മലക്കപ്പാറക്ക് ശേഷം മൂന്നാറിലേക്ക് ക്ഷണിച്ച് കെ.എസ്.ആർ.ടി.സി..
തിരൂരിൽ നിന്നുള്ള ആദ്യ ഉല്ലാസയാത്രക്ക് ശേഷം തിരൂർ - മൂന്നാർ യാത്രയൊരുക്കി ksrtc. യാത്രക്കാരുടെ താല്പര്യാർത്ഥം സൂപ്പർ ഡീലക്സ് എയർ ബസാണ് തയ്യാറാക്കിയിട്ടുള്ളത്. 1200 രൂപയാണ് നിരക്ക് വരുന്നത്. തിരൂരിൽ നിന്ന് മൂന്നാറിലേക്കും തിരിച്ചുമുള്ള യാത്രയും, മൂന്നാറിൽ രാത്രി എസി സ്ലീപ്പർ ബസ്സിൽ ഉറങ്ങാനുള്ള സൗകര്യവും, മൂന്നാറിൽ ഒരു പകൽ മുഴുവൻ ksrtc ബസ്സിൽ സൈറ്റ് സീയിങ്ങും ഇതിൽ ഉൾപ്പെടുന്നു.
23/07/2022 ശനിയാഴ്ചയാണ് മൂന്നാർ യാത്ര നിശ്ചയിച്ചിട്ടുള്ളത്. തിരൂരിൽ നിന്ന് രാവിലെ 11:00ന് പുറപ്പെട്ട് രാത്രിയോടെ മൂന്നാറിലെത്തും.
അന്ന് രാത്രി ഡിപ്പോയിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുളള സ്ലീപ്പർ ബസ്സിൽ ഉറങ്ങിയ ശേഷം, പിറ്റേന്ന് രാവിലെ 09:00 മണിയോടെ മൂന്നാറിൻ്റെ മനോഹര കാഴ്ചകളിലേക്ക് കടക്കും. Ksrtc യുടെ സൈറ്റ് സീയിങ് ബസാണ് ഇതിനായി ഉപയോഗിക്കുക.
സന്ദർശിക്കുന്ന സ്ഥലങ്ങൾ:-
1 .ടീ മ്യൂസിയം
Entry fee Rs 125/-
2. ടോപ്പ് സ്റ്റേഷൻ
Entry Fee Rs 20/-
3. കുണ്ടള ഡാം
Free entry
4. എക്കോ പോയിന്റ്
Entry fee Rs 10/-
5. ഫിലിം ഷൂട്ടിംഗ് പോയിൻ്റ്
Free entry
6. മാട്ടുപെട്ടി ഡാം
Speed boat.. Rs 300/-
Pedal boat....Rs. 150/-
7. ടീ ഗാർഡൻ ഫോട്ടോ പോയിൻ്റ്
Free entry
8. ഫോറസ്റ്റ് ഫ്ലവർ ഗാർഡൻ
Entry fee Rs 50/-
ഈ ഉല്ലാസയാത്രയ്ക്ക് പോകാൻ താല്പര്യം ഉള്ളവർ സീറ്റ് ബുക്ക് ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിലേക്ക്, യാത്രയുടെ പേര്, നിങ്ങളുടെ പേര് (ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ മുഴുവൻ ആളുകളുടെയും പേരും), വിളിച്ചാൽ കിട്ടുന്ന ഫോൺ നമ്പറും, നിങ്ങൾ ബസ്സിൽ കയറുന്ന സ്ഥലവും (Boarding point) താഴെ കാണുന്ന ഫോർമാറ്റിൽ വാട്സപ്പ് മെസ്സേജ് ചെയ്യുക. അപ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന ബാർകോഡ് സ്കാൻ ചെയ്ത് പണമടക്കുക. പണം അടച്ച് കഴിഞ്ഞാൽ മാത്രമേ സീറ്റ് ബുക്കിംഗ് പൂർത്തിയാകുകയുള്ളൂ. ആദ്യം ബുക്ക് ചെയ്യുന്ന 40 പേർക്കാണ് അവസരം.
Whatsapp number: 9995726885
സംശയങ്ങൾക്ക്: (രാവിലെ 08:00 മണി മുതൽ രാത്രി 08:00 മണി വരെ മാത്രം വിളിക്കുക): 9447203014
Format 👇
23th Tirur - Munnar Trip
Name:
Mob:
Boarding point:
NB: ഉല്ലാസയാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് തന്നിരിക്കുന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക. തിരൂർ ksrtc സ്റ്റേഷൻ മാസ്റ്റർ ഓഫീസിലും, പൊന്നാനി, മലപ്പുറം ഡിപ്പോകളിലും ഉല്ലാസ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമല്ല.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ