ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു

പെരിന്തൽമണ്ണയിലെ വിവിധ ഭാഗങ്ങളിൽ പെയ്ത ശക്തമായ മഴയിൽ നിരവധി വീടുകൾക്കു മുകളിൽ മരം കടപുഴകി വിണു ഒരു വീട് പൂർണമായും നശിച്ചു. പതായ്ക്കര തോട്ടക്കരയിൽ താമസിക്കുന്നു നടുത്തൊടി രാജൻ എന്നവരുടെ വീടാണ് പരിപൂർണ്ണമായും തകർന്നത്. വലബൂർ താമസിക്കുന്ന സുധാകരൻ എന്നവരുടെ വീടിൻ്റെ മുകളിലേക്കും മരം കടപുഴകി വീണു.  പെരിന്തൽമണ്ണ തഹസിൽദാർ (LR) വേണുഗോപാൽ അറിയിച്ചതിനെ തുടർന്ന്‌ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ,സുമേഷ് വലമ്പൂ,വാഹിദ അബു, ഹുസ്സൻ കക്കൂത്ത്,ഫാറൂഖ്പൂപ്പലം, ജിൻഷാദ് പൂപ്പലം,സുബീഷ് പരിയാപുരം,നൗഷാദ് പൂപ്പലം,രവിദ്രനാഥൻ  പാതായ്ക്കര,ശ്യാം പാതായ്ക്കര,അൻവർ പാതായ്ക്കര എന്നിവർ സ്ഥലത്തെത്തിയാണ് ഏറെ നേരത്തെ പരിശ്രമത്തിനെടുവിൽ മരങ്ങൾ  മുറിച്ചു നീക്കിയത്.

കാലവർഷം കനത്തു പെയ്യുന്ന സാഹചര്യത്തിൽ മിക്കവരുടെയും ചോദ്യം ഇതാണ് പ്രളയത്തിന് സാധ്യതയുണ്ടോ?

കാലവർഷം കനത്തു പെയ്യുന്ന സാഹചര്യത്തിൽ മിക്കവരുടെയും ചോദ്യം ഇതാണ് പ്രളയത്തിന് സാധ്യതയുണ്ടോ? ജനജാഗ്രതാ സമിതികൾ തയാറായിരിക്കാൻ പലയിടത്തും നിർദ്ദേശം നൽകിയിട്ടുണ്ട്. 4 ദിവസം കൂടി മഴ കനക്കുമെന്ന് ഔദ്യോഗിക കാലാവസ്ഥ മുന്നറിയിപ്പുണ്ട്. ഇതുകാരണം 29 വരെ തീർച്ചയായും ജാഗ്രത വേണം. ഇപ്പോൾ മറാത്ത് വാഡക്ക് മുകളിൽ ഒരു ന്യൂനമർദ്ദം, മധ്യ കിഴക്കൻ അറബിക്കടലിന് മുകളിൽ ഒരു ചക്രവാത ചുഴി നിലനിൽക്കുന്നു. നാളെ ബംഗാൾ ഉൾക്കടലിൽ മധ്യപടിഞ്ഞാൻ മേഖലയിൽ ഒരു ന്യൂനമർദം രൂപപ്പെടും. പടിഞ്ഞാറൻകാറ്റ് കേരളത്തിന് മുകളിൽ 30- 35 നോട്സ് വേഗത്തിൽ തുടരുന്നു. പക്ഷേ, മൺസൂൺ വ്യാപനം ഇപ്പോഴും ലോ ലെവലിൽ തന്നെയാണ്. മിഡ് ലെവലിലും മൺസൂൺ സാന്നിധ്യം അറിയിക്കാറുണ്ട്. ഇപ്പോൾ ഇടിക്ക് ഇടം നൽകുന്നത് കാറ്റ് ഈ മധ്യ ഉയരത്തിൽ സജീവ സാന്നിധ്യം ഇല്ലാത്തത് കൊണ്ടാണ്. Monsoon Low Level Jet (MLLJ) 4 കി.മി വരെ ഉയരത്തിൽ (MSL) കാണാറുണ്ട്. എന്നാൽ ഇപ്പോൾ 3 കി.മിൽ തന്നെ കാലിടറുന്നു. നാളെ മുതൽ കാറ്റ് ചിതറാൻ സാധ്യതയുണ്ട്. കേന്ദ്രീകൃത കാറ്റ് വീശൽ നാളെ ന്യൂനമർദ്ദം വരുന്നതോടെ ഉണ്ടാകുമോ എന്ന് കണ്ടറിയണം. മഴ ശക്തി കുറയുന്നോ എന്ന് നാളെ മുതൽ നിരീക്ഷിക്കണം. 29 വരെ...

ഇന്നലെ രാത്രി 10.30 ഓടെ ശക്തമായ കാറ്റ് വീശിയ ഇടങ്ങൾ.

ഇന്നലെ ( വെള്ളി ) രാത്രി 10.30 ഓടെ ശക്തമായ കാറ്റ് വീശിയ ഇടങ്ങൾ. മലപ്പുറം ജില്ലയിലെ കേന്ദ്ര ഭാഗം മുതൽ കോഴിക്കോട് ജില്ലയിലെ വടകര വരെയും പൊന്നാനി വരെയും. 🛑🛑🛑🛑🛑 മെയ് 25, 26 തിയതികളില്‍ മലപ്പുറം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു അറബിക്കടലില്‍ രൂപപ്പെട്ടു വരുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി അതിതീവ്രമഴ കണക്കിലെടുത്ത് മെയ് 25, 26 തീയതികളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മലപ്പുറം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതലുള്ള  മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും (മെയ് 23, 24) ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ ലഭിക്കും. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍  വരെ മഴയ്ക്കുള്ള സാധ്യതയുണ്ട്.

കൂരിയാട് താൽക്കാലിക സംവിധാനം വേണം

വേങ്ങര : കൂരിയാട് തകർന്ന ഹൈവേ ഇനി എന്ന് യാതാർത്യമാകും വർഷങ്ങൾ വേണ്ടി വരും , തൃശൂർ കോഴിക്കോട് യാത്രാ വാഹനങ്ങളും ചരക്ക് വാഹനങ്ങളും പ്രദേശത്തെ പ്ര പ്രാദേശിക റോഡുകളിലേക്ക് തിരിച്ച് വിട്ട് എത്ര കാലം തുടരാൻ കഴിയും, മഴ അധികരിക്കുന്നതോടെ പ്രദേശം സ്തംഭിച്ചു പോകുന്ന അവസ്ഥവരും, അതിനാൽ എത്രയും പെട്ടൊന്ന് ബതൽ സംവിധാനമൊരുക്കാൻ ബന്ധപ്പെട്ടർ തയ്യാറാക്കണമെന്ന് ഇന്ന് വേങ്ങര പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ കൂരിയാട് സന്ദർശിച്ച ഭരണസമിതി ആവശ്യപ്പെട്ടു, ഈ ആവശ്യമുന്നയിച്ച് ബോർഡിൽ പ്രമേയം പാസാക്കി എൻഎച്ച് ഐ യും PWD വകുപ്പിനെയും സമീപിക്കുമെന്ന് പ്രസിഡന്റ് കെ. പി ഹസീനാ ഫസൽ അറിയിച്ചു, വൈസ് പ്രസിഡന്റ് ടി.കെ കുഞ്ഞിമുഹമ്മദ് സ്റ്റാൻ്റിംഗ് കമ്മറ്റി ചെർമാൻമാരായ എ കെ സലീം ,ആരിഫ മടപ്പള്ളി, മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, സി.പികാദർ, നുസ്രത്ത് അംബാടൻ , എൻ ടി. മൈമൂന, റുബീന അബ്ബാസ്, എ കെ നഫീസ , ആസ്യാ മുഹമ്മദ്.എ,കെ, ജംഷീറ, നുസ്റത്ത് തുമ്പയിൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു ,https://chat.whatsapp.com/IIibxcNDK9BL8Ksh3gPCQ7

കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം ഇന്ന് - മെയ്‌ 23, വെള്ളിയാഴ്ച്ച ആരംഭിക്കാൻ സാധ്യത

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അറബി കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെട്ട് വരുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അങ്ങിങായി ഇടവിട്ട് മഴ ലഭിക്കുന്നുണ്ട്.മഹാരാഷ്ട്ര തീരത്ത് നിലനിൽക്കുന്ന ചക്രവാത ചുഴി നിലവിൽ ന്യുനമർദ്ധമായി ശക്തിപ്രാപിക്കുന്നുണ്ട്. ഇത് അടുത്ത 12 മണിക്കൂറിൽ അറബികടലിൽ മൺസൂൺ കാറ്റിനെ ശക്തിപ്പെടുത്തും.ന്യുനമർദ്ദം ശക്തിപ്പെട്ട് ചുഴാലികാറ്റ് ആകാതെ നിൽക്കുകയാണെങ്കിൽ കേരളത്തിൽ മഴ കൂടുതൽ ശക്തമാകുകയും വരും ദിവസങ്ങളിൽ അതീവ ജാഗ്രത വേണ്ടിവരുകയും വന്നേക്കാം. ഇന്ന് തുടക്കത്തിൽ ചില മേഖലകൾ കേന്ദ്രീകരിച്ചു അങ്ങിങായി ആകും മഴ ലഭിക്കുക, തുടർന്ന് മഴ വൈകീട്ടടെയോ രാത്രിയോടെയോ ശക്തിപ്പെട്ടേക്കാം. തീവ്ര മഴ സാധ്യത, ജാഗ്രത പാലിക്കുക ഇന്ന് മുതൽ അടുത്ത ഒരാഴ്ച കേരളത്തിൽ വ്യാപകമായ മഴ സാധ്യത.അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിൽ പലയിടത്തും അതിശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ തീവ്ര മഴ ലഭിക്കാനുള്ള സാഹചര്യം ഉണ്ട്. മധ്യ വടക്കൻ ജില്ലകളിൽ, പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ മഴ കൂടുതൽ ശക്തമായിരിക്കും.കിഴക്കൻ മേഖലകളിൽ ഈ ഒരാഴ്ച പ്രത്യേകം ജാഗ്രത വേണം.മലയോര മേഖല/ഹൈ റേഞ്ച് മേഖലകളിലേക്കുള്ള വിനോദ സഞ്ചാര മേഖ...

അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു

മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാട-ഗോവ  തീരത്തിന് മുകളിലായി ന്യൂനമർദം രൂപപ്പെട്ടു. തുടർന്ന് വടക്കോട്ടു നീങ്ങുന്ന ന്യൂനമർദം അടുത്ത 36 മണിക്കൂറിനുള്ളിൽ  തീവ്രന്യൂനമർദമായി ശക്തി പ്രാപിയ്ക്കാൻ സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥാ വകുപ്പ് . Under the influence of the upper air cyclonic circulation over Eastcentral Arabian Sea off North Karnataka-Goa coasts, a low pressure area has formed over Eastcentral Arabian Sea off south Konkan - Goa coasts at 0530 hrs IST of today, the 22nd May 2025. The associated cyclonic circulation extends upto middle tropospheric levels. It is likely to move nearly northwards and intensify further into a depression during next 36 hours. 9 AM, 22 May 2025 IMD-KSEOC-KSDMA

പരപ്പനങ്ങാടിയിൽ ഫൈബർ വെള്ളം തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു...

പരപ്പനങ്ങാടി മൽസ്യ ബന്ധനത്തിന് പോയ 2 വള്ളങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, 2 പേർക്ക് പരിക്കേറ്റു… വള്ളിക്കുന്ന് ആനങ്ങാടി തലക്കകത്ത് വീട്ടിൽ ഹംസക്കോയയുടെ മകൻ നവാസ് (30) ആണ് മരിച്ചത്… ഇന്ന് പുലർച്ചെ യാണ് സംഭവം… പരപ്പനങ്ങാടി ഇത്തിഹാദി വള്ളവും ആനങ്ങാടി റുബിയാൻ വള്ളം ആണ് കൂട്ടിയിടിച്ചത്… ഇടിയെ തുടർന്ന് നവാസ് തെറിച്ചു വീണു… പരിക്കേറ്റ 3 പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും നവാസ് മരണപെട്ടു ...

അസഹിഷ്ണുത മാത്രം മുഖ മുദ്ര -കെഎ.അറഫാത്ത്

അസഹിഷ്ണുത മാത്രം മുഖ മുദ്ര -കെഎ.അറഫാത്ത് ഊരകം- രാജ്യം ഭരിക്കുന്ന സർക്കാറിന്റെ മുഖമുദ്ര അസഹിഷ്ണുത മാത്രം ആണ് എന്നത് രാജീവ് ഗാന്ധി നടപ്പിലാക്കിയ നെഹ്‌റു യുവ കേന്ദ്രയുടെ പേര് മാറ്റലിലൂടെ അടക്കം വ്യക്തമാവുന്നത് എന്നും, രാജീവ്‌ ഗാന്ധിക്ക് ജീവൻ നൽകേണ്ടി വന്നത് വിഘടനവാദത്തിന് എതിരിൽ നിലപാട് സ്വീകരിച്ചു എന്നതിനാൽ  എന്നത് വർത്തമാനകാല ഭരണാധികാരികൾ മനസ്സിലാക്കി മുന്നോട്ട് പോവുന്നത് രാജ്യത്തിന് ഗുണം ചെയ്യുമെന്ന് ഊരകം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി നടത്തിയ അനുസ്മരണ യോഗം ഉത്ഘാടനം ചെയ്ത് ജില്ലാ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി കെ എ. അറഫാത്ത് പറഞ്ഞു. അതീവ സുരക്ഷ മേഖലയിൽ പോലും തീവ്രവാദികൾ നുഴഞ്ഞു കയറി നമ്മുടെ സഹോദരൻമാരെ കൊലപ്പെടുത്തിയത് കേന്ദ്ര സർക്കാർ സുരക്ഷ കാര്യത്തിൽ കാണിച്ച അലംഭാവമാണ്. ഈ സാഹചര്യത്തിലാണ് രാജീവ്‌ഗാന്ധിയെ വില ഇരുത്തേണ്ടത് എന്നും അഭിപ്രായപ്പെട്ടു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ എം കെ. മാനു അധ്യക്ഷനായ ചടങ്ങിൽ. എം കെ ഷറഫുദ്ധീൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ചടങ്ങിൽ എൻ പി. അസൈനാർ, എം. വേലായുധൻ മാസ്റ്റർ, കെ കെ. അബൂബക്കർ മാസ്റ്റർ, വി ടി. അബൂ, എൻ ടി. സക്കീർ ഹുസൈൻ, കെ കെ. മുഹമ്മദ് റാഫി, വള്ളിക്...

ദേശീയപാത 66 ൽ കൂരിയാട് ഭാഗത്ത് ഉണ്ടായ തകർച്ച സംബന്ധിച്ച് ഇ. ടി. മുഹമ്മദ് ബഷീർ എം.പി ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ട് അപകടത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കത്ത് നൽകി.

ദേശീയപാത 66 ൽ കൂരിയാട് ഭാഗത്ത് ഉണ്ടായ തകർച്ച സംബന്ധിച്ച് ഇ. ടി. മുഹമ്മദ് ബഷീർ എം.പി ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ട് അപകടത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കത്ത് നൽകി.  നിർമ്മാണം നടക്കുന്ന ഈ  ഭാഗത്ത് ഉണ്ടായ അപകടത്തിൽ നിന്ന് യാത്രക്കാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. നിർമ്മാണത്തിലെ ഗൗരവമായ പിഴവുകൾ കൊണ്ടാണ് റോഡ് തകർന്നതെന്നാണ് മനസ്സിലാക്കുന്നതെന്ന്  എംപി മന്ത്രിയോട് പറഞ്ഞു.  ഇത്തരത്തിൽ സംഭവങ്ങൾ ആവർത്തിക്കുന്നുണ്ടെങ്കിലും ദേശീയപാത അതോറിറ്റി അതിനെ ഗൗരവത്തോടെ കാണുന്നില്ല. ദേശീയ പാത 66 ന്റെ നിർമ്മാണത്തെ കുറിച്ച് ക്രമക്കേടും അപാകതയും ഉണ്ടായെന്ന പരാതിയെക്കുറിച്ചു അന്വേഷിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.  കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള പാതയിൽ ഇത്തരത്തിലുള്ള അപകടങ്ങൾ പതിവായിരികയാണെന്നും ഇത്  സംസ്ഥാനമാകെയുള്ള പ്രശ്‌നമാണെന്നും അദ്ദേഹം വ്യക്തമാക്കി.  കേരളത്തിന്റെ ഭൂപ്രകൃതിയും  കാലാവസ്ഥയും പരിഗണിച്ചുള്ള നിർമ്മാണം ആവശ്യമാണെന്നും,  മൺസൂൺ കാലത്ത് വിള്ളലുകളും തകരാറുകളും പതിവാകുന്നതായും എം....

കൂരിയാട് ദേശീയപാത തകർന്നതിന്‍റെ നടുക്കുന്ന അനുഭവം പങ്കുവെച്ച് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ

മുന്നിലെ കാറിന് മുകളിലേക്ക് കല്ലും മണ്ണും വീഴുന്നു, ഭൂകമ്പം പോലെ റോഡ് വിണ്ടുകീറി; കാർ ഉപേക്ഷിച്ച് ഇറങ്ങി ഓടി' മലപ്പുറം: കൂരിയാട് ദേശീയപാത 66ന്‍റെ ഒരു ഭാഗവും സർവിസ് റോഡും തകർന്നുണ്ടായ അപകടത്തിന്‍റെ നടുക്കുന്ന അനുഭവം പങ്കുവെച്ച് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ. സർവിസ് റോഡിലൂടെ പോകുകയായിരുന്ന കാറിലുണ്ടായിരുന്ന യാത്രക്കാരിലൊരാളാണ് അപകടത്തെ കുറിച്ച് വിവരിച്ചത്. മുന്നിലുണ്ടായിരുന്ന വാഹനങ്ങൾക്ക് മേലേക്ക് കല്ലും മണ്ണും വീണതോടെ ഇവർ കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഏകദേശം രണ്ടരയോടെയാണ് സംഭവമെന്ന് ഇവർ പറയുന്നു. 'ഞാനും ജ്യേഷ്ഠനും മറ്റ് രണ്ടുപേരും മലപ്പുറത്ത് പോയി തിരികെ വരികയായിരുന്നു. കൂരിയാട് പാടം പകുതി കഴിഞ്ഞ ഉടനെ സർവിസ് റോഡിൽ മുന്നിലെ കാറിന്‍റെ മുകളിലേക്ക് കല്ലും മണ്ണും വീണു. ഇതോടെ കാറുകൾ നിർത്തി. ആ സമയം തന്നെ സർവിസ് റോഡ് വിണ്ടുകീറിത്തുടങ്ങി. ഭൂകമ്പം ഉണ്ടാകുന്നതുപോലെയായിരുന്നു അത്. കാറിലുണ്ടായിരുന്ന ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ വേച്ചുപോകുന്നുണ്ടായിരുന്നു. കാർ ചരിഞ്ഞ നിലയിലായിരുന്നു. മുന്നിലെ കാറിലുണ്ടായിരുന്നവരോട് ഞങ്ങൾ ഇറങ്ങി വരാൻ പറഞ്ഞു. കാർ അവിടെ ഇട്ട് ...

യാത്രക്കാർ ശ്രദ്ധിക്കുക; കൂരിയാട് ദേശീയ പാതയിലെ മണ്ണിടിച്ചിൽ; വാഹനങ്ങൾ വഴി തിരിച്ച് വിടുന്നു

ദേശീയപാത കൂരിയാട് പുതിയതായി നിർമ്മിച്ച  റോഡ് ഇടിഞ്ഞു.  മണ്ണിട്ട് ഉയർത്തിയ പുതിയ റോഡ് ആണ് താഴോട്ട് ഇടിഞ്ഞിരിക്കുന്നത്.  ഇതിന് താഴെയുള്ള സർവീസ് റോഡിൽ വലിയ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. സമീപത്തെ സർവീസ് സ്റ്റേഷൻ്റെ  ഭാഗത്തുള്ള റോഡിലാണ് വിള്ളൽ ഉണ്ടായിരിക്കുന്നത്. വയലിലേക്ക് വരെ ഇതിൻറെ ആഘാതം ഉണ്ടായിട്ടുണ്ട്. വയലിലെ മണ്ണ് ഇളകിയ നിലയിലാണ്.  വയലിനോട് ചേർന്നുള്ള സൈഡ് ഭിത്തിയും ഇടിഞ്ഞു. ഏതാനും വാഹനങ്ങൾ റോഡിൽ കുടുങ്ങിയിട്ടുണ്ട്.  വലിയ അപകടമാണ് ഒഴിവായിട്ടുള്ളത്.  അപകട സമയത്ത് ഈ ഭാഗത്ത്  വാഹനങ്ങളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി എന്നാണ് മനസ്സിലാകുന്നത്. സംഭവത്തെ തുടർന്ന് ഇതുവഴിയുള്ള  ഗതാഗതം സ്തംഭിച്ചു. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.  കൂരിയാട് നിലംപൊത്തിയത് അശാസ്ത്രീയതയുടെ കൂമ്പാരം; NHAI ഉണരുമോ?                     വേങ്ങര: കൂരിയാട് ദേശീയപാതയിൽ സർവീസ് റോഡ് ഇടിഞ്ഞുവീണ സംഭവം സംസ്ഥാനത്ത് ദേശീയപാത 66 ൻ്റെ നിർമ്മാണത്തിലെ അപാകതകളുടെയും സുരക്ഷാ വീഴ്ചകളുടെയും ഒടുവിലത്തെ ഉദാഹരണം മാത്രമാണ്....

കാളികാവ് അടക്കാക്കുണ്ട് ടാപ്പിംഗ് തൊഴിലാളി വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടു

മലപ്പുറം: കാളികാവ് അടക്കാക്കുണ്ടിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ടാപ്പിങ് തൊഴിലാളിയായ ഗഫൂർ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. ടാപ്പിങ്ങിന് പോയ സമയത്താണ് കടുവ ആക്രമിച്ചത്. കടുവയെക്കണ്ടപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.എന്നാല്‍ ഗഫൂറിനെ കടുവ പിടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞതനുസരിച്ച് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഗഫൂറിന്‍റെ മൃതദേഹം കണ്ടെത്തിയത്.

തെരുവ് കച്ചവടക്കാരുടെ ക്ഷേമത്തിനായുള്ള നിയമം കാര്യക്ഷമമായി നടപ്പാക്കണം: റസാഖ് പാലേരി

മലപ്പുറം: തെരുവ് കച്ചവടക്കാരുടെ ക്ഷേമത്തിനും സഹായത്തിനുള്ള നിയമങ്ങൾ കാര്യക്ഷമമായി നടപ്പാക്കണം എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. വേങ്ങര വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന തെരുവ് കച്ചവടക്കാരുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരുവ് കച്ചവടക്കാരുടെ ക്ഷേമത്തിനായി സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്ന് നിയമം പാസാക്കിയിട്ടുണ്ട്. സ്ട്രീറ്റ് വെണ്ടേഴ്സ് (Protection of Livelihood and Regulation of Street Vending) ആക്റ്റ് 2014 എന്ന പേരിൽ പാസാക്കപ്പെട്ട നിയമം നടപ്പാക്കുന്നതിൽ അധികാരികൾ വീഴ്ച വരുത്തിയിട്ടുണ്ട്. തെരുവു കച്ചവടക്കാർക്ക് വലിയ പരിഗണന നൽകുന്ന ഈ നിയമം അവരുടെ ജീവിത മാർഗം തടയപ്പെടാതിരിക്കാൻ വ്യവസ്ഥകൾ വെച്ചിട്ടുണ്ട്. ഇത്തരം കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനും അവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിനും കൃത്യമായ വ്യവസ്ഥകൾ നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ ഇപ്പോഴും അധികാരികളും നിയമപാലകരും തെരുവ് കച്ചവടക്കാരെ ആട്ടിയോടിക്കുന്ന നയമാണ് സ്വീകരിക്കുന്നത്. ഇതിന് മാറ്റം ഉണ്ടാവണം. നിലവിൽ ഈ നിയമം മുൻസിപ്പാലിറ്റികൾ വരെ മാത്രമാണ് പേരിനെങ്കിലും നടപ്പാക്കപ്പ...

ഇന്നലെ അപകടം സംഭവിച്ച അതേ സ്ഥലത്ത് പാലച്ചിറമാട് വീണ്ടും വാഹന അപകടം സംഭവിച്ചു video

തെക്ക് പടിഞ്ഞാറൻ കാലവർഷത്തിന് മുന്നോടിയായുള്ള മഴ കേരളത്തിൽ ഇന്ന് മുതൽ ശക്തമാകും

തെക്ക് പടിഞ്ഞാറൻ കാലവർഷത്തിന് മുന്നോടിയായുള്ള മഴ കേരളത്തിൽ ഇന്ന് മുതൽ ശക്തമാകും .കേരളത്തിൽ മിക്കയിടത്തും കനത്ത മഴ ലഭിക്കും. രാത്രി സമയവും പുലർച്ചെ/രാവിലെ നേരത്തും ഉച്ചക്ക് ശേഷം ഉള്ള സമയവും വിവിധയിടങ്ങളിലായി മഴ ലഭിക്കും.കാലവർഷത്തിന്റെ മുന്നോടിയായി അറബികടലിൽ അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരത്തിൽ പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെട്ടുവരുന്നത് കേരളത്തിന്‌ മുകളിലേക്ക് ശക്തമായ ഈർപ്പ പ്രവാഹം ഉണ്ടാക്കുന്നതാണ് മഴയെ ശക്തിപ്പെടുത്തുന്നത് വരും ദിവസങ്ങളിൽ കേരളത്തിന്റെ കിഴക്കൻ മേഖലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ സാധ്യത ഉള്ളതിനാൽ ജാഗ്രത വേണ്ടിവരും. അതേ സമയം അന്ധമാൻ നിക്കോബാർ ദ്വീപിൽ കാലവർഷം എത്തി ചേർന്നു. കേരളത്തിൽ മെയ്‌ 21 മുതൽ 23 വരെയുള്ള സമയത്തിൽ കാലാവർഷം പൂർണ്ണമായും എത്തി ചേരും.ഇത് മുന്നത്തെ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. മെയ്‌ 18 / 19 തീയതികളിൽ തന്നെ കേരളത്തിൽ കാലവർഷ സമ്മാനമായി മഴ ലഭിച്ചു തുടങ്ങും. മെയ്‌ 23/24 തിയതികൾ മുതൽ കേരളത്തിൽ വ്യാപകമായി ശക്തമായ മഴ സാധ്യത ഉണ്ട് 

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

കരുമ്പിൽ സമൂസ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു.

തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന്  ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*

കൂരിയാട് പനംമ്പുഴ റോഡിൽ വലിയ വാഹനം തട്ടിയതിനെ തുടർന്ന് പൊട്ടിയ മരത്തിന്റെ കൊമ്പ് മുറിച്ച് മാറ്റി

കൂരിയാട് പനംമ്പുഴ റോഡിൽ ജെംസ്  സ്കൂളിന്  മുൻവശം  വലിയ വാഹനം തട്ടിയതിനെ തുടർന്ന്  ചീനി മരത്തിന്റെ കൊമ്പ് ഇടിഞ്ഞു വിയാൻ നിന്നിരുന്നത് 23ാം വാർഡ് മെമ്പർ ആരിഫ മടപള്ളിയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര യൂണിറ്റ്‌ പ്രവർത്തകരായ ഇല്യാസ് പുള്ളാട്ട്, വിജയൻ ചെരൂർ,ജബ്ബാർ എരണി പടി, ഉനൈസ് വലിയോറ, ജലീൽ കൂരിയാട്,സുമേഷ്, ഷൈജു എന്നിവർ ചേർന്ന് വെട്ടിമറ്റി, സഹായങ്ങൾക്ക് ഹൈവേ പോലീസും, KSEB ഉദോഗസ്ഥരും, നാട്ടുകാരും    ഉണ്ടായിരുന്നു

പരപ്പനങ്ങാടി പുഴയിൽ കണ്ടെത്തിയ മൃതദേഹം വെങ്കുളം സ്വദേശിയുടേത്.ബന്ധുക്കൾ തിരിച്ചറിഞ്ഞു

തിരൂരങ്ങാടി: പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.  വേങ്ങര കാരാത്തോട് വെങ്കുളം സ്വദേശി സൈദലവി (63) എന്നയാളുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. അദ്ദേഹത്തിൻെറ വസ്ത്രവും കുടയും ചെരിപ്പും കാരാത്തോട് കടലുണ്ടിപ്പുഴയുടെ സമീപത്ത് നിന്നും സംശയാസ്പദമായ രീതിയിൽ രണ്ട് ദിവസം മുമ്പ് കണ്ടതിനാൽ പുഴയിൽ വീണു പോയതാണെന്ന് സംശയിച്ചിരുന്നു.  സംഭവസ്ഥലത്ത്  ഫയർഫോഴ്സും  പോലീസും നാട്ടുകാരും അദ്ദേഹത്തിന് വേണ്ടി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കെയാണ് പരപ്പനങ്ങാടി ഉള്ളണം അട്ടക്കുളങ്ങര പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

ഇന്ത്യ ‘ഡിജിപിന്‍’ എന്ന ഡിജിറ്റല്‍ വിലാസം അവതരിപ്പിച്ചിരിക്കുകയാണ്. ഇതായിരിക്കും ഇനി മുതല്‍ രാജ്യത്ത് പുതിയ അഡ്രസ് സംവിധാനം.

ഇന്ത്യ ‘ഡിജിപിന്‍’ എന്ന ഡിജിറ്റല്‍ വിലാസം അവതരിപ്പിച്ചിരിക്കുകയാണ്. ഇതായിരിക്കും ഇനി മുതല്‍ രാജ്യത്ത് പുതിയ അഡ്രസ് സംവിധാനം. ഒരു വീടിന്‍റെയോ സ്ഥാപനത്തിന്‍റെയോ കൃത്യമായ ലൊക്കേഷനെ പ്രതിനിധീകരിക്കുന്നതാണ് പത്തക്ക ഡിജിപിന്‍ സംവിധാനം. എന്തൊക്കെയാണ്  ഡിജിപിന്നിനുള്ള ഗുണങ്ങൾ?   വരൂ , നോക്കാം.  കത്തിടപാടുകള്‍ കൃത്യസ്ഥലത്ത് എത്തിക്കൽ തന്നെ ഏറ്റവും പ്രധാനം. പക്ഷെ വേറെയും ഉപയോഗങ്ങളുമുണ്ട് . ആംബുലന്‍സ്, അഗ്നിശമന വിഭാഗം, പോലീസ്  പോലുള്ള എമര്‍ജന്‍സി സേവനങ്ങള്‍ക്ക് ലൊക്കേഷന്‍ മനസിലാക്കി കൃത്യമായി എത്തിച്ചേരാന്‍ സഹായിക്കുകയും ചെയ്യുമെന്നതാണ് ഡിജിപിന്നിന്‍റെ ഏറ്റവും മേന്മ. ഒരു വാഹനാപകടം ഉണ്ടായാൽ പോലും നമുക്ക് അറിയാത്ത സ്ഥലത്തു വെച്ചാണെങ്കിൽ പോലീസിനെ അറിയിക്കുമ്പോൾ ഏറ്റവും പ്രശ്നമാണ് സ്ഥലം അറിയിക്കുക എന്നത്. ഇത് മാത്രമല്ല, ഇനി മുതൽ ആമസോണിലും സ്വിഗിയിലെല്ലാം ഈ പിൻ മാത്രം കൊടുത്താൽ മതിയാകും .  അഡ്രസ്സ് ഒട്ടും വേണ്ട. എങ്ങനെയാണ് ഇത് സാധ്യമാകുന്നത് ?   സാങ്കേതികമായി നോക്കുമ്പോൾ , ഇന്ത്യയിലെ മുഴുവൻ സ്ഥലത്തെയും നാല് മീറ്റർ നീളവും വീതിയുമുള്ള ചതുരങ്ങൾ ആക്കി ...

ആറ്റുവാള' എന്നത് കേരളത്തിലെ ശുദ്ധജല ആവാസവ്യവസ്ഥകളിൽ, പ്രത്യേകിച്ച് പുഴകളിലും വലിയ കായലുകളിലും തടാകങ്ങളിലുമൊക്കെ കാണുന്ന ഒരു വലിയ മത്സ്യമാണ്.

'ആറ്റുവാള' എന്നത് കേരളത്തിലെ ശുദ്ധജല ആവാസവ്യവസ്ഥകളിൽ, പ്രത്യേകിച്ച് പുഴകളിലും വലിയ കായലുകളിലും തടാകങ്ങളിലുമൊക്കെ കാണുന്ന ഒരു വലിയ മത്സ്യമാണ്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെക്കൊടുക്കുന്നു: ആറ്റുവാള (Wallago Attu) - വിശദാംശങ്ങൾ  * ശാസ്ത്രീയ നാമം (Scientific Name): Wallago attu  * പൊതുവായ ഇംഗ്ലീഷ് പേരുകൾ (Common English Names): Wallago, Helicopter Catfish, Freshwater Shark, Great white sheatfish, Mully Catfish. (ഇവയുടെ രൂപവും സ്വഭാവവും കാരണമാണ് ഈ പേരുകൾ ലഭിച്ചത്.)  * മറ്റ് പ്രാദേശിക പേരുകൾ: പുഴവാള, ബീവാള. പ്രധാന പ്രത്യേകതകൾ:  * ശരീരപ്രകൃതി:    * വളരെ നീളമുള്ളതും മെലിഞ്ഞതുമായ ശരീരമാണ് ആറ്റുവാളയുടേത്. ഇതിന്റെ വാൽ ഭാഗം ക്രമേണ നേർത്ത് ഇല്ലാതാകുന്ന രൂപത്തിലാണ്.    * തിളങ്ങുന്ന വെള്ളി കലർന്ന ചാരനിറമോ അല്ലെങ്കിൽ തവിട്ടുനിറമോ ആയിരിക്കും ഇവയ്ക്ക്.    * വലിയതും പരന്നതുമായ തലയും വലിയ വായയുമുണ്ട്. വായയിൽ വളരെ മൂർച്ചയുള്ള പല്ലുകൾ കാണാം.    * ശരീരത്തിൽ ചെതുമ്പലുകൾ (scales) ഉണ്ടാകില്ല.    * ഇവയ്ക്ക് രണ്ട് ജോഡി മീശര...

എന്താണ് പോക്കുവരവ് അഥവാ മ്യൂട്ടേഷൻ ? പോക്കുവരവ് എന്തിനാണ് ഇത് ചെയ്യുന്നത് ?

എന്താണ് പോക്കുവരവ് അഥവാ മ്യൂട്ടേഷൻ  ? പോക്കുവരവ് എന്തിനാണ് ഇത് ചെയ്യുന്നത് ?  ഒരു ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സിവിൽ കോടതിയിൽ ഒരു കേസ് വരുമ്പോൾ പോക്കുവരവിന് എന്ത് പ്രാധാന്യമുണ്ട് ?  വളരെ ലളിതമായി പറഞ്ഞാൽ ഒരു സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മാറുമ്പോൾ ആ മാറ്റം സർക്കാർ രേഖകളിൽ -  അതായത് വില്ലേജ് രേഖകളിൽ തണ്ടപ്പേർ രജിസ്റ്ററിൽ ചേർക്കുന്നതിനെയാണ് പോക്കുവരവ് എന്ന് പറയുന്നത് . നമ്മൾ ഒരു വസ്തു വാങ്ങുമ്പോഴോ , സമ്മാനമായി ലഭിക്കുമ്പോഴോ ,  പിന്തുടർച്ച അവകാശമായി കിട്ടുമ്പോഴോ , അല്ലെങ്കിൽ കോടതി വിധിയിലൂടെ ഒക്കെ ഉടമസ്ഥാവകാശം ലഭിക്കുമ്പോൾ ഈ മാറ്റം വില്ലേജ് രേഖകളിൽ അപ്ഡേറ്റ് ചെയ്യുന്ന പ്രക്രിയയാണ് പോക്കുവരവ് എന്ന് പറയുന്നത് .  ഇതിനെ ട്രാൻസ്ഫർ ഓഫ് രജിസ്ട്രി ( Mutation )  എന്നും നിയമപരമായി പറയും .  പോക്കുവരവ് ചെയ്യുന്നതിന് അതിന്റെതായ നടപടിക്രമങ്ങളുണ്ട് . The Transfer of Registry Rules 1966  എന്ന നിയമമാണ് ഇതിനു അടിസ്ഥാനം .  സാധാരണയായി രജിസ്റ്റർ ചെയ്ത ആധാരങ്ങളുടെ അടിസ്ഥാനത്തിൽ പോക്കുവരവ് എളുപ്പമാണ് . എന്നാൽ പിന്തുടർച്ച അവകാശം പോലുള്ള കാര്യങ്ങളിൽ ആര...

കക്കാടംപൊയിലിലേക്ക് കോഴിക്കോട്, തിരുവമ്പാടി, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസുകൾ ലഭ്യമാണ്.

KAKKADAMPOYIL   BUS TIMINGS കക്കാടംപൊയിൽ  മലബാറിലെ ഊട്ടി എന്നറിയപ്പെടുന്ന കോഴിക്കോട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കക്കാടംപൊയിലിലേക്ക് കോഴിക്കോട്, തിരുവമ്പാടി,   നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസുകൾ ലഭ്യമാണ്. ⭕കക്കാടംപൊയിലിലേക്കുള്ള ബസുകളുടെ സമയവിവരം 🔶കോഴിക്കോട് നിന്നും (കുന്നമംഗലം  NIT മുക്കം തിരുവമ്പാടി കൂടരഞ്ഞി കൂമ്പാറ വഴി)  ◼️07:10AM,      ◼️03:55PM,   ◼️05:10PM 🔶തിരുവമ്പാടി യിൽ നിന്നും  ◼️07:05AM,   ◼️08:40AM,  ◼️09:05AM,  ◼️09:45AM,  ◼️11:45AM  ◼️12:30PM  ◼️02:00PM  ◼️03:00PM  ◼️04:00PM  ◼️05:45PM  ◼️07:00PM 🔶നിലമ്പൂരിൽ നിന്നും   ◼️06:30AM   ◼️11:30AM   ◼️04:30PM ⭕കക്കാടംപൊയിലിൽ നിന്നുള്ള ബസ് സമയം  🔶കോഴിക്കോട്ടേക്ക്    ◼️06:40AM    ◼️08:20AM    ◼️10:10AM    ◼️02:10PM 🔶തിരുവമ്പാടിയിലേക്ക്   ◼️08:00AM   ◼️10:50AM   ◼️03:00PM   ◼️04:00PM   ◼️05:00PM...

കൂരിയാട് താൽക്കാലിക സംവിധാനം വേണം

വേങ്ങര : കൂരിയാട് തകർന്ന ഹൈവേ ഇനി എന്ന് യാതാർത്യമാകും വർഷങ്ങൾ വേണ്ടി വരും , തൃശൂർ കോഴിക്കോട് യാത്രാ വാഹനങ്ങളും ചരക്ക് വാഹനങ്ങളും പ്രദേശത്തെ പ്ര പ്രാദേശിക റോഡുകളിലേക്ക് തിരിച്ച് വിട്ട് എത്ര കാലം തുടരാൻ കഴിയും, മഴ അധികരിക്കുന്നതോടെ പ്രദേശം സ്തംഭിച്ചു പോകുന്ന അവസ്ഥവരും, അതിനാൽ എത്രയും പെട്ടൊന്ന് ബതൽ സംവിധാനമൊരുക്കാൻ ബന്ധപ്പെട്ടർ തയ്യാറാക്കണമെന്ന് ഇന്ന് വേങ്ങര പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ കൂരിയാട് സന്ദർശിച്ച ഭരണസമിതി ആവശ്യപ്പെട്ടു, ഈ ആവശ്യമുന്നയിച്ച് ബോർഡിൽ പ്രമേയം പാസാക്കി എൻഎച്ച് ഐ യും PWD വകുപ്പിനെയും സമീപിക്കുമെന്ന് പ്രസിഡന്റ് കെ. പി ഹസീനാ ഫസൽ അറിയിച്ചു, വൈസ് പ്രസിഡന്റ് ടി.കെ കുഞ്ഞിമുഹമ്മദ് സ്റ്റാൻ്റിംഗ് കമ്മറ്റി ചെർമാൻമാരായ എ കെ സലീം ,ആരിഫ മടപ്പള്ളി, മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, സി.പികാദർ, നുസ്രത്ത് അംബാടൻ , എൻ ടി. മൈമൂന, റുബീന അബ്ബാസ്, എ കെ നഫീസ , ആസ്യാ മുഹമ്മദ്.എ,കെ, ജംഷീറ, നുസ്റത്ത് തുമ്പയിൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു ,https://chat.whatsapp.com/IIibxcNDK9BL8Ksh3gPCQ7

പരപ്പനങ്ങാടിയിൽ ഫൈബർ വെള്ളം തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു...

പരപ്പനങ്ങാടി മൽസ്യ ബന്ധനത്തിന് പോയ 2 വള്ളങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, 2 പേർക്ക് പരിക്കേറ്റു… വള്ളിക്കുന്ന് ആനങ്ങാടി തലക്കകത്ത് വീട്ടിൽ ഹംസക്കോയയുടെ മകൻ നവാസ് (30) ആണ് മരിച്ചത്… ഇന്ന് പുലർച്ചെ യാണ് സംഭവം… പരപ്പനങ്ങാടി ഇത്തിഹാദി വള്ളവും ആനങ്ങാടി റുബിയാൻ വള്ളം ആണ് കൂട്ടിയിടിച്ചത്… ഇടിയെ തുടർന്ന് നവാസ് തെറിച്ചു വീണു… പരിക്കേറ്റ 3 പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും നവാസ് മരണപെട്ടു ...

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്.

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്. ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു: കരിമീനിന്റെ പൊതുവായ വിവരങ്ങൾ (General Information about Karimeen):  * ശാസ്ത്രീയ നാമം (Scientific Name): Etroplus suratensis  * ഇംഗ്ലീഷ് പേര് (English Name): Pearl Spot, Green Chromide, Banded Pearlspot  * ആവാസവ്യവസ്ഥ (Habitat): കായലുകൾ, പുഴകൾ, ചതുപ്പുകൾ, പാടശേഖരങ്ങൾ, കുളങ്ങൾ തുടങ്ങിയ ശുദ്ധജലത്തിലും ഓരുജലത്തിലും (brackish water) കരിമീനിനെ കണ്ടുവരുന്നു. കേരളത്തിലെ കായൽ മേഖലകളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്, പ്രത്യേകിച്ച് വേമ്പനാട്ട് കായൽ, അഷ്ടമുടി കായൽ, വെള്ളായണി കായൽ എന്നിവിടങ്ങളിൽ.  * ശരീരപ്രകൃതി (Physical Characteristics):    * ഓവൽ ആകൃതിയിലുള്ള ശരീരഘടന.    * ചാരനിറം കലർന്ന പച്ച നിറവും, ശരീരത്തിൽ നേരിയ കറുത്ത വരകളും, ചിതറിയ മുത്തുപോലെയുള്ള പുള്ളികളും കാണാം.    * ചെറിയ വായയാണ് ഇതിനുള്ളത്.    * സാ...