സോറി, ആളുമാറിപ്പോയി..!മമ്പുറം നേർച്ച മൈതാനത്ത് പൊലീസുകാരന്റെപോക്കറ്റടിക്കുന്നതിനിടെ പിടിയിൽ..!!മമ്പുറം: പൊലീസുകാരന്റെ പോക്കറ്റടിക്കാൻ ശ്രമിച്ചയാളെ കയ്യോടെ പിടികൂടി. മമ്പുറം നേർച്ച മൈതാനത്ത് മഫ്തിയിലുണ്ടായിരുന്ന താനൂർ സ്റ്റേഷനിലെ സിപിഒ എം.പി.സബറുദ്ദീന്റെ പോക്കറ്റടിക്കാൻ ശ്രമിച്ച തച്ചിങ്ങനാടത്തെ കരുവൻതിരുത്തി വീട്ടിൽ ആബിദ് കോയ (47) ആണ് പിടിക്കപ്പെട്ടത്. 
തിരക്കുള്ള മൈതാനത്ത് പോക്കറ്റടിക്കും മറ്റും സാധ്യതയുള്ളതിനാൽ ഡിവൈഎസ്പിയുടെ പ്രത്യേക നിർദേശപ്രകാരം മഫ്തിയിൽ പൊലീസിനെ വിന്യസിച്ചിരുന്നു. ഇതിനിടെയാണ് പൊലീസ് ആണെന്നറിയാതെ മോഷ്ടാവ് സബറുദ്ദീന്റെ പിന്നാലെ കൂടിയത്. ഒരുപാടുനേരം തന്നെ പിന്തുടരുകയും ചേർന്നുനിൽക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപെട്ട സബറുദ്ദീൻ ആൾക്കൂട്ടത്തിൽ അറിയാത്ത മട്ടിൽ നിന്നു. 


മോഷ്ടാവ് ബ്ലേഡ് ഉപയോഗിച്ച് പാന്റ്സിന്റെ പിന്നിലെ പോക്കറ്റ് കീറാൻ തുടങ്ങിയപ്പോഴാണ് കയ്യോടെ പിടികൂടിയത്. തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലെത്തിയശേഷമാണ് താൻ പൊലീസുകാരന്റെ പോക്കറ്റടിക്കാനാണ് ശ്രമിച്ചതെന്ന് ആബിദ് കോയയ്ക്കു മനസ്സിലായത്. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

അഭിപ്രായങ്ങള്‍

Latest

വേങ്ങര ജി എം വി എച്ച് എസ് സ്‌കൂൾ അധ്യാപിക ബൈജു ടീച്ചർ മരണപ്പെട്ടു

വിൽപ്പനക്കായി സൂക്ഷിച്ച എം ഡി എം എ യുമായി വേങ്ങര വലിയോറ സ്വദേശി പിടിയിൽ

SI ചമഞ്ഞ് യുവതിയെ വിവാഹം കഴിച്ചു; തട്ടിപ്പ് വീരന്‍ വേങ്ങര സ്വദേശി കുറ്റിപ്പുറം പോലീസിന്റെ വലയില്‍

കൂരിയാട് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കടലുണ്ടി പുഴയിൽ പെരുപുഴയിൽ യുവാവ് ഒഴുകിൽ പെടുന്ന CCTV ദൃശ്യം ലഭിച്ചു

എന്തിനായിരുന്നു ഈ കണ്ണില്ലാത്ത ക്രൂരത.മരം വീഴ്ത്തിയപ്പോൾ ചത്തൊടുങ്ങിയത് നിരവധി പക്ഷികൾ.ഉള്ളുലക്കുന്ന കാഴ്ച.