ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവാർത്തകൾ


പ്രഭാത വാർത്തകൾ

   2022 | ജൂലൈ 20 | ബുധൻ | 1197 |  കർക്കടകം 4 |  രേവതി 1443 ദുൽഹിജജ20
                   ➖➖➖
◼️റോഡുകളിലെ കുഴിയടക്കാന്‍ 'കെ റോഡ്' എന്നാക്കണോയെന്ന് കേരള ഹൈക്കോടതി. ആറു മാസത്തിനകം റോഡു തകര്‍ന്നാല്‍ ഉദ്യോഗസ്ഥര്‍ക്കും കരാറുകാരനുമെതിരെ വിജിലന്‍സ് നടപടിയെടുക്കണം. ഒരു വര്‍ഷത്തിനുളളില്‍  അന്വേഷണം പൂര്‍ത്തിയാക്കണം. നല്ല റോഡ് ജനങ്ങളുടെ അവകാശമാണ്. റോഡുപണിക്കുളള പണം വകമാറ്റി ചെലവാക്കുന്നതു ശരിയല്ല. കൊച്ചി കോര്‍പറേഷന്‍ പരിധിയിലേതടക്കം നിരവധി റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞത് സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിച്ചപ്പോഴാണ് ജഡ്ജി ദേവന്‍ രാമചന്ദ്രന്റെ വിമര്‍ശനം.  

◼️വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ മുദ്രാവാക്യം വിളിച്ച് 'കൊല്ലാന്‍ ശ്രമിച്ച'തിന്റെ ഗൂഢാലോചനക്കേസില്‍ പോലീസ് അറസ്റ്റു ചെയ്ത മുന്‍ എംഎല്‍എ കെ.എസ്. ശബരീനാഥനു ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റു ചെയ്യരുതെന്ന് മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ച കോടതി രാവിലെ ഉത്തരവിട്ടിരുന്നു. എന്നാല്‍ അതിനു പിറകേ അറസ്റ്റു ചെയ്തല്ലോയെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കൂടുതല്‍ ചോദ്യം ചെയ്യാനും തെളിവെടുക്കാനും കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യം തള്ളിയാണ് രാത്രി ജാമ്യം അനുവദിച്ചത്.

◼️വിലക്കയറ്റം അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. നിരോധിക്കപ്പെട്ട പ്ലക്കാര്‍ഡുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങി എംപിമാര്‍ പ്രതിഷേധിച്ചു. ഇതോടെ രാജ്യസഭയും ലോക്സഭയും ഇന്നലെ പിരിഞ്ഞു. ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള ക്ഷുഭിതനായി. പ്രതിപക്ഷ എംപിമാര്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയിരുന്നെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. ഇതോടെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

◼️ജിഎസ്ടി നിരക്കു വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ സമരത്തിലേക്ക്. വ്യാപാരി വ്യവസായി ഏകോപന സമിതി ജൂലൈ 27 ന് ജില്ലാ കളക്ടറേറ്റുകള്‍ക്കു മുന്നില്‍ ധര്‍ണ നടത്തും. അരി അടക്കമുള്ള ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ജിഎസ്ടി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമര പരിപാടികളിലേക്ക് പോകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

◼️മുന്‍കൂട്ടി പാക്ക് ചെയ്തു വരുന്ന അരി, ഗോതമ്പ് ഉള്‍പ്പടെയുള്ള ധാന്യവര്‍ഗങ്ങള്‍ക്കാണ് അഞ്ചു ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. അരി, ഗോതമ്പ്, ചോളം, പയര്‍വര്‍ഗ്ഗങ്ങള്‍, പരിപ്പ്, ഓട്‌സ്, ആട്ട മാവ്, റവ, തൈര്, ലസി തുടങ്ങിയവ ചില്ലറയായി തൂക്കി വാങ്ങുമ്പോള്‍ നികുതി നല്‍കേണ്ടതില്ലെന്നും  ധനമന്ത്രി പറഞ്ഞു.

◼️കേരളത്തില്‍ ചെറിയ വ്യാപാര സ്ഥാപനങ്ങളിലും കുടുംബശ്രീ യൂണിറ്റുകളിലും പായ്ക്കറ്റുകളിലാക്കി വില്‍ക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ക്കും വിഭവങ്ങള്‍ക്കും നികുതി ബാധകമാക്കില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.

◼️സ്വര്‍ണകടത്തുകേസിലെ സി.ബി.ഐ അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍. എന്‍ഐഎയും ഇഡിയും നടത്തുന്ന അന്വേഷണം തുടരുകയാണെന്ന് ആഭ്യന്തരമന്ത്രാലയം ലോക്സഭയില്‍  വ്യക്തമാക്കി. ഭീകര പ്രവര്‍ത്തനത്തിനുള്ള സാമ്പത്തിക സഹായത്തിനായിരിക്കാം സ്വര്‍ണ്ണക്കടത്തെന്നാണ് പ്രാഥമിക അനുമാനം. എംപിമാരായ ആന്റോ ആന്റണി, അടൂര്‍ പ്രകാശ് എന്നിവരുടെ ചോദ്യത്തിനാണ് മറുപടി.

◼️മുഖ്യമന്ത്രിയ്ക്കും സര്‍ക്കാരിനുമെതിരായ  വെളിപ്പെടുത്തലുകള്‍ക്കു പിറകേ, സംസ്ഥാന സര്‍ക്കാര്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചനാക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്നാ സുരേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജി റദ്ദാക്കാനാകില്ലെന്നും സ്വപ്നയുടെ പരാമര്‍ശം സംസ്ഥാനത്ത് വലിയ ക്രമസമാധാന പ്രശ്നമുണ്ടാക്കിയെന്നും സര്‍ക്കാര്‍ ഇന്ന് അറിയിക്കും.

◼️നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അഞ്ചു സ്ത്രീകള്‍ അറസ്റ്റില്‍. സ്വകാര്യ ഏജന്‍സിയായ സ്റ്റാര്‍ സെക്യുരിറ്റി നിയോഗിച്ച മൂന്നുപേരെയും കോളജിലെ ശുചീകരണ ജീവനക്കാരായ രണ്ടുപേരെയുമാണ് അറസ്റ്റ് ചെയ്തത്. കോളജ് ശുചീകരണ ജീവനക്കാരായ ആയൂര്‍ സ്വദേശികളായ എസ് മറിയാമ്മ, കെ  മറിയാമ്മ, സ്റ്റാര്‍ സെക്യൂരിറ്റി ജീവനക്കാരായ മഞ്ഞപ്പാറ സ്വദേശികളായ ഗീതു, ജോത്സന ജോബി, ബീന എന്നിവരാണ് അറസ്റ്റിലായത്.

◼️നീറ്റ് പരീക്ഷയ്ക്കായി അടിവസ്ത്രം അഴിപ്പിച്ചെന്ന വിദ്യാര്‍ത്ഥിനികളുടെ പരാതി അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ച് എന്‍ടിഎ. അന്വേഷണ സമിതി കൊല്ലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

◼️വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിരുന്നു. ദേശീയ ടെസ്റ്റിങ് ഏജന്‍സിക്കും കേരള പൊലീസിനും കമ്മീഷന്‍ നോട്ടീസ് അയച്ചു. കൃത്യമായ അന്വേഷണം നടത്തണമെന്നും സ്വീകരിച്ച നടപടികള്‍ മൂന്ന് ദിവസത്തിനകം വനിതാ കമ്മീഷനെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചു.

◼️നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അഞ്ചു വിദ്യാര്‍ത്ഥികള്‍കൂടി പരാതി നല്‍കി. എല്ലാ വിദ്യാര്‍ത്ഥികളുടെയും മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

◼️ആറു മാസത്തെ നികുതിയായ നാല്‍പതിനായിരം രൂപ അടച്ചില്ലെന്ന് ആരോപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് സംസ്ഥാന ഗതാഗത വകുപ്പ് കസ്റ്റഡിയിലെടുത്തു. ഫറോക്ക് ചുങ്കത്ത് അശോക് ലെയ്ലന്‍ഡ് ഷോറൂമില്‍ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. എയര്‍പോര്‍ട്ടിനുള്ളില്‍ യാത്രക്കാര്‍ക്കായി സര്‍വീസ് നടത്തുന്ന ബസാണ് കസ്റ്റഡിയിലെടുത്തത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെതിരേ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോയ്ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ പണി തുടങ്ങിയെന്നു സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം.

◼️'ലോകത്തിനു മുകളില്‍ ഉയരങ്ങളില്‍ പറക്കുന്നു' വെന്ന് ഇ.പി. ജയരാജനു ഇന്‍ഡിഗോയുടെ ഫേസ്ബുക്ക് പോസ്റ്റ്.  പറക്കുന്ന വിമാനത്തെ നോക്കി റെയില്‍വേ ട്രാക്കില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം അടിക്കുറിപ്പോടെ പങ്കിട്ടാണ് ഇന്‍ഡിഗോ മറുപടി നല്‍കിയത്. താനിനി ഇന്‍ഡിഗോയുടെ വിമാനത്തില്‍ പോകില്ലെന്നും ട്രെയിനില്‍ പോകുമെന്നും ഇപി പറഞ്ഞിരുന്നു.  

◼️മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തില്‍ ഇടപെട്ട ഇ.പി. ജയരാജനെ വിലക്കിയ നടപടി പിന്‍വലിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് നിവേദനം. എ.എം.ആരിഫ് എംപിയാണ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കു നിവേദനം നല്‍കിയത്.

◼️ജെ സി ഡാനിയേല്‍ ഫൗണ്ടേഷന്റെ 13-ാമത് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആര്‍.കെ. കൃഷാന്ദ് സംവിധാനം ചെയ്ത ആവാസവ്യൂഹമാണ് മികച്ച ചിത്രം. മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജോജു ജോര്‍ജ് ആണ് മികച്ച നടന്‍. ഉടല്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ദുര്‍ഗ കൃഷ്ണ മികച്ച നടിയായി.

◼️മുഖ്യമന്ത്രിക്കെതിരായ വധശ്രമ ഗൂഢാലോചനക്കേസില്‍ കെ.എസ് ശബരീനാഥന് ജാമ്യം നല്‍കിയ വഞ്ചിയൂര്‍ കോടതിക്കു മുന്നില്‍ സിപിഎം- ഡിവൈഎഫ്ഐ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോടതി പരിസരത്തേക്കെത്തി മുദ്രാവാക്യം വിളിച്ചു. രണ്ടുകൂട്ടരും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതോടെ സംഘര്‍ഷാവസ്ഥയായി. കോടതി പരിസരത്ത് വന്‍ പൊലീസ് സംഘം എത്തിയാണ് ഇരുവിഭാഗത്തേയും ഒഴിവാക്കിയത്.

◼️കെ.എസ്. ശബരീനാഥന് ജാമ്യം അനുവദിച്ച കോടതി നടപടി മുഖ്യമന്ത്രിയുടെ ഓഫീസിനു ലഭിച്ച കനത്ത തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ശബരീനാഥനെ ജയിലില്‍ അടയ്ക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഗൂഢാലോചന നടത്തിയെന്നും അതാണു തകര്‍ന്നതെന്നും സതീശന്‍ ആരോപിച്ചു.

◼️യൂത്ത് കോണ്‍ഗ്രസ് വാട്സ് ആപ്പ് ഗ്രൂപ്പിലെ ചാറ്റ് പുറത്തായത് അന്വേഷിക്കുമെന്ന് മുന്‍ എംഎല്‍എ കെ.എസ് ശബരിനാഥന്‍. സംഘടനയെ ശിഥിലമാക്കാന്‍ ശ്രമിക്കുന്നവര്‍ യൂത്ത് കോണ്‍ഗ്രസുകാരല്ല. സംഘടനാ തലത്തില്‍ അന്വേഷണം നടത്തും. ഉചിതമായ നടപടി സ്വീകരിക്കുമെന്നും ശബരിനാഥന്‍ വിശദീകരിച്ചു.

◼️ശബരിനാഥനെ അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത് രാഷ്ട്രീയപ്രേരിതമാണ്. ഇന്‍ഡിഗോ വിമാനത്തില്‍ കൂടുതല്‍ ഗുരുതരമായ കുറ്റം ചെയ്ത ഇ പി ജയരാജനെതിരേ കേസ് എടുത്തിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. അറസ്റ്റ് നിയമ വിരുദ്ധമാണെന്നും നിയമപരമായി നേരിടുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

◼️മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിക്കാന്‍ ആഹ്വാനം ചെയ്താല്‍ വധശ്രമക്കേസെടുക്കുന്ന പോലീസ് എത്ര പേര്‍ക്കെതിരേ വധശ്രമക്കേസെടുക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പില്‍. സംസ്ഥാന വൈസ് പ്രസിഡന്റ് ശബരിനാഥനെ അറസ്റ്റു ചെയ്തത് രാഷ്ട്രീയപ്രേരിതമാണെന്നും ഷാഫി കുറ്റപ്പെടുത്തി.

◼️തമിഴ്നാട്ടില്‍ രണ്ടു മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം സ്വദേശി ശിവകുമാര്‍, സുഹൃത്ത് തിരുവനന്തപുരം സ്വദേശി നെവിന്‍ എന്നിവരെയാണ് ധര്‍മ്മപുരിയിലെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

◼️വടക്കാഞ്ചേരി ലൈഫ് മിഷന്‍ കോഴ കേസില്‍ സ്വര്‍ണക്കടത്തുകേസ് പ്രതി സന്ദീപ് നായരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. സിബിഐ കൊച്ചി ഓഫീസിലായിരുന്നു ഏഴു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍. ഇന്നും ചോദ്യം ചെയ്യല്‍ തുടരും. സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സന്ദീപ് നായരെ ചോദ്യം ചെയ്തത്. നിര്‍മാണ കരാര്‍ ലഭിക്കാന്‍ യൂണിടാക്ക് കമ്പനി ഉടമ സന്തോഷ് ഈപ്പന്‍, സന്ദീപ് നായര്‍ക്ക് കൈക്കൂലി നല്‍കിയെന്നാണ് മൊഴി.

◼️രണ്ടു മലയാളികള്‍ ഉള്‍പ്പെടെ എട്ടംഗ ആനക്കൊമ്പ് കടത്തുസംഘം തമിഴ്നാട്ടിലെ കൊടൈക്കനാലില്‍ അറസ്റ്റിലായി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അബ്ദുല്‍ റഷീദ്, തൃശൂര്‍ സ്വദേശി സിബിന്‍ തോമസ് എന്നിവരാണ് സംഘത്തിലെ മലയാളികള്‍. കാരയ്ക്കല്‍, മധുര, കൊടൈക്കനാല്‍, ഡിണ്ടിഗല്‍ സ്വദേശികളാണ് മറ്റു പ്രതികള്‍. രണ്ട് ആനക്കൊമ്പും നാടന്‍ തോക്കും ഇവരില്‍ നിന്ന് പിടികൂടി.

◼️പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത സംഭവത്തില്‍ കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ റംല ഇസ്മയിലിനെ സസ്പെന്‍ഡ് ചെയ്തു.

◼️അരിയും ഗോതമ്പും അടക്കമുള്ള നിത്യോപയോഗ വസ്തുക്കള്‍ക്കുപോലും  ജി.എസ്.ടി  ബാധകമാക്കുന്ന നടപടി അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവിന് ഇടയാക്കുന്ന ഈ തീരുമാനം സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

◼️ബിജെപി നേതാവ് പി.കെ കൃഷ്ണദാസിനെതിരെയുള്ള കോടതി അലക്ഷ്യ കേസിന് അറ്റോര്‍ണി ജനറല്‍ അനുമതി നിഷേധിച്ചു. ഭരണഘടന തിരുത്തണമെന്ന ഫേസ്ബുക്ക് കുറിപ്പില്‍ സുപ്രീംകോടതി ചീഫ്  ജസ്റ്റിസിന്റെ പേരില്‍ കളവ് പറഞ്ഞെന്ന് ആരോപിച്ചാണ് സുപ്രീം കോടതി അഭിഭാഷകനായ സുഭാഷ് എം തീക്കാടന്‍ കോടതിയെ സമീപിച്ചത്.

◼️പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശിനി ജെസ്‌ന മരിയയെ കാണാതായ കേസില്‍ സിബിഐ കാര്യക്ഷമമായി അന്വേഷിക്കുന്നില്ലെന്നാരോപിച്ച് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജെസ്‌നയെ കണ്ടെത്താന്‍ 191 രാജ്യങ്ങളില്‍ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഹര്‍ജിയില്‍ നേരത്തെ സിബിഐ വ്യക്തമാക്കിയിരുന്നു.

◼️കെഎസ്ആര്‍ടിസി പ്രതിപക്ഷ യൂണിയനായ ടിഡിഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍. ശശിധരന്‍ രാജിവച്ചു. സ്വിഫ്റ്റ് കേസ് തോറ്റതിന് പിന്നാലെ ടിഡിഎഫ് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തുനിന്നും വൈസ് പ്രസിഡന്റായി തരം താഴ്ത്തിയിരുന്നു.

◼️അരൂരില്‍ എംഡിഎംഎയും ഹാഷിഷ് ഓയിലുമായി മൂന്നു യുവാക്കള്‍ പിടിയില്‍. 11 ലക്ഷം വിലവരുന്ന 180 ഗ്രാം എംഡിഎംഎയും 100 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്. തമിഴ്‌നാട് നീലഗിരി എരുമാട് സ്റ്റെഫിന്‍ (25), കാസര്‍കോട് സ്വദേശി മുഹമ്മദ് റസ്താന്‍ (27),  കണ്ണൂര്‍ സ്വദേശി അഖില്‍ 25) എന്നിവരാണ് പിടിയിലായത്.

◼️പട്ടാമ്പി പാലത്തില്‍നിന്നു ഭാരതപ്പുഴയിലേക്കു ചാടിയ യുവതി ആത്മഹത്യ ചെയ്തത് എന്തിനെന്നു കണ്ടെത്താന്‍ പോലീസ് മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നു. കൊപ്പം ആമയൂര്‍ സ്വദേശി രേഷ്മയുടെ മൃതദേഹം ഇന്നലെ രാവിലെയാണ് കണ്ടെത്തിയത്. പട്ടാമ്പി പാലത്തിനരികെ രേഷ്മ ഉപേക്ഷിച്ച ബാഗില്‍നിന്നാണു ഫോണ്‍ കിട്ടിയത്.

◼️രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാന്‍ മലയാളി അത്ലറ്റ് പി.ടി  ഉഷ ഡല്‍ഹിയിലെത്തി. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി.

◼️പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലയെ സംബന്ധിച്ച് കേന്ദ്രം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിനെതിരേ കര്‍ണാടക സര്‍ക്കാര്‍. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തില്‍ എംഎല്‍എമാര്‍ കേന്ദ്രമന്ത്രിയെ കാണും. നിയമപോരാട്ടവും നടത്തും. കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, തമിഴ്‌നാട് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന രാജ്യത്തെ 46,832 ചതുരശ്ര കിലോമീറ്റര്‍ ഇഎസ്എയുടെ മൊത്തം വിസ്തൃതിയില്‍ 20,668 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം കര്‍ണാടകയിലാണ്.

◼️തമിഴ്നാട് കള്ളാക്കുറിച്ചിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്നുണ്ടായ അക്രമം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. സേലം ഡിഐജി പ്രവീണ്‍ കുമാര്‍ അഭിനപ് നേതൃത്വം നല്‍കും. കള്ളാക്കുറിച്ചി ജില്ലാ കളക്ടറേയും ജില്ലാ പൊലീസ് മേധാവിയേയും മാറ്റി. ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.

◼️ലഖ്നൗവില്‍ ലുലു മാളിനെ വിവാദ കേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ഒരു തരത്തിലുളള പ്രതിഷേധങ്ങളും അനുവദിക്കില്ല. യോഗി വ്യക്തമാക്കി.

◼️രൂപയുടെ ഡോളര്‍ വിനിമയ നിരക്ക് 80 കടന്നതിനു പ്രധാന കാരണം യുക്രെയിനിലെ റഷ്യന്‍ അധിനിവേശംമൂലം ഭക്ഷ്യ, എണ്ണ ഉല്‍പന്നങ്ങള്‍ക്കുണ്ടായ വിലവര്‍ധന. ഇതുമൂലം അമേരിക്കയില്‍ ഉണ്ടായ പണപ്പെരുപ്പവും അമേരിക്ക നടപ്പാക്കിയ പലിശ വര്‍ധനയുമാണ് രൂപയുടെ മൂല്യം കുറയ്ക്കാന്‍ കാരണമായത്. ഇതിന്റെ പ്രത്യാഘാതമായി ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങളില്‍ പണപ്പെരുപ്പവും പലിശ വര്‍ധനയും ഉണ്ടാകും.

◼️നബി വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ വിവാദത്തിലായ ബിജെപി മുന്‍ വക്താവ് നുപുര്‍ ശര്‍മയെ അടുത്ത മാസം 10 വരെ അറസ്റ്റു ചെയ്യരുതെന്ന് സുപ്രീംകോടതി. നുപുര്‍ ശര്‍മയ്ക്കെതിരെ കേസെടുത്ത എല്ലാ സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യത്തിലാണ് നോട്ടീസയച്ചത്.

◼️ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ സംസ്ഥാനങ്ങളുടെ ധനസ്ഥിതി അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. കേരളം അടക്കം കടബാധ്യത കുടുതല്‍ ഉള്ള സംസ്ഥാനങ്ങളുടെ ധനസ്ഥിതി യോഗത്തില്‍ അവതരിപ്പിച്ചു. എന്നാല്‍ പ്രതിപക്ഷ സംസ്ഥാനങ്ങളിലെ എംപിമാര്‍ ധനസ്ഥിതി അവതരിപ്പിക്കുന്നതിനെ എതിര്‍ത്തു. ശ്രീലങ്കയെ സാമ്പത്തികമായി സഹായിക്കണമെന്നും എംപിമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

◼️ചരക്കു സേവന നികുതി നഷ്ടപരിഹാരമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക 35,266 കോടി രൂപയാണെന്ന് ധനമന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചു. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ക്ക് 17,668 കോടി രൂപ നല്‍കാനുണ്ട്.

◼️കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ഐഎഎസ് ഓഫീസര്‍ പൂജ സിംഗാളിനൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നില്‍ക്കുന്ന ചിത്രം പങ്കുവച്ചതിന് ചലച്ചിത്ര നിര്‍മ്മാതാവ് അവിനാഷ് ദാസിനെ അറസ്റ്റു ചെയ്തു. അഹമ്മദാബാദ് ക്രൈംബ്രാഞ്ച് മുംബൈയില്‍നിന്നാണ് അവിനാഷ് ദാസിനെ കസ്റ്റഡിയിലെടുത്തത്. ത്രിവര്‍ണ്ണ വസ്ത്രം ധരിച്ച സ്ത്രീയുടെ ആക്ഷേപകരമായ ചിത്രവും ഇയാള്‍ പങ്കുവെച്ചിരുന്നു.

◼️ഗര്‍ഭിണിയെ ബലാത്സംഗംചെയ്ത കേസില്‍ പ്രതിയായ അരുണാചല്‍ പ്രദേശ് ബിജെപി എംഎല്‍എ ലോകം തസാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി.

◼️ഫൈവ് ജി സ്പെക്ട്രം ലേലത്തിനായി ശതകോടീശ്വരന്‍ മുകേഷ് അംബാനി അംബാനി കെട്ടിവെച്ചത് 14,000 കോടി രൂപ. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ ആണ് ഏറ്റവും കൂടുതല്‍ തുക മുടക്കി കൂടുതല്‍ പ്രദേശങ്ങളിലേക്കുള്ള സ്പെക്ട്രം കൈവശപ്പെടുത്തുന്നത്. ടെലികോം രംഗത്തേക്ക് പ്രവേശനത്തിന് ഒരുങ്ങുന്ന അദാനി  ഗ്രൂപ്പ് 100 കോടിയാണ് കെട്ടിവെച്ചത്. നാലേകാല്‍ ലക്ഷം കോടി രൂപ വിലമതിക്കുന്ന 72,097.85 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രമാണു ലേലം ചെയ്യുന്നത്.

◼️പ്രശസ്ത സിനിമാ സംവിധായകന്‍ ജാഫര്‍ പനാഹിയെ ഇറാന്‍ അറസ്റ്റു ചെയ്തു ജയിലിലടച്ചു. ജാഫര്‍ പനാഹിക്ക് ആറു വര്‍ഷത്തേക്കു ജയില്‍ ശിക്ഷ വിധിച്ചു. 2010 ല്‍ ഭരണകൂടത്തിന് എതിരെ പ്രതികരിച്ചതിന് ജാഫര്‍ പനാഹിയെ ആറു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.

◼️നാസ വിക്ഷേപിച്ച ഏറ്റവും വലിയ ബഹിരാകാശ ടെലസ്‌കോപ്പായ ജെയിംസ് വെബ്ബ് ഛിന്ന ഗ്രഹവുമായി കൂട്ടിയിടിച്ച്  കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. ശാസ്ത്ര ലോകത്തെ ഞെട്ടിച്ച ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലാണു ജെയിംസ് വെബ് അയച്ചത്. ഇതിനു തൊട്ടുപിന്നാലെയാണ് ബഹിരാകാശത്തെ അപകടം.

◼️ട്വിറ്റര്‍ വാങ്ങുന്നതിനുള്ള കരാറില്‍നിന്ന് പിന്മാറിയതിന് ഇലോണ്‍ മസ്‌ക്കിനെതിരെ നല്‍കിയ കേസിന്റെ വിചാരണ ഒക്ടോബറില്‍ നടക്കും. വിചാരണ അടുത്ത വര്‍ഷത്തേക്കു മാറ്റണമെന്ന മസ്‌ക്കിന്റെ ആവശ്യം ഡെലവെയര്‍ കോടതി തള്ളി.

◼️ഒമാനില്‍ 158 കിലോഗ്രാം ഹാഷിഷും 2,300 സൈക്കോട്രോപിക് ഗുളികകളും കഞ്ചാവും കറുപ്പും ഉള്‍പ്പെടെയുള്ള ലഹരിമരുന്ന് പിടിച്ചെടുത്തു. രണ്ടുപേരെ അറസ്റ്റ് ചെയ്തു.

◼️രാജ്യാന്തര ഹോക്കി ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനത്തു നിന്നു നരീന്ദര്‍ ബത്ര രാജിവച്ചു. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനവും  രാജ്യാന്തര ഒളിംപിക് കമ്മിറ്റി അംഗത്വവും രാജിവച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണു രാജിയെന്നാണു വിശദീകരണം.

◼️2022-ല്‍ നടക്കേണ്ടിയിരുന്ന ഏഷ്യന്‍ ഗെയിംസ് 2023-ല്‍ നടത്താന്‍ തീരുമാനമായി. 2022-ല്‍ വേദിയായി തിരഞ്ഞെടുത്ത ചൈന തന്നെ 2023-ല്‍ ഏഷ്യന്‍ ഗെയിംസിന് വേദിയാകും. ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയാണ് ഇക്കാര്യമറിയിച്ചത്. 2023 സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ടുവരെയാണ് ഏഷ്യന്‍ ഗെയിംസ് നടക്കുക.

◼️ഇംഗ്ലീഷ് ഫുട്‌ബോള്‍ വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് തുടര്‍ച്ചയായ മൂന്നാം പ്രീ സീസണ്‍ മത്സരത്തിലും വിജയം. ഇത്തവണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ക്രിസ്റ്റല്‍ പാലസിനെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തകര്‍ത്തത്. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് യുണൈറ്റഡിന്റെ വിജയം.

◼️ഒപ്പോയുടെ പുതിയ ഹാന്‍ഡ്സെറ്റുകള്‍ ഇന്ത്യയിലും അവതരിപ്പിച്ചു. ഒപ്പോ റെനോ 8, 8 പ്രോ എന്നീ രണ്ട് പുതിയ സ്മാര്‍ട് ഫോണുകളാണ് റെനോ സീരീസില്‍ പുറത്തിറക്കിയത്. രണ്ട് വകഭേദങ്ങളും സ്മാര്‍ട് ഫോണ്‍ ഫൊട്ടോഗ്രഫിയ്ക്ക് മുന്‍ഗണന നല്‍കിയാണ് ഡിസൈന്‍ ചെയ്തിട്ടുള്ളത്. പ്രോ മോഡല്‍ മാരിസിലിക്കണ്‍ എക്സ് പ്രോസസറുമായാണ് വരുന്നത്. രണ്ട് സ്മാര്‍ട് ഫോണുകള്‍ക്കും ഒരു സ്റ്റോറേജ് ഓപ്ഷനും രണ്ട് കളര്‍ വേരിയന്റുകളുമുണ്ട്. ഒപ്പോ റെനോ 8ന്റെ സിംഗിള്‍ 8ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 29,999 രൂപയാണ് വില, അതേസമയം പ്രോ മോഡലിന് 12ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന് 45,999 രൂപയുമാണ് വില.

◼️ടെക്നോ സ്പാര്‍ക് 9 ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. 6 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ഒരു വേരിയന്റിലാണ് ടെക്നോ സ്പാര്‍ക് 9 വരുന്നത്. 11 ജിബി വരെ റാം പിന്തുണയോടെ വരുന്ന 10,000 രൂപയില്‍ താഴെ വിലയുള്ള ആദ്യ സ്മാര്‍ട് ഫോണാണ് ടെക്നോ സ്പാര്‍ക് 9. ഇന്‍ഫിനിറ്റി ബ്ലാക്ക്, സ്‌കൈ മിറര്‍ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് പുുതിയ ഫോണ്‍ വരുന്നത്. ടെക്നോ സ്പാര്‍ക് 9 ജൂലൈ 23 ന് ആമസോണില്‍ വില്‍പനയ്‌ക്കെത്തും.

◼️30 വര്‍ഷങ്ങള്‍ക്കുശേഷം എ ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയുമായാണ് ഫഹദ് ഫാസില്‍ നായകനാവുന്ന മലയന്‍കുഞ്ഞ് എന്ന ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു പുതിയ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. മണ്ണും നിറഞ്ഞേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. എ ആര്‍ റഹ്‌മാന്‍ ഈണം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത മോഹന്‍. സംവിധായകന്‍ ഫാസില്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫാസില്‍ ഒരു ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സജിമോന്‍ പ്രഭാകര്‍ ആണ്. രജിഷ വിജയന്‍ ആണ് ചിത്രത്തിലെ നായിക. 22ന് തിയറ്ററുകളിലെത്തും.

◼️വിജയ് സേതുപതി, നിത്യ മേനന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതയായ ഇന്ദു വി എസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച 19 വണ്‍ എ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. ആഖ്യാനം ലളിതമായിരിക്കുമ്പോഴും ഗൌരവമേറിയ ഒരു ഉള്ളടക്കം പറയുന്ന ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന പ്രതീക്ഷ. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ഇന്ദ്രജിത്ത് സുകുമാരനും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ശ്രീകാന്ത് മുരളി, അതുല്യ ആഷാഠം, ഭഗത് മാനുവല്‍, ദീപക് പറമ്പോല്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

◼️പുതുതായി പുറത്തിറക്കിയ സുസുക്കി കാറ്റാന ഇന്ത്യന്‍ വിപണിയിലെ ഡീലര്‍ഷിപ്പുകളിലേക്ക് എത്തിത്തുടങ്ങി. സിബിയു റൂട്ട് വഴി ഇറക്കുമതി ചെയ്യുന്ന ലിറ്റര്‍-ക്ലാസ് മോഡലിന് 13.61 ലക്ഷം രൂപയാണ് ദില്ലി എക്സ്-ഷോറൂം, വില. ഇന്ത്യന്‍ വിപണിയില്‍, സുസുക്കി കറ്റാന ബിഎംഡബ്ല്യു എസ്1000 എക്സആര്‍, കാവസാക്കി നിഞ്ച 1000 എസ്എക്സ് എന്നിവയ്ക്ക് എതിരാളികളാണ്. മെക്കാനിക്കല്‍ സ്പെസിഫിക്കേഷനുകളില്‍ 149 ബിഎച്ച്പിയും 106 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 999സിസി, ഇന്‍ലൈന്‍-ഫോര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ ഉള്‍പ്പെടുന്നു. മെറ്റാലിക് മാറ്റ് സ്റ്റെല്ലാര്‍ ബ്ലൂ, മെറ്റാലിക് മിസ്റ്റിക് സില്‍വര്‍ എന്നീ രണ്ട് നിറങ്ങളില്‍ മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ് .

◼️ജീവിതത്തിന്റെ സമസ്ത തലങ്ങളും അനുപമമായ ഭാവനയുടെ സൗന്ദര്യത്തില്‍ വിശിഷ്ട കലയായി പുനര്‍ജനിക്കുന്നവയാണ് വിനു ഏബ്രഹാമിന്റെ കഥാലോകം, ഏതെങ്കിലും പ്രത്യേക ഭാവുകത്വത്തെ പിന്‍പറ്റാതെ, എന്നും സ്വകീയ രചനാവഴികള്‍ പിന്തുടരുന്ന കഥാകാരന്റെ തഴക്കം ഏറെ കരുത്തോടെ ഈ കഥകള്‍ വിളിച്ചോതുന്നു. ഒരേ സമയം തീവ്രമായി കാലികമാവുകയും ഉള്‍വെളിച്ചത്തോടെ കാലാതീതമായിത്തീരുകയും ചെയ്യുന്ന കഥകളാണ് ഈ സമാഹാരത്തില്‍ ഉള്ളത്. 'ചെങ്കിസ്ഖാന്റെ കുതിരകള്‍'. ഡിസി ബുക്സ്. വില 180 രൂപ.

◼️നമുക്ക് അവശ്യം വേണ്ടുന്ന ചില വൈറ്റമിനുകള്‍- ധാതുക്കള്‍ എന്നിവയുടെ കുറവാണ് നഖങ്ങളില്‍ വെളുത്ത കുത്തുകള്‍ തീര്‍ക്കുന്നത്. പലവിധത്തിലുള്ള പോഷകങ്ങളും നഖങ്ങളുടെ ആരോഗ്യത്തിന് ആവശ്യമാണ്. ഇതില്‍ ചിലവയുടെ കുറവാണ് വെളുത്ത കുത്തുകള്‍ക്ക് കാരണമാകുന്നത്. പ്രധാനമായും സിങ്ക്, കാത്സ്യം എന്നിവയുടെ കുറവാണ് ഇതിലേക്ക് നയിക്കുന്നതത്രേ. അതിനാല്‍ തന്നെ ഇവയാല്‍ സമ്പന്നമായ ഭക്ഷണം തെരഞ്ഞെടുത്ത് കഴിക്കണം. മുട്ട, മത്സ്യം, നട്ട്സ്, സീഡ്സ്, പയറുവര്‍ഗങ്ങള്‍ എന്നിവയെല്ലാം സിങ്കിന്നാല്‍ സമ്പന്നമായ ഭക്ഷണങ്ങളാണ്. എള്ള്, റാഗി, പാലുത്പന്നങ്ങള്‍ എന്നിവയെല്ലാം കാത്സ്യത്താല്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളാണ്. ഇവയെല്ലാം കഴിക്കുന്നതിലൂടെ നഖത്തിലുണ്ടാകുന്ന വെളുത്ത കുത്തുകള്‍ പരിഹരിക്കാന്‍ സാധ്യമാണ്. വൈറ്റമിനുകളുടെയും ധാതുക്കളുടെയും പതിവായി നഖം കടിക്കുന്നത്, നഖങ്ങള്‍ ശുചിയായി സൂക്ഷിക്കാത്തത്, പരുക്ക്, യോജിക്കാത്ത ചെരുപ്പ് പതിവായി ഉപയോഗിക്കുന്നത്, നഖങ്ങള്‍ക്ക് നിരന്തരം സമ്മര്‍ദ്ദ നല്‍കുന്നത് എന്നീ കാര്യങ്ങളും നഖങ്ങളില്‍ വെളുത്ത കുത്തുകള്‍ വരുന്നതിന് കാരണമാകാറുണ്ട്. അതുപോലെ തന്നെ മെറ്റലുകള്‍ പതിവായി നഖങ്ങളില്‍ പുരളുന്നതും നഖത്തില്‍ നിറവ്യത്യാസം വരുന്നതിന് കാരണമാകും. വ്യാവസായികമേഖലയില്‍ ജോലി ചെയ്യുന്നവരിലാണ് കൂടുതലും ഇങ്ങനെ സംഭവിക്കുന്നത്. അയേണ്‍ കുറവ്, വിളര്‍ച്ച, ലിവര്‍ സിറോസിസ്, വൃക്കരോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍, പ്രമേഹം, പ്രോട്ടീന്‍ ദഹിക്കാതെ വരുന്ന അവസ്ഥ, സിങ്ക് കുറവ്, ഹൈപ്പര്‍ തൈറയോ്ഡിസം, സോറിയാസിസ്, എക്സീമ തുടങ്ങി പല രോഗങ്ങളുള്ളവരിലും ഇങ്ങനെ കാണാറുണ്ട്. എങ്കിലും പൊതുവില്‍ വൈറ്റമിന്‍- ധാതുക്കള്‍ എന്നിവയുടെ കുറവാണ് നഖങ്ങളില്‍ വെളുത്ത കുത്തുകള്‍ക്ക് കാരണമാകുന്നത്.

*ശുഭദിനം*
*കവിത കണ്ണന്‍*
അലഹബാദിലുള്ള പ്രയാഗ് രാജിലെ ഒരു സാധാരണ കുടുംബത്തിലാണ് അലക് ജനിച്ചത്.  സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം 8-ാം ക്ലാസ്സ് മുതല്‍ കുട്ടികള്‍ക്ക് ടൂഷ്യന്‍ എടുത്താണ് തന്റെ ചിലവിനുളള തുക അലക് കണ്ടെത്തിയിരുന്നത്.  അലഹബാദിലുള്ള എന്‍ജീനീയറിങ്ങ് കോളേജില്‍ പഠനം ആരംഭിച്ചെങ്കിലും സാമ്പത്തിക പരാധീനതകള്‍ മൂലം അയാള്‍ക്ക് പഠനം തുടരാന്‍ ആയില്ല. പിന്നീട് പട്ടണത്തിലുള്ള ഒരു ട്യൂഷന്‍ സെന്ററില്‍ അധ്യാപകനായി ജോലി നേടി. 5000 രൂപയായിരുന്നു അദ്ദേഹത്തിന്റെ വരുമാനം.  2014 ല്‍ അലക് പഠനവുമായി ബന്ധപ്പെട്ട് ഒരു യുടൂബ് ചാനല്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ എടുത്തു നല്‍കുക. 2016 ല്‍ 4000 സബ്‌സ്‌ക്രൈബര്‍ ആയിരുന്ന ഈ യൂടൂബ് ചാനല്‍ 2019 ആയപ്പോഴേക്കും 20 ലക്ഷം സബ്‌സ്‌ക്രൈബര്‍ ആയി ഉയര്‍ന്നു. Edutec മാതൃകയില്‍ തുടങ്ങിയ ചാനലിന് ധാരാളം ആരാധകരുണ്ടായി.  ഏതൊരു സാധാരണക്കാരനും താങ്ങാവുന്ന ഫീസ് ആയിരുന്നു അലകിന്റെ ഓണ്‍ലൈന്‍ ട്യൂഷന് ഉണ്ടായിരുന്നത്.  IIT, JEE, NEET തുടങ്ങിയ പരീക്ഷകള്‍ക്കുള്ള പരിശീലനത്തിന് പോലും ചെറിയൊരു തുകമാത്രമേ ഫീസായി ഈടാക്കിയിരുന്നുള്ളൂ.  പക്ഷേ, എത്ര ചെറിയ ഫീസ് ആയിരുന്നാലും ക്വാളിറ്റിയില്‍ കോംപ്രമൈസ് ചെയ്യാന്‍ അലക് തയ്യാറായിരുന്നില്ല.  മറ്റുളള എഡ്യുടെക് ചാനലുകള്‍ കോടികള്‍ മുടക്കി പരസ്യം ചെയ്യുമ്പോഴും പഠിച്ചിറങ്ങിയ ഓരോ വിദ്യാര്‍ത്ഥികളില്‍ നിന്നും മൗത്ത് പബ്ലിസിറ്റിവഴി അലകും അലകിന്റെ യുട്യൂബ് ചാനലും ഓരോ വിദ്യാര്‍ത്ഥികളുടേയും പ്രിയപ്പെട്ട ട്യൂഷന്‍ ചാനലായി മാറിക്കൊണ്ടേയിരുന്നു.  2020 ആയപ്പോള്‍ ഒരു ആപ്പും ഇവര്‍ പുറത്തിറക്കി.  അങ്ങനെ ഫിസിക്‌സ് വാല എന്ന യുട്യൂബ് ചാനലും ആപ്പും 101-ാമത്തെ യൂണികോണ്‍ പദവി നേടി.  7500 കോടി വാല്യുവിന് മുകളില്‍ ഒരു കമ്പനി എത്തുമ്പോഴാണ് യൂണികോണ്‍ പദവി നേടുക  അധ്യാപനം എന്ന തന്റെ ഇഷ്ടത്തെ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ എല്ലാ വിദ്യാര്‍ത്ഥികളിലേക്കും എത്തിക്കാനും ഓരോ വിദ്യാര്‍ത്ഥിയും മുടക്കുന്ന പണത്തിന് ഇരട്ടി മൂല്യം നല്‍കാനുമുള്ള അലകിന്റെ ശ്രമമാണ് ഫിസിക്‌സ് വാലയുടെ വിജയം.. വിജയത്തിന് കുറുക്കുവഴികളില്ല. നേര്‍വഴികള്‍ മാത്രം - ശുഭദിനം.
➖➖➖➖➖➖➖➖

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

VVC VALIYORA

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ video

വയനാട് മാനന്തവാടിയിൽ വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ കണിയാരം കുറ്റിമൂലയിലാണ് സംഭവം മുൻ സൈനികൻ കുനിയിൽ പുരുഷു എന്നവരുടെ വീടിനകത്ത് കയറി വന്ന രാജവെമ്പാലക്ക് മുന്നിൽ പെട്ടുപോയ വീട്ടുകാർ ഉടൻ വനപാലകരേ വിവരമറിയിക്കുകയായിരുന്നു  തലപ്പുഴ സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ എത്തിയ സുജിത്ത് വയനാട് രാജവെമ്പാലയേ പിടികൂടി വനത്തിൽ വിട്ടയച്ചു video

വേങ്ങര മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പ്: UDF സ്ഥാനാർത്ഥി കെ.പി. ഹസീന ഫസലിന് മിന്നും വിജയം

കുറ്റൂർ: വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. ഹസീന ഫസൽ 808 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ​മുൻ വാർഡ് മെമ്പറായിരുന്ന കെ.പി. ഫസലിന്റെ നിര്യാണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ, 64 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ പോൾ ചെയ്ത 1080 വോട്ടുകളിൽ 944 വോട്ടുകളും നേടിയാണ് ഹസീന ഫസൽ വിജയം സ്വന്തമാക്കിയത്. എതിർ സ്ഥാനാർത്ഥിയായ എൽ.ഡി.എഫിലെ യു.പി. സുഭാഷിന് 136 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ​ജനപ്രിയനായ മുൻ മെമ്പറുടെ ഓർമ്മകൾക്കൊപ്പം യു.ഡി.എഫ് തങ്ങളുടെ സിറ്റിംഗ് സീറ്റ് വൻ ഭൂരിപക്ഷത്തോടെ നിലനിർത്തുകയായിരുന്നു. വോട്ടർമാർ തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും വിജയത്തിന് ശേഷം കെ.പി. ഹസീന ഫസൽ പ്രതികരിച്ചു.

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു.

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു...  *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.*  *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

വേങ്ങര കച്ചേരിപ്പടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം;മരണപെട്ടത് പൊന്മള സ്വദേശി പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി

വേങ്ങര: കച്ചേരിപ്പടിയിൽ  ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾമരിച്ചു.കൂടെയുണ്ടായിരുന്ന ഭാര്യക്ക് പരിക്ക്. പൊന്മള പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി (60) ആണ് മരണപ്പെട്ടത്.  അപകടത്തിൽ കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ റഷീദ(50)ക്ക് ഗുരുതരമായി പരിക്കേറ്റു.കോട്ടക്കൽപൊന്മള സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ അമിതവേഗതയിലെത്തിയടിപ്പർലോറിഇടിക്കുകയായിരുന്നു. എ.ആർ.നഗർകൊളപ്പുറത്തുള്ള മകളുടെ വീട്ടിൽ നിന്നുംസ്വന്തംവീടായപൊന്മളയിലേക്ക്മടങ്ങുകയായിരുന്നു ഇരുവരും.  വേങ്ങര ഭാഗത്തുനിന്ന് കക്കാട് ഭാഗത്തേക്ക് മണൽകയറ്റിവരികയായിരുന്ന ടിപ്പർ ലോറി, മുന്നിൽപോകുകയായിരുന്നകാറിനെമറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വന്ന ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്നഅലവിക്കുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.ഗുരുതരമായിപരിക്കേറ്റ ഭാര്യയെ ഉടൻതന്നെ വേങ്ങരയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേർരേഖയിലുള്ള റോഡിലാണ് ഈ അപകടം സംഭവിച്ചത്. ടിപ്പർ ലോറിഡ്രൈവറുടെ കടുത്ത അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന്കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

പൂഴേൻ ' ചിലയിടങ്ങളിൽ ഇതിനെ വഴക്കപോത്തൻഎന്നും വിളിക്കാറുണ്ട്.

"നമ്മുടെ പുഴകളിൽ നിന്നൊക്കെ അപൂർവ്വമായി മാത്രം കൈകളിൽ കിട്ടുന്ന ഈ സുന്ദരൻ മീനിനെ നിങ്ങൾ കണ്ടിട്ടുണ്ടോ?  പ്രാദേശികമായി ഇതിനെ എന്ത് പേരാണ് വിളിക്കാറുള്ളത് എന്ന് അറിയാമോ?"  "ഇതാണ് നമ്മൾ മലയാളികളുടെ സ്വന്തം പൂഴേൻ ' ചിലയിടങ്ങളിൽ  ഇതിനെ വഴക്കപോത്തൻ എന്നും  വിളിക്കാറുണ്ട്.  നമ്മുടെ പുഴകളിലെ ചെളിയും മണലും നിറഞ്ഞ അടിത്തട്ടിലും പാറക്കെട്ടുകൾക്ക് ഇടയിലുമാണ് ഇവന്റെ പ്രധാന താവളം."  . ചൂണ്ടയിലും അപൂർവ്വമായി വലകളിലുമൊക്കെയാണ് ഇവന്മാര് കുടുങ്ങാറുള്ളത്."  "നിങ്ങളുടെ നാട്ടിലെ പുഴകളിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? നിങ്ങളുടെ നാട്ടിൽ ഇതിനെ എന്താ വിളിക്കാറ്? കമന്റിൽ പറയുമല്ലോ!  

കൂടുതൽ വാർത്തകൾ

വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ video

വയനാട് മാനന്തവാടിയിൽ വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ കണിയാരം കുറ്റിമൂലയിലാണ് സംഭവം മുൻ സൈനികൻ കുനിയിൽ പുരുഷു എന്നവരുടെ വീടിനകത്ത് കയറി വന്ന രാജവെമ്പാലക്ക് മുന്നിൽ പെട്ടുപോയ വീട്ടുകാർ ഉടൻ വനപാലകരേ വിവരമറിയിക്കുകയായിരുന്നു  തലപ്പുഴ സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ എത്തിയ സുജിത്ത് വയനാട് രാജവെമ്പാലയേ പിടികൂടി വനത്തിൽ വിട്ടയച്ചു video

വേങ്ങര കച്ചേരിപ്പടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം;മരണപെട്ടത് പൊന്മള സ്വദേശി പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി

വേങ്ങര: കച്ചേരിപ്പടിയിൽ  ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾമരിച്ചു.കൂടെയുണ്ടായിരുന്ന ഭാര്യക്ക് പരിക്ക്. പൊന്മള പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി (60) ആണ് മരണപ്പെട്ടത്.  അപകടത്തിൽ കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ റഷീദ(50)ക്ക് ഗുരുതരമായി പരിക്കേറ്റു.കോട്ടക്കൽപൊന്മള സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ അമിതവേഗതയിലെത്തിയടിപ്പർലോറിഇടിക്കുകയായിരുന്നു. എ.ആർ.നഗർകൊളപ്പുറത്തുള്ള മകളുടെ വീട്ടിൽ നിന്നുംസ്വന്തംവീടായപൊന്മളയിലേക്ക്മടങ്ങുകയായിരുന്നു ഇരുവരും.  വേങ്ങര ഭാഗത്തുനിന്ന് കക്കാട് ഭാഗത്തേക്ക് മണൽകയറ്റിവരികയായിരുന്ന ടിപ്പർ ലോറി, മുന്നിൽപോകുകയായിരുന്നകാറിനെമറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വന്ന ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്നഅലവിക്കുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.ഗുരുതരമായിപരിക്കേറ്റ ഭാര്യയെ ഉടൻതന്നെ വേങ്ങരയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേർരേഖയിലുള്ള റോഡിലാണ് ഈ അപകടം സംഭവിച്ചത്. ടിപ്പർ ലോറിഡ്രൈവറുടെ കടുത്ത അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന്കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു.

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു...  *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.*  *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*

VVC VALIYORA

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്...

മലപ്പുറം ജില്ലയിൽ നാലിടത്ത് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: സെപ്റ്റംബർ 28-ന് വോട്ടെടുപ്പ്; വിജ്ഞാപനം സെപ്റ്റംബർ 3-ന്

മലപ്പുറം ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ സെപ്റ്റംബർ 28-ന് ഉപതെരഞ്ഞെടുപ്പ് നടക്കും. വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാർഡ് 03), മങ്കടയിലെ കടന്നമണ്ണ (വാർഡ് 04), കാലടിയിലെ വെറൂർ (വാർഡ് 12), താനാളൂരിലെ മൂലക്കൽ (വാർഡ് 01) എന്നീ വാർഡുകളിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിസ്ഥാനമാക്കി വരണാധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വേങ്ങര ഗ്രാമപഞ്ചായത്തിൽ വേങ്ങര അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസറെയും (എ.ഇ.ഒ), മങ്കടയിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറെയും, കാലടിയിൽ പൊന്നാനി സബ് രജിസ്ട്രാറെയും, താനാളൂരിൽ തിരൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറെയുമാണ് വരണാധികാരികളായി നിയമിച്ചിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫോറം 1 നോട്ടീസ് സെപ്റ്റംബർ 3 വ്യാഴാഴ്ച വരണാധികാരികൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. പെരുമാറ്റച്ചട്ട പാലനവും മറ്റു തെരഞ്ഞെടുപ്പ് നടപടികളും കൃത്യമായും വേഗത്തിലും പൂർത്തിയാക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

വേങ്ങര സി.എച്ച്.സിയിൽ ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് മന്ത്രി കെ. മുരളീധരൻ; മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി.

വേങ്ങര സി.എച്ച്.സിയിൽ ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് മന്ത്രി കെ. മുരളീധരൻ; മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി. വേങ്ങര: വേങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ (സി.എച്ച്.സി) ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉറപ്പ് നൽകി. മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി. പി.കെ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയും വേങ്ങര എം.എൽ.എയുമായിരുന്ന കാലത്താണ് ഡയാലിസിസ് യൂണിറ്റിനായി ഇവിടെ നാല് കോടി രൂപ ചിലവിൽ പുതിയ കെട്ടിടം നിർമ്മിച്ചത്. സി.എച്ച്.സികളിൽ ഡയാലിസിസ് യൂണിറ്റുകൾക്ക് അനുമതി നൽകേണ്ടെന്ന മുൻ എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനം പദ്ധതിക്ക് വലിയ തിരിച്ചടിയായിരുന്നു. സർക്കാരിന് നേരിട്ട് സാമ്പത്തിക ബാധ്യത വരാത്ത രീതിയിൽ, വ്യവസായികളുടെ സഹകരണത്തോടെ മെഷീനുകൾ ലഭ്യമാക്കിയും കമ്പനികളുടെ സി.എസ്.ആർ ഫണ്ടുപയോഗിച്ച് ജീവനക്കാർക്ക് വേതനം നൽകിയും ജനകീയ പങ്കാളിത്തത്തിൽ യൂണിറ്റ് തുടങ്ങാമെന്ന നിർദ്ദേശവും മുൻ സർക്കാർ തള്ളിയിരുന്നു. വേങ്ങരയിലും സമീപ പ്രദേശങ്ങളിലും വൃക്കരോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ തീരുമാനം രോഗികൾക്ക് വലിയ ആശ്വാസമാണ്. ...

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.