പെരിന്തൽമണ്ണയിലെ വിവിധ ഭാഗങ്ങളിൽ പെയ്ത ശക്തമായ മഴയിൽ നിരവധി വീടുകൾക്കു മുകളിൽ മരം കടപുഴകി വിണു ഒരു വീട് പൂർണമായും നശിച്ചു. പതായ്ക്കര തോട്ടക്കരയിൽ താമസിക്കുന്നു നടുത്തൊടി രാജൻ എന്നവരുടെ വീടാണ് പരിപൂർണ്ണമായും തകർന്നത്. വലബൂർ താമസിക്കുന്ന സുധാകരൻ എന്നവരുടെ വീടിൻ്റെ മുകളിലേക്കും മരം കടപുഴകി വീണു. പെരിന്തൽമണ്ണ തഹസിൽദാർ (LR) വേണുഗോപാൽ അറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ,സുമേഷ് വലമ്പൂ,വാഹിദ അബു, ഹുസ്സൻ കക്കൂത്ത്,ഫാറൂഖ്പൂപ്പലം, ജിൻഷാദ് പൂപ്പലം,സുബീഷ് പരിയാപുരം,നൗഷാദ് പൂപ്പലം,രവിദ്രനാഥൻ പാതായ്ക്കര,ശ്യാം പാതായ്ക്കര,അൻവർ പാതായ്ക്കര എന്നിവർ സ്ഥലത്തെത്തിയാണ് ഏറെ നേരത്തെ പരിശ്രമത്തിനെടുവിൽ മരങ്ങൾ മുറിച്ചു നീക്കിയത്.
തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന് ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*