വേങ്ങര വില്ലേജ് ഓഫീസ് ഇനി സ്മാർട്ടാകും. വേങ്ങര വില്ലേജ് ഓഫീസിനെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടത്തോട് കൂടിയ സ്മാർട്ട് വില്ലേജ് ഓഫീസ് ആക്കുന്നതിന് 'കേരളത്തിലെ സ്മാർട്ട് റവന്യു ഓഫീസുകൾ' പദ്ധതിയിൽ ഉൾപെടുത്തി 50 ലക്ഷം രൂപ അനുവദിച്ചു.ഈ പദ്ധതി യാഥാർഥ്യമാകുന്നതിലൂടെ വേങ്ങര മണ്ഡലത്തിലെ ഏറ്റവും ജനസംഖ്യയുള്ള വില്ലേജ് ആയ വേങ്ങര വില്ലേജ് വഴി ജനങ്ങൾക്ക് ഏറ്റവും എളുപ്പത്തിലും, വേഗതയിലും സർക്കാർ സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കും.
തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന് ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*