അടക്കാപുര : വേങ്ങര ഗ്രാമപഞ്ചായത്ത് 15, 16 വാർഡ് മെമ്പർമാരുടെ നിർദ്ദേശപ്രകാരം അടക്കാപുര ടൗൺ യൂത്ത് ലീഗ് കമ്മിറ്റി പ്രദേശവാസികൾക്ക് വേണ്ടി സൗജന്യമായി ഇ -ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്തു നൽകുന്നു.03/01/2022 തിങ്കൾ രാവിലെ 9.30 ക്യാമ്പ് ആരംഭിക്കും.സ്ഥലം അടക്കാപുര. ( എല്ലാം അസംഘടിത തൊഴിലാളികൾക്കും ഏകീകൃത രജിസ്ട്രേഷൻ കാർഡ്)
*കൊണ്ടുവരേണ്ട രേഖ*
1- ആധാർ കാർഡ്
2- ബാങ്ക് പാസ് ബുക്ക്
3- നോമിനിയുടെ ഡേറ്റ് ഓഫ് ബർത്തുള്ള രേഖ
*അസംഘടിത തൊഴിലാളികൾക്ക് E -Shram card ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു*
രാജ്യത്തെ അസംഘടിത തൊഴിലാളികളുടെ വിവര ശേഖരണം നടത്തുക എന്ന ലക്ഷ്യത്തോടെ E -Shram രെജിസ്ട്രേഷൻ https://register.eshram.gov.in/ എന്ന വെബ്‍സൈറ്റ് വഴി ആരംഭിച്ചു
.
*E -Shram രജിസ്‌ട്രേഷന്റെ നേട്ടങ്ങൾ*
1. അസംഘടിത തൊഴിലാളി തിരിച്ചറിയൽ കാർഡ് ലഭിക്കുന്നു
2. രണ്ട് ലക്ഷം രൂപയുടെ അപകട മരണ ഇൻഷുറൻസ് ആനുകൂല്യം
3. ഭാവിയിലെ എല്ലാ ആനുകൂല്യങ്ങൾക്കും തിരിച്ചറിയൽ രേഖയായിE -Shram കാർഡ് ഉപയോഗിക്കാം
ആർക്കൊക്കെ അപേക്ഷിക്കാം
🔹 അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ആർക്കും അപേക്ഷിക്കാം.
🔹 പ്രായപരിധി 16നും 59നും ഇടയിൽ..
🔹 EPFO, ESIC എന്നീ പദ്ധതികളിൽ അംഗമായിരിക്കരുത്..
🔹 ആദായ നികുതി അടക്കുന്നവരാകരുത്..
*അസംഘടിത തൊഴിലാളികൾ ആരോക്കെ ?*
🔹ചെറുകിട, നാമമാത്ര കർഷകർ,
🔹കാർഷിക തൊഴിലാളികൾ,
🔹മത്സ്യത്തൊഴിലാളികൾ,
🔹മൃഗസംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ,
🔹ബീഡി റോളിംഗ്,
🔹ലേബലിംഗും, പാക്കിംഗും,
🔹കെട്ടിട നിർമാണ തൊഴിലാളികൾ,
🔹തുകൽ തൊഴിലാളികൾ,
🔹നെയ്ത്തുകാർ,
🔹ആശാരിമാർ,
🔹ഉപ്പ് തൊഴിലാളികൾ,
🔹ഇഷ്ടിക ചൂളകളിലും, കല്ല് ക്വാറികളിലുമുള്ള തൊഴിലാളികൾ,
🔹മില്ലുകളിലെ തൊഴിലാളികൾ,
🔹മിഡ് വൈഫുകൾ,
🔹വീട്ടുജോലിക്കാർ,
🔹ബാർബർമാർ,
🔹പഴം, പച്ചക്കറി കച്ചവടക്കാർ,
🔹ന്യൂസ് പേപ്പർ വെണ്ടർമാർ,
🔹റിക്ഷാ വലിക്കുന്നവർ,
🔹ഓട്ടോ ഡ്രൈവർമാർ,
🔹സെറികൾച്ചർ തൊഴിലാളികൾ,
🔹മരപ്പണിക്കാർ,
🔹ടാറിങ്ങ് തൊഴിലാളികൾ,
🔹പൊതു സേവന കേന്ദ്രങ്ങൾ നടത്തുന്നവരും, ജോലിക്കാരും,
🔹തെരുവ് കച്ചവടക്കാർ,
🔹തൊഴിലുറപ്പ് തൊഴിലാളികൾ ( MGNREGA )
🔹ആശാ വർക്കർമാർ,
🔹പാൽ പകരുന്ന കർഷകർ,
🔹കുടിയേറ്റ തൊഴിലാളികൾ...
*ആവശ്യമായ രേഖകൾ*
🔹 ആധാർ
🔹 ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ
🔹 ബാങ്ക് അക്കൗണ്ട്
*സ്വന്തമായി അപേക്ഷിക്കുന്നതെങ്ങനെ ?*
1️⃣ https://register.eshram.gov.in/ എന്ന സൈറ്റിൽ
2️⃣ Self registration എന്നതിന് താഴെ ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ നൽകി താഴെ തന്നിരിക്കുന്ന ക്യാപ്ച്ച കറക്റ്റ് ആയി ടൈപ്പ് ചെയ്യുക..
3️⃣ EPFO, ESIC എന്നിവയിൽ അംഗം അല്ലെന്ന് ഉറപ്പുവരുത്തുന്നതിന് NO എന്ന് ടിക്ക് മാർക്ക് നൽകി Send OTP ക്ലിക്ക് ചെയ്ത് ഫോണിൽ വരുന്ന OTP നമ്പർ നൽകുക..
4️⃣ ആധാർ നമ്പർ നൽകുമ്പോൾ വീണ്ടും ഫോണിൽ ലഭിക്കുന്ന OTP നൽകി മുന്നോട്ടുപോവുക, ഇതോടെ ആധാറിലെ ചിത്രവും വിവരങ്ങളും ദൃശ്യമാകും..
5️⃣ അത് കൺഫോം ചെയ്തു തുടർന്ന് ഇ-മെയിൽ, പിതാവിന്റെ പേര്, രക്തഗ്രൂപ്പ്, നോമിനി തുടങ്ങിയ വിവരങ്ങൾ നൽകുക..
6️⃣ സ്ഥിരമായ വിലാസവും നിലവിൽ താമസിക്കുന്ന സ്ഥലത്തിന്റെ വിലാസവും നൽകുക.. എത്ര വർഷമായി ഈ സ്ഥലത്ത് ഉണ്ടെന്നും വ്യക്തമാക്കണം.. മറ്റു സംസ്ഥാനങ്ങളിലെ തൊഴിലാളി എങ്കിൽ അതും അറിയിക്കണം..
7️⃣ വിദ്യാഭ്യാസ യോഗ്യതയും പ്രതിമാസ വരുമാനവും രേഖപ്പെടുത്താം, ശേഷം ജോലി വിവരങ്ങൾ നൽകണം..
8️⃣ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കാം, ഇല്ലെങ്കിൽ മറ്റൊരു അക്കൗണ്ട് വിവരങ്ങൾ നൽകുകയും ആവാം..
9️⃣ വിവരങ്ങൾ കൺഫോം ചെയ്യുമ്പോൾ OTP ലഭിക്കും അതോടെ രജിസ്ട്രേഷൻ പൂർത്തിയാകും..
⏬ തുടർന്ന് UAN നമ്പറുള്ള കാർഡ് ഡൗൺലോഡ് ചെയ്യാം..
UAN നമ്പർ ഫോണിലും എസ് എം എസ് ആയി എത്തുകയും ചെയ്യും..
സംശയ നിവാരണത്തിന് 14434 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം.
ആധാർ മൊബൈലുമായി ലിങ്ക് ചെയ്യാത്തവർക്ക് അക്ഷയ , കോമാണ് സർവീസ് കേന്ദ്രങ്ങൾ വഴി സൗജന്യമായി രെജിസ്റ്റർ ചെയ്യാവുന്നതാണ്.
അവസാന തീയതി ഡിസംബർ 31
*ജില്ലാ ലേബർ ഓഫീസ്, മലപ്പുറം*
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ