ഗ്രുപ്പിൽ ഉള്ള പ്രിയ പ്പെട്ട പ്രവാസി കൂട്ടുകാരോട്
ഒന്നും രണ്ടും വർഷം ഗൾഫിൽ ജോലി ചെയ്ത് നാട്ടിലേക്ക് വരാൻ സമയമാകുമ്പോൾ കിട്ടിയ ശമ്പളം മുഴുവൻ നാട്ടിലേക്ക് അയച്ച് എങ്ങനെ നാട്ടിൽ പോകും എന്ന ചിന്ത നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുമ്പോൾ ദൈവദൂതനെ പോലെ നിങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന സ്വർണകടത്ത് മാഫിയ.....വിമാന ടിക്കറ്റും പോക്കറ്റു മണിയും നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു. നമ്മൾ ഒരു നിമിഷം എല്ലാം മറക്കുന്നു..... പണ കൊതി കൊണ്ട് നമ്മളെ പ്രദീക്ഷിച്ചു നാട്ടിൽ കഴിയുന്നവരെ പോലും ഓർക്കുന്നില്ല.....പണകൊതി കൊണ്ട് നമ്മൾ അതൊക്കെ മറക്കുന്നു....ചിലർ സ്വർണം കടത്താൻ സ്വന്തം ഭാര്യാ മാരെ പോലും കരുവാക്കുന്നുണ്ട്.... എല്ലാർക്കും പണം പണം എന്ന ഒരു ചിന്ത മാത്രം........ഈ പത്തു പണ്ട്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിൽ എനിക്കും ഇത് പോലെ ഒത്തിരി ഓഫറുകൾ തെടി വന്നിട്ടുണ്ട് ഇപ്പോളും വന്നു കൊണ്ട് ഇരിക്കുന്നു എന്തോ മക്കളുടെ ഭാഗ്യവും ഉമ്മയുടെ വളർത്തു ഗുണവും കൊണ്ടവാം ഇത് വരേ മനസു പതറിയിട്ടില്ല ഇനി പതരാതെ ഇരിക്കാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ........ഒരു നിമിഷം ആർക്കും മനസ് ഒന്ന് പതറും ലക്ഷങ്ങൾ ആണ് ഓഫർ കൂടാതെ നാട്ടിലേക്കുള്ള ടിക്കെറ്റും ആഹാ കുശാൽ പിന്നെന്ത് വേണം ...നമുക്ക് കരാർ അവിടെ ഏയർ പൊർട്ടിനു പുറത്തെത്തിക്കുക എന്നതാണ് കുറെ വട്ടം പോയി വന്നു കൊണ്ടിരിക്കുന്ന നമുക്ക് അതൊക്കെ പുഷ്പം പോലെ സാധിക്കും അപ്പോൾ എന്ത് കൊണ്ടും പേടിക്കാൻ ഇല്ലാ കയ്യിൽ ആണേൽ നാട്ടിൽ പോയി അടിച്ചു പൊളിക്കാൻ കൈ മണിയും കിട്ടും എല്ലാം സെറ്റ് 👍🏻എന്നു നമ്മൾ ഓർക്കുന്നു ... കൊണ്ട് വന്ന സാധനം എയർ പോർട്ടിൽ എടുക്കാൻ ആള് വരും പക്ഷെ ഇവരിൽ തന്നെ ഒറ്റ് കാർ ഒരു പാട് ഉണ്ടാകും ചിലപ്പോ നമ്മളെ കഷ്റ്റംസ് പിടിക്കാൻ വേണ്ടി ഒറ്റു കൊടുക്കും ഇല്ലേൽ നമ്മൾ കൊണ്ട് വന്നത് മറിക്കാൻ വേണ്ടി ഒറ്റു കൊടുക്കും എന്തായാലും ഇതിന്റെ പിന്നിൽ വലിയ കളികൾ നടക്കുന്നുണ്ട് ഉറപ്പാണ് ....സ്വർണ കടത്തിൽ ഒരു പാട് ചതികൾ നമ്മളെ തേടി ഒളിഞ്ഞിരിപ്പുണ്ട് എന്ന് നമ്മൾ അറിയാതെ പോകുന്നു......എന്തിനാ ജീവൻ വെച്ചുള്ള ഒരു മരണ കളി ❓️❓️❓️ ഉള്ള സാലറിയിൽ തൃപ്തി പെട്ടാൽ പോരെ ❓️❓️ നമുക്ക് ഉള്ളതിൽ തൃപ്തി പെട്ടു ജോലിയിൽ മിച്ചം ഉള്ളത് നീക്കി വെച്ചുള്ള സാലറി കൊണ്ട് സന്തോഷം കണ്ടെത്തുക... കണ്ടെത്താൻ ശ്രമിക്കുക അതിൽ റബ്ബ് ബറകത് നൽകും ഉറപ്പാണ് അറിവിൽ ആരേലും ഉണ്ടേൽ സ്വർണകടത്തു പോലോത്ത ഇത്തരം പ്രവണതകൾ ക്ക് മുതിരാതിരിക്കാൻ പറയുക.....👍🏻
പ്രവാസം കൊണ്ടുള്ള പ്രഹസനം പ്രയാസം ആവും
ഇത്തരം വലയിൽ നിങ്ങൾ പെടുമ്പോൾ നിങ്ങളുടെ ജീവന് തന്നെ ഭീഷണി ആവുന്നു ഇന്നു സ്വർണ കടത്തിന്റെ പേരിൽ ഒന്ന് രണ്ട് ജീവൻ പൊലിഞ്ഞത് കണ്ടു.....അത് കൊണ്ട് ആണ് ഇത്തരം ഒരു പോസ്റ്റ് എഴുതാൻ എന്നെ പ്രേരിപ്പിച്ചത്....ഒരിക്കലും ഇത്തരം കെണിയിൽ പെടാതെ ഇരിക്കുക ആരുടേം ജീവൻ ഇനി പൊലിയാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു....
ഓർക്കുക ചെറുപ്പകാരുടെ ഇത്തരം എടുത്തുചാട്ടം കൊണ്ട് നമ്മൾ മാത്രമല്ല നമ്മളെ പ്രദീക്ഷിചിരിക്കുന്ന ഒരു കുടുംബത്തിന്റെ സന്തോഷം കൂടിയാണ് ഇല്ലാതാകുകയാണ്....👍🏻
എല്ലാവർക്കും നല്ലത് വരട്ടെ
സ്നേഹത്തോടെ ഒരു പ്രവാസി 👍🏻
ക്രെഡിറ്റ് :സിറാജ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ