നാടുകാണി-പരപ്പനങ്ങാടി പാത പ്രവൃത്തിയിൽ കൈവരിയില്ലസംയുക്ത സമരസമിതി മനുഷ്യ കൈവരി തീർത്ത് പ്രതിഷേധിച്ചു
നാടുകാണി-പരപ്പനങ്ങാടി പാത പ്രവൃത്തിയിൽ കൈവരിയില്ല
സംയുക്ത സമരസമിതി മനുഷ്യ കൈവരി തീർത്ത് പ്രതിഷേധിച്ചു.
തിരൂരങ്ങാടി : നാടുകാണി പരപ്പനങ്ങാടി പാത പ്രവൃത്തിയിൽ കൈവരിയില്ലാത്തതിനെതി രെ പ്രതിഷേധ മനുഷ്യ കൈവരി തീർത്തു.
തിരൂരങ്ങാടിയിലാണ് സം യുക്ത സമരസമിതിയുടെ നേതൃത്വത്തിൽ മനുഷ്യ കൈവരി തീർത്തത്.
കൈവരിയില്ലാതെ റോഡിന്റെ ഉപരിതലത്തിന് സമാനമായി നിർമിച്ച നടപ്പാത കാൽനടയാ ത്രക്കാർക്ക് ഭീഷണിയാണെന്ന് കാണിച്ച് പരാതികൾ നൽകി യിരുന്നെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല.
തിരൂരങ്ങാടിയിൽ നടപ്പാതക്ക് കൈവരി നിർമിക്കുക, കാൽനട യാത്രക്കാരുടെ ജീവന് സുരക്ഷഒരുക്കുക വർക്കിലെ അശാസ്ത്രീയതനിക്കുക
തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചായിരു ന്നു സംയുക്ത സമരസമിതി യുടെ നേതൃത്വത്തിൽ മനുഷ്യ കൈവരി തീർത്തത്.
സ്കൂൾ വിദ്യാർഥികളും പ്രതിഷേധത്തിൽ പങ്കാളികളായി. എം പി സ്വാലിഹ് തങ്ങൾ, എം എ സലാം, നഗരസഭാ കൗൺ സിലർ സമീർ വലിയാട്ട്, അലി മനോല, എൻ കെ മെയ്തീൻ കുട്ടി നേതൃത്വം നൽകി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ