ഇന്നലെ ( വെള്ളി ) രാത്രി 10.30 ഓടെ ശക്തമായ കാറ്റ് വീശിയ ഇടങ്ങൾ. മലപ്പുറം ജില്ലയിലെ കേന്ദ്ര ഭാഗം മുതൽ കോഴിക്കോട് ജില്ലയിലെ വടകര വരെയും പൊന്നാനി വരെയും.
🛑🛑🛑🛑🛑
മെയ് 25, 26 തിയതികളില്‍ മലപ്പുറം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
അറബിക്കടലില്‍ രൂപപ്പെട്ടു വരുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി അതിതീവ്രമഴ കണക്കിലെടുത്ത് മെയ് 25, 26 തീയതികളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മലപ്പുറം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതലുള്ള മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇന്നും നാളെയും (മെയ് 23, 24) ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ ലഭിക്കും. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴയ്ക്കുള്ള സാധ്യതയുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ