കാലവർഷം കനത്തു പെയ്യുന്ന സാഹചര്യത്തിൽ മിക്കവരുടെയും ചോദ്യം ഇതാണ് പ്രളയത്തിന് സാധ്യതയുണ്ടോ? ജനജാഗ്രതാ സമിതികൾ തയാറായിരിക്കാൻ പലയിടത്തും നിർദ്ദേശം നൽകിയിട്ടുണ്ട്. 4 ദിവസം കൂടി മഴ കനക്കുമെന്ന് ഔദ്യോഗിക കാലാവസ്ഥ മുന്നറിയിപ്പുണ്ട്. ഇതുകാരണം 29 വരെ തീർച്ചയായും ജാഗ്രത വേണം. ഇപ്പോൾ മറാത്ത് വാഡക്ക് മുകളിൽ ഒരു ന്യൂനമർദ്ദം, മധ്യ കിഴക്കൻ അറബിക്കടലിന് മുകളിൽ ഒരു ചക്രവാത ചുഴി നിലനിൽക്കുന്നു. നാളെ ബംഗാൾ ഉൾക്കടലിൽ മധ്യപടിഞ്ഞാൻ മേഖലയിൽ ഒരു ന്യൂനമർദം രൂപപ്പെടും. പടിഞ്ഞാറൻകാറ്റ് കേരളത്തിന് മുകളിൽ 30- 35 നോട്സ് വേഗത്തിൽ തുടരുന്നു. പക്ഷേ, മൺസൂൺ വ്യാപനം ഇപ്പോഴും ലോ ലെവലിൽ തന്നെയാണ്. മിഡ് ലെവലിലും മൺസൂൺ സാന്നിധ്യം അറിയിക്കാറുണ്ട്. ഇപ്പോൾ ഇടിക്ക് ഇടം നൽകുന്നത് കാറ്റ് ഈ മധ്യ ഉയരത്തിൽ സജീവ സാന്നിധ്യം ഇല്ലാത്തത് കൊണ്ടാണ്. Monsoon Low Level Jet (MLLJ) 4 കി.മി വരെ ഉയരത്തിൽ (MSL) കാണാറുണ്ട്. എന്നാൽ ഇപ്പോൾ 3 കി.മിൽ തന്നെ കാലിടറുന്നു. നാളെ മുതൽ കാറ്റ് ചിതറാൻ സാധ്യതയുണ്ട്. കേന്ദ്രീകൃത കാറ്റ് വീശൽ നാളെ ന്യൂനമർദ്ദം വരുന്നതോടെ ഉണ്ടാകുമോ എന്ന് കണ്ടറിയണം. മഴ ശക്തി കുറയുന്നോ എന്ന് നാളെ മുതൽ നിരീക്ഷിക്കണം. 29 വരെ മഴ ഉണ്ടാകും. പക്ഷേ ശക്തി കുറയാനും ഇടവേള കിട്ടാനും സാധ്യതയുണ്ട്. ചിലയിടങ്ങളിൽ സൂര്യൻ കുറച്ച് നേരം മുഖം കാണിച്ചാലും അത്ഭുതപെടേണ്ട.
നിലവിൽ പലയിടത്തും വെള്ളം പൊങ്ങിയ ഇടത്ത് വെള്ളം ഇറങ്ങാൻ ഇടവേള സഹായിക്കും. നാളെ കൂടി ഇന്നത്തെ പോലെ ജാഗ്രത വേണം. പിന്നീട് ജാഗ്രതാ നിറങ്ങൾ കുറയ്ക്കാൻ കഴിയും. പ്രളയം തൽക്കാലം പേടിക്കേണ്ട. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നതും പുഴകൾ നിറഞ്ഞൊഴുകുന്നതും സ്വാഭാവികമാണ്. തീരത്തുള്ളവർ മതിയായ മുൻകരുതൽ സ്വീകരിക്കുക. #
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ