തിരുവനന്തപുരം കിള്ളിപ്പാലത്തെ പി ആര് എസ് ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ആക്രിക്കടയില്‍ വന്‍ തീപ്പിടിത്തം. ആക്രിക്കടയില്‍ നിന്നും തീ സമീപത്തെ ഒരു വീട്ടിലേക്കും വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. തീ നിയന്ത്രണ വിധേയമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
വലിയ തോതില്‍ തീ ആളിപ്പടരുന്നതായാണ് റിപ്പോര്‍ട്ട്. നിരവധി വീടുകളും കടകളുമുള്ള സ്ഥലത്താണ് തീപ്പിടിച്ചത്. സമീപത്തെ വീടുകളില്‍ നിന്നും കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. പ്രദേശത്ത് നിന്നും വലിയ രീതിയിലുള്ള സ്ഫോടന ശബ്ദം കേള്‍ക്കുന്നതായാണ് ദൃസാക്ഷികള്‍ പറയുന്നത്. അഗ്നിശമന വിഭാഗവും നാട്ടുകാരും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ആറ് യൂണിറ്റ് അഗ്നിശമന വിഭാഗം സ്ഥലത്തെത്തിയിട്ടുണ്ട്. അഗ്നിശമന വാഹനങ്ങള്‍ ഇവിടേക്ക് പുറപ്പെട്ടിട്ടുണ്ട്. ഉച്ചക്ക് 12 മണിയോടെയാണ് അപകടം.