ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

*പ്രഭാത വാർത്തകൾ*

   2022 | ഓഗസ്റ്റ് 9 | ചൊവ്വ | 1197 |  കർക്കടകം 24 |  മൂലം 1444 മുഹറം 10
                  ➖➖➖➖
◼️ദേശീയപാതാ റോഡുകളുടെ അറ്റകുറ്റപ്പണി ഒരാഴ്ചക്കകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. ടെന്‍ഡര്‍ 21 ാം തീയതി ആയതിനാല്‍ സാവകാശം വേണമെന്ന് ദേശീയ പാത അതോറിറ്റി വാദിച്ചു. എന്നാല്‍ അതിനുമുന്‍പ് താത്കാലിക പണികള്‍ പൂര്‍ത്തിയാക്കണണമെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചു. 90 കിലോമീറ്റര്‍ വേഗത്തില്‍ വാഹനമോടിക്കാന്‍ അനുമതിയുള്ള ദേശീയപാതയിലെ കുഴിയില്‍ വീണ് യാത്രക്കാര്‍ മരിക്കാന്‍ ഇടയാകരുത്. റോഡു തകര്‍ന്നതു കണ്ടാല്‍ ജില്ലാ കളക്ടര്‍ മാത്രമല്ല, വില്ലേജ് ഓഫീസറും റിപ്പോര്‍ട്ടു ചെയ്യണമെന്നാണു വ്യവസ്ഥയെന്ന് ദേശീയപാത അതോറിറ്റി കോടതിയില്‍ ചൂണ്ടിക്കാട്ടി.

◼️ഗവര്‍ണര്‍ ഒപ്പുവച്ചില്ല. 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായി. സംസ്ഥാന സര്‍ക്കാരും കേരള ഗവര്‍ണറും തമ്മില്‍ പോര്. ചീഫ് സെക്രട്ടറി അനുനയ സന്ദര്‍ശനം നടത്തി ഒപ്പിടണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും കണ്ണുമടച്ച് ഒപ്പിടില്ലെന്ന നിലപാടില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉറച്ചുനിന്നു. ലോകായുക്ത നിയമ ഭേദഗതി അടക്കമുള്ള ഓര്‍ഡിനന്‍സുകളാണ് അസാധുവായത്. ഒപ്പിടുമെന്ന പ്രതീക്ഷയില്‍ അര്‍ധരാത്രിവരെ നിയമ വകുപ്പ് ഉദ്യോഗസ്ഥരും പ്രസ് ജീവനക്കാരും കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല.

◼️ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും ഇഎംഎസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്ന ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു. 97 വയസായിരുന്നു. സംസ്‌കാരം ഇന്നു മൂന്നിനു വീട്ടുവളപ്പില്‍. രാവിലെ 10 മുതല്‍ 12 വരെ കണ്ണൂര്‍ നാറാത്തെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പൊതുദര്‍ശനം. ദീര്‍ഘകാലം ബര്‍ലിനില്‍ പത്രപ്രവര്‍ത്തകനായിരുന്നു. അവസാന കാലത്ത് പ്രമേഹം മൂര്‍ച്ഛിച്ചതോടെ കാഴ്ച നഷ്ടപ്പെട്ടിരുന്നു.

◼️ജലനിരപ്പ് ഉയര്‍ന്നതിനാല്‍ സംസ്ഥാനത്തെ വിവിധ അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി കൂടുതല്‍ വെള്ളം തുറന്നുവിട്ടു. മുല്ലപ്പെരിയാര്‍, ഇടുക്കി ഡാമുകളുടെ ഷട്ടറുകളാണ് കൂടുതല്‍ ഉയര്‍ത്തിയത്. ശിരുവാണി, മലമ്പുഴ, പമ്പ, മാട്ടുപെട്ടി, ബാണാസുരസാഗര്‍, കാഞ്ഞിരപ്പുഴ, പാംബ്ല ഡാമുകളില്‍നിന്നു വെള്ളം തുറന്നുവിട്ടു.

◼️വീണ്ടും മഴ ഭീഷണി. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ശക്തമായ ന്യൂനമര്‍ദ്ദം, തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യത.  12 ാം തിയതി വരെ ശക്തമായ മഴ ഉണ്ടാകും. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്.

◼️ചേര്‍ത്തല പാണാവള്ളി നാല്‍പ്പത്തെണ്ണീശ്വരം ക്ഷേത്രത്തില്‍ വെടിമരുന്നു പൊട്ടിത്തെറിച്ച് മൂന്നു പേര്‍ക്കു ഗുരുതരമായി പൊള്ളലേറ്റു. വെടിമരുന്നു സൂക്ഷിച്ച കെട്ടിടവും അമ്പലത്തിന്റെ ഓഫീസും പൂര്‍ണമായി തകര്‍ന്നു. പാണാവള്ളി സ്വദേശികളായ രാജേഷ്, വിഷ്ണു, തിലകന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ ക്ഷേത്രമായ ഇവിടെ സപ്താഹയജ്ഞത്തിനായി സൂക്ഷിച്ച കതിനയ്ക്കാണ് തീപിടിച്ചത്.

◼️അവയവദാനത്തിന് സമഗ്ര നിയമം തയാറാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജീവിച്ചിരിക്കുമ്പോഴുള്ള അവയവദാനവും മരണാനന്തര അവയവദാനവും ഈ പ്രോട്ടോകോളിനു കീഴിലാക്കും. അവയവദാനം റിപ്പോര്‍ട്ട് ചെയ്യുന്നത് മുതല്‍ അവയവ വിന്യാസം, ശസ്ത്രക്രിയ, തുടര്‍ ചികിത്സ എന്നിവയില്‍ വ്യക്തമായ മാനദണ്ഡങ്ങള്‍ കൊണ്ടുവരും. മന്ത്രി പറഞ്ഞു.

◼️വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്കിനെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വീണ്ടും കമ്മിറ്റിയെ നിയോഗിച്ചു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. കെ. രവി രാമന്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ ബി. ജി. ശ്രീദേവി, സംസ്ഥാന ഗതാഗത കമ്മീഷണര്‍ എസ്. ശ്രീജിത്ത് എന്നിവരാണ് അംഗങ്ങള്‍. ബസ് ചാര്‍ജ് വര്‍ധിപ്പിച്ചപ്പോള്‍ വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചെങ്കിലും വീണ്ടും പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കുകയായിരുന്നു.

https://chat.whatsapp.com/LQtQEVjT6ccLgUZTv9X7LY

◼️തിരുവനന്തപുരം കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞ പ്രതി ചെന്നൈയില്‍ പിടിയിലായി. പശ്ചിമബംഗാള്‍ സ്വദേശി ആദംഅലിയാണു പിടിയിലായത്. വീട്ടമ്മയുടെ കൈകാലുകള്‍ കെട്ടി കിണറ്റിലെറിയാന്‍ ചുമന്നു കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. കുറ്റകൃത്യം നടന്ന് 24 മണിക്കൂറിനകമാണ് പ്രതിയെ പിടികൂടിയത്.

◼️കരുവന്നൂര്‍ സഹകരണ ബാങ്കിലെ ഒരു നിക്ഷേപകനു നിക്ഷേപത്തുകയുടെ പകുതിയോളം കൈമാറി. ഭിന്നശേഷിക്കാരിയായ മകളുടെ ചികിത്സ തടസപെട്ട മാപ്രാണം സ്വദേശി ജോസഫിന്റെ കുടുംബത്തിനാണ് അഞ്ചു ലക്ഷം രൂപയുടെ ചെക്ക് മന്ത്രി ആര്‍ ബിന്ദു കൈമാറിയത്. സിപിഎം നേതാക്കള്‍ ക്രമക്കേടു നടത്തിയ ബാങ്കിലെ പത്തര ലക്ഷം രൂപയുടെ നിക്ഷേപത്തിന്റെ പകുതിയോളം തിരിച്ചുകൊടുക്കാനാണ് മന്ത്രിയും സിപിഎം നേതാക്കളും സഹിതം ബാങ്ക് ജീവനക്കാര്‍ എത്തിയത്. സുരേഷ് ഗോപി കഴിഞ്ഞ ദിവസം ജോസഫിന്റെ വീട് സന്ദര്‍ശിച്ച് ഒരു ലക്ഷം രൂപ നല്‍കിയിരുന്നു.

◼️ചികില്‍സ വേണമെങ്കില്‍ വീട്ടില്‍വന്നു കാണണമെന്നു പറഞ്ഞ ഡോക്ടര്‍മാരാണ് തിരുവല്ല സര്‍ക്കാര്‍ ആശുപത്രിയിലുള്ളതെന്ന്  ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഹാജര്‍ രേഖപ്പെടുത്തി മുങ്ങുന്നവരെ സംരക്ഷിക്കാനാവില്ല. ഡോക്ടര്‍മാരുടെ സംഘടനകള്‍ ഡോക്ടര്‍മാര്‍ക്കുവേണ്ടി വാദിക്കുന്നതു സ്വാഭാവികമാണെന്നും മന്ത്രി.

◼️ആവിക്കല്‍ സമരത്തിനു പിറകില്‍ തീവ്രവാദികളാണെന്ന് സിപിഎം. എല്ലാ പാര്‍ട്ടികളും അംഗീകരിച്ച പദ്ധതിയാണ് ആവിക്കലിലേത്. നാടിന്റെ നന്മയ്ക്കായി നടപ്പാക്കുന്ന പദ്ധതിയെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും തീവ്രവാദികള്‍ക്കൊപ്പം നില്‍ക്കുകയാണെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു.

◼️പന്തിരിക്കര ഇര്‍ഷാദ് കൊലപാതകക്കേസില്‍ കല്‍പ്പറ്റ സിജെഎം കോടതിയില്‍ കീഴടങ്ങിയ മൂന്നു പ്രതികളെ  കേസ് നടക്കുന്ന അധികാര പരിധിയിലെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം. പ്രതികളെ പൊലീസ് സുരക്ഷയില്‍ കൊണ്ടുപോകണം. കസ്റ്റഡിയില്‍  വേണമെന്ന പോലീസ് ആവശ്യം കോടതി തള്ളി.

◼️ഖത്തറില്‍നിന്ന് എത്തിയ ശേഷം കാണാതായ കോഴിക്കോട് വളയം സ്വദേശി റിജേഷ് നാദാപുരം കോടതിയില്‍ ഹാജരായി. സഹോദരിയുടെ ബംഗളുരുവിലെ വീട്ടിലായിരുന്നു താനെന്ന് റിജേഷ് മൊഴി നല്‍കി. ഇയാളെ സ്വര്‍ണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

◼️ഭര്‍ത്താവിന്റെ ചികില്‍സയ്ക്കായി വീടുവില്‍ക്കാന്‍ ശ്രമിച്ച സ്ത്രീയില്‍നിന്ന് കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ക്ലര്‍ക്കിനെ വിജിലന്‍സ് പോലീസ് പിടികൂടി. മുടങ്ങിയ കെട്ടിട നികുതി അടയ്ക്കാന്‍ കൈക്കൂലി വാങ്ങിയ അടിമാലി ഗ്രാമ പഞ്ചായത്തിലെ സീനിയര്‍ ക്ലര്‍ക് പത്തനംതിട്ട അടൂര്‍ പറക്കോട് സ്വദേശി മനോജാണ് അറസ്റ്റിലായത്. കൈക്കൂലി വാങ്ങിയ പഞ്ചായത്തിലെ ഓവര്‍സിയര്‍ സജിനെതിരെ വിജിലന്‍സ് സംഘം അന്വേഷണം തുടങ്ങി. റവന്യൂ വകുപ്പ് മുന്‍ ഉദ്യോഗസ്ഥയും അടിമാലി പൊളിഞ്ഞപാലം സ്വദേശിയുമായ ജയയാണ് പരാതിക്കാരി.

◼️ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിന്റെ നടപടി തെറ്റെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഉചിതമായ അച്ചടക്ക നടപടിയെടുക്കാന്‍ സിപിഎം ജില്ലാ ഘടകത്തെ പാര്‍ട്ടി ചുമതലപ്പെടുത്തി.

◼️കാനം പക്ഷത്തിനു കോട്ടയത്തു തിരിച്ചടി. സിപിഐ കോട്ടയം ജില്ലാ സെക്രട്ടറിയായി വി.ബി. ബിനു തെരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പില്‍ ഔദ്യോഗിക പക്ഷത്തെ വി.കെ. സന്തോഷ് കുമാറിനെ തോല്‍പ്പിച്ചാണ് ബിനു ജില്ലാ സെക്രട്ടറിയായത്. കെ ഇ ഇസ്മയില്‍ പക്ഷക്കാരനാണ് ബിനു.

◼️സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് രാജ് അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 213  സര്‍ക്കാര്‍ ദുരുപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

◼️യുവമോര്‍ച്ചയുടെ തിരംഗ് യാത്രക്കിടെ ദേശീയ പതാകയെ അവഹേളിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കി. ദേശീയപതാക പൊതുമധ്യത്തില്‍ താഴ്ത്തിപിടിക്കുകയും നിലത്തു മുട്ടിക്കുകയും ചെയ്തത് ചട്ടലംഘനമാണെന്നാണ് പരാതിയില്‍ പറയുന്നത്.

◼️കോഴിക്കോടുനിന്ന് കോയമ്പത്തൂരിലേക്കു കൊണ്ടുപോകുകയായിരുന്ന ഒന്നര കിലോ സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയിലായി. തമിഴ്നാട് മധുര സ്വദേശികളായ ശ്രീധര്‍, മഹേന്ദ്ര കുമാര്‍ എന്നിവരാണ് തുണി ബെല്‍റ്റില്‍ പൊതിഞ്ഞ് അരയില്‍ കെട്ടിയ സ്വര്‍ണക്കട്ടികളുമായി കസ്റ്റംസിന്റെ പിടിയിലായത്.

◼️എറണാകുളം ഐലന്റ് ജെട്ടിയില്‍ ബോട്ടു യാത്രക്കാരന്‍ കായലിലേക്കു ചാടി. വൈപ്പിനില്‍നിന്ന് കയറിയ യാത്രക്കാരനാണ് ബോട്ടില്‍ നിന്ന് ചാടിയത്. തിരച്ചില്‍ നടത്തിയെങ്കിലും ചാടിയയാളെ കണ്ടെത്താനായില്ല.

◼️കൊല്ലം കുളത്തൂപ്പുഴയില്‍ പതിനഞ്ചുകാരി പ്രസവിച്ചു. 2016 ല്‍ കുളത്തൂപ്പുഴ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ ഇരയായ പെണ്‍കുട്ടിയാണ് പ്രസവിച്ചത്.

◼️ബിഹാറില്‍ ഇന്നു നിര്‍ണായക തീരുമാനം. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു എന്‍ഡിഎ വിട്ടേക്കും. ഇന്ന് പാര്‍ട്ടി എം എല്‍ എമാരുടെയും നേതാക്കളുടെയും യോഗം വിളിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ള നേതാക്കളുമായി നിതീഷ് സംസാരിച്ചിരുന്നു.

◼️മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മയുടെ പ്രവാചക നിന്ദാ പരാമര്‍ശത്തിന് വേദിയായ ടിവി പരിപാടിയുടെ വാര്‍ത്താ അവതാരകയെ അറസ്റ്റു ചെയ്യരുതെന്ന് സുപ്രീം കോടതി. വാര്‍ത്താ അവതാരക നവികാ കുമാറിനെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

◼️ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അനുഭവങ്ങളുടെ പാഠപുസത്കമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യസഭയില്‍ വെങ്കയ്യനായിഡുവിന് നല്‍കിയ യാത്രയയപ്പില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കേന്ദ്രമന്ത്രി, ജനപ്രതിനിധി, ബിജെപി അധ്യക്ഷന്‍ തുടങ്ങിയ നിലകളില്‍ പ്രശംസനീയമായ പ്രകടനമാണ് വെങ്കയ്യനായിഡു കാഴ്ചവച്ചതെന്ന് മോദി പറഞ്ഞു. ഒന്നാം വയസില്‍ വെങ്കയ്യ നായിഡുവിന് അമ്മയെ നഷ്ടപ്പെട്ടതു ഡെറിക് ഒബ്രിയാന്‍ എംപി വിവരിച്ചപ്പോള്‍ വെങ്കയ്യനായിഡു വിതുമ്പി. പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രസംഗിച്ചു.

◼️എയര്‍ ഇന്ത്യ യുഎഇയില്‍നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ ഇളവു പ്രഖ്യാപിച്ചു. സ്വാതന്ത്ര്യദിനം പ്രമാണിച്ചാണ് ഇളവ്. യുഎഇയില്‍നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് 330 ദിര്‍ഹമാക്കി. 35 കിലോയാണ് ബാഗേജ്. ഈ മാസം 21 വരെ ഈ നിരക്കില്‍ ടിക്കറ്റ് ലഭിക്കും. ഒക്ടോബര്‍ 15 വരെ യാത്ര ചെയ്യാം.

◼️കര്‍ണാടകത്തിലെ ലൈംഗിക തൊഴിലാളികളെ കൊലപ്പെടുത്തിയിരുന്ന സീരിയല്‍ കില്ലറും കാമുകിയും പിടിയില്‍. സ്ത്രീകളെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ വിവിധയിടങ്ങളില്‍ വലിച്ചെറിഞ്ഞ പ്രതികള്‍ നാലാമത്തെ കൊലപാതകത്തിന് ഒരുങ്ങുന്നതിനിടെയാണ് ചന്ദ്രകലയും കാമുകന്‍ സിദ്ധലിംഗപ്പയും അറസ്റ്റിലായത്. ജൂണ്‍ എട്ടിന് മാണ്ഡ്യയിലെ കനാലിനു സമീപം സ്ത്രീകളുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതോടെയാണ് കേസിന്റെ തുടക്കം.

◼️ചൈനീസ് വ്യവസായ ഭീമന്മാരെ ഒതുക്കാന്‍ ഇന്ത്യ. 12,000 രൂപയില്‍ കുറവുള്ള ചൈനയുടെ സ്മാര്‍ട്ട്‌ഫോണുകള്‍ക്കു നിരോധനം ഏര്‍പ്പെടുത്താനാണു നീക്കം. റിയല്‍മി, ഷവോമി തുടങ്ങിയ ചൈനീസ് ബ്രാന്‍ഡുകളുടെ കച്ചവടം പൂട്ടിക്കാനാണു നീക്കം.

◼️അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലുണ്ടായ ബോംബ് സ്ഫോടനങ്ങളില്‍ 120 പേര്‍ കൊല്ലപ്പെട്ടെന്നും  നൂറ് കണക്കിന് പേര്‍ക്ക് പരിക്കേറ്റെന്നും ഐക്യരാഷ്ട്ര സഭ. അഫ്ഗാനിസ്ഥാനിലെ  ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്ന് താലിബാന്‍ സര്‍ക്കാരിനോട് ഐക്യരാഷ്ട്രസഭ അഭ്യര്‍ത്ഥിച്ചു.

◼️ഇരുപത്തിരണ്ടാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ബര്‍മിംഗ്ഹാമില്‍ പ്രൗഢോജ്വലമായ സമാപനം. ഇന്നലെ സ്വര്‍ണ മെഡല്‍ പ്രതീക്ഷയുമായിറങ്ങിയ അഞ്ചിനങ്ങളില്‍ ഇന്ത്യക്ക് നാലിലും സ്വര്‍ണം.ബാഡ്മിന്റണില്‍ വനിതകളുടെ സിംഗിള്‍സില്‍ പി.വി.സിന്ധുവും പുരുഷന്‍മാരുടെ സിംഗിള്‍സില്‍ ലക്ഷ്യസെന്നും പുരുഷ ഡബിള്‍സില്‍ ചിരാഗ് ഷെട്ടി - സാത്വിക് സായ് രാജ് സഖ്യവും സ്വര്‍ണം നേടി. ടേബിള്‍ ടെന്നീസിലെ പുരുഷ സിംഗിള്‍സില്‍ ശരത് കമാലിലൂടെ ഇന്ത്യ ഇന്നലെ നാലാമത്തെ സ്വര്‍ണം നേടി. അതേസമയം പുരുഷ ഹോക്കി ഫൈനലില്‍ ഓസ്ട്രേലിയക്ക് മുന്നില്‍ ഇന്ത്യ  നാണംകെട്ടു. എതിരില്ലാത്ത ഏഴ് ഗോളിനാണ് ഓസ്ട്രേലിയ ഇന്ത്യയെ തോല്‍പ്പിച്ചത്. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം വെള്ളിയില്‍ ഒതുങ്ങി. 66 സ്വര്‍ണമടക്കം 178 മെഡലുകളോടെ ഓസ്‌ട്രേലിയ ഒന്നാം സഥാനത്തും 57 സ്വര്‍ണമടക്കം 176  മെഡലുകളോടെ ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തുമെത്തി. 22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കലവും നേടി മെഡല്‍ നേട്ടം 61 ല്‍ എത്തിച്ച ഇന്ത്യയുടെ സ്ഥാനം 26 സ്വര്‍ണമടക്കം 92 മെഡലുകള്‍ നേടിയ കാനഡക്കു പിന്നില്‍ നാലാമതാണ്.

◼️ഏഷ്യാകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ നായകനായ 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. വിരാട് കോലിയും വൈസ് ക്യാപ്റ്റനായി കെ.എല്‍രാഹുലും ടീമില്‍ തിരിച്ചെത്തി. ഇഷാന്‍ കിഷനെയും മലയാളി താരം സഞ്ജു സാംസണെയും പരിഗണിച്ചില്ല. പരുക്കിനെ തുടര്‍ന്നു പേസര്‍മാരായ ജസ്പ്രീത് ബുമ്ര, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരെയും ഒഴിവാക്കി.

◼️ആഗോള സാമ്പത്തികഞെരുക്കം ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്നു. ജൂലായില്‍ കയറ്റുമതി വരുമാനം 0.76 ശതമാനം ഇടിഞ്ഞ് 3,524 കോടി ഡോളറിലെത്തിയതാണ് ആശങ്ക. കഴിഞ്ഞ അഞ്ചുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വരുമാനമാണിത്. ഇന്ത്യയുടെ ഏറ്റവും വലിയ പത്ത് കയറ്റുമതി വിഭാഗങ്ങളില്‍ ഏഴും കഴിഞ്ഞമാസം തളര്‍ന്നു. എന്‍ജിനിയറിംഗ് ഉത്പന്നങ്ങള്‍ (2.5 ശതമാനം), പെട്രോളിയം ഉത്പന്നങ്ങള്‍ (7.1 ശതമാനം), ജെം ആന്‍ഡ് ജുവലറി (5.2 ശതമാനം), ഫാര്‍മസ്യൂട്ടിക്കല്‍സ് (1.4 ശതമാനം), റെഡിമെയ്ഡ് വസ്ത്രങ്ങള്‍ (0.6 ശതമാനം), കോട്ടണ്‍നാര് (28.3 ശതമാനം), പ്ലാസ്റ്റിക് (3.4 ശതമാനം) എന്നിവയാണവ. കെമിക്കല്‍സ് (7.9 ശതമാനം), ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ (46.1 ശതമാനം), അരി (30.2 ശതമാനം) എന്നിവ മികച്ച നേട്ടമുണ്ടാക്കിയെങ്കിലും മൊത്തം കയറ്റുമതി തളര്‍ച്ചയെ തടയാനായില്ല. കഴിഞ്ഞമാസം ഇറക്കുമതി 4,615 കോടി ഡോളറില്‍ നിന്ന് 6,626 കോടി ഡോളറിലേക്ക് കുതിച്ചുയര്‍ന്നു.

◼️പുതിയ സുരക്ഷാ ഫീച്ചറുമായി വാട്ട്സ്ആപ്പ്. തട്ടിപ്പ് നടത്താന്‍ സാധ്യതയുള്ളവരില്‍ നിന്നും ഉപയോക്താക്കളുടെ അക്കൗണ്ട് രക്ഷിക്കുകയാണ് വാട്ട്സ്ആപ്പിന്റെ ലക്ഷ്യം. ഇതിനാവശ്യമായ ഫീച്ചര്‍ ചേര്‍ക്കാന്‍ വാട്ട്സ്ആപ്പ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ലോഗിന്‍ അപ്രൂവല്‍ എന്നാണ് ഈ ഫീച്ചറിന്റെ പേര്. നിലവില്‍ വാട്ട്സ്ആപ്പ് ഈ ഫീച്ചര്‍ ഡവലപ്പ് ചെയ്തുകൊണ്ടിരിക്കുകയാണ്. പുതിയ ഫീച്ചര്‍ ഉപയോഗിച്ച് ഒരു ഉപയോക്താവ് മറ്റൊരു സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് ഏതെങ്കിലും അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ക്ക് വാട്ട്‌സാപ്പിനുള്ളില്‍ നിന്ന് അലര്‍ട്ടുകള്‍ ലഭിക്കും. ലോഗിന്‍ അപ്രൂവല്‍ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ഇന്‍-ആപ്പ് അലര്‍ട്ട് നല്‍കുമ്പോള്‍ തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയും.

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

പാക്കടപ്പുറായയിൽ വാക്കത്തോൺ-പ്രഭാത നടത്തവും ടൗൺ ശുചീകരണവും നടത്തി

വേങ്ങര : ഗാന്ധി ജയന്തി ദിനത്തോടാനുബന്ധിച്ചു ആരോഗ്യത്തിനും ശുചിത്വത്തിനും വേണ്ടി ഒരു പ്രഭാതം എന്ന തലക്കെട്ടിൽ വേങ്ങര പഞ്ചായത്തിലെ പാക്കടപ്പുറായയിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച  വാക്കത്തോൺ ശ്രദ്ധേയമായി. രാവിലെ ആറു മണിക്ക് പാക്കടപ്പുറായ  എസ്. യു. എൽ. പി സ്കൂളിൽ നിന്ന് തുടങ്ങിയ പ്രഭാത നടത്തം, പ്രദേശത്തെ പഴയ കാല ഫുട്ബോൾ താരം പി. എ അബ്ദുൽ ഹമീദ്   ഫ്ലാഗ് ഓഫ്‌ ചെയ്തു.  പാക്കടപ്പുറായ ടൗണിൽ നടന്ന സമാപന ചടങ്ങ്   മെക് സെവൻ  വേങ്ങര കുറ്റൂർ ചാപ്റ്റർ ചെയർമാൻ   കാമ്പ്രൻ  ഹസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പാർട്ടി വേങ്ങര മണ്ഡലം പ്രസിഡന്റ് പി. പി കുഞ്ഞാലി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി റഹീം ബാവ, പഞ്ചായത്ത് സെക്രട്ടറി കുട്ടിമോൻ, പി. ഇ നസീർ , പി. പി അഹമ്മദ് ഫസൽ,  സി. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. തുടർന്ന് പ്രവർത്തകർ പാക്കട പുറായ ടൗൺ വൃത്തിയാക്കി. ശുചീകരണ പ്രവർത്തനങ്ങൾക്ക്  പി. പി  അബ്ദുൽ റഹ്മാൻ, എം. എൻ മുഹമ്മദ്,  പി.പി നിഹാദ്,  വി. പി അഷ്‌റഫ്‌,  പി. പി ബാസിത്ത് , വി.  പി ഷരീഫ്, ടി. സുബൈർ, വി. പി...

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...

നിലമ്പൂർ താഴ് വരയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങൾ nilambur tourist places

ഓടക്കയം ചെക്കുന്ന്* ഒലിവെള്ളചാട്ടം* നെടുഞ്ചിരി * കക്കാടംപൊയിൽ നായാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടം*₹ മേലെ കോഴിപ്പാറ കരിബായി കോട്ട ആഡ്യൻപാറ*₹ മഞ്ഞപ്പാറ- മീൻമുട്ടി** കണ്ണൻകുണ്ട് പൊക്കോട്* കനോളി പ്ലോട്ട്*₹ അരുവാക്കോടൻ മല  പാറക്കടവ് മൈലാടിക്കടവ് ബംഗ്ലാവ് കുന്ന്*₹ തേക്ക് മ്യൂസിയം*₹ ചാലിയാർ മുക്ക്** പുന്നപ്പുഴ മുക്ക്* മുട്ടിക്കടവ് ഫാം# പൂക്കോട്ടുമണ്ണ റഗുലേറ്റർ കം ബ്രിഡ്ജ് പാതാർ കവള പാറ ഭൂതാൻ കോളനി കൊടിഞ്ഞി വെള്ളച്ചാട്ടം* മുണ്ടേരി സീഡ് ഫാം# ഇരുട്ടുകുത്തി* അമ്പു മല** അട്ടമല** അപ്പർ ഗ്യാപ്പ് (അപ്പൻകാപ്പ്) ഗ്ലെൻ റോക്ക് (ക്ലിയൻ ട്രാക്ക്)* മരുത - മണ്ണുച്ചീനി കരിയം മുരിയം* കാരക്കോടൻ മല* നാടുകാണി ചുരം  തണുപ്പൻചോല** മധു വനം* പുഞ്ചകൊല്ലി** അളക്കൽ** ചാത്തുമേനോൻ പ്ലോട്ട്* കാറ്റാടി കടവ് ഉച്ചകുളം* മുണ്ടക്കടവ്* നെടുങ്കയം*₹ മാഞ്ചീരി** പാണപ്പുഴ*** താളിച്ചോല*** മുക്കൂർത്തി*** എഴുത്തുകല്ല്** സായ് വെള ടി.കെ കോളനി പൂത്തോട്ടം തടവ്* ചോക്കാട് ഫാം# ശിങ്ക കല്ല്* കളിമുറ്റം** കേരളാം കുണ്ട് ജലപാതം*₹ നിലമ്പൂർ - ഷൊർണൂർ റയിൽവേ പാത വാണിയമ്പലം പാറ പറങ്ങോടൻപാറ ഇനിയും വളര...

കൊട്ടി മീൻ kotti

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

പൊരിക്ക് മീൻ leaf fish,porikk

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

കുട്ടിയെ കണ്ടത്തി

കൂടുതൽ വാർത്തകൾ

വേങ്ങരയിലെ മുൻ ബസ് ജീവനക്കാരൻ കിണറ്റിൽ വീണ് മരണപെട്ടു

​വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു.   നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ​അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ടോറസ് ലോറി ഉയർത്താൻ വന്ന ക്രൈൻ അപകടത്തിൽ പെട്ടു കൂരിയാട് -വേങ്ങര റോഡിലൂടെയുള്ള വാഹനം വഴിതിരിച്ചു വിടുന്നു

വേങ്ങര കൂരിയാട് റോഡിൽ കൂരിയാട് 33 കെവി സബ്സ്റ്റേഷനു മുന്നിൽ ക്രെയിൻ മറിഞ്ഞു. അപകടത്തെ തുടർന്ന് വൈദ്യുത പോസ്റ്റും ലൈനുകളും തകർന്നു. ഇതിനെ തുടർന്ന് കൂരിയാട് ,വെന്നിയൂർ 11 കെവി ലൈനുകൾ ഓഫ് ചെയ്തിരിക്കുന്നു. ഇത്‌ വഴിയുള്ള വാഹന ഗതാഗതവും തടസ്യപ്പെട്ടിരിക്കുന്നു.  ഇന്ന് വൈകുന്നേരം റോഡ് സൈഡിൽ താഴ്ന്ന ടോറസ് ലോറി ഉയർത്താൻ വന്ന  ക്രെയിനാണ് അപകടത്തിൽ പെട്ടത്. വാഹനങ്ങൾ മണ്ണിൽപ്പിലാക്കൽ -മുതലമാട്‌ വഴി വേങ്ങരയിലേക്കും. മറ്റു റോഡുകളിലൂടെയുമാണ് പോകുന്നത് 

കെ പി സി സി നിർദേശപ്രകാരം നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടിക്ക് ഊരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു.

ഊരകത്ത് ഗൃഹ സമ്പർക്കത്തിന് തുടക്കം  ഊരകം :- കെ പി സി സി നിർദേശപ്രകാരം നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടിക്ക് ഊരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു. എല്ലാ വാർഡുകളിലും  ജനങ്ങളെ നേരിട്ട് കണ്ട് പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികൾ വിശദീകരിക്കുക എന്നത് ആണ് ലക്ഷ്യം. ഊരകം നെടുംപറമ്പ് ഭാഗം ഗൃഹ സമ്പർക്കപരിപാടിക്ക് ഡി സി സി ജനറൽ കെ എ. അറഫാത്ത്, മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സി പി. മറിയാമു, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എൻ ടി. സക്കീർ, നടക്കൽ നാസർ,സി പി. നിയാസ്, എൻ ടി നാരായണൻ, പി വി. മുഹമ്മദ് അലി, എം ടി. സഹൽ, കെ പി. ശ്രീജിത്ത്‌, എം ടി. നിഹ് മൽ എന്നിവർ നേതൃത്വം നൽകി.

തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ അരീത്തോട് വലിയപറമ്പിൽ നടന്ന ആക്സിഡന്റ്: മരണം 2ആയി

  ദേശീയപാത തലപ്പാറ വലിയ പറമ്പിൽ കാർ ലോറിക്ക് പിറകിലിടിച്ച് 2 പേർ മരിച്ചു തിരൂരങ്ങാടി:ദേശീയപാത തലപ്പാറ വലിയപറമ്പിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു ദർസ് വിദ്യാർഥികൾ. മരിച്ചു. വൈലത്തൂർ സ്വദേശി ഉസ്‌മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവർ ആണ് മരിച്ചത്. താനൂർ പുത്തൻ തെരു സ്വദേശി അബ്ബാസ് (25), വേങ്ങര സ്വദേശി ഫഹദ് (24), താനൂർ സ്വദേശി സർജാസ് (24) എന്നിവർക്കാണ് പരിക്കേറ്റത്.  എല്ലാവരും തിരൂർ തലക്കടത്തൂർ ജുമുഅത്ത് പള്ളിയിലെ ദർസ് വിദ്യാർത്ഥികളാണ്. ഇന്ന് രാത്രി 8.30 ന് ആണ് അപകടം. കൊളപ്പുറം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉസ്മാൻ സംഭവ സ്ഥലത്ത് വച്ചും ശാഹുൽ ഹമീദ് തിരൂരങ്ങാടി എം.കെ .എച്ച് ആശുപത്രിയിൽ വച്ചുമായിരുന്നു മരണപ്പെട്ടത്. അപകടത്തിൽ സഹയാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

പിക്കപ് ലോറിയും ബസ്സും കൂട്ടിയിടിച്ച് ബസ്സ് വീട്ടുമുറ്റത്തേക്ക് പാഞ്ഞു കയറി

ക്ലാരി മൂച്ചിക്കലിനും മമ്മാലി പ്പടിക്കും  ഇടയിൽ ഇന്ന് കാലത്ത് 7:15 ന് ആണ് സംഭവം.  ബസ്സിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്ന ങ്കിലും ആർക്കും കാര്യമായ പരിക്കില്ല. സൈഡിൽ ഉണ്ടായിരുന്ന ഒരു തെങ്ങിൽ ചാരി മറിയാതെയിരുന്നതിനാൽ ആണ് വൻ അപകടം ഒഴിവായത് അമിത വേഗതയാണ് അപകട കാരണം എന്ന് യാത്രക്കാർ പറഞ്ഞു.  തിരൂർ മഞ്ചേരി റൂട്ടിൽ  ബസ്സ് കാരുടെ  മരണ പാച്ചിൽ നിത്യ കാഴ്ചയാണ്.

കടലിൽ ഇറങ്ങിയത് മീൻ പിടിക്കാൻ; മീൻവലയിൽ കിട്ടിയത് പിച്ചളയിൽ നിർമിച്ച നാഗവിഗ്രഹങ്ങള്‍; അന്വേഷണം

താനൂർ:ഉണ്യാൽ അഴീക്കൽ കടലിൽ മത്സ്യബന്ധനത്തിനുപോയ തൊഴിലാളികൾക്ക് വലയിൽ നാഗവിഗ്രഹങ്ങൾ ലഭിച്ചു. പിച്ചളയിൽ നിർമ്മിച്ചതെന്നു കരുതുന്ന ചെറുതും വലുതുമായ ഈ വിഗ്രഹങ്ങൾക്ക് അഞ്ച് കിലോഗ്രാമിൽ അധികം തൂക്കമുണ്ട്. താനൂർ പുതിയ കടപ്പുറം സ്വദേശി ചക്കച്ചന്റെ പുരക്കൽ റസാഖിനാണ് മത്സ്യബന്ധനത്തിനിടെ ഇവ ലഭിച്ചത്. തുടർന്ന് വിഗ്രഹങ്ങൾ താനൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.ഇവ എവിടെയെങ്കിലും നിന്ന് മോഷ്ടിക്കപ്പെട്ടതാണോ, അതോ ആരെങ്കിലും കടലിൽ ഉപേക്ഷിച്ചതാണോ എന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മഹസർ തയ്യാറാക്കി വിഗ്രഹങ്ങൾ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

2020 കയർ ഭൂവസ്ത്രം ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ കുറ്റൂർ തോട് പുനർ നിർമ്മാണ പദ്ധതിയുടെ ഫോട്ടൊ അഞ്ചാം ക്ലാസിലെ സാമൂഹ്യ പാഠ പുസ്തകത്തിൻ്റെ ഭാഗമായി

2020 കയർ ഭൂവസ്ത്രം ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ കുറ്റൂർ തോട് പുനർ നിർമ്മാണ പദ്ധതിയുടെ ഫോട്ടൊ അഞ്ചാം ക്ലാസിലെ സാമൂഹ്യ പാഠ  പുസ്തകത്തിൻ്റെ ഭാഗമായപ്പോൾ.