കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അറബി കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെട്ട് വരുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അങ്ങിങായി ഇടവിട്ട് മഴ ലഭിക്കുന്നുണ്ട്.മഹാരാഷ്ട്ര തീരത്ത് നിലനിൽക്കുന്ന ചക്രവാത ചുഴി നിലവിൽ ന്യുനമർദ്ധമായി ശക്തിപ്രാപിക്കുന്നുണ്ട്. ഇത് അടുത്ത 12 മണിക്കൂറിൽ അറബികടലിൽ മൺസൂൺ കാറ്റിനെ ശക്തിപ്പെടുത്തും.ന്യുനമർദ്ദം ശക്തിപ്പെട്ട് ചുഴാലികാറ്റ് ആകാതെ നിൽക്കുകയാണെങ്കിൽ കേരളത്തിൽ മഴ കൂടുതൽ ശക്തമാകുകയും വരും ദിവസങ്ങളിൽ അതീവ ജാഗ്രത വേണ്ടിവരുകയും വന്നേക്കാം.
ഇന്ന് തുടക്കത്തിൽ ചില മേഖലകൾ കേന്ദ്രീകരിച്ചു അങ്ങിങായി ആകും മഴ ലഭിക്കുക, തുടർന്ന് മഴ വൈകീട്ടടെയോ രാത്രിയോടെയോ ശക്തിപ്പെട്ടേക്കാം.
തീവ്ര മഴ സാധ്യത, ജാഗ്രത പാലിക്കുക
ഇന്ന് മുതൽ അടുത്ത ഒരാഴ്ച കേരളത്തിൽ വ്യാപകമായ മഴ സാധ്യത.അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിൽ പലയിടത്തും അതിശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ തീവ്ര മഴ ലഭിക്കാനുള്ള സാഹചര്യം ഉണ്ട്. മധ്യ വടക്കൻ ജില്ലകളിൽ, പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ മഴ കൂടുതൽ ശക്തമായിരിക്കും.കിഴക്കൻ മേഖലകളിൽ ഈ ഒരാഴ്ച പ്രത്യേകം ജാഗ്രത വേണം.മലയോര മേഖല/ഹൈ റേഞ്ച് മേഖലകളിലേക്കുള്ള വിനോദ സഞ്ചാര മേഖലക്‌ളിലേക്കുള്ള യാത്രകൾ ഇന്ന് മുതൽ ഒരാഴ്ച ഒഴിവാക്കുന്നത് ഉചിതം.
മത്സ്യ തൊഴിലാളികൾ ജാഗ്രത പാലിക്കുക
ഇന്ന് മുതൽ അടുത്ത വെള്ളിയാഴ്ച വരെ കടലിൽ പോകുന്ന മത്സ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണം.പടിഞ്ഞാറൻ കാറ്റിന്റെ വേഗം മണിക്കൂറിൽ 55 കിലോമീറ്റർ വരെ ആകാൻ സാധ്യത ഉണ്ട്. കാലാവസ്ഥ മുന്നറിയിപ്പുകൾ ശ്രദ്ധിച്ചു മാത്രം കടലിൽ ഇറങ്ങുക.
Southwest monsoon is likely to onset over Kerala and Lakshadweep today, Friday, May 23. Heavy to Very heavy rainfall at many places and Extremely Heavy rainfall at isolated places likely over kerala in next Five days
Disclaimer: മുകളിൽ നൽകിയിട്ടുള്ള വിവരങ്ങൾ ഒന്നും തന്നെ വിവിധ സർക്കാർ ഡിപ്പാർട്മെന്റുകൾ നൽകുന്ന ഔദ്യോഗികമായ അറിയിപ്പുകളുമായി ബന്ധമുള്ളതല്ല. അദ്യോഗിക അറിയിപ്പുകൾക്ക് താഴെകൊടുത്തിട്ടുള്ള വെബ്സൈറ്റുകൾ സന്ദർശിക്കുക.
https://mausam.imd.gov.in/
https://mausam.imd.gov.in/thiruvananthapuram/
https://sdma.kerala.gov.in
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ