ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

തിരുവനന്തപുരം പി ആര്‍ എസ് ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ക്കടയില്‍ വന്‍ തീപ്പിടിത്തം video

തിരുവനന്തപുരം  കിള്ളിപ്പാലത്തെ പി ആര്‍ എസ് ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ആക്രിക്കടയില്‍ വന്‍ തീപ്പിടിത്തം. ആക്രിക്കടയില്‍ നിന്നും തീ സമീപത്തെ ഒരു വീട്ടിലേക്കും വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. തീ നിയന്ത്രണ വിധേയമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.   വലിയ തോതില്‍ തീ ആളിപ്പടരുന്നതായാണ് റിപ്പോര്‍ട്ട്. നിരവധി വീടുകളും കടകളുമുള്ള സ്ഥലത്താണ് തീപ്പിടിച്ചത്. സമീപത്തെ വീടുകളില്‍ നിന്നും കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. പ്രദേശത്ത് നിന്നും വലിയ രീതിയിലുള്ള സ്‌ഫോടന ശബ്ദം കേള്‍ക്കുന്നതായാണ് ദൃസാക്ഷികള്‍ പറയുന്നത്. അഗ്നിശമന വിഭാഗവും നാട്ടുകാരും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ആറ് യൂണിറ്റ് അഗ്നിശമന വിഭാഗം സ്ഥലത്തെത്തിയിട്ടുണ്ട്‌. അഗ്നിശമന വാഹനങ്ങള്‍ ഇവിടേക്ക് പുറപ്പെട്ടിട്ടുണ്ട്‌. ഉച്ചക്ക് 12 മണിയോടെയാണ് അപകടം.

K-റെയിൽ അഭിപ്രായം തേടി മുഖ്യമന്ത്രി ജനങ്ങൾക്കിടയിലേക്ക്

കെ-റെയിലിന്റെ അർധ അതിവേഗപാത  സിൽവർ ലൈൻ നിർമാണവുമായി ബന്ധപ്പെട്ട്‌ ജനങ്ങൾക്ക്‌ പറയാനുള്ളത്‌ നേരിൽ കേൾക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ.  ചൊവ്വാഴ്‌ച  പകൽ 11ന് തിരുവനന്തപുരത്ത്‌ ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിലാണ്‌ ആദ്യയോഗം. രാഷ്‌ട്രീയപാർടികളുടെയും സംഘടനകളുടെയും പ്രതിനിധികൾ, സാങ്കേതിക വിദഗ്ധർ, പൗരപ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. പദ്ധതി വിശദീകരിച്ച്‌  സംശയങ്ങൾ ദൂരീകരിക്കും.    27ന്‌ മുമ്പ്‌  ജില്ലകളിൽ യോഗങ്ങൾ പൂർത്തിയാക്കും. എറണാകുളത്ത്‌ ആറിനും കൊല്ലത്ത്‌ 12നും 14ന്‌ പത്തനംതിട്ടയിലും 17ന്‌ തൃശൂരും 20ന്‌ കണ്ണൂരും യോഗം ചേരും.  കാസർകോട്ടുനിന്ന്‌ തിരുവനന്തപുരത്തേക്ക് നാലു മണിക്കൂർകൊണ്ട് യാത്രചെയ്യാൻ കഴിയുന്ന സിൽവർ ലൈൻ കേരളത്തിന്റെ അഭിമാനപദ്ധതിയാണ്‌. കൊച്ചി–-തിരുവനന്തപുരം യാത്രാസമയം -ഒന്നര മണിക്കൂറായി ചുരുങ്ങും. സംസ്ഥാനത്തെ വിവിധയിടങ്ങൾ തമ്മിലുള്ള യാത്രാസമയം നാലിലൊന്നായി കുറയും.  നിർമാണത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. പാത പൂർത്തിയാകുന്നതോടെ വ്യവസായ, സാങ്കേതിക, ടൂറിസം മേഖലകളിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കും. എന്നാൽ, ഒരു വിഭാഗം മാധ്യ...

പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ

പ്രഭാത വാർത്തകൾ 2022 | ജനുവരി 3 | 1197 |  ധനു 19 | തിങ്കൾ | പൂരാടം 1443ജുമാ ഊല 28 🔳ഒമിക്രോണ്‍ വ്യാപനം തടയാന്‍ പുതുവര്‍ഷാഘോഷങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിശാനിയമവും നിയന്ത്രണങ്ങളും അവസാനിച്ചു.  പുതുതായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം അടുത്ത അവലോകന യോഗം തീരുമാനിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. 🔳കൗമാരക്കാര്‍ക്കുള്ള കോവിഡ് വാക്സിന്‍ ഇന്നു മുതല്‍. 15 മുതല്‍ 18 വരെ വയസുള്ള കുട്ടികള്‍ക്കാണു വാക്സിന്‍ നല്‍കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജനറല്‍ ആശുപത്രി വരെയുള്ളിടങ്ങളില്‍ ഇതിനായി പിങ്ക് കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കൗമാരക്കാര്‍ക്കായി അഞ്ചു ലക്ഷം വാക്സിന്‍ ഉടനേ എത്തിക്കും. പത്താം തീയതി വരെയാണ് വാക്സിനേഷന്‍. 🔳പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീം കോടതി നിയോഗിച്ച അന്വേഷണ സംഘം വിശദാംശങ്ങള്‍ തേടുന്നു. പരാതിയുണ്ടെങ്കില്‍ ജനുവരി ഏഴിനു മുമ്പു ഫയല്‍ ചെയ്യണമെന്ന് സുപ്രിം കോടതി മുന്‍ ജഡ്ജി ആര്‍.വി. രവീന്ദ്രന്‍ അധ്യക്ഷനായുള്ള മൂന്നംഗ സമിതി ആവശ്യപ്പെട്ടു. പരിശോധനകള്‍ക്കായി ഫോണ്‍ കമ്മീഷനു കൈമാറേണ്ടി വരുമെന്നും അറിയിപ്പില്‍ പറയുന്നു. 🔳കാസര്‍കോട് മെഡിക്കല...

കുട്ടികൾക്കുള്ള വാക്സിനേഷൻ നാളെ വേങ്ങരയിൽ നിന്നും ലഭിക്കും

👫👫👫👫👫👫👫👫👫👫  *കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ , നാളെ(04/01/2022. ചൊവ്വ )** *C H C വേങ്ങര*  ▪️▪️▪️▪️▪️▪️▪️▪️  *📌വേങ്ങര ബ്ലോക്കിലുള്ള ആദ്യം എത്തുന്ന 100 പേർക്ക്*  *2007 നോ അതിന് മുൻപോ ജനിച്ച, 15 നും 18 നും ഇടയിൽ പ്രായമായ കുട്ടികൾക്കാണ് നാളെ മുതൽ കോവാക്സിൻ കൊടുത്ത് തുടങ്ങുന്നത്* *കാലത്ത് 9.30 മുതൽ 11.30 വരെയാണ് വാക്സിൻ നൽകുന്നത്* ➖➖➖➖➖➖➖➖➖➖➖➖ 🛑 *വാക്‌സിനേഷന് വരുന്നവരുടെ  ശ്രദ്ധക്ക്*  *🟥 കുട്ടികളുടെ കൂടെ കുടുംബത്തിലെ മുതിർന്ന ഒരാൾ കൂടെയുണ്ടാവണം* 🟥 *കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യ്ത 14 അക്ക ID, ആധാർ കാർഡ് / രജിസ്റ്റർ ചെയ്യ്ത ID, രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ച ഫോൺ എന്നിവ നിർബന്ധമായും കൊണ്ട് വരണം*  *🟥 ക്യു പാലിച്ച് വാക്‌സിൻ സെന്ററിൽ നിന്നും ടോക്കൺ സ്വീകരിക്കുക*    *ദയവായി സഹകരിക്കുക..*  ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ കുട്ടികൾക്കുള്ള വാക്സിനേഷൻ നാളെ മുതൽ വേങ്ങരയിലും നൽകും  15 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്കാണ് നാളെ മുതൽ വാക്സിനേഷൻ നൽകുക* ‼️ മലപ്പുറം: ജില്ലയിൽ 15 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്ക് കൊവിഡ് വാക്സിനേഷൻ നൽ...

തിങ്കളാഴ്ച അടക്കാപുരയിൽ ഇ-ശ്രം (e-shram )കാർഡ് സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കും

അടക്കാപുര : വേങ്ങര ഗ്രാമപഞ്ചായത്ത് 15, 16 വാർഡ് മെമ്പർമാരുടെ നിർദ്ദേശപ്രകാരം അടക്കാപുര ടൗൺ യൂത്ത് ലീഗ് കമ്മിറ്റി പ്രദേശവാസികൾക്ക് വേണ്ടി സൗജന്യമായി ഇ -ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്തു നൽകുന്നു.03/01/2022 തിങ്കൾ രാവിലെ 9.30 ക്യാമ്പ് ആരംഭിക്കും.സ്ഥലം അടക്കാപുര. ( എല്ലാം അസംഘടിത തൊഴിലാളികൾക്കും ഏകീകൃത രജിസ്ട്രേഷൻ കാർഡ്)  *കൊണ്ടുവരേണ്ട രേഖ* 1- ആധാർ കാർഡ് 2- ബാങ്ക് പാസ് ബുക്ക് 3- നോമിനിയുടെ ഡേറ്റ് ഓഫ് ബർത്തുള്ള രേഖ *അസംഘടിത തൊഴിലാളികൾക്ക് E -Shram card ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു* രാജ്യത്തെ അസംഘടിത തൊഴിലാളികളുടെ വിവര ശേഖരണം നടത്തുക എന്ന ലക്ഷ്യത്തോടെ E -Shram രെജിസ്ട്രേഷൻ  https://register.eshram.gov.in/  എന്ന വെബ്‍സൈറ്റ് വഴി ആരംഭിച്ചു  . *E -Shram രജിസ്‌ട്രേഷന്റെ നേട്ടങ്ങൾ* 1. അസംഘടിത തൊഴിലാളി തിരിച്ചറിയൽ കാർഡ് ലഭിക്കുന്നു  2. രണ്ട് ലക്ഷം രൂപയുടെ അപകട മരണ ഇൻഷുറൻസ് ആനുകൂല്യം 3. ഭാവിയിലെ എല്ലാ ആനുകൂല്യങ്ങൾക്കും തിരിച്ചറിയൽ രേഖയായിE -Shram കാർഡ് ഉപയോഗിക്കാം  ആർക്കൊക്കെ അപേക്ഷിക്കാം 🔹 അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ആർക്കും അപേക്ഷിക്കാം. 🔹  പ്രായപരി...

ഭൂഗർഭജല ആരൽ മത്സ്യത്തെ വിട്ടുകിണറ്റിൽ കണ്ടെത്തി

ഭൂഗർഭജല ആരൽ മത്സ്യത്തെ വിട്ടുകിണറ്റിൽ കണ്ടെത്തി ഫറോക്ക് അപൂർവമായി കാണപ്പെടുന്ന രക്തമിക്സിസ് ഡിഗ്രസസ്' ഇനത്തിൽപെട്ട ഭൂഗർഭജല ആരൽ മത്സ്യത്തെ പുറ്റെക്കാപിഡന്റ്ട്ടെ വീട്ടുകിണറ്റിൽ കണ്ടെത്തി. സെക്രട്ടറി തെക്കേടൻ ബാബുവിന്റെ വീട്ടിലെ കിണറ്റിൽ നിന്നാണ് വേറി ട്ടൊരു മത്സ്യത്തെ കണ്ടെത്തിയത്  പാമ്പിൻ കുഞ്ഞ് ആണെന്നു തെറ്റിദ്ധരിക്കപ്പെട്ട മത്സ്യത്തെ ഭൂഗർഭജല മത്സ്യ ഗവേഷകൻ സി. പി.അർജുനാണ് തിരിച്ചറിഞ്ഞത്. മത്സ്യത്തെ കൊച്ചി പനങ്ങാടുള്ള കേരള ഫിഷറീസ് സർവകലാശാ ലയിലേക്ക് കൊണ്ടുപോകും. ഭൂമിക്കടിയിലെ ഉറവകളിയുടെ യാണ് ഇവ കിണറുകൾ എത്തുന്നത്  ഭുഗർഭ മത്സ്യങ്ങളെ കുറിച്ച് കൂടുതൽ വായിക്കാം കേരളത്തിൽ 3 ഇനം ഭൂഗർഭ ജല ആരൽ മത്സ്യത്തെ മാത്രമേ ഇതേവരെ കണ്ടെത്തിയിട്ടുള്ളൂ. 15 സെന്റിമീറ്റർ നീളവും അര സെന്റീമീറ്റർ വണ്ണവുമാണുള്ളത്. ശകൾ ഇല്ലാത്ത മാർദവം ഏറിയ ശരീരത്തിനു ചുവപ്പു നിറത്തിലുള്ള  ബ്രൗൺ നിറമാണ്. തല മുതൽ വാൽവരെ കുഴൽ ആകൃതിയിലാണ്  ഫറോക്ക് പൂറ്റെക്കാട്ടെ വീട്ടുകിണറ്റിൽ കണ്ടെത്തിയ ഭൂഗർഭജല ആരൽ lമത്സ്യത്തിന്റെ വാൽഭാഗം അര ഇഞ്ച് നീളത്തിൽ ഉണ്ട്‌  വെള്ളത്തിൽ ഉണ്ടാകുന്ന പായൽ, പ്ലവകങ്ങൾ എന്നിവയാണ് ഇവയ...

രാജ്യത്തെ ആദ്യ ഒമൈക്രോണ്‍ മരണം മലയാളിയുടേത്, പുനെയില്‍ മരിച്ചത് പാലക്കാട് സ്വദേശി

രാജ്യത്തെ ആദ്യ ഒമൈക്രോണ്‍ മരണം മലയാളിയുടേത്, പുനെയില്‍ മരിച്ചത് പാലക്കാട് സ്വദേശി പുനെ: ഒമൈക്രോൺ ബാധിച്ച് ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്ത മരണം മലയാളിയുടേത്. പാലക്കാട് കോങ്ങാട് സ്വദേശിയാണ് പുനെയിൽ പുനെയില്‍ മരിച്ചത്. നൈജീരിയയിൽ നിന്ന് എത്തിയ 52കാരൻ ഡിസംബർ 28നാണ് മരിച്ചത്. ഡിസംബർ 12-ന് ഇദ്ദേഹം നൈജീരിയയിൽ നിന്നുവന്നത്. ചിഞ്ച്‌വാഡിലാണ് ഇയാൾ താമസിക്കുന്നത്. പിംപ്രി യശ്വന്ത്‌റാവു ആശുപത്രിയിൽ വെച്ചായിരുന്നു മരണം. നൈജീരിയയിൽ നിന്നു വന്ന സമയത്ത് നടത്തിയ പരിശോധനകളിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. തുടർന്ന് ഇദ്ദേഹം ചിഞ്ച്‌വാഡിലുള്ള തന്റെ കുടുംബത്തിന്റെകൂടെ താമസിച്ചു. കഴിഞ്ഞ 13 വർഷമായി ഇദ്ദേഹം പ്രമേഹബാധിതനായിരുന്നു എന്നാൽ ഡിസംബർ 17-ന് നെഞ്ചുവേദനയെത്തുടർന്ന് ഇദ്ദേഹത്തെ പിംപ്രി യശ്വന്ത്റാവു ചവാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ നടന്ന പരിശോധനയിലാണ് കോവിഡ് ബാധിതനാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ 13 വർഷമായി ഇദ്ദേഹം പ്രമേഹബാധിതനായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. മരിച്ച അന്ന് തന്നെ ഭാട്ട് നഗർ ശ്മശാനത്തിൽ സംസ്കാരം നടത്തി. നാഷണൽ ഇൻസ്റ്റിറ്റ്യ...

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമോ❓️ഗ്യാസ് സിലിണ്ടർ കാലാവധി കഴിഞ്ഞാൽ പൊട്ടിത്തെറികുമോ

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമോ❓️ ഗ്യാസ് സിലിണ്ടർ കാലാവധി കഴിഞ്ഞാൽ പൊട്ടിത്തെറികുമോ  എൽ.പി.ജി.സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായാൽ  40 മുതൽ 50 ലക്ഷം രൂപവരെ പരിരക്ഷ ലഭിക്കാൻ ഉപഭോക്താവിന് അവകാശമുണ്ട്. എണ്ണക്കമ്പനികളും , വിതരണക്കാരും , തേഡ് പാർട്ടി ഇൻഷുറൻസ് എടുത്തിട്ടുള്ളതിനാലാണ് ഇത്രയും തുക ലഭിക്കുക.മിക്കവാറും ഉപഭോക്താക്കൾക്ക് ഇക്കാര്യമറിയില്ല. ഓയിൽ കമ്പനികളോ , വിതരണക്കാരോ ഇക്കാര്യം ജനങ്ങളെ അറിയിക്കാൻ താൽപര്യം കാണിച്ചിട്ടുമില്ല. അപകട പരിരക്ഷ, ചികിത്സാ ചിലവ്, കേടുപാടുകൾക്കുള്ള പരിരക്ഷ തുടങ്ങിയവയാണ് ലഭിക്കുക. റീഫിൽ ചെയ്ത സിലിണ്ടർ വാങ്ങുമ്പോൾതന്നെ ഓരോ ഉപഭോക്താവിനും പരിരക്ഷ ഉറപ്പാക്കുന്നുണ്ട്. ഇതിനുവേണ്ടി ഉപഭോക്താവ് പ്രത്യേകം പ്രീമിയം നൽകേണ്ടതില്ല.ഓരോ വ്യക്തികൾക്കുമായല്ല പരിരക്ഷ ഏർപ്പെടുത്തിയിട്ടുള്ളത്. ഒരുവർഷത്തേയ്ക്ക് മൊത്തം 100 കോടി രൂപയുടെ കവറേജ് ലഭിക്കുന്നതിനാണ് വർഷംതൊറും എണ്ണക്കമ്പനികൾ തേഡ്പാർട്ടി പ്രീമിയം അടയ്ക്കുന്നത്. ഇൻഷുറൻസ് പരിരക്ഷ ഇങ്ങനെയാണ്  ലഭിക്കുന്നത് ◻️അപകട ഇൻഷുറൻസ് കവറേജ് (ഒരാൾക്ക്) – 5 ലക്ഷ...

നാടുകാണി-പരപ്പനങ്ങാടി പാത പ്രവൃത്തിയിൽ കൈവരിയില്ലസംയുക്ത സമരസമിതി മനുഷ്യ കൈവരി തീർത്ത് പ്രതിഷേധിച്ചു

നാടുകാണി-പരപ്പനങ്ങാടി പാത പ്രവൃത്തിയിൽ കൈവരിയില്ല സംയുക്ത സമരസമിതി മനുഷ്യ കൈവരി തീർത്ത് പ്രതിഷേധിച്ചു. തിരൂരങ്ങാടി : നാടുകാണി പരപ്പനങ്ങാടി പാത പ്രവൃത്തിയിൽ കൈവരിയില്ലാത്തതിനെതി രെ പ്രതിഷേധ മനുഷ്യ കൈവരി തീർത്തു. തിരൂരങ്ങാടിയിലാണ് സം യുക്ത സമരസമിതിയുടെ നേതൃത്വത്തിൽ മനുഷ്യ കൈവരി തീർത്തത്. കൈവരിയില്ലാതെ റോഡിന്റെ ഉപരിതലത്തിന് സമാനമായി നിർമിച്ച നടപ്പാത കാൽനടയാ ത്രക്കാർക്ക് ഭീഷണിയാണെന്ന് കാണിച്ച് പരാതികൾ നൽകി യിരുന്നെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. തിരൂരങ്ങാടിയിൽ നടപ്പാതക്ക് കൈവരി നിർമിക്കുക, കാൽനട യാത്രക്കാരുടെ ജീവന് സുരക്ഷഒരുക്കുക വർക്കിലെ അശാസ്ത്രീയതനിക്കുക   തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചായിരു ന്നു സംയുക്ത സമരസമിതി യുടെ നേതൃത്വത്തിൽ മനുഷ്യ കൈവരി തീർത്തത്. സ്കൂൾ വിദ്യാർഥികളും പ്രതിഷേധത്തിൽ പങ്കാളികളായി. എം പി സ്വാലിഹ് തങ്ങൾ, എം എ സലാം, നഗരസഭാ കൗൺ സിലർ സമീർ വലിയാട്ട്, അലി മനോല, എൻ കെ മെയ്തീൻ കുട്ടി നേതൃത്വം നൽകി.

നിങ്ങൾ ജനുവരി ഒന്നിന് ജനിച്ചവരാണോ. എങ്കിൽ നിങ്ങൾക്ക് നേടാം 100/- രൂപയുടെ ഇന്ധനം തികച്ചും സൗജന്യമായി

നിങ്ങൾ ജനുവരി ഒന്നിന് ജനിച്ചവരാണോ.              എങ്കിൽ നിങ്ങൾക്ക് നേടാം 100/- രൂപയുടെ ഇന്ധനം തികച്ചും സൗജന്യമായി വേങ്ങര കുറ്റാളൂർ പ്രവർത്തിക്കുന്ന *കുണ്ടുപുഴക്കൽ ഫ്യൂവൽസ്* എന്ന *HP* പെട്രോൾ പമ്പ് ആണ് ഇങ്ങനെയൊരു വ്യത്യസ്ത ആശയവുമായി പുതുവത്സരദിനത്തിൽ എത്തിയിരിക്കുന്നത്. ആദ്യം എത്തുന്ന ജനുവരി ഒന്നാം തീയതി ജനിച്ച 100  പേർക്കാണ് സൗജന്യ ഇന്ധനം ലഭിക്കുക. വരുന്നവർ അവരുടെ ജന്മദിനം ജനുവരി 1 ആണ് എന്ന് ഉറപ്പിക്കുന്ന എന്തെങ്കിലും തെളിവ് ഒപ്പം കരുതേണ്ടതാണ്.. Nb: ഈ ഓഫർ ജനുവരി 1ന് മാത്രമായിരിക്കും കൂടുതൽ വിവരങ്ങൾക്ക് 9747384077 9898666336

പൊലീസ് പരിശോധന, വാങ്ങിയ മദ്യം റോഡ് സൈഡിൽ ഒഴിച്ച് കളയാൻ നിർബന്ധിതനായി വിദേശ പൗരൻ

ഇന്ന് ഉച്ചക്ക് ശേഷം കോവളത്ത് നടന്നത്. വിദേശിയായ ഒരാൾ  താമസ സ്ഥലതെക്ക്  ന്യൂ ഇയർ ആഘോഷിക്കാൻ വേണ്ടി  ബിവറേജസിൽ നിന്ന് മദ്യം വാങ്ങിവരുന്ന വഴിയിൽ പോലീസ് ചെക്കിങ്ങിൽ പെടുകയും അയാളുടെ  ബാഗ് പരിശോധികുന്നിടയിൽ മദ്യകുപ്പികൾ കണ്ട് പോലീസ്  ബില്ല് ചോദിച്ചു  എന്നാൽ അയാൾ ബില്ല്  കടയിൽ നിന്ന് വാങ്ങിയില്ലെന്ന് പറയുന്നു.  കൊണ്ടുപോകാൻ പറ്റില്ലെന്ന് പോലീസ് പറഞ്ഞപ്പോൾ അദ്ദേഹം റോഡ് സൈഡിൽ പോയി  മദ്യം അദ്ദേഹം കളയുന്നു. പ്ലാസ്റ്റിക് കുപ്പി വലിച്ചെറിയാതെ ബാഗിൽ ഇട്ട് അടുത്ത കുപ്പി എടുത്ത് കളയാൻ നിന്നപ്പോൾ കാമറ കണ്ടപ്പോൾ ബിൽ വാങ്ങിവന്നാൽ മതി കളയണ്ടെന്ന് പോലീസ് പറയുന്നു.  നിരപരാധിത്വം ബോധ്യപ്പെടുത്താൻ തിരികെ കടയിൽ പോയി ബില്ല് വാങ്ങി കൊണ്ട് വന്ന് അദ്ദേഹം വീട്ടിലേക്ക് പോയി . കോവളത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും ഓരോ ബാഗും തുറന്നു പരിശോധിക്കുകയാണ് പോലീസ്. മദ്യം ഉള്ളവരെ തിരിച്ചുവിടുന്നു. ൽ

സിമന്‍റിനും കമ്പിക്കും വില കുറഞ്ഞു; നിർമാണ മേഖലക്ക്​ ആശ്വാസം

കോ​ഴി​​ക്കോ​ട്​: ലോ​ക്​​ഡൗ​ണി​ന്​ ശേ​ഷം കു​ത്ത​നെ കൂ​ടി​യ സി​മ​ന്‍റ്, ക​മ്പി വി​ല താ​​ഴ്​​ന്നു. ഇ​ത്​ നി​ർ​മാ​ണ മേ​ഖ​ല​ക്ക്​ വ​ലി​യ ആ​ശ്വാ​സ​മാ​യി. 500​ രൂ​പ വ​രെ എ​ത്തി​യി​രു​ന്ന സി​മ​ന്‍റ്​ വി​ല 370 ലെ​ത്തി. 80 രൂ​പ വ​രെ എ​ത്തി​യ ക​മ്പി വി​ല 63ലേ​ക്ക്​ താ​ഴ്ന്നു. ക​മ്പ​നി​ക​ൾ​ക്കി​ട​യി​ലെ മ​ത്സ​ര​വും വി​ല കു​റ​ച്ചു​കി​ട്ടാ​ൻ നി​ർ​മാ​ണ​മേ​ഖ​ല​യി​ലു​ള്ള​വ​ർ ന​ട​ത്തി​യ ഇ​ട​പെ​ട​ലും വി​ല​യി​ടി​യാ​ൻ കാ​ര​ണ​മാ​യി എ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. അ​തേ​സ​മ​യം, ജ​നു​വ​രി മു​ത​ൽ സി​മ​ന്‍റി​നും ക​മ്പി​ക്കും വീ​ണ്ടും വി​ല​കൂ​ട്ടാ​ൻ നീ​ക്ക​മു​ണ്ട്.​ ജ​നു​വ​രി മു​ത​ൽ ഏ​പ്രി​ൽ വ​രെ കേ​ര​ള​ത്തി​ൽ നി​ർ​മാ​ണ​മേ​ഖ​ല സ​ജീ​വ​മാ​വും. ​ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ​ക്കു​ള്ള​ ഡി​മാ​ന്‍റ് മു​ന്നി​ൽ ക​ണ്ടാ​ണ്​ വി​ല​വ​ർ​ധ​ന​ക്ക്​ നീ​ക്കം ന​ട​ക്കു​ന്ന​തെ​ന്ന്​ കാ​ലി​ക്ക​റ്റ്​ ചേം​ബ​ർ ഓ​ഫ്​ കൊ​മേ​ഴ്​​സ്​ പ്ര​സി​ഡ​ന്‍റ്​ സു​ബൈ​ർ ​കൊ​ള​ക്കാ​ട​ൻ പ​റ​ഞ്ഞു. വ​ലി​യ നി​ർ​മാ​ണ​ക്ക​മ്പ​നി​ക​ൾ ഇ​ത്​ മു​ൻ​കൂ​ട്ടി​ക​ണ്ട്​ മെ​റ്റീ​രി​യ​ലു​ക​ൾ ശേ​ഖ​രി​ച്ചു. ഡി​സം​ബ​ർ മാ​സ​ത്തി​ലാ​ണ്​ വി​ല പ​ര​മാ​വ​ധ...

തിരുവനന്തപുരം കുറ്റിച്ചലിൽ അനാക്കോണ്ട video കാണാം

കുറ്റിച്ചൽ: കുറ്റിച്ചലിൽ അനക്കോണ്ടയെ കണ്ടവർ ആദ്യം ഒന്നമ്പരന്നു. റബർ തോട്ടത്തിനരികെ നീണ്ട് നിവർന്ന് വളഞ്ഞു പുളഞ്ഞു കിടക്കുന്ന ഭീമൻ പാമ്പിനെ പെട്ടെന്ന് കണ്ടാൽ ആരാണ് പേടിക്കാത്തത്‌. മണ്ണിൽ തീർത്ത അനക്കോണ്ടയാണ് നാട്ടുകാരിൽ കൗതുകമുണർത്തുന്നത്. മണ്ണ് വെട്ടി കൂട്ടിക്കുഴച്ച് നാല് ദിവസം കൊണ്ടാണ് കോട്ടൂർ പാണംകുഴി സ്വദേശിയും രാജാരവി വർമ്മ കോളേജിൽ നിന്ന് ഫൈൻ ആർട്സ് ബിരുദം നേടിയ ആകാശ് ജിജി (23) അനക്കോണ്ടയെ നിർമ്മിച്ചത്. കുറ്റിച്ചൽ പരുത്തിപ്പള്ളി പാണംകുഴി ആകാശ് ഭവനിൽ കൂലിപ്പണിക്കാരനായ ഗിരീഷ് കുമാറിന്റേയും തിരുവനന്തപുരം കോപ്പറേഷനിലെ അനാഥാലയത്തിൽ ജോലിചെയ്യുന്ന ജയാപ്രഭയുടേയും മകനാണ് ആകാശ് ജിജി. ജി.ജെ. മൗഗ്ലി എന്ന യൂടൂബ് ചാനലിൽ വ്യത്യസ്‍തമായ വീഡിയോകൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ആകാശ് അനാക്കോണ്ടയെ നിർമ്മിച്ചത്. ഇനി ഇതേ നിലയിൽ നിറുത്തി ചില മാറ്റങ്ങൾ വരുത്തി മുതലയെ രൂപപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ ആകാശ് നടത്തുന്നത്. എന്നാൽ ഇത് നിലനിറുത്തി മറ്റൊരു ഭാഗത്ത് മുതലയെ നിർമ്മിക്കാനാണ് നാട്ടുകാർ ആകാശിനോട് പറയുന്നത്. പഠനം പൂർത്തിയാക്കണമെന്നതാണ് ഇപ്പോൾ ലക്ഷ്യം ഇതൊക്കെ അതിന്റെ ഭാഗമാണെന്നാണ് ആക...

കേരളത്തിലെ വെള്ളപൊക്കങ്ങൾ കാരണമായി ഭൂഗർഭ അറകളിൽനിന്നും ജലശയങ്ങളിൽ എത്തപെട്ട മത്സ്യങ്ങളെ പരിചയപ്പെടാം

ഭൂഗർഭ ഈൽ കേരളത്തിൽ കണ്ടെത്തിയിട്ടുള്ള എട്ടോളം ഭൂഗർഭമത്സ്യങ്ങളിൽ രക്തമിക്തിസ് ജനുസ്സിൽ ഉൾപ്പെടുന്ന മൂന്ന് ഇനങ്ങളിൽ ഒന്നാണിത്. ഈൽ ഇനത്തിൽപ്പെട്ടതും വെട്ടുകല്ലുള്ള ഭൂഗർഭ അരുവികളിലും നീർച്ചാലുകളിലും വസിക്കുന്നതുമായ ഇവയ്ക്ക് പരിണാമത്തിലൂടെ കണ്ണുകളും ചിറകുകളും നഷ്ടപ്പെട്ടു. അത്യപൂർവമായാണ് ഇവ പുറംലോകത്ത് പ്രത്യക്ഷപ്പെടുന്നത്. രക്തനിറമുള്ള മത്സ്യം എന്ന അർത്ഥത്തിലാണ് ഈ ജനുസ്സിന് രക്തമിക്തിസ് എന്ന പേര് നൽകിയിട്ടുള്ളത്. പൂർണ വളർച്ചയെത്തിയ മീനിന് 20 മുതൽ 25 സെന്റീമീറ്റർവരെ നീളം വരും. ഭുഗർഭ കുരിടൻ മുഷി കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ വെള്ളപൊക്കങ്ങൾ കാരണമായി  കിണറുകളിലും ഭൂഗർഭ നീരുറവളിലും ആയി  ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന കുരുടൻ മുഷി എന്നറിയപ്പെടുന്നതും Horaglanis krishnai എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന മുഷി മത്സ്യം. ഇവയ്ക്ക് കണ്ണുകളില്ല മറ്റ് മത്സ്യങ്ങളുടേതു പോലെ നിറങ്ങളുമില്ല. വളർച്ചയെത്തിയ ഇവയ്ക്ക് 4.5 cm മാത്രം വലിപ്പമുണ്ടാവാറുള്ളു, കിണറ്റിലെ മോട്ടർ വഴി വെള്ളം പാമ്പ് ചെയുമ്പോൾ  പൈപ്പ് വഴിയാണ് ഇവയെ സാധാരണയായി ലഭിക്കുന്നത്, കോട്ടയം ജില്ലയുടെ പലഭാഗത്ത്‌ നിന്ന...

ഇന്ത്യയില്‍ ആദ്യത്തെ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു

 ഇന്ത്യയില്‍ ആദ്യത്തെ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു  ഒമിക്രോണ്‍ വ്യാപനത്തിന്റെ ഭീഷണിക്കിടെ ഇന്ത്യയില്‍ ആദ്യത്തെ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു. നൈജീരിയയില്‍ നിന്നെത്തിയ 52കാരനാണ് മരിച്ചത്. മഹാരാഷ്ട്രയിലെ പിംപ്രി-ചിന്‍ച്വാദിലാണ് ആണ് മരണം റിപ്പോര്‍ട്ട് ചെയ്‌തത്. ഈ മാസം 28 ന് മരിച്ച രോഗിയുടെ സാമ്ബിള്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ​ പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അതേസമയം ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിക്കും ഏഴ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം വീണ്ടും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹിയില്‍ സാമൂഹിക വ്യാപന സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. . ഒമിക്രോണിനൊപ്പം ഡെല്‍റ്റയും ഭീഷണിയാകുമ്ബോള്‍ 8 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലും, പതിനാല് ജില്ലകളില്‍ അഞ്ചിനും പത്തിനും ഇടയ്ക്കുമാണ്. തിങ്കളാഴ്ച രാജ്യത്ത് അഞ്ഞൂറ് കടന്ന ഒമിക്രോണ്‍ ബാധിതരുടെ എണ്ണം രണ്ട് ദിവസം കൊണ്ടാണ് ആയിരത്തിനടുത്ത് എത്തിയിരിക്കുന്നത്.263 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച ഡല്‍ഹിയാണ് പട്ടികയില്‍ ഒന്നാമത്. ഡല്‍ഹ...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ടോറസ് ലോറി ഉയർത്താൻ വന്ന ക്രൈൻ അപകടത്തിൽ പെട്ടു കൂരിയാട് -വേങ്ങര റോഡിലൂടെയുള്ള വാഹനം വഴിതിരിച്ചു വിടുന്നു

വേങ്ങര കൂരിയാട് റോഡിൽ കൂരിയാട് 33 കെവി സബ്സ്റ്റേഷനു മുന്നിൽ ക്രെയിൻ മറിഞ്ഞു. അപകടത്തെ തുടർന്ന് വൈദ്യുത പോസ്റ്റും ലൈനുകളും തകർന്നു. ഇതിനെ തുടർന്ന് കൂരിയാട് ,വെന്നിയൂർ 11 കെവി ലൈനുകൾ ഓഫ് ചെയ്തിരിക്കുന്നു. ഇത്‌ വഴിയുള്ള വാഹന ഗതാഗതവും തടസ്യപ്പെട്ടിരിക്കുന്നു.  ഇന്ന് വൈകുന്നേരം റോഡ് സൈഡിൽ താഴ്ന്ന ടോറസ് ലോറി ഉയർത്താൻ വന്ന  ക്രെയിനാണ് അപകടത്തിൽ പെട്ടത്. വാഹനങ്ങൾ മണ്ണിൽപ്പിലാക്കൽ -മുതലമാട്‌ വഴി വേങ്ങരയിലേക്കും. മറ്റു റോഡുകളിലൂടെയുമാണ് പോകുന്നത് 

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

2020 കയർ ഭൂവസ്ത്രം ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ കുറ്റൂർ തോട് പുനർ നിർമ്മാണ പദ്ധതിയുടെ ഫോട്ടൊ അഞ്ചാം ക്ലാസിലെ സാമൂഹ്യ പാഠ പുസ്തകത്തിൻ്റെ ഭാഗമായി

2020 കയർ ഭൂവസ്ത്രം ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ കുറ്റൂർ തോട് പുനർ നിർമ്മാണ പദ്ധതിയുടെ ഫോട്ടൊ അഞ്ചാം ക്ലാസിലെ സാമൂഹ്യ പാഠ  പുസ്തകത്തിൻ്റെ ഭാഗമായപ്പോൾ.

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

 മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...

പാക്കടപ്പുറായയിൽ വാക്കത്തോൺ-പ്രഭാത നടത്തവും ടൗൺ ശുചീകരണവും നടത്തി

വേങ്ങര : ഗാന്ധി ജയന്തി ദിനത്തോടാനുബന്ധിച്ചു ആരോഗ്യത്തിനും ശുചിത്വത്തിനും വേണ്ടി ഒരു പ്രഭാതം എന്ന തലക്കെട്ടിൽ വേങ്ങര പഞ്ചായത്തിലെ പാക്കടപ്പുറായയിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച  വാക്കത്തോൺ ശ്രദ്ധേയമായി. രാവിലെ ആറു മണിക്ക് പാക്കടപ്പുറായ  എസ്. യു. എൽ. പി സ്കൂളിൽ നിന്ന് തുടങ്ങിയ പ്രഭാത നടത്തം, പ്രദേശത്തെ പഴയ കാല ഫുട്ബോൾ താരം പി. എ അബ്ദുൽ ഹമീദ്   ഫ്ലാഗ് ഓഫ്‌ ചെയ്തു.  പാക്കടപ്പുറായ ടൗണിൽ നടന്ന സമാപന ചടങ്ങ്   മെക് സെവൻ  വേങ്ങര കുറ്റൂർ ചാപ്റ്റർ ചെയർമാൻ   കാമ്പ്രൻ  ഹസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പാർട്ടി വേങ്ങര മണ്ഡലം പ്രസിഡന്റ് പി. പി കുഞ്ഞാലി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി റഹീം ബാവ, പഞ്ചായത്ത് സെക്രട്ടറി കുട്ടിമോൻ, പി. ഇ നസീർ , പി. പി അഹമ്മദ് ഫസൽ,  സി. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. തുടർന്ന് പ്രവർത്തകർ പാക്കട പുറായ ടൗൺ വൃത്തിയാക്കി. ശുചീകരണ പ്രവർത്തനങ്ങൾക്ക്  പി. പി  അബ്ദുൽ റഹ്മാൻ, എം. എൻ മുഹമ്മദ്,  പി.പി നിഹാദ്,  വി. പി അഷ്‌റഫ്‌,  പി. പി ബാസിത്ത് , വി.  പി ഷരീഫ്, ടി. സുബൈർ, വി. പി...