സുഹാനെ മരിച്ച നിലയിൽ കണ്ടെത്തി.കാണാനായ 6 വയസ്സുകാരൻ സുഹാനെവീട്ടിൽ നിന്ന് അരകിലോമീറ്ററോളം അകലെ ഒരു കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
സുഹാനെ മരിച്ച നിലയിൽ കണ്ടെത്തി.
കാണാനായ 6 വയസ്സുകാരൻ സുഹാനെ
വീട്ടിൽ നിന്ന് അരകിലോമീറ്ററോളം അകലെ ഒരു കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
ചിറ്റൂർ അമ്പാട്ടുപ്പാളയം എരുമങ്കോട് സ്വദേശി മുഹമ്മദ് അനസ് താഹിത ദമ്പതികളുടെ മകൻ സുഹാൻ (6) നെ യാണ് മരിച്ച നിലയിൽ കണ്ടത്.
കുളത്തിന്റെ മധ്യഭാഗത്ത് പൊങ്ങിനിൽക്കുന്ന നിലക്കാണ് മൃതദേഹം ലഭിച്ചത്. കാണാതായി 21 മണിക്കൂറുകൾക്ക് ശേഷമാണ് സുഹാന്റെ മൃതദേഹം ലഭിച്ചത്. മൃതദേഹം ചിറ്റൂർ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് ജില്ലാ ആശുപത്രിയിലേക്കും മാറ്റി.
ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഒപ്പം കളിച്ചുകൊണ്ടിരുന്ന സഹോദരനോട് പിണങ്ങി വീടിനു പുറത്തേക്കിറങ്ങിയ സുഹാനെ പിന്നീട് കാണാതാവുകയായിരുന്നു.
കുട്ടിക്കായി വ്യാപക തിരച്ചിൽ തുടരുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ