ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സൗദി പൗരന്റെ കുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിന് രക്തദാനം ചെയ്യാൻ 4 മലയാളികൾ സൗദിയിലേക്കു വിമാനം കയറി

നാലു മലയാളികൾ സൗദിയിലേക്കു വിമാനം കയറി; കുട്ടിയുടെ ജീവൻ രക്ഷിക്കാൻ അപൂർവ ഗ്രൂപ്പ് രക്തദാനത്തിനായി! മലപ്പുറം • ജീവനോളം വിലയുള്ള കരുതലുമായി കേരളത്തിൽനിന്ന് 4 പേർ സൗദിയിലേക്കു വിമാനം കയറി. സൗദി പൗരന്റെ കുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിന് അപൂർവ ഗ്രൂപ്പ് രക്തം ദാനം ചെയ്യുന്നതിനാണ് ബ്ലഡ് ഡോണേഴ്സ് കേരള അംഗങ്ങളായ ജലീന (മലപ്പുറം), മുഹമ്മദ്‌ ഫാറൂഖ് (തൃശൂർ), മുഹമ്മദ്‌ റഫീഖ് (ഗുരുവായൂർ) മുഹമ്മദ്‌ ഷരീഫ് (പെരിന്തൽമണ്ണ) എന്നിവർ ഇന്നലെ കരിപ്പൂരിൽനിന്ന് പുറപ്പെട്ടത്. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന കുട്ടിക്കാണ് അപൂർവ ഗ്രൂപ് ആയ ബോംബെ ഒ പോസിറ്റീവ് രക്തം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചത്. ഇതിന് വേണ്ടി കുട്ടിയുടെ ബന്ധുക്കൾ വിവിധ ഭാഗങ്ങളിൽ അന്വേഷിച്ചിരുന്നു. വിവരം ശ്രദ്ധയിൽപെട്ട സൗദിയിലെ ബിഡികെ ജനറൽ സെക്രട്ടറി ഫസൽ ചാലാട്, ബിഡികെ കേരള വൈസ് പ്രസിഡന്റ്‌ സലീം വളാഞ്ചേരിയെ വിവരം അറിയിക്കുകയായിരുന്നു. ഇവർ മറ്റ് അംഗങ്ങളുമായി ആശയ വിനിമയം നടത്തിയാണ് ബോംബെ ഒ പോസിറ്റീവ് രക്തമുള്ള 4 പേരെ കണ്ടെത്തിയത്. Flash news കോഴിക്കോട് മർക്കസ് കോംപ്ലക്സിൽ വൻ തീപിടുത്തം

KMCC നേതാവ് എൻ.പി.ഹനീഫ സാഹിബ്‌ വിടവാങ്ങി

പ്രമുഖ കെ.എം.സി.സി.നേതാവ് എൻ.പി.ഹനീഫ ഇന്ന് 2022 ജൂലായ് 20 ബുധൻ വൈകുന്നേരം റിയാദിലെ സുമേഷി ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ട വിവരം ഏറെ ദു:ഖത്തോടെ  എല്ലാവരെയും അറീക്കുന്നു. ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വേങ്ങര സ്വദേശിയായ ഹനീഫ ജിദ്ദയിലും ദമാമിലും, റിയാദിലും.കെ.എം.സി.സി. സംഘട രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമാണ്. ജിദ്ദയിൽ അൽ റൗദ ഏരിയ കെ.എം.സി.സി.ക്കും ജിദ്ദ വേങ്ങര മണ്ഡലം കെ.എം.സി.സി.ക്കും നേതൃത്വം നൽകിയ ഹനീഫ താൻ ജോലി ആവശ്യാർത്ഥം ചെന്ന എല്ലാ ഇടങ്ങളിലും തൻ്റെ സംഘടനയുടെ പ്രചാരകനും പ്രവർത്തകനുമായി മാറുകയായിരുന്നു. ദമാമിലും റിയാദിലും ഹനീഫ കെ.എം.സി.സി സംഘടന ഇടങ്ങളിൽ ആത്മാർത്ഥമായ സേവന സമർപ്പണം കൊണ്ട് തൻ്റെ വ്യക്തി മുദ്ര പതിപ്പിച്ചു. ജീവ കാരുണ്യ സേവന മേഖലകളിൽ ഈ മികച്ച സംഘാടകൻ്റെ സംഭാവന കെ.എം.സി.സി.ക്ക് വിസ്മരിക്കാനാവില്ല. നാട്ടിലും മറു നാട്ടിലും ഹരിത പ്രസ്ഥാനത്തിൻ്റെ അഭിമാനക്കൊടി ഉയർത്തി പിടിച്ച പ്രിയ സഹ പ്രവർത്തകൻ്റെ ഓർമ്മകൾക്ക് മുമ്പിൽ ആദരങ്ങൾ അർപ്പിക്കുന്നു. ഹനീഫയുടെ കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്ക് ചേരുന്നു. ജിദ്ദ കെ.എം.സി.സി.യുടെ അനുശോചനം രേഖപ്പെടുത്തുന്നു .സർ...

സൗദി റിയാദിലെ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഹനീഫ സാഹിബ്‌ മരണപെട്ടു

സൗദി റിയാദിലെ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന NP ഹനീഫ സാഹിബ്‌ മരണപെട്ടു  വേങ്ങര: ചേറൂർ മിനി കാപ്പിൽ നരിപ്പറ്റ ബീരാൻ  (Late)എന്നവരുടെ മകൻ N P ഹനീഫ സാഹിബ്‌  എന്നവർ അല്പം മുൻപ് റിയാദ് സുമേഷി ഹോസ്പിറ്റലിൽ വെച്ച് മരണപെട്ടതായി വിവരം ലഭിച്ചിരിക്കുന്നു.കുറച്ച് ദിവസങ്ങളായി  ഹനീഫ സാഹിബ്‌  സൗദി റിയാദിലെ പ്രമുഖ ഹോസ്പിറ്റലിൽ അതി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.മരണ കാരണം തലച്ചോറിന് സ്ട്രോക് ബാധിച്ചതാണ്. ജിദ്ദ , റിയാദ് , ദമ്മാം മേഖലകളിലെ KMCC ജീവ കാരുണ്യ പ്രവർത്തന മേഖലയിൽ സജീവ ഇടപെടൽ നടത്തിയിരുന്നു. ബൈത്തുറഹ്മ മാതൃകയിൽ വേങ്ങര മണ്ഡലത്തിലെ പാവപെട്ട കുടുംബനാഥൻമാർക്ക് ഉപജീവനമാർഗ്ഗം എന്ന രീതിയിൽ ദമ്മാം കെഎംസിസി വേങ്ങര മണ്ഡലം കമ്മിറ്റി നടപ്പിലാക്കിയ മഹീശത്തുറഹ്മ എന്ന പേരിൽ സൗജന്യ ഓട്ടോറിക്ഷ പദ്ധതിയുടെ മുഖ്യ ശിൽപ്പികളിൽ ഒരാളായിരുന്നു NP ഹനീഫ സാഹിബ്‌. കെ.എം.സി.സി യുടെ നേതൃത്വത്തിൽ പാവങ്ങൾക്കത്താണിയായി മുഴു സമയവും ഓടി നടന്ന നിശബ്ദനായ വലിയ മനുഷ്യനായിരുന്ന അദ്ദേഹം, എപ്പോഴും മറ്റുളളവരുടെ പ്രയാസങ്ങൾ തീർക്കാനും, വേദനിക്കുന്ന വർക്കാശ്വാസമ...

കുറുക ഗവൺമെന്റ് ഹൈസ്കൂളിലേക്ക് അടുക്കള പാത്രങ്ങൾ നൽകി

വേങ്ങര: കുറുക ഗവൺമെന്റ് ഹൈസ്കൂളിലേക്ക് ആവശ്യമായ അടുക്കള പാത്രങ്ങൾ വേങ്ങര സർവീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെ പി.ടി.എ കമ്മിറ്റി സമാഹരിച്ച് നൽകി. 35,000 രൂപയോളം വിലവരുന്ന പാത്രങ്ങളാണ് സ്കൂളിൽ നടന്ന ചടങ്ങിൽ വേങ്ങര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.കെ മുഹമ്മദ്കുട്ടി സ്കൂൾ ഹെഡ്മിസ്ട്രസ് കെ.ജസീന്തക്ക് കൈമാറിയത്. ചടങ്ങിന് പി.ടി.എ പ്രസിഡന്റ് പറങ്ങോടത്ത് അബ്ദുൽ അസീസ് അധ്യക്ഷ്യത വഹിച്ചു. സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ എ.കെ നാസർ മുഖ്യാത്ഥിയായി പങ്കെടുത്തു. എസ്.എം.സി ചെയർമാൻ പറങ്ങോടത്ത് മുസ്തഫ, പി.ടി.എ വൈസ് പ്രസിഡന്റ് വേലായുധൻ.സി , മറ്റ് പി.ടി.എ അംഗങ്ങളായ മുസ്തഫ മങ്കട, ഫത്താഹ് മൂഴിക്കൽ, സി.ടി മൊയ്തീൻ, എം.പി അസീസ്, സിറാജ് ടി.വി, ജാബിർ ടി വി, സ്കൂൾ ടീച്ചേഴ്സായ സെബാസ്റ്റ്യൻ ജെ, രജ്ജിത്ത്, പ്രജീഷ്.പി, സൗദാബി ടി.വി എന്നിവർ സംബന്ധിച്ചു.

പെരുമ്പുഴ കടവിൽ നിന്നും കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപെട്ട് മരണപെട്ട മുഹമ്മദ്‌ അലിയെ മറവ് ചെയ്തു

പെരുമ്പുഴ കടവിൽ നിന്നും കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപെട്ട് മരണപെട്ട മുഹമ്മദ്‌ അലിയെ മറവ് ചെയ്തു  കാച്ചടി പെരുമ്പുഴയിൽ  പേരുമ്പുഴ തോട്ടിലൂടെ ഒഴിക്കി കടലുണ്ടിപ്പുഴയിലേക്ക് പോകുകയായിരുന്നു. പുതുപറമ്പ് സോദേശി  മുഹമ്മദലി പയ്യനാട് 44 വയസ് എന്നയാൾ  തോട് മുറിച്ചു കടക്കാൻ ശ്രമിക്കുന്നിടെ അപകടത്തിൽ പെട്ടുകയും രക്ഷിക്കാൻ കൂടെ ആളുകൾ ഇറങ്ങിയെങ്കിലും ഒഴിക്കിൽ പെട്ട് പുഴയിലേക്ക് പോകുകയായിടുന്നു,  ഫയർ ഫോയിസും, ട്രോമാകെയർ, IRW, നാട്ടുകാർ മുതലായവരുടെ സംയുക്ത തിരച്ചിലിൽ 2 ദിവസതിന്ന് ശേഷം ഇന്നലെ 3 മണിയോടെയാണ് ബോഡി ലഭിച്ചത്, ഇന്ന് തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ നിന്ന് പോസ്മോട്ടം നടപടി ക്രമങ്ങൾ പൂർത്തിയായി ബോഡി വിട്ട് കിട്ടി ഉടൻ പുതുപ്പറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു. ഭാര്യ: ഹസീന. മക്കൾ: ഹനിയ ഹനാൻ, അൻ ഷിദ ഷെറിൻ. സഹോദര ങ്ങൾ: അബ്ദുള്ളകുട്ടി, ആമിന, മൈമുന, ആയിശ. _കടലുണ്ടി പുഴയിൽ ഒഴുക്കിൽ പെട്ട് മരണപ്പെട്ട സഹോദരൻ മുഹമ്മദലിയുടെ  മരണാനന്തര ചടങ്ങുകൾ മുസ്ലിംലീഗ് വേങ്ങര മണ്ഡലം ട്രഷർ അലി അക്‌ബർ സാഹിബിന്റെ നിർദ്ദേശപ്രകാരം തിരൂരങ്...

തിരുരിൽനിന്നും മൂന്നാറിലേക്ക് KSRTC യിൽ ടൂറ് പോകാം നിങ്ങൾ ചെയേണ്ടത് ഇത്രമാത്രം

മലക്കപ്പാറക്ക് ശേഷം മൂന്നാറിലേക്ക് ക്ഷണിച്ച് കെ.എസ്.ആർ.ടി.സി.. തിരൂരിൽ നിന്നുള്ള ആദ്യ ഉല്ലാസയാത്രക്ക് ശേഷം തിരൂർ - മൂന്നാർ യാത്രയൊരുക്കി ksrtc. യാത്രക്കാരുടെ താല്പര്യാർത്ഥം സൂപ്പർ ഡീലക്സ് എയർ ബസാണ് തയ്യാറാക്കിയിട്ടുള്ളത്. 1200 രൂപയാണ് നിരക്ക് വരുന്നത്. തിരൂരിൽ നിന്ന് മൂന്നാറിലേക്കും തിരിച്ചുമുള്ള യാത്രയും, മൂന്നാറിൽ രാത്രി എസി സ്ലീപ്പർ ബസ്സിൽ ഉറങ്ങാനുള്ള സൗകര്യവും, മൂന്നാറിൽ ഒരു പകൽ മുഴുവൻ ksrtc ബസ്സിൽ സൈറ്റ് സീയിങ്ങും ഇതിൽ ഉൾപ്പെടുന്നു. 23/07/2022 ശനിയാഴ്ചയാണ് മൂന്നാർ യാത്ര നിശ്ചയിച്ചിട്ടുള്ളത്. തിരൂരിൽ നിന്ന് രാവിലെ 11:00ന് പുറപ്പെട്ട് രാത്രിയോടെ മൂന്നാറിലെത്തും. അന്ന് രാത്രി ഡിപ്പോയിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുളള സ്ലീപ്പർ ബസ്സിൽ ഉറങ്ങിയ ശേഷം, പിറ്റേന്ന് രാവിലെ 09:00 മണിയോടെ മൂന്നാറിൻ്റെ മനോഹര കാഴ്ചകളിലേക്ക് കടക്കും. Ksrtc യുടെ സൈറ്റ് സീയിങ് ബസാണ് ഇതിനായി ഉപയോഗിക്കുക. സന്ദർശിക്കുന്ന സ്ഥലങ്ങൾ:- 1 .ടീ മ്യൂസിയം            Entry fee  Rs 125/- 2. ടോപ്പ് സ്റ്റേഷൻ            Entry Fee Rs 20/- 3. കുണ്ട...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവാർത്തകൾ

കടലുണ്ടി പുഴയിൽ കാണാതായ ആളുടെ മൃദ്ധദേഹം ലഭിച്ചു പ്രഭാത വാർത്തകൾ    2022 | ജൂലൈ 20 | ബുധൻ | 1197 |  കർക്കടകം 4 |  രേവതി 1443 ദുൽഹിജജ20                    ➖➖➖ ◼️റോഡുകളിലെ കുഴിയടക്കാന്‍ 'കെ റോഡ്' എന്നാക്കണോയെന്ന് കേരള ഹൈക്കോടതി. ആറു മാസത്തിനകം റോഡു തകര്‍ന്നാല്‍ ഉദ്യോഗസ്ഥര്‍ക്കും കരാറുകാരനുമെതിരെ വിജിലന്‍സ് നടപടിയെടുക്കണം. ഒരു വര്‍ഷത്തിനുളളില്‍  അന്വേഷണം പൂര്‍ത്തിയാക്കണം. നല്ല റോഡ് ജനങ്ങളുടെ അവകാശമാണ്. റോഡുപണിക്കുളള പണം വകമാറ്റി ചെലവാക്കുന്നതു ശരിയല്ല. കൊച്ചി കോര്‍പറേഷന്‍ പരിധിയിലേതടക്കം നിരവധി റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞത് സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിച്ചപ്പോഴാണ് ജഡ്ജി ദേവന്‍ രാമചന്ദ്രന്റെ വിമര്‍ശനം.   ◼️വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ മുദ്രാവാക്യം വിളിച്ച് 'കൊല്ലാന്‍ ശ്രമിച്ച'തിന്റെ ഗൂഢാലോചനക്കേസില്‍ പോലീസ് അറസ്റ്റു ചെയ്ത മുന്‍ എംഎല്‍എ കെ.എസ്. ശബരീനാഥനു ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റു ചെയ്യര...

ആപ്പിളിന്റെ സബ് ഡൊമൈനിൽ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയത് വേങ്ങര കണ്ണമംഗലം സ്വദേശി

വേങ്ങര: ആപ്പിളിന്റെ ഹോൾ ഓഫ് ഫെയിമിൽ ഇടം നേടിയിരിക്കുകയാണ് കണ്ണമംഗലം സ്വദേശി. കണ്ണമംഗലം ചേറേക്കാട് അരീക്കാടൻ മുഹമ്മദ് -ആയിഷാബിദ മ്പതികളുടെ മകനായ നിസാമുദ്ദീനാണ് ഈ അപൂർ വമായ നേട്ടത്തിന് അർഹനായത്. ആപ്പിളിന്റെ രണ്ട് സബ് ഡൊമൈനിലെ സുര ക്ഷാവീഴ്ചയാണ് നിസാ മുദ്ദീൻ കണ്ടെത്തിയത്. ആപ്പിളിന്റെ രണ്ടു സൈറ്റിലും എച്ച്.ടി.എം.എൽ ഇൻ പിഴവാണ് ഈ ഇരുപത്തിയഞ്ചു ക്കാരന് തിരുത്താനായത്. ആപ്പിളിന്റെ എഞ്ചിനീയർ മാരെ അറിയിക്കു കയും കമ്പനി അത് പരിഹരിക്കുകയും ചെയ്തു. മുമ്പ്  ഗൂഗിൾ, യാ ഹു, ട്വിറ്റർ തുടങ്ങിയ കമ്പനികളുടെ ഹാൾ ഓഫ് ഫെയ്മിലും നിസാമുദ്ദീൻ ഇടംനേടിയിരുന്നു. നിസാമുദ്ദീൻ പ്ലസ് വൺ ക്ലാ സിൽ പഠിക്കുമ്പോൾ മുതൽ തന്നെ എത്തി ജെക്ഷൻ എന്ന സെക്യൂരിറ്റി പിക്കൽ ഹാക്കിങ് രംഗത്ത് ഗവേഷണം നടത്തിവരുകയായിരുന്നു  നിസാമുദ്ദീൻ തിരുവനന്തപുരത്തു ഉള്ള ആഡ്സി എന്ന കമ്പനി യിൽ സൈബർ സെക്യൂരിറ്റി എഞ്ചിനീയറും, മലപ്പുറം ജില്ലാ ട്രോമാ കെയർ വളണ്ടിയറുമാണ്  .ചെണ്ടപ്പുറായ ഹൈസ് കുളിൽ നിന്ന് എസ്.എ സ്.എൽ.സിയും പെരുവള്ളൂർ  ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് പ്ലസ് ടു പഠനവും പൂർത്തി യാക്കിയ ശേഷം അടൂർ എഞ്ചിനീയറിങ്...

കടലുണ്ടി പുഴയിൽ പെരുമ്പുഴ ഭാഗത്ത് രണ്ടു ദിവസം മുമ്പ് കാണാതായ മുഹമ്മദലിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം 3 മണിയോടെ കണ്ടെത്തി

കടലുണ്ടി പുഴയിൽ പെരുമ്പുഴ ഭാഗത്ത് രണ്ടു ദിവസം മുമ്പ് കാണാതായ മുഹമ്മദലിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം 3 മണിയോടെ  കണ്ടെത്തി. കൂരിയാട് രാമൻകടവ് ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്, മുന്ന് ദിവസമായി ഫയർ ഫോയിസും, മലപ്പുറം ജില്ലാ ട്രോമാ കെയർ പരപ്പനങ്ങാടി യൂണിറ്റിന്റെ മുങ്ങൽ വിദക്തരും, IRW, നാട്ടുകാർ എന്നിവരുടെ സംയുക്ത തിരച്ചിലിനിടെ   രാമൻകടവ് ഭാഗത്തിലൂടെ ഒഴുകിപോകുന്നതായി കണ്ടതുകയായിരുന്നു. ബോഡി തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി വെള്ളത്തിൽ പോകുന്ന ത്തിന്റെ മിനിറ്റുകൾക്ക് മുമ്പുള്ള CCTV VIDEO

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

പ്രഭാത വാർത്തകൾ 2022 | ജൂലൈ 19 | ചൊവ്വ | 1197 |  കർക്കടകം 3 |  ഉത്രട്ടാതി 1443 ദുൽഹിജജ19 🌹🦚🦜➖➖➖ ◼️വിലക്കുകളും നിരോധനവും ഏര്‍പ്പെടുത്തിയെങ്കിലും പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. വര്‍ഷക്കാല സമ്മേളനത്തിന്റെ ആദ്യ ദിനമായിരുന്ന ഇന്നലെ വിലക്കയറ്റം, ജിഎസ്ടി നിരക്കു വര്‍ധന, അഗ്‌നിപഥ് എന്നീ വിഷയങ്ങള്‍ ഉന്നയിച്ചാണ് രാജ്യസഭയില്‍ പ്രതിപക്ഷം ബഹളംവച്ചത്. ബഹളംമൂലം സഭാ നടപടികള്‍ നിര്‍ത്തിവയ്ക്കേണ്ടിവന്നു. ◼️കേരളത്തിലെ സ്വര്‍ണ്ണക്കടത്തു കേസില്‍ പ്രതിയായ എം ശിവശങ്കറിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ അന്വേഷണ ഏജന്‍സികള്‍ അനുമതി നല്കിയിട്ടില്ലെന്നു കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയില്‍. എന്‍ഐഎ അന്വേഷണം തുടരുകയാണ്. പുതിയ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം. അടുര്‍ പ്രകാശ്, എന്‍കെ പ്രേമചന്ദ്രന്‍ എന്നിവരുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി അറിയിച്ചു. ◼️നടിയെ ആക്രമിച്ച കേസില്‍ ഈ മാസം 22 നകം അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. സമയ പരിധി 15 ന് അവസാനിച്ചിരുന്നു. എന്നാല്‍ തുടരന്വേഷണത്തിന് മൂന്നാഴ്ചകൂടി വേണമെന്ന് ...

കടലുണ്ടി പുഴയിൽ പെരുപുഴയിൽ യുവാവ് ഒഴുകിൽ പെടുന്ന CCTV ദൃശ്യം ലഭിച്ചു

വിലപ്പെട്ട ജീവനുകൾ കൺമുന്നിലൂടെ പൊലിയുന്നത് നിസ്സഹായമായി നോക്കി നിൽക്കേണ്ടി വരുന്നത് വേദനാജനകമായ ഒരു അനുഭവമാണ്.  ഇന്നലെ ജനങ്ങൾ നോക്കി നിൽക്കെ, പെരുമ്പുഴയുടെ ആഴങ്ങളിലേക്ക് മറഞ്ഞു പോയ   മുഹമ്മദലിയുടെ കാര്യത്തിലും സംഭവിച്ചത് അത് തന്നെയാണ്.  ഒഴുക്കിൽ പെടുന്നതിന് തൊട്ട് മുമ്പ്, പുഴയിലേക്ക് ഞാന്ന് കിടക്കുന്ന  മുളങ്കൂട്ടത്തിലെ  വേരിൽ തൂങ്ങി മുഹമ്മദലി അഭ്യാസം കാണിക്കുന്നത് തെല്ലൊരു കൗതുകത്തോടെ തന്നെയാണ് ഞങ്ങളെല്ലാവരും  നോക്കി നിന്നത്. അലറിക്കുതിക്കുന്ന ഒഴുക്കിനെ കളിത്തൊട്ടിലാക്കി ജീവിതം നയിച്ച മുഹമ്മദലിയെ കീഴ്പ്പെടുത്താൻ മാത്രം പെരുമ്പുഴ വളർന്നിട്ടില്ല എന്ന തോന്നലായിരുന്നു ഞാനടക്കമുള്ള ഒട്ടു മിക്ക "പുഴവെ ള്ളപ്പൊക്കക്കാഴ്ച്ച" കാണാനെത്തിയ പരിസരവാസികൾക്കും. വെള്ളപ്പൊക്ക ദുരിതങ്ങൾ നേരിട്ട് മനസ്സിലാക്കാനെത്തിയ  പ്രസിഡന്റ് സലീന കരിമ്പിലിനോടും വൈസ് പ്രസിഡന്റ് കെവി മജീദിനോടും, വെള്ളപ്പൊക്കക്കെടുതി നാശം വിതക്കാറുള്ള പെരുമ്പുഴ തീരദേശത്ത് അവശ്യം അനുവദിക്കേണ്ട റെസ്ക്യൂ സൗകര്യങ്ങളെ കുറിച്ച് ഞങ്ങൾ നാട്ടുകാർ സംസാരിച്ചു നിൽക്കുമ്പോഴും ആഹ്ലാദാരവങ്ങളോടെ  മുങ്ങ...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ video

വയനാട് മാനന്തവാടിയിൽ വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ കണിയാരം കുറ്റിമൂലയിലാണ് സംഭവം മുൻ സൈനികൻ കുനിയിൽ പുരുഷു എന്നവരുടെ വീടിനകത്ത് കയറി വന്ന രാജവെമ്പാലക്ക് മുന്നിൽ പെട്ടുപോയ വീട്ടുകാർ ഉടൻ വനപാലകരേ വിവരമറിയിക്കുകയായിരുന്നു  തലപ്പുഴ സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ എത്തിയ സുജിത്ത് വയനാട് രാജവെമ്പാലയേ പിടികൂടി വനത്തിൽ വിട്ടയച്ചു video

വേങ്ങര കച്ചേരിപ്പടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം;മരണപെട്ടത് പൊന്മള സ്വദേശി പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി

വേങ്ങര: കച്ചേരിപ്പടിയിൽ  ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾമരിച്ചു.കൂടെയുണ്ടായിരുന്ന ഭാര്യക്ക് പരിക്ക്. പൊന്മള പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി (60) ആണ് മരണപ്പെട്ടത്.  അപകടത്തിൽ കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ റഷീദ(50)ക്ക് ഗുരുതരമായി പരിക്കേറ്റു.കോട്ടക്കൽപൊന്മള സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ അമിതവേഗതയിലെത്തിയടിപ്പർലോറിഇടിക്കുകയായിരുന്നു. എ.ആർ.നഗർകൊളപ്പുറത്തുള്ള മകളുടെ വീട്ടിൽ നിന്നുംസ്വന്തംവീടായപൊന്മളയിലേക്ക്മടങ്ങുകയായിരുന്നു ഇരുവരും.  വേങ്ങര ഭാഗത്തുനിന്ന് കക്കാട് ഭാഗത്തേക്ക് മണൽകയറ്റിവരികയായിരുന്ന ടിപ്പർ ലോറി, മുന്നിൽപോകുകയായിരുന്നകാറിനെമറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വന്ന ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്നഅലവിക്കുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.ഗുരുതരമായിപരിക്കേറ്റ ഭാര്യയെ ഉടൻതന്നെ വേങ്ങരയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേർരേഖയിലുള്ള റോഡിലാണ് ഈ അപകടം സംഭവിച്ചത്. ടിപ്പർ ലോറിഡ്രൈവറുടെ കടുത്ത അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന്കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

VVC VALIYORA

വേങ്ങര മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പ്: UDF സ്ഥാനാർത്ഥി കെ.പി. ഹസീന ഫസലിന് മിന്നും വിജയം

കുറ്റൂർ: വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. ഹസീന ഫസൽ 808 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ​മുൻ വാർഡ് മെമ്പറായിരുന്ന കെ.പി. ഫസലിന്റെ നിര്യാണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ, 64 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ പോൾ ചെയ്ത 1080 വോട്ടുകളിൽ 944 വോട്ടുകളും നേടിയാണ് ഹസീന ഫസൽ വിജയം സ്വന്തമാക്കിയത്. എതിർ സ്ഥാനാർത്ഥിയായ എൽ.ഡി.എഫിലെ യു.പി. സുഭാഷിന് 136 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ​ജനപ്രിയനായ മുൻ മെമ്പറുടെ ഓർമ്മകൾക്കൊപ്പം യു.ഡി.എഫ് തങ്ങളുടെ സിറ്റിംഗ് സീറ്റ് വൻ ഭൂരിപക്ഷത്തോടെ നിലനിർത്തുകയായിരുന്നു. വോട്ടർമാർ തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും വിജയത്തിന് ശേഷം കെ.പി. ഹസീന ഫസൽ പ്രതികരിച്ചു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു.

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു...  *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.*  *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*

മലപ്പുറം ജില്ലയിൽ നാലിടത്ത് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: സെപ്റ്റംബർ 28-ന് വോട്ടെടുപ്പ്; വിജ്ഞാപനം സെപ്റ്റംബർ 3-ന്

മലപ്പുറം ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ സെപ്റ്റംബർ 28-ന് ഉപതെരഞ്ഞെടുപ്പ് നടക്കും. വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാർഡ് 03), മങ്കടയിലെ കടന്നമണ്ണ (വാർഡ് 04), കാലടിയിലെ വെറൂർ (വാർഡ് 12), താനാളൂരിലെ മൂലക്കൽ (വാർഡ് 01) എന്നീ വാർഡുകളിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിസ്ഥാനമാക്കി വരണാധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വേങ്ങര ഗ്രാമപഞ്ചായത്തിൽ വേങ്ങര അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസറെയും (എ.ഇ.ഒ), മങ്കടയിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറെയും, കാലടിയിൽ പൊന്നാനി സബ് രജിസ്ട്രാറെയും, താനാളൂരിൽ തിരൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറെയുമാണ് വരണാധികാരികളായി നിയമിച്ചിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫോറം 1 നോട്ടീസ് സെപ്റ്റംബർ 3 വ്യാഴാഴ്ച വരണാധികാരികൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. പെരുമാറ്റച്ചട്ട പാലനവും മറ്റു തെരഞ്ഞെടുപ്പ് നടപടികളും കൃത്യമായും വേഗത്തിലും പൂർത്തിയാക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ...

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്...