വേങ്ങരയിൽ വാട്ടർ അതോറിറ്റി സെക്ഷൻ ഓഫീസ് അനുവദിക്കണമെന്ന് വേങ്ങര ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യോഗം ആവശ്യപ്പെട്ടു.
വേങ്ങരയിൽ വാട്ടർ അതോറിറ്റി സെക്ഷൻ ഓഫീസ് അനുവദിക്കണമെന്ന് വേങ്ങര ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യോഗം ആവശ്യപ്പെട്ടു.
വേങ്ങര: വേങ്ങര,ഊരകം, പറപ്പൂർ,കണ്ണമംഗലം, എ.ആർ.നഗർ എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുത്തി വേങ്ങര ആസ്ഥാനമായി പുതിയ വാട്ടർ അതോറിറ്റിയുടെ സെക്ഷൻ ഓഫീസ് അനുവദിക്കണമെന്ന് വേങ്ങര ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യോഗം ആവശ്യപ്പെട്ടു.
സെക്ഷൻ ഓഫീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പതിനേഴാം വാർഡ് മെമ്പർ യൂസഫലി വലിയോറ നൽകിയ കത്ത് യോഗം അംഗീകരിച്ചു. ഇതുസംബന്ധിച്ച് വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർക്ക് ഭരണസമിതി തീരുമാനം നൽകുനൽകുന്നതിനും യോഗം തീരുമാനിച്ചു.
യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി ഹസീന ഫസൽ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് ടി. കെ. കുഞ്ഞിമുഹമ്മദ്,സ്റ്റാൻഡിങ് കമ്മറ്റി ചെയര്മാൻ മാരായ, എ. കെ. സലീം, സി. പി ഹസീന ബാനു, ആരിഫ മടപ്പള്ളി, മെമ്പര്‍മാരായ, കുറുക്കൻ മുഹമ്മദ്, യൂസുഫലി വലിയോറ, മജീദ് മടപ്പള്ളി, സി. പി. കാദർ, ടി. മൊയ്ദീൻകോയ, ചോലക്കൻറഫീഖ്, കെ. വി. ഉമ്മർകോയ, ടി. ടി. കരീം,നുസ്രത് അമ്പാടാൻ, റുബീന അബ്ബാസ്, എൻ. ടി. മൈമൂന, എ. കെ നഫീസ, ആസ്യ മുഹമ്മദ്,സെക്രട്ടറി ജാസ്മിൻ അഹമ്മദ് എന്നിവർ സംസാരിച്ചു.