സൗദി റിയാദിലെ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന NP ഹനീഫ സാഹിബ് മരണപെട്ടു
വേങ്ങര: ചേറൂർ മിനി കാപ്പിൽ നരിപ്പറ്റ ബീരാൻ (Late)എന്നവരുടെ മകൻN P ഹനീഫ സാഹിബ് എന്നവർ അല്പം മുൻപ് റിയാദ് സുമേഷി ഹോസ്പിറ്റലിൽ വെച്ച് മരണപെട്ടതായി വിവരം ലഭിച്ചിരിക്കുന്നു.കുറച്ച് ദിവസങ്ങളായി ഹനീഫ സാഹിബ് സൗദി റിയാദിലെ പ്രമുഖ ഹോസ്പിറ്റലിൽ അതി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.മരണ കാരണം തലച്ചോറിന് സ്ട്രോക് ബാധിച്ചതാണ്.
ജിദ്ദ , റിയാദ് , ദമ്മാം മേഖലകളിലെ KMCC ജീവ കാരുണ്യ പ്രവർത്തന മേഖലയിൽ സജീവ ഇടപെടൽ നടത്തിയിരുന്നു.
നാട്ടിലെ പോലെ ജിദ്ദയിലും, ദമാമിലും, റിയാദിലും മുസ്ലിം ലീഗിന്റെയും , സമസ്തയുടെയും പ്രവർത്തന മേഖലയിൽ നിറഞ്ഞുനിന്നിരുന്ന ഹനീഫ സാഹിബ്
മരുന്നുകളോട് പ്രതികരിക്കുക പോലും ചെയ്യാതെ കുറച്ച് ദിവസങ്ങളായി ഹോസ്പിറ്റലിലായിരുന്നു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ