തെക്ക് പടിഞ്ഞാറൻ കാലവർഷത്തിന് മുന്നോടിയായുള്ള മഴ കേരളത്തിൽ ഇന്ന് മുതൽ ശക്തമാകും .കേരളത്തിൽ മിക്കയിടത്തും കനത്ത മഴ ലഭിക്കും. രാത്രി സമയവും പുലർച്ചെ/രാവിലെ നേരത്തും ഉച്ചക്ക് ശേഷം ഉള്ള സമയവും വിവിധയിടങ്ങളിലായി മഴ ലഭിക്കും.കാലവർഷത്തിന്റെ മുന്നോടിയായി അറബികടലിൽ അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരത്തിൽ പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെട്ടുവരുന്നത് കേരളത്തിന് മുകളിലേക്ക് ശക്തമായ ഈർപ്പ പ്രവാഹം ഉണ്ടാക്കുന്നതാണ് മഴയെ ശക്തിപ്പെടുത്തുന്നത്
വരും ദിവസങ്ങളിൽ കേരളത്തിന്റെ കിഴക്കൻ മേഖലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ സാധ്യത ഉള്ളതിനാൽ ജാഗ്രത വേണ്ടിവരും.
അതേ സമയം അന്ധമാൻ നിക്കോബാർ ദ്വീപിൽ കാലവർഷം എത്തി ചേർന്നു. കേരളത്തിൽ മെയ് 21 മുതൽ 23 വരെയുള്ള സമയത്തിൽ കാലാവർഷം പൂർണ്ണമായും എത്തി ചേരും.ഇത് മുന്നത്തെ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. മെയ് 18 / 19 തീയതികളിൽ തന്നെ കേരളത്തിൽ കാലവർഷ സമ്മാനമായി മഴ ലഭിച്ചു തുടങ്ങും. മെയ് 23/24 തിയതികൾ മുതൽ കേരളത്തിൽ വ്യാപകമായി ശക്തമായ മഴ സാധ്യത ഉണ്ട്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ