ഇന്ന് ഡിസംബർ 30 മറക്കാനാവാത്ത ദിവസം!.. കഴിഞ്ഞ വർഷം ഇതേ നാൾ.. അന്ന് രാവിലെ വളരെ ഉന്മേഷത്തോടെ സന്തോഷത്തോടെ വലിയ പ്രതീക്ഷകളോടെ അന്നുദിച്ച സൂര്യനെപോലെ ജ്വലിച്ച് നിന്ന്, ആഹ്ലാദത്തിൽ എല്ലാവരെയും നമ്മുടെ അധികാര കിരീടം ചൂടുന്ന ചടങ്ങ് കാണാൻ..
ആ മഹത്തായ ചടങ്ങിൽ ഒരു താരമായി നാം സത്യപ്രതിജ്ഞ ചൊല്ലുന്നത് കണ്ട് സായൂജ്യമടഞ്ഞ നമ്മുടെ മിത്രങ്ങളും ശത്രുക്കളും തിങ്ങി നിറഞ്ഞ സദസ്സ്. ഇന്ന് ആ സുവർണ്ണ ദിനത്തിന് ഒരു വർഷം പൂർത്തിയായിരിക്കുന്നു.
എത്ര എളുപ്പമാണ് ദിവസങ്ങൾ ആഴ്ചകളായും ആഴ്ചകൾ മാസങ്ങളായും കൊഴിഞ്ഞു പോയത്! ഇതിനിടയിൽ ആ പൊൻ കിരീടം ചില പ്രതിസന്ധി ഘട്ടങ്ങളിൽ മുൾകിരീടമായും തോന്നിയ നിമിഷങ്ങൾ കടന്നുപോയിട്ടുണ്ട്!. കോവിഡ് മഹാമാരിയെ നമ്മുടെ പ്രദേശത്തെ സമൂഹത്തെ സംരക്ഷിക്കാൻ ഓടിനടന്ന പ്രയാസത്തേക്കാൾ പലപ്പോഴും വെല്ലുവിളിയായത് സ്വന്തം തട്ടകത്തിൽ എതിരാളികളെക്കാളും നമ്മുടെ പദവിയിൽ അസഹിഷ്ണുതയുള്ള സ്വന്തം ചേരിയിലെ ബാഹ്യ മിത്രങ്ങളായിരുന്നു! കോവിഡിനെക്കാളും
മാരകമായിരുന്നു അതിൽ പലരുടെയും സമീപനം. അതോടൊപ്പം നമ്മെ സഹായിച്ച പിന്തുണച്ച പ്രോത്സാഹിപ്പിച്ച പ്രതിസന്ധികളിൽ നമ്മോടൊപ്പം ആത്മവിശ്വാസവും കരുത്തും പകർന്ന നല്ല വ്യക്തിത്വങ്ങളും ധാരാളമുണ്ടായിരുന്നു എന്നതും കുളിരേകുന്ന ഓർമകളാണ്.!
നാം മഹാന്മാരും മഹതികളുമാകുന്നതും ഒന്നിനും കൊള്ളാത്തവരും ആയി വിലയിരുത്തപ്പെടുന്നത് ജനഹൃദയങ്ങളിൽ നാം ജീവിക്കുമ്പോഴാണ്! മഹാത്മാഗാന്ധിയും എബ്രഹാം ലിങ്കണും നെൽസൺ മണ്ടേലയുമെല്ലാം
ഇന്നും ലോകമനസാക്ഷി ഓർക്കുന്നത് അവരുടെ പ്രവർത്തനങ്ങളിൽ ഉണ്ടായ സമീപനങ്ങളാണ്.
നാം അധികാര
സിംഹാസനത്തിലിരിക്കുന്ന നാളുകൾ ഒരു സുവർണ കാലഘട്ടമായിരുന്നുവെന്ന് നമ്മുടെ പ്രദേശ വാസികൾ പറയണം. അവരുടെ ഹൃദത്തിൽ സുവർണ ലിപികളിൽ നമ്മുടെ നാമം കൊത്തി വെക്കണം. അത് വലിയൊരു ശ്രമകരമായ ജോലിയാണ്. മനസ്സിൽ ഫോക്കസ് ചെയ്ത് മുന്നേറുക. നമുക്കും കീഴടക്കാം ജനഹൃദയങ്ങൾ.
നന്മകളും വിജയങ്ങളും നേരുന്നു. മുന്നിൽ കാത്തിരിക്കുന്ന ബാക്കിയുള്ള നാളുകളും അതിലെ സന്ദർഭങ്ങളും ഫലപ്രദമായി ഉപയോഗപ്പെടുത്തി ദൈവാനുഗ്രഹവും തേടി ആത്മവിശ്വാസത്തോടെ നമുക്ക് മുന്നേറാം.. ഈ കഴിഞ്ഞ വർഷം സുദാര്യവും സത്യസന്ധവുമായ നമ്മുടെ നാടിന്റെ നന്മക്കായി കൂടെ നിന്നവർ... പാർട്ടി പ്രവർത്തകർ... നല്ലവരായ ജനങ്ങൾ ... പ്രഗൽഭരായ ഉദ്യോഗസ്ഥന്മാർ .... കക്ഷി മത രാഷ്ട്രീയ ബെതമന്യേ സഹായിച്ചവർ.... എല്ലാവരെയും ഈ നിമിഷം ഓർക്കുന്നു, നന്ദി അറിയിക്കുന്നു. നാം തുടങ്ങി വെച്ച ഒരുപാട് നല്ല പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ ഇനിയും അകമഴിഞ്ഞ സഹായവും പ്രാർത്ഥനയും സദാസമയവും ഉണ്ടാകണമെന്ന് പറഞ്ഞു കൊണ്ട് നിർത്തുന്നു.
ജയ് ഹിന്ദ്.
ഹസീന ഫസൽ കെ.പി
(പ്രസിഡന്റ്, വേങ്ങര ഗ്രാമ പഞ്ചായത്ത്)
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ