പെരിന്തൽമണ്ണയിലെ വിവിധ ഭാഗങ്ങളിൽ പെയ്ത ശക്തമായ മഴയിൽ നിരവധി വീടുകൾക്കു മുകളിൽ മരം കടപുഴകി വിണു ഒരു വീട് പൂർണമായും നശിച്ചു.
പതായ്ക്കര തോട്ടക്കരയിൽ താമസിക്കുന്നു നടുത്തൊടി രാജൻ എന്നവരുടെ വീടാണ് പരിപൂർണ്ണമായും തകർന്നത്. വലബൂർ താമസിക്കുന്ന സുധാകരൻ എന്നവരുടെ വീടിൻ്റെ മുകളിലേക്കും മരം കടപുഴകി വീണു. പെരിന്തൽമണ്ണ തഹസിൽദാർ (LR) വേണുഗോപാൽ അറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ,സുമേഷ് വലമ്പൂ,വാഹിദ അബു, ഹുസ്സൻ കക്കൂത്ത്,ഫാറൂഖ്പൂപ്പലം, ജിൻഷാദ് പൂപ്പലം,സുബീഷ് പരിയാപുരം,നൗഷാദ് പൂപ്പലം,രവിദ്രനാഥൻ പാതായ്ക്കര,ശ്യാം പാതായ്ക്കര,അൻവർ പാതായ്ക്കര എന്നിവർ സ്ഥലത്തെത്തിയാണ് ഏറെ നേരത്തെ പരിശ്രമത്തിനെടുവിൽ മരങ്ങൾ മുറിച്ചു നീക്കിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ