ലക്ഷങ്ങൾ സമ്പാദിക്കാം എന്ന് വാഗ്ദാനം ചെയ്തു കണ്ണി ചേർത്ത് മനുഷ്യരെ പറ്റിക്കുന്ന പിൻ ബുദ്ധി കാരുടെ കുതന്ത്രങ്ങളെ കേന്ദ്ര ഗവൺമെൻറ് തിരിച്ചറിഞ്ഞു കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തി
കണ്ണികൾക്ക് കേന്ദ്രസർക്കാർ നിരോധനം
ലക്ഷങ്ങൾ സമ്പാദിക്കാം എന്ന് വാഗ്ദാനം ചെയ്തു കണ്ണി ചേർത്ത് മനുഷ്യരെ പറ്റിക്കുന്ന പിൻ ബുദ്ധി കാരുടെ കുതന്ത്രങ്ങളെ കേന്ദ്ര ഗവൺമെൻറ് തിരിച്ചറിഞ്ഞു ജനങ്ങളെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി ഈ മാർക്കറ്റിംഗ് കേന്ദ്ര സർക്കാർ നിരോധിച്ചു പാവപ്പെട്ടവനെ മോഹന വാഗ്ദാനങ്ങൾ നൽകി താൻ ഉൽപാദിപ്പിക്കുന്ന പത്തു രൂപയുടെ ഉൽപ്പന്നം 300 രൂപക്ക് പാവപ്പെട്ടവനെ കൊണ്ട് വിൽപ്പന നടത്തി കോടീശ്വരന്മാർ ആകുന്ന തട്ടിപ്പുകാരുടെ കറുത്ത മുഖം തിരിച്ചറിഞ്ഞ കേന്ദ്ര ഗവൺമെൻറ് നടപടി സ്വാഗതാർഹം തന്നെ പൊതുമാർക്കറ്റിൽ കുറഞ്ഞ വിലയുള്ള ഉൽപ്പന്നങ്ങൾ ഈ തട്ടിപ്പുകാർ വലിയ വിലക്കാണ് കണ്ണികളെ കൊണ്ട് വിൽപ്പന നടത്തി സമ്പന്നർ ആകുന്നത് ഇത്തരക്കാരുടെ ഉൽപ്പന്നങ്ങൾ പൊതു മാർക്കറ്റിൽ വിൽപ്പന നടത്താൻ ഇവർക്ക് ഭയമാണ് കാരണം പൊതു മാർക്കറ്റിൽ വിലകുറഞ്ഞ ഉൽപ്പന്നം ആയിരിക്കും ഇവരുടേത് ലക്ഷങ്ങളും കാറുകളും പ്രസംഗത്തിലൂടെ മോഹന വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ പറ്റിക്കുന്ന ഈ കപടന്മാർ സമ്പന്നരായി വിലസുകയാണ് കണ്ണികൾ തൻറെ സ്നേഹിതരെയും കുടുംബക്കാരെയും കണ്ണി ചേർത്താൽ ഇവരുടെ ഗ്യാസ് പോവും സ്വഭാവികമായും ഇവർ ഒഴിഞ്ഞുപോകും അപ്പോഴും ഈ തട്ടിപ്പുകാർ ഒരുപാട് പണമുണ്ടാക്കി പൊട്ടിച്ചിരിക്കും നിയമത്തിലൂടെ ഇത്തരക്കാരുടെ കൈകളിൽ വിലങ്ങു വെക്കാൻ സർക്കാരുകൾക്ക് കഴിയട്ടെ ഓർക്കുക പെട്ടെന്ന് സമ്പന്നൻ ആവാനുള്ള വഴികൾ നല്ലതല്ല ഓരോരുത്തരും ചിന്തിച്ച് തീരുമാനമെടുക്കുക ക്ലാസ്സുകളിൽ വീഴാതിരിക്കുക തട്ടിപ്പ് കണ്ണികൾ തുലയട്ടെ
തകരട്ടെ
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ