കക്കി ഡാം തുറക്കല്‍;
ജില്ലയില്‍ മുന്‍കരുതല്‍ സംവിധാനം ഊര്‍ജ്ജിതം....
പത്തനംതിട്ട ജില്ലയിലെ കക്കി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ നാളെ ( 08-08-2022 ) തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ അവിടെനിന്നും ആലപ്പുഴ ജില്ലയില്‍ വെള്ളം ഒഴുകി എത്താന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കരുതല്‍ സംവിധാനങ്ങള്‍ ഊര്‍ജ്ജിതമാക്കി....
ഡാം തുറന്നാല്‍ ചെങ്ങന്നൂർ മുനിസിപ്പാലിറ്റി, തിരുവന്‍വണ്ടൂർ, പാണ്ടനാട്, ബുധനൂർ, മാന്നാർ, തലവടി, എടത്വ, ചെന്നിത്തല- തൃപ്പെരുന്തുറ, പള്ളിപ്പാട്, ഹരിപ്പാട് മുൻസിപ്പാലിറ്റി, കരുവാറ്റ, ചെറുതന, തകഴി, അമ്പലപ്പുഴ സൗത്ത്, വീയപുരം തുടങ്ങിയ മേഖലകളിലേക്ക് വെള്ളം ഒഴുകിയെത്താന്‍ സാധ്യതയുണ്ടെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുള്ളത്.
കക്കി അണക്കെട്ട് തുറക്കുകയാണെങ്കിൽ 12 മണിക്കൂറിൽ ചെങ്ങന്നൂർ മുൻസിപ്പാലിറ്റി, 15 മണിക്കൂറിൽ മുഴക്കുള, ഇരവിപേരൂർ (15.00 hrs) , കുറ്റൂർ (19.00 hrs), തിരുവണ്ടൂർ (23.00 hrs), പാണ്ടനാട് (21.00 hrs), ബുധനൂർ (23.00 hrs) മാന്നാർ (33.00 hrs), കടപ്ര (31.00 hrs) നെടുംമ്പുറം (34.00 hrs), തലവടി (40.00 hrs), നിരണം(33.00 hrs), എടത്വ (43.00 hrs), ചെന്നിത്തല- തൃപ്പെരുന്തുറ (30.00 hrs), പള്ളിപ്പാട് (30.00 hrs), ഹരിപ്പാട് മുൻസിപ്പാലിറ്റി (53.00 hrs), കരുവാറ്റ (54.00 hrs) , ചെറുതന ( 52.00 hrs) , തകഴി ( 49.00 hrs) , അമ്പലപ്പുഴ സൗത്ത് ( 54.00 hrs) ,വീയപുരം (34.00 hrs) എന്നീ തദ്ദേശ സ്ഥാപനങ്ങളിലൂടെ ജലം ഒഴുകി വരുമെന്ന് കണക്കാക്കുന്നുത്.
നിലവിൽ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നതിനാലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനാലും നദികളിലെ ജലനിരപ്പ് ഉയർന്നതിനാലും അതീവ ശ്രദ്ധ അത്യാവശ്യമാണ്.
ജലനിരപ്പ് കൂടുതലായി ഉയരാന്‍ ഇടയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ സമയബന്ധിതമായി ഒഴിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഈ മേഖലകളിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും വില്ലേജ് ഓഫീസുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കികുകയും പോലീസിന്‍റെയും ഫയര്‍ ഫോഴ്സിന്‍റെയും സേവനം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. അവശ്യ ഘട്ടങ്ങളില്‍ രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നതിനായി എന്‍.ഡി.ആര്‍.എഫിനെ വിന്യസിച്ചു.
ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശ. സി ഏബ്രഹാം, അഗ്നിരക്ഷാ സേന, ഫിഷറീസ്, തദ്ദേശ സ്വയംഭരണം വകുപ്പുകള്‍ എന്നിവയുടെ ജില്ലാ മേധാവികള്‍, ചെങ്ങന്നൂര്‍, കുട്ടനാട് തഹസില്‍ദാര്‍മാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ