ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

പ്രഭാത വാർത്തകൾ
2022 | ജൂലൈ 19 | ചൊവ്വ | 1197 |  കർക്കടകം 3 |  ഉത്രട്ടാതി 1443 ദുൽഹിജജ19
🌹🦚🦜➖➖➖
◼️വിലക്കുകളും നിരോധനവും ഏര്‍പ്പെടുത്തിയെങ്കിലും പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. വര്‍ഷക്കാല സമ്മേളനത്തിന്റെ ആദ്യ ദിനമായിരുന്ന ഇന്നലെ വിലക്കയറ്റം, ജിഎസ്ടി നിരക്കു വര്‍ധന, അഗ്‌നിപഥ് എന്നീ വിഷയങ്ങള്‍ ഉന്നയിച്ചാണ് രാജ്യസഭയില്‍ പ്രതിപക്ഷം ബഹളംവച്ചത്. ബഹളംമൂലം സഭാ നടപടികള്‍ നിര്‍ത്തിവയ്ക്കേണ്ടിവന്നു.

◼️കേരളത്തിലെ സ്വര്‍ണ്ണക്കടത്തു കേസില്‍ പ്രതിയായ എം ശിവശങ്കറിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ അന്വേഷണ ഏജന്‍സികള്‍ അനുമതി നല്കിയിട്ടില്ലെന്നു കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയില്‍. എന്‍ഐഎ അന്വേഷണം തുടരുകയാണ്. പുതിയ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം. അടുര്‍ പ്രകാശ്, എന്‍കെ പ്രേമചന്ദ്രന്‍ എന്നിവരുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി അറിയിച്ചു.

◼️നടിയെ ആക്രമിച്ച കേസില്‍ ഈ മാസം 22 നകം അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. സമയ പരിധി 15 ന് അവസാനിച്ചിരുന്നു. എന്നാല്‍ തുടരന്വേഷണത്തിന് മൂന്നാഴ്ചകൂടി വേണമെന്ന് ക്രൈംബ്രാഞ്ച് ഹര്‍ജി നല്‍കിയിരുന്നു. സമയം നീട്ടിക്കൊടുക്കാതെയാണ് കോടതി ഉത്തരവ്. ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്താണ് അനുബന്ധ കുറ്റപത്രത്തിലെ ഏക പ്രതി. 125 പേരുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും എണ്‍പതോളം പേരെയാണ് സാക്ഷികളാക്കിയത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ 2017 നവംബറില്‍ ദിലീപിനു കൈമാറിയെന്നാണ് കുറ്റപത്രത്തിലെ ആരോപണം.  

◼️നടിയെ ആക്രമിച്ച കേസില്‍ അഡ്വ. അജകുമാര്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. അതിജീവിതയുടെ ആവശ്യ പ്രകാരമാണ് നിയമനം. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായി കെ.ബി. സുനില്‍ കുമാറിനെയും നിയമിച്ചിട്ടുണ്ട്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനാണ് അജകുമാര്‍. നടിയെ ആക്രമിച്ച കേസില്‍ നേരത്തെ നിയമിച്ചിരുന്ന രണ്ട് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരും രാജിവച്ചിരുന്നു.

◼️നീറ്റ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതായി പരാതി. കൊല്ലം ആയൂരിലെ കോളേജില്‍ പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രമാണ് ഉദ്യോഗസ്ഥര്‍ അഴിച്ചു പരിശോധിച്ചത്. ഒരു പെണ്‍കുട്ടി കൊട്ടാരക്കര ഡിവൈഎസ്പിക്കു പരാതി നല്‍കി. സംഭവത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു. നീറ്റ് സംഘത്തിന്റെ ഏജന്‍സിയാണ് വിദ്യാര്‍ത്ഥികളെ പരിശോധിച്ചത്. അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം ബീനാകുമാരി ഉത്തരവിട്ടു. കേന്ദ്ര സര്‍ക്കാരിനെ പ്രതിഷേധം അറിയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പറഞ്ഞു.

◼️നീറ്റ് പരീക്ഷക്കിടയില്‍ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ പരീക്ഷയുടെ നടത്തിപ്പ് ഏജന്‍സി ജീവനക്കാരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ഏജന്‍സിയിലെ ജീവനക്കാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

◼️പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുളള അവസാന തീയതി ഈ മാസം 21 വരെ നീട്ടി. കേരള ഹൈക്കോടതിയുടേതാണ് ഇടക്കാല ഉത്തരവ്. സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണു വിധി.

◼️സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്വദേശിയായ മുപ്പത്തൊന്നുകാരനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേയ് 13 ന് ദുബായില്‍നിന്ന് എത്തിയയാള്‍ക്കാണ് രോഗം.

◼️രാജ്യത്തെ രണ്ടാമത്തെ മങ്കിപോക്സ് കേസും കേരളത്തില്‍ സ്ഥിരീകരിച്ചതിന് പിന്നാലെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധന കര്‍ശനമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

◼️ഇരുപത്തഞ്ച് കിലോയില്‍ കുറഞ്ഞ പാക്കറ്റുകളില്‍ ലേബല്‍ ചെയ്ത് വില്‍ക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ക്കാണു ജിഎസ്ടി ഏര്‍പ്പെടുത്തിയതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. അരിക്കും ഗോതമ്പിനും പയറുവര്‍ഗ്ഗങ്ങള്‍ക്കും നികുതി ബാധകമാണ്. എന്നാല്‍ 25 കിലോയില്‍ കൂടിയ പാക്കറ്റുകള്‍ക്കു നികുതിയില്ല. ചില്ലറ വില്‍പ്പന ശാലകളില്‍ പാക്കറ്റ് പൊട്ടിച്ച് വിറ്റാല്‍ നികുതി ഉണ്ടാവില്ലെന്ന്  കേന്ദ്രം വ്യക്തമാക്കി.

◼️ഭക്ഷ്യധാന്യങ്ങള്‍ക്കടക്കം ജിഎസ്ടി നിരക്ക് വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടതായി സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ചെറിയ അളവില്‍ പായ്ക്കറ്റില്‍ ആക്കി വില്‍ക്കുന്ന വസ്തുക്കള്‍ക്കുപോലും വിലകൂടുന്ന സാഹചര്യമാണ്. ആഡംബര വസ്തുക്കളുടെ നികുതിയാണ് രാജ്യത്ത് കൂട്ടേണ്ടിയിരുന്നതെന്നും സംസ്ഥാന ധനമന്ത്രി ആവശ്യപ്പെട്ടു.

◼️മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എം എം മണി എംഎല്‍എയുടെ മുഖം ചിമ്പാന്‍സിയുടെ ചിത്രത്തില്‍ ഒട്ടിച്ച് മഹിളാ കോണ്‍ഗ്രസ് മാര്‍ച്ച്. നിയമസഭാ മാര്‍ച്ചിലാണ് അധിക്ഷേപകരമായ സംഭവം. മാര്‍ച്ചിനുശേഷം സംഭവത്തില്‍ മഹിള കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഖേദം പ്രകടിപ്പിച്ചു. കമ്മിറ്റിയുടേയും ഭാരവാഹികളുടേയോ തീരുമാന പ്രകാരമല്ല അങ്ങനെയൊരു ചിത്രം പ്രദര്‍ശിപ്പിച്ചതെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

◼️മുന്‍ മന്ത്രി എം.എം. മണിയുടെ മുഖവും ചിമ്പാന്‍സിയുടെ മുഖവും ഒരുപോലെയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. അത് അങ്ങനെയായി പോയതിന് ഞങ്ങളെന്ത് പിഴച്ചു. സ്രഷ്ടാവിനോടല്ലേ പറയേണ്ടതെന്നും സുധാകരന്‍ ചോദിച്ചു. എന്നാല്‍ പിന്നീട് 'ചിമ്പാന്‍സി' പരാമര്‍ശത്തില്‍ സുധാകരന്‍ ഖേദം പ്രകടിപ്പിച്ചു.

◼️എന്‍ഫോഴ്സ്മെന്റിനു മുന്നില്‍ ഹാജരാകാന്‍ നേരമില്ലെന്ന് സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്ക്. ഇഡിയുടെ നോട്ടീസ് ഉച്ചയ്ക്കുശേഷം ഇ മെയില്‍ വഴി ലഭിച്ചു. ഇന്നു കൊച്ചിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ഇഡിയെ തനിക്ക് പേടിയില്ല. ഇഡിയെ ബിജെപി  ആയുധമാക്കുകയാണെന്നും തോമസ് ഐസക്ക് പറഞ്ഞു.

◼️വിമാനത്തില്‍ കൈയേറ്റം നടത്തിയതിന് മൂന്നാഴ്ചത്തേക്കു വിലക്ക് ഏര്‍പ്പെടുത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ വിമാനയാത്ര ഒഴിവാക്കി കണ്ണൂരിലേക്കു ട്രെയിനിലാക്കി യാത്ര. ഇന്‍ഡിഗോ വിമാനത്തില്‍ യാത്രചെയ്യാനുള്ള ടിക്കറ്റ് രാവിലെ ബുക്കു ചെയ്തിരുന്നെങ്കിലും ഉച്ചയോടെ വിലക്കു വന്നതിനാലാണ് വിമാനയാത്ര ഒഴിവാക്കിയത്. ഇനി ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യില്ലെന്നും ജയരാജന്‍ പ്രഖ്യാപിച്ചു.

◼️വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനുള്ള സാധ്യതയെക്കുറിച്ച് വാട്ടസ്ആപ് ഗ്രൂപ്പില്‍ പോസ്റ്റിട്ടിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെഎസ് ശബരിനാഥനെ ഇന്നു തിരുവനന്തപുരം ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ചോദ്യം ചെയ്യും. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ടിക്കറ്റ് എടുത്ത് നല്‍കിയ നേതാക്കളെ കേന്ദ്രീകരിച്ച് കണ്ണൂരിലും അന്വേഷണം നടക്കുന്നുണ്ട്.

◼️പറമ്പിക്കുളം റിസര്‍വോയറിലെ വെള്ളം ഒഴുക്കി വിടുമ്പോള്‍ കര്‍ക്കശമായ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നദീതീരത്തു വസിക്കുന്ന ജനങ്ങളുടെ ജീവന്‍ അപകടത്തിലാകുന്ന അവസ്ഥ ഒഴിവാക്കണമെന്നും അദ്ദേഹം തമിഴ്നാട്  മുഖ്യമന്ത്രി എം.കെ സ്റ്റാലിനയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചു.

◼️തൃശൂരില്‍ തെരുവുനായയുടെ കടിയേറ്റ സ്ത്രീ മരിച്ചു. കല്ലുത്തിപ്പാറ തൈവളപ്പില്‍ ഷീല (52) ആണ് മരിച്ചത്. വ്യാഴാഴ്ച തെരുവ് നായയുടെ കടിയേറ്റതിനെത്തുടര്‍ന്ന് കുത്തിവയ്പ് എടുത്തിരുന്നു. ഇന്നലെ രണ്ടാം ഡോസും എടുത്തതായിരുന്നു. പേവിഷബാധയാണോ മരണകാരണം എന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ വ്യക്തമാകൂ. കണ്ടാണശ്ശേരി പോസ്റ്റ് ഓഫീസിലെ താല്‍ക്കാലിക പോസ്റ്റ് വുമണാണ് ഷീല.

◼️സംവിധായിക കുഞ്ഞില മാസിലാമണിക്കെതിരെ കേസ്. ഹിന്ദു ദൈവങ്ങളെ അപമാനിച്ച് മേയ് 18 ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്ന തൃശൂര്‍ സ്വദേശിയുടെ പരാതിയില്‍ ഒറ്റപ്പാലം പൊലീസാണ് കേസെടുത്തത്. ഒരാഴ്ചയ്ക്കകം  സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.

◼️കടലോരത്തു ക്ലാസ് നടത്തി, ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് 37 വിദ്യാര്‍ത്ഥികള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. കാഞ്ഞങ്ങാട് മരക്കാപ്പ് കടപ്പുറം ഫിഷറീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ആശുപത്രിയിലെത്തിയത്.

◼️ക്രിപ്റ്റോ കറന്‍സി തട്ടിപ്പില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശി വിനോദാണ് പൊലീസ് പിടിയിലായത്. പണം നിക്ഷേപിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ മൂന്നിരട്ടി തിരിച്ചുതരാമെന്ന് വിശ്വസിപ്പിച്ചു പണം തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്. അല്ലപ്ര, ഇരിങ്ങോള്‍ സ്വദേശികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ വിനോദ് തട്ടിയെടുത്തെന്നാണ് പരാതി.

◼️കൊടുവള്ളിയില്‍ പൊലീസിന്റെ കുഴല്‍പ്പണ വേട്ട. കൊടുവള്ളി ചീടിക്കുന്നുമ്മല്‍ മുഹമ്മദ് ഫാദില്‍ (18), ഓമശ്ശേരി എടക്കോട്ട് മുഹമ്മദ് ഷിഹാന്‍(18) എന്നിവരാണ് 8,74,000 രൂപയുമായി പിടിയിലായത്.

◼️രണ്ടു മാസംമുമ്പ് കുഴല്‍പ്പണം കവര്‍ന്ന കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി. എടവണ്ണ ചാത്തല്ലൂര്‍ സ്വദേശി ഉഴുന്നന്‍ അബ്ദുല്‍ നാസര്‍ മകന്‍ ഉഴുന്നന്‍ സുനീബ് (29) ആണ് കോടതിയില്‍ കീഴടങ്ങിയത്. കുഴല്‍പ്പണവുമായി ഇരുചക്ര വാഹനത്തില്‍ പോവുകയായിരുന്നയാളെ മോട്ടോര്‍സൈക്കിള്‍കൊണ്ട് ഇടിച്ചുവീഴ്ത്തി കണ്ണില്‍ മുളകുപൊടി എറിഞ്ഞ് 50 ലക്ഷം രൂപ കവര്‍ന്ന കേസില്‍ മുഖ്യപ്രതിയാണ് ഇയാള്‍.

◼️പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക് പോസ്റ്റ് ഷെയര്‍ ചെയ്ത സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ നടപടിക്കു ശുപാര്‍ശ. കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷന്‍ എ എസ് ഐ റംല ഇസ്മയിലിനെതിരെയാണ് വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്തത്.

◼️അട്ടപ്പാടി മധുകേസില്‍ സാക്ഷികള്‍ കൂറു മാറാതിരിക്കാന്‍ സാക്ഷികള്‍ പണം ആവശ്യപ്പെട്ടെന്ന് മധുവിന്റെ സഹോദരി സരസു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് മധുവിന്റെ സഹോദരി സരസു ആരോപണം ഉന്നയിച്ചത്.  കേസുമായി മുന്നോട്ടു പോകരുതെന്ന് ആവശ്യപ്പെട്ട് തങ്ങള്‍ക്ക് വലിയ സമ്മര്‍ദം ഉണ്ടെന്നും സരസു പറഞ്ഞു.  

◼️നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൂന്നു യാത്രക്കാരില്‍ നിന്നായി നാലു കിലോ സ്വര്‍ണം പിടികൂടി. രണ്ടു കോടി രൂപ വില വരുന്ന സ്വര്‍ണവുമായി പാലക്കാട് സ്വദേശികളായ നൗഷാദ്, മുഹമ്മദ് റാഫി,  മലപ്പുറം സ്വദേശി ഷറഫുദ്ദീന്‍ എന്നിവരാണ് പിടിയിലായത്.

◼️കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്നര കോടിയുടെ സ്വര്‍ണവുമായി ദുബായില്‍നിന്ന് എത്തിയ രണ്ടു പേരെ പിടികൂടി.  മലപ്പുറം സ്വദേശി ഫഹദില്‍ നിന്ന് 1168 ഗ്രാം സ്വര്‍ണ്ണ മിശ്രിതവും കണ്ണൂര്‍ സ്വദേശി റമീസില്‍ നിന്ന് മിക്സിയില്‍ ഒളിപ്പിച്ച നിലയില്‍ ഒരു കിലോ 86 ഗ്രാം സ്വര്‍ണ്ണവുമാണ് പിടികൂടിയത്.

◼️പ്രതിമാസം 80 രൂപയ്ക്ക് നൃത്തമടക്കം 21 കലകള്‍ പഠിപ്പിക്കാനുള്ള മൊബൈല്‍ ആപ്പുമായി നര്‍ത്തകിയും നടിയുമായ ആശ ശരത്ത്. പ്രാണ ആശ ശരത്ത് കള്‍ച്ചറല്‍ സെന്റര്‍ മൊബൈല്‍ ആപ്പ് ശനിയാഴ്ച അവതരിപ്പിക്കും. കലയെ ജനകീയമാക്കുക, കുറഞ്ഞ ചെലവില്‍ താത്പര്യമുള്ളവര്‍ക്കെല്ലാം കലകള്‍ പഠിക്കാന്‍ അവസരമൊരുക്കുക. ഈ ലക്ഷ്യത്തോടെയാണ് ആശ ശരത്ത് പുതിയ മൊബൈല്‍ ആപ്പ് അവതരിപ്പിക്കുന്നത്.

◼️വ്യാജ കെട്ടിട നമ്പര്‍ വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ സംഘര്‍ഷം. കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ അവസരം നിഷേധിച്ചെന്ന് ആരോപിച്ച് ബിജെപി അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങിയതോടെയാണ് ബഹളം തുടങ്ങിയത്. നഗരസഭയ്ക്കു മുന്നില്‍ ഇന്നു സമരം തുടങ്ങുമെന്ന് ബിജെപി അറിയിച്ചു.

◼️വിദ്യാര്‍ത്ഥികളെ പിഡിപ്പിച്ചന്ന പരാതിയില്‍ മധ്യവയസ്‌ക്കനെതിരെ താനൂര്‍ പോലീസ് കേസെടുത്തു. അഞ്ചുടി സ്വദേശിയും കാട്ടിലങ്ങാടി താമസക്കാരനുമായ തൈവളപ്പില്‍ ബഷീര്‍ (45) നെതിരെയാണ് പോക്സോ കേസെടുത്തത്.  

◼️ഇരുപതു കുപ്പി വ്യാജമദ്യവുമായി ഒരാളെ കൊടുങ്ങല്ലൂര്‍ എക്സൈസ് സംഘം പിടികൂടി. പൊയ്യവടക്കേ പൂപ്പത്തി സ്വദേശി ശ്രീനിവാസനെയാണ് കൊടുങ്ങല്ലൂര്‍ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്.

◼️ഇടുക്കിയിലെ പെരിയവാരെ ചോലമലയില്‍ സ്ത്രീതൊഴിലാളിയുടെ മൂന്നുമാസം ഗര്‍ഭിണിയായ പശുവിനെ കടുവ ആക്രമിച്ചു കൊന്നു. കല്‍പ്പന്ന എന്ന തോട്ടം തൊഴിലാളിയുടെ പശുവിനെയാണ് പുലി കൊന്നത്.

◼️കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ വിശാല സമീപനമെന്ന് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങളുടെ നിലപാടുകള്‍ കൂടി കണക്കിലെടുക്കും. ഇതിനായി സമിതിയെ നിയോഗിച്ചെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം ജനങ്ങളുടെ ആവശ്യങ്ങളും കണക്കിലെടുക്കുമെന്നും വനം മന്ത്രാലയം അറിയിച്ചു.

◼️എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ജഗ്ദീപ് ധന്‍കര്‍ നാമനിര്‍ദേശ പത്രിക നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, ജെപി നദ്ദ തുടങ്ങിയവരാണ് ധന്‍കറുടെ പേര് നിര്‍ദേശിച്ചത്. ബിജു ജനതാദള്‍, അണ്ണാ ഡിഎംകെ പാര്‍ട്ടികളുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. ബിജു ജനതാദള്‍ ജഗ്ദീപ് ധന്‍കറെ പിന്തുണക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വ ഇന്നു നാമനിര്‍ദേശ പത്രിക നല്‍കും.

◼️രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പില്‍ എട്ട് എംപിമാര്‍ വോട്ട് രേഖപ്പെടുത്തിയില്ല. ബിജെപി എംപി സണ്ണി ഡിയോള്‍ ഉള്‍പ്പെടെയുള്ളവരാണു വോട്ടു ചെയ്യാതിരുന്നത്. എം പിമാരും എം എല്‍ എമാരുമടക്കം 4,809 ജനപ്രതിനിധികളാണ് വോട്ടര്‍മാര്‍. അറുപത് ശതമാനത്തിലധികം വോട്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മു ഉറപ്പാക്കിയിട്ടുണ്ട്. വ്യാഴാഴ്ച വോട്ടെണ്ണും.

◼️പണണപ്പെരുപ്പം ഉയരുമെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട്. ജൂണില്‍ പണപ്പെരുപ്പം 7.01 ശതമാനമായിരുന്നു. മെയ് മാസത്തില്‍ 7.04 ശതമാനവും. തുടര്‍ച്ചയായ മൂന്നാം മാസമാണ് നാണ്യപ്പെരുപ്പം ഏഴു ശതമാനത്തിനു മുകളില്‍ തുടരുന്നത്.

◼️ക്രിപ്‌റ്റോകറന്‍സി നിരോധനം നടപ്പാക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. നിരോധനം പ്രാബല്യത്തിലാക്കാന്‍ അന്താരാഷ്ട്ര സഹകരണം വേണമെന്ന് കേന്ദ്ര ധനമന്ത്രി ലോക്സഭയില്‍ വ്യക്തമാക്കി.

◼️മുഹമ്മദ് നബിക്കെതിരായ പരാമര്‍ശത്തില്‍ അറസ്റ്റു ചെയ്യരുതെന്ന് ആവശ്യപ്പെട്ട് നൂപുര്‍ ശര്‍മ സുപ്രീംകോടതിയില്‍. ഹര്‍ജി ഇന്ന് പരിഗണിക്കും. രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ഒമ്പതു എഫ്ഐആറുകളാണ് നൂപുര്‍ ശര്‍മ്മയ്ക്കെതിരെയുള്ളത്.  നൂപുര്‍ ശര്‍മ്മയെ നേരത്തേ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.

◼️ഗസല്‍ - ചലച്ചിത്ര പിന്നണി ഗായകന്‍ ഭൂപീന്ദര്‍ സിംഗ് അന്തരിച്ചു. 82 വയസായിരുന്നു. കൊവിഡും ഉദരസംബന്ധമായ അസുഖങ്ങളും കാരണം മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അമൃത്സര്‍ സ്വദേശിയാണ്. ആകാശവാണിയിലൂടെയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ദൂരദര്‍ശനിലും പ്രവര്‍ത്തിച്ചു. സംഗീത സംവിധായകന്‍ മദന്‍ മോഹന്‍ വഴിയാണ് ഭുപീന്ദര്‍ സിംഗ് ഹിന്ദി സിനിമാ ലോകത്ത് എത്തിയത്.

◼️ആള്‍മാറാട്ടം നടത്തി നീറ്റ് പരീക്ഷ എഴുതിയ എട്ടു പേരെ സിബിഐ അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍നിന്നാണ് എട്ടു പേരെയും അറസ്റ്റ് ചെയ്തത്. 11 പേര്‍ക്കെതിരെയാണ് കേസ്. ഡല്‍ഹി, ഹരിയാന സംസ്ഥാനങ്ങളിലെ സെന്ററുകളിലാണ് തട്ടിപ്പു നടന്നത്.

◼️സിംഗപ്പൂരില്‍ നടക്കുന്ന ആഗോള ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കാത്ത കേന്ദ്ര സര്‍ക്കാരിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഈ മാസം 31 ന് ആരംഭിക്കുന്ന ലോക നഗര ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അനുമതി തേടി ജൂലൈ ഏഴിനു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.

◼️കുഴിബോംബുകളും മറ്റ് 11 ടണ്‍ ആയുധങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുവിമാനം തകര്‍ന്നുവീണ് സ്ഫോടനത്തോടെ കത്തിയമര്‍ന്നു. വിമാനത്തിലുണ്ടായിരുന്ന എട്ട് ജീവനക്കാരും കൊല്ലപ്പെട്ടു. സെര്‍ബിയയില്‍നിന്ന് ആയുധങ്ങളുമായി ബംഗ്ലാദേശിലേക്ക് പോവുകയായിരുന്ന ചരക്കുവിമാനം ഗ്രീസിലെ കാവല നഗരത്തിനടുത്തുള്ള പാടത്താണ് കത്തിയമര്‍ന്നത്.

◼️വെറ്ററന്‍ ഇന്ത്യന്‍ ഷൂട്ടര്‍ മായിരാജ് അഹമ്മദ് ഖാന് ഐ.എസ്.എസ്.എഫ് ഷൂട്ടിങ് ലോകകപ്പില്‍ സ്വര്‍ണം. പുരുഷന്മാരുടെ സ്‌കീറ്റ് വിഭാഗത്തിലാണ് 46 കാരനായ മായിരാജ് സ്വര്‍ണം നേടിയത്. 

◼️ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ ബെന്‍ സ്റ്റോക്‌സ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ജൂലായ് 19 ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇംഗ്ലണ്ടിന്റെ ആദ്യ ഏകദിന മത്സരത്തോടെ ഏകദിനത്തില്‍ നിന്ന് വിടവാങ്ങുമെന്ന് സ്റ്റോക്‌സ് അറിയിച്ചു.

◼️ഫ്ലിപ്കാര്‍ട്ടിന്റെ ബിഗ് സേവിങ് ഡേയ്‌സ് സെയില്‍ ജൂലൈ 23 മുതല്‍ 27 വരെ നടക്കും. സ്മാര്‍ട് ഫോണുകള്‍, ഹെഡ്‌ഫോണുകള്‍, സ്പീക്കറുകള്‍, ടിവികള്‍ തുടങ്ങിയ മറ്റ് ഉപഭോക്തൃ ഇലക്ട്രോണിക്‌സ് വിഭാഗങ്ങളിലെല്ലാം വന്‍ ഓഫറുകളാണ് നല്‍കുക. ഒപ്പോ റെനോ 5 പ്രോ, ഐഫോണ്‍ 11, മോട്ടോ ജി31, മറ്റ് സ്മാര്‍ട് ഫോണുകള്‍ക്കെല്ലാം ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്ലിപ്പ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്ക് മറ്റ് ഉപഭോക്താക്കളേക്കാള്‍ നേരത്തേ പ്രത്യേക വില്‍പനയിലേക്ക് പ്രവേശനം ലഭിക്കും. ഉപഭോക്താക്കള്‍ക്ക് പരിമിതമായ സമയത്തേക്കുള്ള ഡീലുകളും പ്രതീക്ഷിക്കാം. എല്ലാ ദിവസവും രാവിലെ 12 മണിക്കും 8 മണിക്കും വൈകുന്നേരം 4 മണിക്കും വില്‍പന സമയത്ത് പുതിയ ഡീലുകള്‍ ഉണ്ടാകും. ആമസോണ്‍ പ്രൈം ഡേ സെയില്‍ ജൂലൈ 23 മുതല്‍ 24 വരെയാണ് നടക്കുന്നത്.

◼️സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധിയില്‍ ആളിക്കത്തുന്ന ശ്രീലങ്കയില്‍ നിന്ന് വിദേശ വിപണിയിലേക്ക് തേയില വരവ് കുറഞ്ഞത് നേട്ടമാക്കി ഇന്ത്യ. കൊച്ചിയിലെ തേയില ലേലത്തില്‍ കഴിഞ്ഞവാരം ഓര്‍ത്തഡോക്‌സ് ഇനത്തിന് വില കിലോയ്ക്ക് 342 രൂപവരെയെത്തി. ഇറാന്‍, ഇറാക്ക്, ടര്‍ക്കി, മറ്റ് കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഡിമാന്‍ഡ് കൂടിയതും നേട്ടമായി. ദക്ഷിണേന്ത്യയ്ക്ക് പുറമേ കൊല്‍ക്കത്തയിലെ തേയില ലേലത്തിലും മികച്ചവില രേഖപ്പെടുത്തിയിട്ടുണ്ട്.  2021ലെ കണക്കുപ്രകാരം ശ്രീലങ്കന്‍ തേയിലയുടെ ഏറ്റവും വലിയ വിപണികള്‍ ഇറാക്ക്, ടര്‍ക്കി, റഷ്യ, യു.എ.ഇ., ഇറാന്‍ എന്നിവയായിരുന്നു. ഇതില്‍ റഷ്യ, യു.എ.ഇ., ഇറാന്‍ എന്നിവിടങ്ങളിലേക്കായിരുന്നു ഇന്ത്യന്‍ തേയില കയറ്റുമതിയുടെ 39 ശതമാനവും. ഈ രാജ്യങ്ങളും ശ്രീലങ്കയുടെ വിപണികളും ഇപ്പോള്‍ ഉറ്റുനോക്കുന്നത് ഇന്ത്യന്‍ തേയിലയെയാണ്.

◼️ശ്രീനാഥ് ഭാസിയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമാണ് 'ചട്ടമ്പി'. 'ചട്ടമ്പി' എന്ന പുതിയ സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി അടിപൊളി ഓണപ്പാട്ട് പുറത്തുവിട്ടിരിക്കുകയാണ്. 'ഇങ്ങാട്ട് നോക്ക് പിച്ചി പൂത്തത്' എന്ന ഗാനം പാടിയിരിക്കുന്നത് ശ്രീനാഥ് ഭാസിയാണ്. 'ഭീഷ്മപര്‍വ്വ'ത്തിലെ 'പറുദീസാ ഗാന'ത്തിന് ശേഷം ഭാസി പാടുന്ന പാട്ടാണ് ഇത്. നാടന്‍ പാട്ടിന്റെ ശീലുകള്‍ നിറഞ്ഞ ഗാനം എഴുതിയത് കൃപേഷും സംഗീത സംവിധാനം നിര്‍വ്വഹിച്ചത് ശേഖര്‍ മേനോനുമാണ്. 1990കളിലെ ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരു നാടന്‍ ചട്ടമ്പിയുടെ കഥപറയുന്ന സിനിമയില്‍ ചെമ്പന്‍ വിനോദ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഡോണ്‍ പാലത്തറയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് അലക്‌സ് ജോസഫാണ്.

◼️ഏഴ് ഭാഷകളില്‍ റിലീസിന് ഒരുങ്ങുന്ന 3ഡി ചിത്രം സാല്‍മണിലെ ഗാനം സിനിമ പുറത്തിറങ്ങും മുന്‍പേ സൂപ്പര്‍ ഹിറ്റ്. കാതല്‍ എന്‍ കവിയേ എന്നാരംഭിക്കുന്ന ഗാനം ആലപിച്ചത് സിദ് ശ്രീറാം ആണ്. വിജയ് യേശുദാസ് നായകനാവുന്ന ചിത്രത്തിലെ ഗാനം അദ്ദേഹത്തിന്റെ ജന്മദിനമായ മാര്‍ച്ച് 23നാണ് ലഹിരി യൂട്യൂബ് ചാനലിലൂടെ നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയത്. അഞ്ച് മില്യണിലധികം കാഴ്ചകളാണ് ഗാനം ഇതുവരെ നേടിയിരിക്കുന്നത്. സംവിധായകന്‍ സലാം ബാപ്പു, ഡോ. രജിത് കുമാര്‍, നടന്‍ കൈലാഷ് തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു. രാജീവ് ഗോവിന്ദ പിള്ള, നേഹ സക്‌സേന, പ്രേമി വിശ്വനാഥ്, ബേബി ദേവനന്ദ, ഇബ്രാഹിം കുട്ടി, ഷിയാസ് കരീം, ബഷീര്‍ ബഷി, ഡോ. സജിമോന്‍ പാറയില്‍ എന്നിവരും അഭിനയിക്കുന്നു.  20 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

◼️ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ ഹ്യുണ്ടായി ഇന്ത്യ 50,000 രൂപയ്ക്ക് പുതിയ ട്യൂസണിന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചു . ഓഗസ്റ്റ് ആദ്യവാരം ഇന്ത്യയില്‍ അവതരിപ്പിക്കുന്ന മോഡല്‍ ഈ മാസം ആദ്യം രാജ്യത്ത് അവതരിപ്പിച്ചിരുന്നു. 2022 ഹ്യുണ്ടായ് ട്യൂസണ്‍ 2.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ ലഭ്യമാണ്. 154 ബിഎച്ച്പിയും 192 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന പെട്രോള്‍ മോട്ടോര്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റുമായി ജോടിയാക്കുന്നു, 184 ബിഎച്ച്പിയും 416 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ഡീസല്‍ മോട്ടോര്‍ എട്ട് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റുമായി ജോടിയാക്കിയിരിക്കുന്നു.

◼️തികച്ചും ഉദ്വേഗജനകമായ നോവലാണ് തമ്പി പാവക്കുളത്തിന്റെ 'താന്ത്രിക് വജ്ര സ്വപ്നച്ചുരുളുകള്‍'. ഭൂട്ടാന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ കൃതി പ്രമേയംകൊണ്ടും അവതരണരീതികൊണ്ടും ശ്രദ്ധേയമായിരിക്കുന്നു. ബുദ്ധിസത്തിലെ നിഗൂഢമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇഴചേര്‍ത്ത് നിര്‍മ്മിച്ചെടുത്തിട്ടുള്ള ഈ നോവലിന് ആവേശഭരിതമായ ഒരു ത്രില്ലറിന്റെ സ്വഭാവമാണുള്ളത്. ഗ്രീന്‍ ബുക്സ്. വില 209 രൂപ.

◼️സ്ട്രെസ് കൈകാര്യം ചെയ്യാനുള്ള ആദ്യമാര്‍ഗം എന്താണ് സ്ട്രെസിന് കാരണമാകുന്നത് എന്നത് കണ്ടെത്തണം. ഉദാഹരണത്തിന്, ജോലിസംബന്ധമായ സ്ട്രെസ് ആണെങ്കില്‍ തന്നെ എന്താണ് അതിനുള്ള കാരണമായി വരുന്ന സംഭവമെന്ന് മനസിലാക്കണം. സ്ട്രെസ് ഉണ്ടാക്കുന്ന കാര്യവുമായി മാനസികമായി അകലം പാലിക്കുക. ഒഴിവാക്കാനാകാത്ത കാര്യമാണെങ്കില്‍ അത് തീര്‍ച്ചയായും ഇനിയും ചെയ്യേണ്ടിവരുമല്ലോ. എന്നാല്‍ മനസില്‍ നിന്ന് അതിനെ പറിച്ച് ദൂരെ നിര്‍ത്തുക.  ജോലിയില്‍ നിന്നുള്ള സ്ട്രെസ് ഒഴിവാക്കാനായി, ജോലിസമയത്ത് ചെറിയ ഇടവേളകളെടുക്കാം. ആഴ്ചയിലെ അവധിയോ, അനുവദിക്കപ്പെട്ട അവധികളോ എല്ലാം ഫലപ്രദമായി ഉപയോഗിക്കണം. സ്ട്രെസ് സൃഷ്ടിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പോകും മുമ്പ് കൃത്യമായ പ്ലാനിംഗ് നടത്താം. സമയത്തിന് ജോലികള്‍ തീര്‍ക്കുകയും വ്യക്തിജീവിതത്തിനായി സമയം നീക്കിവയ്ക്കുകയും ചെയ്യുക. ഇതിനിടെ അനാരോഗ്യകരമായ ജീവിതരീതികളിലേക്ക് പോകാതിരിക്കുക. മദ്യപാനം, പുകവലി എല്ലാം ഇത്തരത്തില്‍ സ്ട്രെസ് കൂടുമ്പോള്‍ ആളുകള്‍ ആശ്രയിക്കുന്ന കാര്യങ്ങളാണ്. സമയം കിട്ടുമ്പോഴെല്ലാം മനസിന് സന്തോഷം പകരുന്ന കാര്യങ്ങള്‍ ചെയ്യുക. പാട്ട് കേള്‍ക്കുക,തമാശകള്‍ ആസ്വദിക്കുക തുടങ്ങിയ ചെറിയ കാര്യങ്ങളെല്ലാം വലിയ മാറ്റം മനസിന് നല്‍കും. ഒരുപാട് സമ്മര്‍ദ്ദമനുഭവിക്കുന്നതായി തോന്നിയാല്‍ ആശ്വാസത്തിനായി ലളിതമായ ബ്രീത്തിംഗ് എക്സര്‍സൈസുകള്‍ ചെയ്തുനോക്കാം. എവിടെ വച്ചും ചെയ്യാവുന്ന ബ്രീത്തിംഗ് എക്സര്‍സൈസുകള്‍ മുതല്‍ യോഗ വരെ ഇത്തരത്തില്‍ ചെയ്യാവുന്നതാണ്.  സ്ട്രെസ് അധികരിക്കുമ്പോള്‍ അത് തനിയെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് തോന്നിയാല്‍ അക്കാര്യം അടുപ്പമുള്ള ആരെങ്കിലുമായി സംസാരിക്കുക. വേണ്ടിവന്നാല്‍ തെറാപ്പിക്കും പോകാം. ഇതില്‍ മടിയോ നാണക്കേടോ വിചാരിക്കേണ്ട കാര്യമേയില്ല. ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെയാണ് മനസിന്റെ ആരോഗ്യവും. രണ്ടും ഒരുപോലെ നന്നായി കൊണ്ടുപോകാന്‍ സാധിച്ചാലേ ജീവിതത്തില്‍ സന്തോഷമുണ്ടാകൂ.

*ശുഭദിനം*
*കവിത കണ്ണന്‍*
വളരെ നാളത്തെ അയാളുടെ ആഗ്രഹമായിരുന്നു ഗുരുവിന്റെ അടുത്ത് ചെന്ന് ആത്മീയത പരിശീലിക്കണം എന്നത്.  ഗുരു പറയുന്ന കാര്യങ്ങള്‍ ചിട്ടയോടെ ചെയ്തും, ഗുരു പറഞ്ഞ കാര്യങ്ങള്‍ അനുസരിച്ചും ഗുരു നല്‍കിയ പുസ്തകങ്ങള്‍ വായിച്ചും അയാളുടെ അധ്യയന കാലഘട്ടം കടന്നുപോയി.  ഒരു ദിവസം അയാള്‍ പുസ്തകം വായിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു കരച്ചില്‍ കേട്ടു. പക്ഷേ, അയാള്‍ തന്റെ വായന തുടര്‍ന്നു.  കരച്ചില്‍ കേട്ട് ഗുരു ഓടിയെത്തി.  കാലുതെറ്റി വീണ വഴിയാത്രക്കാരനെ സഹായിച്ചു.  തിരിച്ചു യുവാവിന്റെ അടുത്തെത്തി ഗുരു പറഞ്ഞു:  നിങ്ങള്‍ വിശുദ്ധഗ്രന്ഥം വായിക്കുന്നത് കൊണ്ട് യാതൊരു പ്രയോജനവുമില്ല.  കാരണം, വിശ്രുദ്ധഗ്രന്ഥം വായിക്കുന്നവന് അന്യന്റെ കരച്ചില്‍ കേള്‍ക്കാന്‍ സാധിക്കും.   പ്രത്യേക ഇടങ്ങളിലോ സാഹചര്യങ്ങളിലോ മാത്രം ഒതുക്കി നിര്‍ത്തേണ്ട ഒന്നല്ല ആത്മീയത.  ചിലകര്‍മ്മങ്ങള്‍ക്ക് മാത്രം വിശുദ്ധി കല്‍പിക്കുമ്പോള്‍ ഒരു അപകടമുണ്ട്.  അത്തരം കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ മാത്രം നാം വിശുദ്ധി ഉണ്ടായാല്‍ മതിയെന്ന് ധരിച്ചുവെയ്ക്കും.  ആചാരമല്ല, പ്രവൃത്തിയാണ് ആത്മീയത.  ശ്വാസോച്ഛാസവും ചലനവും കഠിനാധ്വാനവും ആഘോഷങ്ങളും എല്ലാം ആത്മീയതയാണ്.    ഒരു കര്‍മ്മം ആത്മീയമാണോ എന്ന് തിരിച്ചറിയാന്‍ ഒരെളുപ്പവഴിയുണ്ട്.  അത് അപരന്റെ കൂടി നന്മയ്ക്ക് ഉതകുന്നതാണോ എന്ന് പരിശോധിച്ചാല്‍ മതി.  നമുക്ക് ആത്മീയതയുടെ വേലിക്കെട്ടുകള്‍ ഒഴിവാക്കാം.  ആത്മീയത വിശാലമാകട്ടെ - ശുഭദിനം.
➖➖➖➖➖➖➖➖

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

വേങ്ങര ഗ്രാമപഞ്ചായത്ത് എൻ ടി അബ്ദുന്നാസറിനെ പ്രസിഡന്റായി പ്രഖ്യാപിച്ചു

വേങ്ങര ഗ്രാമപഞ്ചായത്തിലെ പുതിയ ഭരണസമിതിയിൽ   പ്രസിഡന്റായി തിരഞ്ഞെടുത്ത N.T. നാസർ (കുഞ്ഞുട്ടി)സാഹിബിനെയും. വൈസ് പ്രസിഡന്റായി  ഫാത്തിമ ജലീൽ ചോലക്കൻ എന്നിവരെയും തിരഞ്ഞെടുത്തു. എൻ ടി അബ്ദുന്നാസർ നിലവിൽ യു ഡി എഫ് ഭരിക്കുന്ന വേങ്ങര സഹക രണ ബേങ്കിന്റെ പ്രസിഡന്റാ ണ്. നേരത്തെ കോൺഗ്രസ്സി ലായിരുന്ന അബ്ദുന്നാസർ 1995-2000 കാലഘട്ടത്തിൽ വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരു ന്നു. പിന്നീടാണ് കോൺഗ്രസ്സ് വിട്ട് ലീഗിൽ ചേർന്നത്. 20-ാം വാർഡ് കച്ചേരിപ്പടിയിൽ നി ന്നാണ് ജനവിധി തേടിയത്. 164 വോട്ടിന്റെ ഭൂരിപക്ഷത്തി ലാണ് വിജയിച്ചത്.  വൈസ് പ്രസിഡന്റായി  തിരഞ്ഞെടുത്ത ഫാത്തിമ ജലീൽ ചോലക്കൻ  കോൺഗ്രസ്‌ പ്രവർത്തകയാണ് *മലപ്പുറം ജില്ലയിലെ നഗരസഭകളിലെ അധ്യക്ഷരും ഉപാധ്യക്ഷരും* *പൊന്നാനി നഗരസഭ*  ചെയര്‍പേഴ്സണ്‍- സി.വി. സുധ (സി.പി.ഐ.എം) വൈസ് ചെയര്‍പേഴ്സണ്‍- സി.പി. സക്കീര്‍ (സി.പി.ഐ.എം) *വളാഞ്ചേരി നഗരസഭ*  ചെയര്‍പേഴ്സണ്‍ - ഹസീന വട്ടോളി (ഐ.യു.എം.എല്‍) വൈസ് ചെയര്‍പേഴ്സണ്‍- കെ.വി. ഉണ്ണികൃഷ്ണന്‍ (ഐ.എന്‍.സി)  *മഞ്ചേരി നഗരസഭ*  ചെയര്‍പേഴ്സണ്‍ - വല്ലാഞ്ചിറ അബ്ദുല്‍ മജീദ് (...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

കരിപ്പൂർ വ്യൂ പോയിന്റിൽ താഴ്ചയിലേക്ക് വീണ ആൾ മരണപെട്ടു

കരിപ്പൂർ: വിമാനത്താവള പരിസരത്ത് വെങ്കുളം ഭാഗത്ത് കാഴ്ച്ചകാണാൻ എത്തിയ യുവാവ് താഴ്ചയിലേക്ക് വീണ് മരണപെട്ടു. ഗുരുതര പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിരിന്നു. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിൻ ആണ് അപകടത്തിൽ പെട്ടത് എന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. അപകടം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഇന്നു പുലർച്ചെ അഞ്ചാരയോടെയാണ് അപകടം സംബന്ധിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. കരിപ്പൂർ വിമാനത്താവള വ്യൂ പോയിന്റ് ആണിവിടെ. വിമാനമിറങ്ങുന്നതും പോകുന്നതും കാണാൻ ഇവിടെ ഒട്ടേറെ പേർ എത്തുന്ന സ്ഥലമാണ്.  അപകടം ഉണ്ടാവുന്നതിനാൽ പോലീസ് ഇവിടെ നേരത്തെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു...! മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിൻ എന്ന 30 വയസ്സുകാരനാണ് മരണപ്പെട്ടത് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ 

സുഹാനെ മരിച്ച നിലയിൽ കണ്ടെത്തി.കാണാനായ 6 വയസ്സുകാരൻ സുഹാനെവീട്ടിൽ നിന്ന് അരകിലോമീറ്ററോളം അകലെ ഒരു കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

സുഹാനെ മരിച്ച നിലയിൽ കണ്ടെത്തി. കാണാനായ 6 വയസ്സുകാരൻ സുഹാനെ വീട്ടിൽ നിന്ന്  അരകിലോമീറ്ററോളം അകലെ ഒരു   കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂർ അമ്പാട്ടുപ്പാളയം എരുമങ്കോട് സ്വദേശി മുഹമ്മദ് അനസ് താഹിത ദമ്പതികളുടെ മകൻ  സുഹാൻ (6) നെ യാണ് മരിച്ച നിലയിൽ കണ്ടത്. കുളത്തിന്റെ മധ്യഭാഗത്ത് പൊങ്ങിനിൽക്കുന്ന നിലക്കാണ് മൃതദേഹം ലഭിച്ചത്. കാണാതായി 21 മണിക്കൂറുകൾക്ക് ശേഷമാണ് സുഹാന്റെ മൃതദേഹം ലഭിച്ചത്. മൃതദേഹം ചിറ്റൂർ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് ജില്ലാ ആശുപത്രിയിലേക്കും മാറ്റി.  ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഒപ്പം കളിച്ചുകൊണ്ടിരുന്ന സഹോദരനോട് പിണങ്ങി  വീടിനു പുറത്തേക്കിറങ്ങിയ  സുഹാനെ പിന്നീട് കാണാതാവുകയായിരുന്നു. കുട്ടിക്കായി വ്യാപക തിരച്ചിൽ തുടരുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച  പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി)  ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്.  നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി  എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...

സിനിമാ നടൻ ഷെയിൻ നിഗം ഇന്ന് വേങ്ങരയിൽ

                                                   വേങ്ങര: ഷെയ്ൻ നിഗം നായകനാകുന്ന ചിത്രം 'ഹാൽ' പ്രമോഷന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 5-30ന്  വേങ്ങര സബാഹ് സ്ക്വയറിൽ എത്തുന്നു. മാസങ്ങൾ നീണ്ട സെൻസർ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ശേഷം ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ചിത്രത്തിലെ ചില രംഗങ്ങൾ ഒരു പ്രത്യേക മതവിഭാഗത്തെ വ്രണപ്പെടുത്തുന്നുവെന്നും ലവ് ജിഹാദ് പരാമർശമുണ്ടെന്നും ആരോപിച്ച് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചത് വലിയ വാർത്തയായിരുന്നു. പ്രധാനമായും കഥാപാത്രങ്ങൾ ബീഫ് ബിരിയാണി കഴിക്കുന്ന രംഗം, നായികയുടെ പർദ്ദ, 'ധ്വജപ്രണാമം', 'സംഘം കാവലുണ്ട്' തുടങ്ങിയ സംഭാഷണങ്ങൾ എന്നിവ നീക്കം ചെയ്യണമെന്നായിരുന്നു ബോർഡിന്റെ ആവശ്യം. എന്നാൽ ഇതിനെതിരെ അണിയറ പ്രവർത്തകർ ഹൈക്കോടതിയെ സമീപിക്കുകയും, സിനിമയിലെ വസ്ത്രധാരണത്തെയോ ഭക്ഷണത്തെയോ മതപരമായി കാണാനാവില്ലെന്ന കോടതി നിരീക്ഷണത്തോടെ പ്രദർശനാനുമതി ലഭിക്കുകയുമായിരുന്നു....

നിലമ്പൂർ താഴ് വരയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങൾ nilambur tourist places

ഓടക്കയം ചെക്കുന്ന്* ഒലിവെള്ളചാട്ടം* നെടുഞ്ചിരി * കക്കാടംപൊയിൽ നായാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടം*₹ മേലെ കോഴിപ്പാറ കരിബായി കോട്ട ആഡ്യൻപാറ*₹ മഞ്ഞപ്പാറ- മീൻമുട്ടി** കണ്ണൻകുണ്ട് പൊക്കോട്* കനോളി പ്ലോട്ട്*₹ അരുവാക്കോടൻ മല  പാറക്കടവ് മൈലാടിക്കടവ് ബംഗ്ലാവ് കുന്ന്*₹ തേക്ക് മ്യൂസിയം*₹ ചാലിയാർ മുക്ക്** പുന്നപ്പുഴ മുക്ക്* മുട്ടിക്കടവ് ഫാം# പൂക്കോട്ടുമണ്ണ റഗുലേറ്റർ കം ബ്രിഡ്ജ് പാതാർ കവള പാറ ഭൂതാൻ കോളനി കൊടിഞ്ഞി വെള്ളച്ചാട്ടം* മുണ്ടേരി സീഡ് ഫാം# ഇരുട്ടുകുത്തി* അമ്പു മല** അട്ടമല** അപ്പർ ഗ്യാപ്പ് (അപ്പൻകാപ്പ്) ഗ്ലെൻ റോക്ക് (ക്ലിയൻ ട്രാക്ക്)* മരുത - മണ്ണുച്ചീനി കരിയം മുരിയം* കാരക്കോടൻ മല* നാടുകാണി ചുരം  തണുപ്പൻചോല** മധു വനം* പുഞ്ചകൊല്ലി** അളക്കൽ** ചാത്തുമേനോൻ പ്ലോട്ട്* കാറ്റാടി കടവ് ഉച്ചകുളം* മുണ്ടക്കടവ്* നെടുങ്കയം*₹ മാഞ്ചീരി** പാണപ്പുഴ*** താളിച്ചോല*** മുക്കൂർത്തി*** എഴുത്തുകല്ല്** സായ് വെള ടി.കെ കോളനി പൂത്തോട്ടം തടവ്* ചോക്കാട് ഫാം# ശിങ്ക കല്ല്* കളിമുറ്റം** കേരളാം കുണ്ട് ജലപാതം*₹ നിലമ്പൂർ - ഷൊർണൂർ റയിൽവേ പാത വാണിയമ്പലം പാറ പറങ്ങോടൻപാറ ഇനിയും വളര...

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

പുള്ളി വരാൽ, ചെറുമീൻ, ചേറാൻ എന്നിപേരുകളിൽ അറിയപ്പെടുന്ന മത്സ്യം FISHinKERALA

പുള്ളിവരാൽ(Bullseye snakehead).  ശാസ്ത്രീയനാമം:(Channa marulius ) നമ്മുടെ പുഴകളിലും പടങ്ങളിലും തൊടുകളിലും കാണപ്പെടുന്ന വരാൽ കുടുംബത്തിലെ ഒരു മത്സ്യമാണിത്, ഈ മത്സ്യത്തെ ചെറുമീൻ, പുള്ളിവരാൽ, ചേറാൻ എന്നൊക്കെ പലസ്ഥലങ്ങളിലും വിളിക്കാറുണ്ട് കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ കൂടുതലായി ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഈ മീനുകൾക്ക് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങളും ചെറുമീനുകളേലെയും, ചെറു പ്രാണികളെയും, തവളയെയും ഈ മീൻ ഭക്ഷിക്കും. ചെറു മീനുകൾ, തവള, ചെറു പ്രാണികൾ  എന്നിവയെ ചുണ്ടയിൽ കോർത്ത്‌ഇട്ടും  ഫ്രോഗ് ലൂർ ഉപയോഗിച്ചും ഈ മത്സ്യങ്ങളെ വേഗത്തിൽ പിടിക്കാൻ കഴിയും, പാടങ്ങളിലെ ചെറുകുഴികൾ വറ്റിച്ചും ഈ മത്സ്യങ്ങളെ പിടിക്കാറുണ്ട്. ഭക്ഷണയോഗ്യമായ ഈ മത്സ്യത്തിന്ന് നല്ല ടെസ്റ്റാണ്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fi...

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

കൂടുതൽ വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങര ഗ്രാമപഞ്ചായത്ത് എൻ ടി അബ്ദുന്നാസറിനെ പ്രസിഡന്റായി പ്രഖ്യാപിച്ചു

വേങ്ങര ഗ്രാമപഞ്ചായത്തിലെ പുതിയ ഭരണസമിതിയിൽ   പ്രസിഡന്റായി തിരഞ്ഞെടുത്ത N.T. നാസർ (കുഞ്ഞുട്ടി)സാഹിബിനെയും. വൈസ് പ്രസിഡന്റായി  ഫാത്തിമ ജലീൽ ചോലക്കൻ എന്നിവരെയും തിരഞ്ഞെടുത്തു. എൻ ടി അബ്ദുന്നാസർ നിലവിൽ യു ഡി എഫ് ഭരിക്കുന്ന വേങ്ങര സഹക രണ ബേങ്കിന്റെ പ്രസിഡന്റാ ണ്. നേരത്തെ കോൺഗ്രസ്സി ലായിരുന്ന അബ്ദുന്നാസർ 1995-2000 കാലഘട്ടത്തിൽ വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരു ന്നു. പിന്നീടാണ് കോൺഗ്രസ്സ് വിട്ട് ലീഗിൽ ചേർന്നത്. 20-ാം വാർഡ് കച്ചേരിപ്പടിയിൽ നി ന്നാണ് ജനവിധി തേടിയത്. 164 വോട്ടിന്റെ ഭൂരിപക്ഷത്തി ലാണ് വിജയിച്ചത്.  വൈസ് പ്രസിഡന്റായി  തിരഞ്ഞെടുത്ത ഫാത്തിമ ജലീൽ ചോലക്കൻ  കോൺഗ്രസ്‌ പ്രവർത്തകയാണ് *മലപ്പുറം ജില്ലയിലെ നഗരസഭകളിലെ അധ്യക്ഷരും ഉപാധ്യക്ഷരും* *പൊന്നാനി നഗരസഭ*  ചെയര്‍പേഴ്സണ്‍- സി.വി. സുധ (സി.പി.ഐ.എം) വൈസ് ചെയര്‍പേഴ്സണ്‍- സി.പി. സക്കീര്‍ (സി.പി.ഐ.എം) *വളാഞ്ചേരി നഗരസഭ*  ചെയര്‍പേഴ്സണ്‍ - ഹസീന വട്ടോളി (ഐ.യു.എം.എല്‍) വൈസ് ചെയര്‍പേഴ്സണ്‍- കെ.വി. ഉണ്ണികൃഷ്ണന്‍ (ഐ.എന്‍.സി)  *മഞ്ചേരി നഗരസഭ*  ചെയര്‍പേഴ്സണ്‍ - വല്ലാഞ്ചിറ അബ്ദുല്‍ മജീദ് (...

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച  പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി)  ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്.  നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി  എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

കരിപ്പൂർ വ്യൂ പോയിന്റിൽ താഴ്ചയിലേക്ക് വീണ ആൾ മരണപെട്ടു

കരിപ്പൂർ: വിമാനത്താവള പരിസരത്ത് വെങ്കുളം ഭാഗത്ത് കാഴ്ച്ചകാണാൻ എത്തിയ യുവാവ് താഴ്ചയിലേക്ക് വീണ് മരണപെട്ടു. ഗുരുതര പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിരിന്നു. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിൻ ആണ് അപകടത്തിൽ പെട്ടത് എന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. അപകടം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഇന്നു പുലർച്ചെ അഞ്ചാരയോടെയാണ് അപകടം സംബന്ധിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. കരിപ്പൂർ വിമാനത്താവള വ്യൂ പോയിന്റ് ആണിവിടെ. വിമാനമിറങ്ങുന്നതും പോകുന്നതും കാണാൻ ഇവിടെ ഒട്ടേറെ പേർ എത്തുന്ന സ്ഥലമാണ്.  അപകടം ഉണ്ടാവുന്നതിനാൽ പോലീസ് ഇവിടെ നേരത്തെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു...! മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിൻ എന്ന 30 വയസ്സുകാരനാണ് മരണപ്പെട്ടത് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ 

ചുവപ്പ് അണലിയുടെ സത്യാവസ്ഥ ഇതാണ് red anali

മലബാർ പിറ്റ് വൈപ്പർ എന്ന ഈ ഇനം വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. ഒരേ ഇനം വിവിധ നിറഭേദങ്ങളിൽ കാണുന്നതിന് കളർ മോർഫുകൾ എന്നാണ് പറയുക. ഏറ്റവുമധികം കളർ മോർഫുകൾ കാണപ്പെടുന്ന ഒരിനമാണ് ഇത്.  ഉഗ്രവിഷമുള്ള ഗണത്തിൽ പെടുന്നവയല്ല. രാത്രികാലങ്ങളിലാണ് കൂടുതൽ ആക്ടീവ് ആകുക. മരച്ചില്ലകളിലാണ് കൂടുതലും കാണപ്പെടുക. Endemic to Western Ghats ആണ്, അതായത് പശ്ചിമ ഘട്ടത്തിലൊഴികെ മറ്റൊരിടത്തും ഇവയെ കാണില്ല. ഇവയുടെ വിഷത്തിന് പ്രതിവിഷം ലഭ്യമല്ല. കടിയേറ്റാൽ ആശുപത്രിയിലെത്തിക്കുകയും ചികിത്സതേടുകയും വേണം. പൊതുവേ മനുഷ്യന് അപകടകാരികളല്ല. പ്രാദേശികമായ ജനിതക വ്യതിയാനം മൂലം ഇവയെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. പശ്ചിമ ഘട്ടത്തിന്റെ തെക്ക് ആര്യങ്കാവ് ഗ്യാപ്പ് വരെ കാണപ്പെടുന്നവ തിരുവിതാംകൂർ ചോലമണ്ഡലി (Craspedocephalus travancoricus) എന്നും, ആര്യങ്കാവ് മുതൽ പാലക്കാട് ഗ്യാപ്പ് വരെയുള്ളവ ആനമല ചോലമണ്ഡലി (Craspedocephalus anamallensis) എന്നും, അതിന് വടക്കായി കാണപ്പെടുന്നവ മലബാർ ചോലമണ്ഡലി (Craspedocephalus malabaricus) എന്നും പേർ നൽകപ്പെട്ടിരിക്കുന്നു.

പുള്ളി വരാൽ, ചെറുമീൻ, ചേറാൻ എന്നിപേരുകളിൽ അറിയപ്പെടുന്ന മത്സ്യം FISHinKERALA

പുള്ളിവരാൽ(Bullseye snakehead).  ശാസ്ത്രീയനാമം:(Channa marulius ) നമ്മുടെ പുഴകളിലും പടങ്ങളിലും തൊടുകളിലും കാണപ്പെടുന്ന വരാൽ കുടുംബത്തിലെ ഒരു മത്സ്യമാണിത്, ഈ മത്സ്യത്തെ ചെറുമീൻ, പുള്ളിവരാൽ, ചേറാൻ എന്നൊക്കെ പലസ്ഥലങ്ങളിലും വിളിക്കാറുണ്ട് കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ കൂടുതലായി ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഈ മീനുകൾക്ക് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങളും ചെറുമീനുകളേലെയും, ചെറു പ്രാണികളെയും, തവളയെയും ഈ മീൻ ഭക്ഷിക്കും. ചെറു മീനുകൾ, തവള, ചെറു പ്രാണികൾ  എന്നിവയെ ചുണ്ടയിൽ കോർത്ത്‌ഇട്ടും  ഫ്രോഗ് ലൂർ ഉപയോഗിച്ചും ഈ മത്സ്യങ്ങളെ വേഗത്തിൽ പിടിക്കാൻ കഴിയും, പാടങ്ങളിലെ ചെറുകുഴികൾ വറ്റിച്ചും ഈ മത്സ്യങ്ങളെ പിടിക്കാറുണ്ട്. ഭക്ഷണയോഗ്യമായ ഈ മത്സ്യത്തിന്ന് നല്ല ടെസ്റ്റാണ്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fi...

ആദ്യമായി തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനൊരുങ്ങുന്നവർ ശ്രദ്ധിക്കുക: 'നോട്ട'യും 'എൻഡ്' ബട്ടണും ശ്രദ്ധിക്കണം; നടപടിക്രമങ്ങൾ ഇങ്ങനെ..

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യാനൊരുങ്ങുന്നവർ തിരഞ്ഞെടുപ്പ് രീതികളെക്കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കണം. നിങ്ങൾ മുനിസിപ്പാലിറ്റിയിലോ കോർപ്പറേഷനിലോ ഉൾപ്പെട്ട വോട്ടറാണെങ്കിൽ പോളിങ് ബൂത്തിലെ വെള്ള നിറത്തിലുള്ള ലേബലുള്ള ഒരു ബാലറ്റ് യൂണിറ്റിൽ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തേണ്ടതുള്ളൂ. എന്നാൽ, നിങ്ങൾ ഒരു ഗ്രാമപഞ്ചായത്ത് തലത്തിലാണ് വോട്ട് ചെയ്യുന്നതെങ്കിൽ മൂന്ന് വോട്ടുകൾ ചെയ്യേണ്ടതുണ്ട്. ഇത് ഗ്രാമപഞ്ചായത്ത് വാർഡിലേക്കും, ബ്ലോക്ക് പഞ്ചായത്ത് വാർഡിലേക്കും, ജില്ലാ പഞ്ചായത്ത് വാർഡിലേക്കുമായാണ്. ഇതിനായി പോളിങ് ബൂത്തുകളിൽ മൂന്ന് ബാലറ്റ് യൂണിറ്റുകൾ ഉണ്ടാകും. ഗ്രാമപഞ്ചായത്തിലേക്ക് വോട്ട് ചെയ്യാനുള്ള യൂണിറ്റിന് വെള്ള നിറത്തിലുള്ള ലേബലും, ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള യൂണിറ്റിന് പിങ്ക് നിറത്തിലുള്ള ലേബലും, ജില്ലാ പഞ്ചായത്തിലേക്കുള്ള യൂണിറ്റിന് ഇളംനീല നിറത്തിലുള്ള ലേബലുമായിരിക്കും ഉണ്ടാവുക. ഈ നിറങ്ങൾ അനുസരിച്ച് നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താവുന്നതാണ്. മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിയോടും താത്പര്യമില്ലാത്തവർ ശ്രദ്ധിക്കുക, തദ്ദേശ തിരഞ്ഞെടുപ്പിൽ 'നോട്ട' (NOTA) എന്ന ഓപ...

ആസാം വാള assam vala