ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ട വിവരം ഏറെ ദു:ഖത്തോടെ എല്ലാവരെയും അറീക്കുന്നു. ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വേങ്ങര സ്വദേശിയായ ഹനീഫ ജിദ്ദയിലും ദമാമിലും, റിയാദിലും.കെ.എം.സി.സി. സംഘട രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമാണ്. ജിദ്ദയിൽ അൽ റൗദ ഏരിയ
കെ.എം.സി.സി.ക്കും ജിദ്ദ വേങ്ങര മണ്ഡലം കെ.എം.സി.സി.ക്കും നേതൃത്വം നൽകിയ ഹനീഫ താൻ ജോലി ആവശ്യാർത്ഥം ചെന്ന എല്ലാ ഇടങ്ങളിലും തൻ്റെ സംഘടനയുടെ പ്രചാരകനും പ്രവർത്തകനുമായി മാറുകയായിരുന്നു. ദമാമിലും റിയാദിലും ഹനീഫ കെ.എം.സി.സി സംഘടന ഇടങ്ങളിൽ ആത്മാർത്ഥമായ സേവന സമർപ്പണം കൊണ്ട് തൻ്റെ വ്യക്തി മുദ്ര പതിപ്പിച്ചു. ജീവ കാരുണ്യ സേവന മേഖലകളിൽ ഈ മികച്ച സംഘാടകൻ്റെ
സംഭാവന കെ.എം.സി.സി.ക്ക് വിസ്മരിക്കാനാവില്ല. നാട്ടിലും മറു നാട്ടിലും
ഹരിത പ്രസ്ഥാനത്തിൻ്റെ അഭിമാനക്കൊടി
ഉയർത്തി പിടിച്ച പ്രിയ സഹ പ്രവർത്തകൻ്റെ
ഓർമ്മകൾക്ക് മുമ്പിൽ ആദരങ്ങൾ അർപ്പിക്കുന്നു. ഹനീഫയുടെ കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്ക് ചേരുന്നു.
ജിദ്ദ കെ.എം.സി.സി.യുടെ അനുശോചനം
രേഖപ്പെടുത്തുന്നു .സർവ്വശക്തൻ പ്രിയ സഹ പ്രവർത്തകന് സ്വർഗ്ഗത്തിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
എല്ലാവരും ഹനീഫയുടെ പരലോക നൻമക്കായ് പ്രാർത്ഥിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
പ്രസിഡൻ്റ് ജനറൽ സെക്രട്ടറി
ജിദ്ദ കെ.എം.സി.സി.സെൻട്രൽ കമ്മിറ്റി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ