നാലു മലയാളികൾ സൗദിയിലേക്കു വിമാനം കയറി; കുട്ടിയുടെ ജീവൻ രക്ഷിക്കാൻ അപൂർവ ഗ്രൂപ്പ് രക്തദാനത്തിനായി! മലപ്പുറം • ജീവനോളം വിലയുള്ള കരുതലുമായി കേരളത്തിൽനിന്ന് 4 പേർ സൗദിയിലേക്കു വിമാനം കയറി. സൗദി പൗരന്റെ കുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിന് അപൂർവ ഗ്രൂപ്പ് രക്തം ദാനം ചെയ്യുന്നതിനാണ് ബ്ലഡ് ഡോണേഴ്സ് കേരള അംഗങ്ങളായ ജലീന (മലപ്പുറം), മുഹമ്മദ് ഫാറൂഖ് (തൃശൂർ), മുഹമ്മദ് റഫീഖ് (ഗുരുവായൂർ) മുഹമ്മദ് ഷരീഫ് (പെരിന്തൽമണ്ണ) എന്നിവർ ഇന്നലെ കരിപ്പൂരിൽനിന്ന് പുറപ്പെട്ടത്. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന കുട്ടിക്കാണ് അപൂർവ ഗ്രൂപ് ആയ ബോംബെ ഒ പോസിറ്റീവ് രക്തം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചത്. ഇതിന് വേണ്ടി കുട്ടിയുടെ ബന്ധുക്കൾ വിവിധ ഭാഗങ്ങളിൽ അന്വേഷിച്ചിരുന്നു. വിവരം ശ്രദ്ധയിൽപെട്ട സൗദിയിലെ ബിഡികെ ജനറൽ സെക്രട്ടറി ഫസൽ ചാലാട്, ബിഡികെ കേരള വൈസ് പ്രസിഡന്റ് സലീം വളാഞ്ചേരിയെ വിവരം അറിയിക്കുകയായിരുന്നു. ഇവർ മറ്റ് അംഗങ്ങളുമായി ആശയ വിനിമയം നടത്തിയാണ് ബോംബെ ഒ പോസിറ്റീവ് രക്തമുള്ള 4 പേരെ കണ്ടെത്തിയത്. Flash news കോഴിക്കോട് മർക്കസ് കോംപ്ലക്സിൽ വൻ തീപിടുത്തം
ചെമ്മാട് തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ. തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ