്ചാബും പട്ടികയിലുണ്ട്. ഈ സംസ്ഥാനങ്ങളിലെ സ്ഥിതി ഗതികള്‍ സംഘം നേരിട്ടെത്തി പരിശോധിക്കും.

🔳സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കണ്ണൂര്‍ ജില്ലയിലെ 51 കാരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം ഒമിക്രോണ്‍ കേസുകള്‍ 38 ആയി. അതിനിടെ മലപ്പുറത്ത് ഒമിക്രോണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന ഒരാളെ ഇന്നലെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

https://chat.whatsapp.com/CqJtSD9qgCs1WsJJZoyfw9
🔳മുസ്ലിം ലീഗ് സമൂഹത്തില്‍ വര്‍ഗ്ഗീയ നിറം പകര്‍ത്താന്‍ നോക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വഖഫ് വിഷയത്തില്‍ ഈ നീക്കമാണ് നടന്നത്. വഖഫ് വിഷയത്തില്‍ സര്‍ക്കാരിന് പിടിവാശിയില്ല എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പറയുന്നു. അതുകൊണ്ടാണ് സാവകാശം ചര്‍ച്ച ചെയ്തിട്ടുമതി എന്ന് തീരുമാനിച്ചത്. സമസ്തയിലെ രണ്ട് വിഭാഗവും മുജാഹിദിലെ ഒരു വിഭാഗവും ഇതിനെ അംഗീകരിച്ചു. ലീഗിന് മാത്രം ഇത് അംഗീകരിക്കാനാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

🔳വഖഫ് വിഷയത്തില്‍ രണ്ടാംഘട്ട സമരത്തിനൊരുങ്ങി മുസ്ലീംലീഗ്. അടുത്ത മാസം മൂന്നിന് ചേരുന്ന നേതൃയോഗത്തില്‍ തുടര്‍പ്രക്ഷോഭം സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

🔳ആലപ്പുഴയില്‍ എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസിലെ പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. അതേസമയം, രണ്‍ജീത്ത് വധക്കേസില്‍ പ്രതികളില്‍ എത്താവുന്ന നിര്‍ണായക തെളിവുകള്‍ കൈവശമുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു. രണ്‍ജീത് ശ്രീനിവാസിനെ വധിച്ചശേഷം സംസ്ഥാനം വിട്ട പ്രതികള്‍ക്ക് വേണ്ടി തമിഴ്നാട്ടിലാണ് അന്വേഷണം ആദ്യം തുടങ്ങിയത്. പിന്നീട് കര്‍ണാടകയിലേക്ക് നീണ്ടു. എസ്ഡിപിഐക്കാരായ പ്രതികള്‍ക്ക് പോപ്പുലര്‍ ഫ്രണ്ടിനെ സഹായം ഇവിടങ്ങളില്‍ ലഭിക്കുന്നുണ്ടെന്നും അന്വേഷണം ഇപ്പോള്‍ ഏത് സംസ്ഥാനത്താണെന്ന് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും എഡിജിപി പറഞ്ഞു.

🔳ആലപ്പുഴയിലെ ബിജെപി പ്രവര്‍ത്തകന്‍ രണ്‍ജീതിനെ കൊലപ്പെടുത്തിയ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് പൊലീസ് ആണെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എസ്ഡിപിഐ കേന്ദ്രങ്ങളില്‍ പരിശോധന പോലും നടന്നില്ല. പൊലീസില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ ഉണ്ട്. അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറണം എന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പ്രതികള്‍ക്ക് അമ്പലപ്പുഴ എംഎല്‍എ എച്ച് സലാമിന്റെ സഹായം കിട്ടി. ബിജെപി ഒഴികെയുള്ള പ്രസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ നുഴഞ്ഞു കയറി.ഡിവൈഎഫ്ഐ ഏതാ പോപ്പുലര്‍ ഫ്രണ്ട് ഏതാ എന്നറിയാന്‍ കഴിയാത്ത അവസ്ഥയാണ് എന്നും സുരേന്ദ്രന്‍ ആരോപിച്ചു.

🔳ഒബിസി മോര്‍ച്ചാ നേതാവ് രണ്‍ജിത്ത് കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ക്ക് സംസ്ഥാനം വിട്ടു പോകാന്‍ കഴിഞ്ഞത് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച കാരണമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. സിപിഎമ്മും എസ്ഡിപിഐയും തമ്മിലുള്ള ബന്ധം പ്രതികളെ സഹായിക്കുന്നതിലേക്ക് സര്‍ക്കാരിനെ നയിക്കുകയാണ്. കേസ് അന്വേഷണത്തില്‍ സര്‍ക്കാരിനെ എസ്ഡിപിഐ സ്വാധീനിച്ചുവെന്നും വി.മുരധീരന്‍ വിമര്‍ശിച്ചു.

🔳കൊല്ലപ്പെട്ട ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രണ്‍ജിത്ത് ശ്രീനിവാസന്റെ വീട് രാജ്യസഭാ എംപി സുരേഷ് ഗോപി സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ കണ്ട സുരേഷ് ഗോപി അവരെ ആശ്വാസിപ്പിച്ചു. രാഷ്ട്രീയകൊലപാതകങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും അതിനായി ആരുടെ കാലില്‍ വേണമെങ്കിലും വീഴാമെന്നും സുരേഷ് ഗോപി പറഞ്ഞു.

🔳വിമര്‍ശനങ്ങളെ നേരിട്ട് കെ റെയിലുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ ഇടതു നിരയില്‍ ഭിന്നത ശക്തമാകുന്നു.ജനങ്ങളുമായി ചര്‍ച്ചചെയ്യാതെ മുന്നോട്ട് പോകുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് വിമര്‍ശിച്ചു. പരിഷത്തിന്റെ ആശങ്കകള്‍ പരിഹരിക്കുമെന്ന് കോടിയേരി ഉറപ്പ് നല്‍കുമ്പോഴാണ് തുടര്‍ വിമര്‍ശനങ്ങള്‍.

🔳അന്തരിച്ച എംഎല്‍എ പി ടി തോമസിനോട് പുരോഹിതര്‍ മാപ്പ് പറയണമെന്ന് സിനിമാ നിര്‍മാതാവ്ആന്റോ ജോസഫ്. ജീവിച്ചിരിക്കെ പി ടിയുടെ പ്രതീകാത്മക ശവ ഘോഷ യാത്ര നടത്തിയതിനാണ് പുരോഹിതര്‍ മാപ്പ് പറയണമെന്ന് പി ടിയുടെ സുഹൃത്തും നിര്‍മാതാവുമായ ആന്റോ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചത്്. മതത്തിന്റെ പേരിലുള്ള സീറ്റ് വീതം വെപ്പ് നിര്‍ത്തി കോണ്‍ഗ്രസ് പി ടിയോട് നീതി പുലര്‍ത്തണമെന്നും ആന്റോ ജോസഫ് ആവശ്യപ്പെട്ടു.

🔳ക്രിസ്മസ് ദിനത്തിലും കുര്‍ബാന പരിഷ്‌കരണത്തില്‍ പ്രതിഷേധം ഒഴിയാതെ എറണാകുളം അങ്കമാലി അതിരൂപത. സിനഡ് നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വൈദികരും വിശ്വാസികളും ബിഷപ് ഹൗസില്‍ ഉപവാസ പ്രാര്‍ത്ഥന നടത്തി . നിധി പോലെ സൂക്ഷിക്കുന്ന അനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമം പുതിയ പരിഷ്‌കാരത്തിന് പിന്നിലുണ്ടെന്ന് വൈദികര്‍ പറഞ്ഞു.

🔳മലയോര മേഖലയുടെ സ്വപ്ന പദ്ധതിയായ കോഴിക്കോട് - വയനാട് തുരങ്കപാതയ്ക്ക് സ്ഥലമേറ്റെടുക്കാന്‍ വിജ്ഞാപനം ഇറങ്ങി. 2200 കോടി രൂപയാണ് നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട്ടു നിന്ന് ചുരം കയറാതെ, വെറും എട്ടുകിലോമീറ്റര്‍ യാത്രകൊണ്ട് വയനാട്ടിലെത്താം. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയില്‍ നിന്ന് മറിപ്പുഴ, സ്വര്‍ഗ്ഗംകുന്ന് വഴി വയനാട്ടിലെ കളളാടിയിലെത്തുന്നതാണ് നിര്‍ദ്ദിഷ്ട തുരങ്കപാത.

🔳മണ്ഡലപൂജയോട് അനുബന്ധിച്ചുള്ള തങ്ക അങ്കി ഘോഷയാത്ര ശബരിമല സന്നിധാനത്ത് ഇന്നലെ എത്തി. തുടര്‍ന്ന് അയ്യപ്പ വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടന്നു. ഇന്നാണ് മണ്ഡലപൂജ.

🔳തിരുവനന്തപുരം നെടുമങ്ങാട് വഴി തര്‍ക്കത്തിനിടെ അയല്‍വാസിയെ ദമ്പതികള്‍ കല്ല് കൊണ്ട് തലക്കടിച്ച് കൊന്നു. സംഭവത്തില്‍ ദമ്പതികള്‍ പിടിയിലായി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ നെടുമങ്ങാട് താന്നിമൂട് പച്ചക്കാട് സ്വദേശികളായ ബാബു (55) വിനെയും ഭാര്യ റെയ്ച്ചല്‍ (54) നെയും ആര്യനാട് പനയ്ക്കോട് ബന്ധുവീട്ടില്‍ നിന്നുമാണ്  നെടുമങ്ങാട് എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

🔳ക്രിസ്മസ്, പുതുവത്സര കാലത്ത് യാത്രക്കാരെ കൊള്ളയടിച്ച് വിമാന കമ്പനികള്‍. ഗള്‍ഫ് മേഖലയിലേക്ക് ഉള്‍പ്പെടെ ടിക്കറ്റ് നിരക്കില്‍ മൂന്നിരട്ടിയോളം കൂട്ടിയത് യാത്രക്കാരെ ദുരിതത്തിലാക്കി. കൊവിഡില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവര്‍ക്ക് നിരക്ക് വര്‍ധന ഇരുട്ടടിയാണ്. ക്രിസ്തുമസ് - പുതുവത്സര അവധിക്കാലം നാട്ടില്‍ ആഘോഷിക്കാനെത്തിയ പ്രവാസികളാണ് വിമാന നിരക്ക് കൂട്ടിയതോടെ വെട്ടിലായത്. സംസ്ഥാനത്തെ എല്ലാ അന്താരാഷ്ട്ര സര്‍വ്വീസുകളും നിരക്ക് കൂട്ടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള ഗള്‍ഫ് മേഖലയിലേക്ക് തിരിച്ച് പോകാന്‍ മൂന്ന് ഇരട്ടിയിലധികം തുക നല്‍കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍.

🔳ഗോവയില്‍ ശക്തി തെളിയിക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ പാര്‍ട്ടിയില്‍ ചേര്‍ന്ന അഞ്ച് പേരാണ് രാജിവെച്ചത്. ഗോവന്‍ ജനതയെ വോട്ടിന് വേണ്ടി തൃണമൂല്‍ കോണ്‍ഗ്രസ് ധ്രുവീകരിക്കുകയാണെന്ന് രാജിവെച്ചവര്‍ ആരോപിച്ചു. മതധ്രുവീകരണ രാഷ്ട്രീയമാണ് തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്നതെന്നും അതിനാല്‍ തുടരാനാകില്ലെന്നും ഇവര്‍ പറഞ്ഞു.

🔳അന്തരിച്ച സിപിഎം നേതാവ് ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെ പേര് പഞ്ചാബിലെ ഒരു റോഡിന് നല്‍കി കോണ്‍ഗ്രസ് സര്‍ക്കാര്‍. ബാരാ പിന്‍ഡില്‍ നിന്ന് ജാന്‍ഡിയാല വരെ പോകുന്ന 25 കിലോമീറ്റര്‍ റോഡിനാണ് സഖാവ് ഹര്‍കിഷന്‍ സിങ് സുര്‍ജിത് മാര്‍ഗെന്ന് പേര് നല്‍കിയത്. മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയാണ് പേരിട്ടത്. ആറ് കോടി രൂപ ചെലവിലാണ് റോഡ് അറ്റകുറ്റപ്പണി നടത്തി പുനര്‍നാമകരണം നടത്തിയത്. ബുന്‍ഡാലയിലെ സീനിയര്‍ സെക്കന്‍ഡറി സ്മാര്‍ട്ട് സ്‌കൂളിനും സുര്‍ജിത്തിന്റെ പേരിട്ടു. അടുത്തമാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ നീക്കമെന്നും ശ്രദ്ധേയം.

🔳പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മത്സരത്തിനൊരുങ്ങി കര്‍ഷക സംഘടനകള്‍. സംയുക്ത സമാജ് മോര്‍ച്ച  എന്ന പാര്‍ട്ടിയുടെ പേരിലാകും മത്സരം. ബല്‍ബീര്‍ സിങ്ങ് രജേവാളാകും പാര്‍ട്ടിയെ നയിക്കുക. നിയമസഭാ തെരഞ്ഞെടുപ്പില്‍ 117 സീറ്റിലും മത്സരിക്കാനാണ് തീരുമാനം. ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിലാവാനും സാധ്യതയുണ്ട്. 22 കര്‍ഷകസംഘടനകളാണ് സംയുക്ത സമാജ് മോര്‍ച്ചയിലെ അംഗങ്ങള്‍.

🔳ലുധിയാന സ്ഫോടനത്തിന് പിന്നില്‍ ലഹരി മാഫിയയെന്ന് പഞ്ചാബ് ഡിജിപി. ലഹരിക്കേസില്‍ തനിക്കെതിരായ രേഖകള്‍ നശിപ്പിക്കാന്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഗഗന്‍ ദീപ് നടത്തിയതാണ് സ്ഫോടനമെന്നാണ് പൊലീസ് കണ്ടെത്തല്‍. സ്ഫോടനത്തിനായി ഖലിസ്ഥാന്‍ സംഘടനകളുടെ സഹായം കിട്ടിയെന്നും പഞ്ചാബ് ഡിജിപി സിദ്ദാര്‍ത്ഥ് ഛദ്യോപാധ്യായ വ്യക്തമാക്കി. അതേസമയം സ്ഫോടനത്തിന് ഉപയോഗിച്ചത് ആര്‍ഡിഎക്സ് ആണെന്ന പ്രാഥമിക റിപ്പോര്‍ട്ടും പുറത്തു വന്നു.

🔳ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് സര്‍വേ. ഇന്ത്യ ന്യൂസ്-ജന്‍ കി ബാത് സര്‍വേയിലാണ് ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുമെന്നും സര്‍വേയില്‍ പറയുന്നു. 70 അംഗ നിയമസഭയില്‍ ബിജെപി 35 മുതല്‍ 38 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. ആഭ്യന്തര കലഹമാണെങ്കിലും കോണ്‍ഗ്രസ് 27 മുതല്‍ 31 സീറ്റുകള്‍ വരെ നേടും. ആറ് സീറ്റുകള്‍ ആംആദ്മി പാര്‍ട്ടി നേടുമെന്നും സര്‍വേ പറയുന്നു.

🔳ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. സെഞ്ചൂറിയനില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് കളിതുടങ്ങുക. ട്വന്റി 20- ഏകദിന ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷം വിരാട് കോലിക്ക് കീഴില്‍ ടീം ഇന്ത്യ ആദ്യമായിറങ്ങുന്നു. കോച്ച് രാഹുല്‍ ദ്രാവിഡിന് കീഴില്‍ ഇന്ത്യയുടെ ആദ്യ വിദേശ പര്യടനമാണിത്. ഇന്ത്യ അഞ്ച് ബൗളര്‍മാരെ കളിപ്പിക്കുമെന്നാണ് വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ നല്‍കുന്ന സൂചന.

🔳കേരളത്തില്‍ ഇന്നലെ 44,754 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2407 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 104 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 46,318 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 21 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2253 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 116 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3377 പേര്‍ രോഗമുക്തി നേടി. ഇതോടെ 24,501 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 505, എറണാകുളം 424, കോഴിക്കോട് 227, കോട്ടയം 177, തൃശൂര്‍ 159, കൊല്ലം 154, കണ്ണൂര്‍ 145, പത്തനംതിട്ട 128, മലപ്പുറം 106, ആലപ്പുഴ 93, വയനാട് 77, പാലക്കാട് 67, കാസര്‍ഗോഡ് 52, ഇടുക്കി 43.

🔳ആഗോളതലത്തില്‍ ഇന്നലെ 4,72,103 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 40,458 പേര്‍ക്കും റഷ്യയില്‍ 24,946 പേര്‍ക്കും ഫ്രാന്‍സില്‍ 1,04,611 പേര്‍ക്കും ഇറ്റലിയില്‍ 54,762 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 27.98 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.43 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 3,796 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 108 പേരും റഷ്യയില്‍ 981 പേരും  ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 54.12 ലക്ഷമായി.

🔳ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 2021 വലിയ നേട്ടങ്ങളുടെ ഭാഗ്യവര്‍ഷമായെന്ന് കണക്കുകള്‍. 36 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് സ്റ്റാര്‍ട്ട്അപ്പുകളിലേക്ക് എത്തിയത്. യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്റ്റ്മെന്റ് ഡാറ്റ പ്ലാറ്റ്ഫോമായ പ്രികിനാണ് കണക്കുകള്‍ പുറത്തുവിട്ടത്. കൊവിഡിന്റെ പിടിയിലമര്‍ന്ന 2020 ല്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് 11 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് കിട്ടിയത്. പ്രി ഐപിഒ ഫണ്ടിംഗായി ഒല, സൊമാറ്റോ, പോളിസി ബസാര്‍, നൈകാ, പേടിഎം തുടങ്ങിയ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലേക്ക് എത്തിയത് 5.58 ബില്യണ്‍ ഡോളറായിരുന്നു. ഇതിന് പുറമെ റിസ്‌ക് കാപിറ്റല്‍ ഫണ്ടുകളും വര്‍ധിച്ചു.

🔳ഫ്രാന്‍ങ്കോ-ഡച്ച് എയര്‍ലൈന്‍ കമ്പനിയായ എയര്‍ഫ്രാന്‍സ്-കെഎല്‍എമ്മുമായി കോഡ് ഷെയര്‍ കരാറിലൊപ്പിട്ട് ഇന്‍ഡിഗോ. കരാര്‍ പ്രകാരം ഇരു കമ്പനികള്‍ക്കും ഉപഭോക്താക്കള്‍ക്ക് പരസ്പരം വിമാനടിക്കറ്റുകള്‍ ലഭ്യമാക്കാന്‍ സാധിക്കും. ഇന്‍ഡിഗോ കോഡ് ഷെയര്‍ കരാറിലൊപ്പിടുന്ന നാലാമത്തെ കമ്പനിയാണ് എയര്‍ഫ്രാന്‍സ്-കെഎല്‍എം. ഡല്‍ഹി,മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് എയര്‍ഫ്രാന്‍സ്-കെഎല്‍എം സര്‍വീസുകള്‍. കരാറിന്റെ ഭാഗമായി ഇന്‍ഡിഗോയുടെ 25 പ്രാദേശിക റൂട്ടുകള്‍ എയര്‍ ഫ്രാന്‍സിന് വില്‍ക്കാനാവും. സമാനമായി എയര്‍ഫ്രാന്‍സിന്റെ 250 ഓളം റൂട്ടുകളിലെ ടിക്കറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ഇന്‍ഡിഗോയ്ക്കും ആകും. ഇതില്‍ 120 സര്‍വീസുകള്‍ യൂറോപ്പിലേക്കും 50 എണ്ണം അമേരിക്കയിലേക്കുമാണ്. 2022 ഫെബ്രുവരിയില്‍ കരാര്‍ നിലവില്‍ വരും.

🔳ആസിഫ് അലി അഭിനയിക്കുന്ന ചിത്രം 'എ രഞ്ജിത്ത് സിനിമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നവാഗതനായ നിഷാന്ത് സാറ്റുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിഷാന്ത് സാറ്റുവാണ് ആസിഫ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നതും. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന റൊമാന്റിക് ത്രില്ലര്‍ ആണ് ചിത്രം. രഞ്ജിത്ത് എന്ന വ്യക്തിയുടെ ജീവിതത്തില്‍ അവിചാരിതമായുണ്ടാകുന്ന മാനസികാഘാതത്തെ തുടര്‍ന്ന് അയാളുടെ  ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്നു.  ആസിഫ് അലി രഞ്ജിത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നമിതയാണ്  'എ രഞ്ജിത്ത് സിനിമ'യില്‍ നായികയായി അഭിനയിക്കുന്നത്.

🔳അപര്‍ണ ബാലമുരളി നായികയാകുന്ന ചിത്രമാണ് 'സുന്ദരി ഗാര്‍ഡന്‍സ്'. നീരജ് മാധവനാണ് ചിത്രത്തില്‍ നായകനാകുന്നത്. ഒരു പ്രണയ കഥയാകും ചിത്രത്തില്‍ പറയുക. 'സുന്ദരി ഗാര്‍ഡന്‍സ്' എന്ന ചിത്രത്തിലെ അപര്‍ണ ബാലമുരളിയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. നവാഗതനായ ചാര്‍ലി ഡേവിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ സലിം അഹമ്മദ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. അലന്‍സ് മീഡിയയുടെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം.

🔳ഇന്ത്യയിലെ ടൊയോട്ട ഡീലര്‍മാര്‍ വരാനിരിക്കുന്ന ലൈഫ് സ്റ്റൈല്‍ പിക്കപ്പ് ട്രക്കായ ഹിലക്സിന്റെ ബുക്കിംഗ് അനൗദ്യോഗികമായി സ്വീകരിച്ചു തുടങ്ങി. ഔട്ട്‌ലെറ്റിനെ ആശ്രയിച്ച് 50,000 രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെയാണ് ബുക്കിംഗ് തുക. വാഹനത്തിന്റെ ഔദ്യോഗിക വിപണി പ്രവേശനം ജനുവരി 2022-ന് നടത്താനാണ്  ടൊയോട്ട ഇന്ത്യ നിശ്ചയിച്ചിരിക്കുന്നത്.  ഇന്നോവ ക്രിസ്റ്റയ്ക്കും ഫോര്‍ച്യൂണറിനും അടിസ്ഥാനമാകുന്ന പരിചിതമായ എഎംവി2 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ടൊയോട്ട ഹിലക്സ്.

🔳എം.ടിയും വി.കെ.എന്നും ഇ. ശ്രീധരനും ഒടുവില്‍ ഉണ്ണികൃഷ്ണനും മോഹന്‍ലാലും ശ്രീനിവാസനും ഡോ.ബാലകൃഷ്ണനും സത്യനും മധുവും മഞ്ജു വാരിയരും ഷീലയും നയന്‍താരയും ഈ ഓര്‍മക്കുറിപ്പുകളില്‍ സവിശേഷഭംഗികളോടെ, മധുരമുള്ള നര്‍മമായി വിടര്‍ന്നു തെളിയുന്നു. അന്തിക്കാട് ഗ്രാമവും പഴയ മദിരാശി പട്ടണവും ഒറ്റപ്പാലവും കുടജാദ്രിയും ദേശമായും ജീവിതമായും ഗൃഹാതുരതയായും നിറയുന്നു. മലയാളത്തിലെ ഏറ്റവും ജനകീയനായ സംവിധായകന്റെ ഓര്‍മക്കുറിപ്പുകളുടെ ഈ സമാഹാരം അടിതെളിഞ്ഞ ഭാഷകൊണ്ട് പലപ്പോഴും സിനിമാദ്യശ്യങ്ങളെ മറികടക്കുന്നു. 'പോക്കുവെയിലിലെ കുതിരകള്‍'. സത്യന്‍ അന്തിക്കാട്. മാതൃഭൂമി. വില 150 രൂപ.

🔳രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതുവഴി ലഭിച്ച രോഗപ്രതിരോധശേഷിയെ ഒമൈക്രോണിന് മറികടക്കാന്‍ സാധിക്കുമെന്ന് പഠനം. ആന്റിബോഡി തെറാപ്പിയും ഒമൈക്രോണ്‍ ചികിത്സയ്ക്ക് ഫലപ്രദമല്ലെന്നും അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയിലെയും ഹോങ്കോങ് സര്‍വകലാശാലയിലെയും ഗവേഷകര്‍ സംയുക്തമായി നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ജേര്‍ണല്‍ നേച്ചറില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പുതിയ വാക്‌സിന്‍ വികസിപ്പിക്കേണ്ടതിന്റേയും പുതിയ ചികിത്സയുടേയും ആവശ്യകതയാണ് മുഖ്യമായി മുന്നോട്ടുവെയ്ക്കുന്നത്. ഒമൈക്രോണിന്റെ സ്‌പൈക്ക് പ്രോട്ടീനില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ ആശങ്ക ഉളവാക്കുന്നതാണ്. ഇത് നിലവിലെ വാക്‌സിനുകളുടെ ഫലപ്രാപ്തിക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. കൂടാതെ ആന്റിബോഡി തെറാപ്പിയും പ്രയോജനമില്ലാതെ വരാമെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വാക്‌സിനുകള്‍ വഴി ലഭിക്കുന്ന ആന്റിബോഡി കവചത്തെ ഒമൈക്രോണ്‍ മറികടക്കുന്നതായാണ് പരീക്ഷണത്തില്‍ കണ്ടെത്താന്‍ സാധിച്ചത്. മോഡേണ, ഫൈസര്‍, ആസ്ട്രാ സെനേക്ക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നിവയുടെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചത് വഴി ലഭിച്ച രോഗപ്രതിരോധശേഷിയെ ഒമൈക്രോണ്‍ മറികടക്കുന്നുണ്ട്. ഒമൈക്രോണ്‍ വകഭേദത്തെ പ്രതിരോധിക്കുന്നതില്‍ ഈ വാക്‌സിനുകള്‍ ഫലപ്രദമല്ല എന്നാണ് പരീക്ഷണത്തില്‍ വ്യക്തമായത്.  കോവിഡ് ബാധിച്ചത് വഴി ലഭിച്ച സ്വാഭാവിക പ്രതിരോധശേഷിയെയും ഒമൈക്രോണ്‍ മറികടക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഫൈസറിന്റെയും മോഡേണയുടെയും ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവര്‍ക്ക് ഒമൈക്രോണിനെതിരെ കൂടുതല്‍ പരിരക്ഷ ലഭിച്ചേക്കാമെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.


അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ video

വയനാട് മാനന്തവാടിയിൽ വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ കണിയാരം കുറ്റിമൂലയിലാണ് സംഭവം മുൻ സൈനികൻ കുനിയിൽ പുരുഷു എന്നവരുടെ വീടിനകത്ത് കയറി വന്ന രാജവെമ്പാലക്ക് മുന്നിൽ പെട്ടുപോയ വീട്ടുകാർ ഉടൻ വനപാലകരേ വിവരമറിയിക്കുകയായിരുന്നു  തലപ്പുഴ സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ എത്തിയ സുജിത്ത് വയനാട് രാജവെമ്പാലയേ പിടികൂടി വനത്തിൽ വിട്ടയച്ചു video

വേങ്ങര കച്ചേരിപ്പടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം;മരണപെട്ടത് പൊന്മള സ്വദേശി പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി

വേങ്ങര: കച്ചേരിപ്പടിയിൽ  ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾമരിച്ചു.കൂടെയുണ്ടായിരുന്ന ഭാര്യക്ക് പരിക്ക്. പൊന്മള പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി (60) ആണ് മരണപ്പെട്ടത്.  അപകടത്തിൽ കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ റഷീദ(50)ക്ക് ഗുരുതരമായി പരിക്കേറ്റു.കോട്ടക്കൽപൊന്മള സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ അമിതവേഗതയിലെത്തിയടിപ്പർലോറിഇടിക്കുകയായിരുന്നു. എ.ആർ.നഗർകൊളപ്പുറത്തുള്ള മകളുടെ വീട്ടിൽ നിന്നുംസ്വന്തംവീടായപൊന്മളയിലേക്ക്മടങ്ങുകയായിരുന്നു ഇരുവരും.  വേങ്ങര ഭാഗത്തുനിന്ന് കക്കാട് ഭാഗത്തേക്ക് മണൽകയറ്റിവരികയായിരുന്ന ടിപ്പർ ലോറി, മുന്നിൽപോകുകയായിരുന്നകാറിനെമറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വന്ന ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്നഅലവിക്കുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.ഗുരുതരമായിപരിക്കേറ്റ ഭാര്യയെ ഉടൻതന്നെ വേങ്ങരയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേർരേഖയിലുള്ള റോഡിലാണ് ഈ അപകടം സംഭവിച്ചത്. ടിപ്പർ ലോറിഡ്രൈവറുടെ കടുത്ത അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന്കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ

കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കഴിഞ്ഞമാസം കോട്ടക്കൽ ഒതുക്കുങ്ങലിൽ ബസിലെ തൊഴിലാളികളും ഓട്ടോറിക്ഷ ഡ്രൈവറും തമ്മിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട റിമാൻഡിൽ കഴിഞ്ഞ തിരൂർ - മഞ്ചേരി PTB ബസിലെ ഡ്രൈവർ ആനക്കയം പുള്ളിലങ്ങാടി സ്വദേശി ഷിജു (37) നെ മഞ്ചേരി മെഡിക്കൽ കോളേജിന് സമീപത്തുള്ള ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി… ഓട്ടോ ഡ്രൈവർ മരണപ്പെട്ടത് ബസ്സുകാരുടെ ആക്രമണത്തിലാണ് എന്ന് കാണിച്ചാണ് ബസ്സിലെ ഡ്രൈവറെയും കണ്ടക്ടറെയും ക്ലീനറെയും പ്രതി ചേർത്ത് പോലീസ് കേസെടുക്കുകയും ഇതിനെ തുടർന്ന് ഇവർ റിമാൻഡിൽ പോവുകയും ചെയ്തത്… ഇതിനുശേഷം ജാമ്യത്തിൽ ഇറങ്ങിയ ഷിജുവിനെ അന്വേഷിച്ച് ഫോൺ കോൾ വരികയും അതിലൂടെ ഭീഷണിപ്പെടുത്തുന്ന സംഭവവും ഉണ്ടായിരുന്നു… കോട്ടക്കൽ ബസ്റ്റാൻഡിൽ വച്ചും മരണപ്പെട്ട ഓട്ടോ ഡ്രൈവറുടെ ബന്ധുക്കൾ എന്ന് പറയുന്ന ആളുകൾ വന്ന് ഈ ബസ്സിലെ തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ടെന്ന് ബസ് തൊഴിലാളികൾ പറയുന്നു… ഈ സംഭവത്തിനുശേഷം ഈ മൂന്ന് തൊഴിലാളികളു...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

നിലമ്പൂർ താഴ് വരയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങൾ nilambur tourist places

ഓടക്കയം ചെക്കുന്ന്* ഒലിവെള്ളചാട്ടം* നെടുഞ്ചിരി * കക്കാടംപൊയിൽ നായാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടം*₹ മേലെ കോഴിപ്പാറ കരിബായി കോട്ട ആഡ്യൻപാറ*₹ മഞ്ഞപ്പാറ- മീൻമുട്ടി** കണ്ണൻകുണ്ട് പൊക്കോട്* കനോളി പ്ലോട്ട്*₹ അരുവാക്കോടൻ മല  പാറക്കടവ് മൈലാടിക്കടവ് ബംഗ്ലാവ് കുന്ന്*₹ തേക്ക് മ്യൂസിയം*₹ ചാലിയാർ മുക്ക്** പുന്നപ്പുഴ മുക്ക്* മുട്ടിക്കടവ് ഫാം# പൂക്കോട്ടുമണ്ണ റഗുലേറ്റർ കം ബ്രിഡ്ജ് പാതാർ കവള പാറ ഭൂതാൻ കോളനി കൊടിഞ്ഞി വെള്ളച്ചാട്ടം* മുണ്ടേരി സീഡ് ഫാം# ഇരുട്ടുകുത്തി* അമ്പു മല** അട്ടമല** അപ്പർ ഗ്യാപ്പ് (അപ്പൻകാപ്പ്) ഗ്ലെൻ റോക്ക് (ക്ലിയൻ ട്രാക്ക്)* മരുത - മണ്ണുച്ചീനി കരിയം മുരിയം* കാരക്കോടൻ മല* നാടുകാണി ചുരം  തണുപ്പൻചോല** മധു വനം* പുഞ്ചകൊല്ലി** അളക്കൽ** ചാത്തുമേനോൻ പ്ലോട്ട്* കാറ്റാടി കടവ് ഉച്ചകുളം* മുണ്ടക്കടവ്* നെടുങ്കയം*₹ മാഞ്ചീരി** പാണപ്പുഴ*** താളിച്ചോല*** മുക്കൂർത്തി*** എഴുത്തുകല്ല്** സായ് വെള ടി.കെ കോളനി പൂത്തോട്ടം തടവ്* ചോക്കാട് ഫാം# ശിങ്ക കല്ല്* കളിമുറ്റം** കേരളാം കുണ്ട് ജലപാതം*₹ നിലമ്പൂർ - ഷൊർണൂർ റയിൽവേ പാത വാണിയമ്പലം പാറ പറങ്ങോടൻപാറ ഇനിയും വളര...

അണ്ടികള്ളി മത്സ്യത്തെ പരിചയപ്പെടാം

കടലുണ്ടിപുഴയിൽനിന്നു ഉനൈസ് വലിയോറ എടുത്ത ഫോട്ടോ   അണ്ടിക്കള്ളി : Malabar catopra  ശാസ്ത്രീയനാമം:Pristolepis marginata കേരളത്തിലെ നദികളിൽ  കണ്ടുവരുന്ന ഈ മത്സ്യത്തെചുട്ടിച്ചി,ചൂട്ടാച്ചി,  അണ്ടികളി എന്നൊക്കെ വിളിയ്ക്കാറുണ്ട്. ഇവ ജലാശയത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മത്സമായതിനാൽ ഇവയെകണ്ടത്താൻ പ്രയാസമാണ് . വെള്ളത്തിന്റെ അടിത്തട്ടിലെ പോത്തുകളിലും കല്ലുകൾകിടയിലും താമസിക്കുന്ന ഈ മത്സങ്ങൾ ഇരയെകണ്ടാൽ പെട്ടെന്നു അവയെ അകത്താകും.എന്ത് കണ്ടാലും ഒന്നു കൊത്തിനോക്കുന്ന സ്വഭാവം ഇ മത്സങ്ങൾക്കുണ്ട്  ചെറിയമത്സകുഞ്ഞുങ്ങളും വെള്ളത്തിലെ പ്ലവങ്ങളുമാണ് ഇവയുടെ പ്രധാന ഭക്ഷണം ശരീരത്തിന് ചുവപ്പുകലർന്ന പച്ചനിറമാണ്.കൈച്ചിറകിന് മഞ്ഞ നിറവും വീതിയുള്ളതും പരന്നതും മുള്ളോടുകൂടിയതുമാണ് ശരീരം. ഇവയെ ഇണകളായിട്ടാണ് സാധാരണ വെള്ളത്തിൽ കാണാറ് വീഡിയോ  കാണു  കൂടുതൽ  ഫിഷ്‌  വീഡിയോസ്  ലഭിക്കുവാൻ  ചാനൽ സബ്സ്ക്രൈബ്  ചെയുക 

കരിങ്കണ മീൻ karingana meen

മലയാളം :  കരിങ്കണ   Pseudosphromenus cupanus നമ്മുടെ ജലാശയങ്ങളിൽ കാണപ്പെടുന്ന ചെറിയൊരുമൽസ്യമാണിത്,ഈ മത്സ്യത്തെ ചുട്ടിച്ചി,കല്ലടമുട്ടി എന്നിമൽസ്യങ്ങളുടെ കുഞ്ഞാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്,ഈ മത്സ്യം രണ്ട് ഇഞ്ചികുടുതൽ വളരാറില്ല    

VVC VALIYORA

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച  പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി)  ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്.  നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി  എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...

കൂടുതൽ വാർത്തകൾ

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു.

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു...  *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.*  *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*

വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ video

വയനാട് മാനന്തവാടിയിൽ വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ കണിയാരം കുറ്റിമൂലയിലാണ് സംഭവം മുൻ സൈനികൻ കുനിയിൽ പുരുഷു എന്നവരുടെ വീടിനകത്ത് കയറി വന്ന രാജവെമ്പാലക്ക് മുന്നിൽ പെട്ടുപോയ വീട്ടുകാർ ഉടൻ വനപാലകരേ വിവരമറിയിക്കുകയായിരുന്നു  തലപ്പുഴ സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ എത്തിയ സുജിത്ത് വയനാട് രാജവെമ്പാലയേ പിടികൂടി വനത്തിൽ വിട്ടയച്ചു video

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

വേങ്ങര കച്ചേരിപ്പടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം;മരണപെട്ടത് പൊന്മള സ്വദേശി പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി

വേങ്ങര: കച്ചേരിപ്പടിയിൽ  ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾമരിച്ചു.കൂടെയുണ്ടായിരുന്ന ഭാര്യക്ക് പരിക്ക്. പൊന്മള പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി (60) ആണ് മരണപ്പെട്ടത്.  അപകടത്തിൽ കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ റഷീദ(50)ക്ക് ഗുരുതരമായി പരിക്കേറ്റു.കോട്ടക്കൽപൊന്മള സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ അമിതവേഗതയിലെത്തിയടിപ്പർലോറിഇടിക്കുകയായിരുന്നു. എ.ആർ.നഗർകൊളപ്പുറത്തുള്ള മകളുടെ വീട്ടിൽ നിന്നുംസ്വന്തംവീടായപൊന്മളയിലേക്ക്മടങ്ങുകയായിരുന്നു ഇരുവരും.  വേങ്ങര ഭാഗത്തുനിന്ന് കക്കാട് ഭാഗത്തേക്ക് മണൽകയറ്റിവരികയായിരുന്ന ടിപ്പർ ലോറി, മുന്നിൽപോകുകയായിരുന്നകാറിനെമറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വന്ന ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്നഅലവിക്കുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.ഗുരുതരമായിപരിക്കേറ്റ ഭാര്യയെ ഉടൻതന്നെ വേങ്ങരയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേർരേഖയിലുള്ള റോഡിലാണ് ഈ അപകടം സംഭവിച്ചത്. ടിപ്പർ ലോറിഡ്രൈവറുടെ കടുത്ത അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന്കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

VVC VALIYORA

കൊട്ടി മീൻ kotti

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

മലപ്പുറം ജില്ലയിൽ നാലിടത്ത് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: സെപ്റ്റംബർ 28-ന് വോട്ടെടുപ്പ്; വിജ്ഞാപനം സെപ്റ്റംബർ 3-ന്

മലപ്പുറം ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ സെപ്റ്റംബർ 28-ന് ഉപതെരഞ്ഞെടുപ്പ് നടക്കും. വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാർഡ് 03), മങ്കടയിലെ കടന്നമണ്ണ (വാർഡ് 04), കാലടിയിലെ വെറൂർ (വാർഡ് 12), താനാളൂരിലെ മൂലക്കൽ (വാർഡ് 01) എന്നീ വാർഡുകളിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിസ്ഥാനമാക്കി വരണാധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വേങ്ങര ഗ്രാമപഞ്ചായത്തിൽ വേങ്ങര അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസറെയും (എ.ഇ.ഒ), മങ്കടയിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറെയും, കാലടിയിൽ പൊന്നാനി സബ് രജിസ്ട്രാറെയും, താനാളൂരിൽ തിരൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറെയുമാണ് വരണാധികാരികളായി നിയമിച്ചിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫോറം 1 നോട്ടീസ് സെപ്റ്റംബർ 3 വ്യാഴാഴ്ച വരണാധികാരികൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. പെരുമാറ്റച്ചട്ട പാലനവും മറ്റു തെരഞ്ഞെടുപ്പ് നടപടികളും കൃത്യമായും വേഗത്തിലും പൂർത്തിയാക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ...

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...

കേരളത്തിൽ ഒരു പുതിയ വ്യാപാര സ്ഥാപനം തുടങ്ങുന്നതിന് ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ലൈസൻസും (Shop and Establishment License) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ട്രേഡ് ലൈസൻസും (Trade License) ആവശ്യമാണ്.

കേരളത്തിൽ ഒരു പുതിയ വ്യാപാര സ്ഥാപനം തുടങ്ങുന്നതിന് ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ലൈസൻസും (Shop and Establishment License) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ട്രേഡ് ലൈസൻസും (Trade License) ആവശ്യമാണ്.  കെട്ടിട നിർമ്മാണത്തിന് ബിൽഡിംഗ് പെർമിറ്റും നിർബന്ധമാണ്. കേരളത്തിൽ നിലവിൽ ഇവ ഓൺലൈൻ വഴിലഭ്യമാണ്. *1. ട്രേഡ് ലൈസൻസ് (Trade License / D&O License):* ആവശ്യമായ രേഖകൾ: ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് (Ownership Certificate), വാടകക്കരാർ (Rent Agreement), തിരിച്ചറിയൽ രേഖ, പാസ്പോർട്ട് സൈസ് ഫോട്ടോ. *2. ഷോപ്പ് & എസ്റ്റാബ്ലിഷ്മെന്റ് രജിസ്ട്രേഷൻ (Shop and Establishment License):* തൊഴിലാളികളുടെ ക്ഷേമം, അവധി, ജോലി സമയം എന്നിവ ഉറപ്പാക്കാൻ ഈ ലൈസൻസ് ആവശ്യമാണ്. രേഖകൾ: സ്ഥാപനത്തിന്റെ പേര്, ജീവനക്കാരുടെ വിവരങ്ങൾ, പാൻ കാർഡ്, ബാങ്ക് വിവരങ്ങൾ എന്നിവ.പൂർണ്ണമായ മാർഗ്ഗനിർദ്ദേശങ്ങൾക്ക് LSGD Kerala License User Manual പരിശോധിക്കുക. *3. ബിൽഡിംഗ് ലൈസൻസ് (Building Permit):* പുതിയ കെട്ടിടം നിർമ്മിക്കുന്നതിനോ, വാണിജ്യ ആവശ്യങ്ങൾക്കായി കെട്ടിടത്തിന്റെ ഘടന മാറ്റുന്നതിനോ (Change of Occupancy) മുൻസിപ്പാലിറ്റി/പ...

വേങ്ങര സി.എച്ച്.സിയിൽ ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് മന്ത്രി കെ. മുരളീധരൻ; മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി.

വേങ്ങര സി.എച്ച്.സിയിൽ ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് മന്ത്രി കെ. മുരളീധരൻ; മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി. വേങ്ങര: വേങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ (സി.എച്ച്.സി) ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉറപ്പ് നൽകി. മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി. പി.കെ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയും വേങ്ങര എം.എൽ.എയുമായിരുന്ന കാലത്താണ് ഡയാലിസിസ് യൂണിറ്റിനായി ഇവിടെ നാല് കോടി രൂപ ചിലവിൽ പുതിയ കെട്ടിടം നിർമ്മിച്ചത്. സി.എച്ച്.സികളിൽ ഡയാലിസിസ് യൂണിറ്റുകൾക്ക് അനുമതി നൽകേണ്ടെന്ന മുൻ എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനം പദ്ധതിക്ക് വലിയ തിരിച്ചടിയായിരുന്നു. സർക്കാരിന് നേരിട്ട് സാമ്പത്തിക ബാധ്യത വരാത്ത രീതിയിൽ, വ്യവസായികളുടെ സഹകരണത്തോടെ മെഷീനുകൾ ലഭ്യമാക്കിയും കമ്പനികളുടെ സി.എസ്.ആർ ഫണ്ടുപയോഗിച്ച് ജീവനക്കാർക്ക് വേതനം നൽകിയും ജനകീയ പങ്കാളിത്തത്തിൽ യൂണിറ്റ് തുടങ്ങാമെന്ന നിർദ്ദേശവും മുൻ സർക്കാർ തള്ളിയിരുന്നു. വേങ്ങരയിലും സമീപ പ്രദേശങ്ങളിലും വൃക്കരോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ തീരുമാനം രോഗികൾക്ക് വലിയ ആശ്വാസമാണ്. ...