ഭൂഗർഭജല ആരൽ മത്സ്യത്തെ വിട്ടുകിണറ്റിൽ കണ്ടെത്തി
ഫറോക്ക് അപൂർവമായി കാണപ്പെടുന്ന രക്തമിക്സിസ് ഡിഗ്രസസ്' ഇനത്തിൽപെട്ട ഭൂഗർഭജല ആരൽ മത്സ്യത്തെ പുറ്റെക്കാപിഡന്റ്ട്ടെ വീട്ടുകിണറ്റിൽ കണ്ടെത്തി. സെക്രട്ടറി തെക്കേടൻ ബാബുവിന്റെ വീട്ടിലെ കിണറ്റിൽ നിന്നാണ് വേറി ട്ടൊരു മത്സ്യത്തെ കണ്ടെത്തിയത്
പാമ്പിൻ കുഞ്ഞ് ആണെന്നു തെറ്റിദ്ധരിക്കപ്പെട്ട മത്സ്യത്തെ ഭൂഗർഭജല മത്സ്യ ഗവേഷകൻ സി. പി.അർജുനാണ് തിരിച്ചറിഞ്ഞത്. മത്സ്യത്തെ കൊച്ചി പനങ്ങാടുള്ള കേരള ഫിഷറീസ് സർവകലാശാ ലയിലേക്ക് കൊണ്ടുപോകും.
ഭൂമിക്കടിയിലെ ഉറവകളിയുടെ യാണ് ഇവ കിണറുകൾ എത്തുന്നത്
കേരളത്തിൽ 3 ഇനം ഭൂഗർഭ ജല ആരൽ മത്സ്യത്തെ മാത്രമേ ഇതേവരെ കണ്ടെത്തിയിട്ടുള്ളൂ. 15 സെന്റിമീറ്റർ നീളവും അര സെന്റീമീറ്റർ വണ്ണവുമാണുള്ളത്. ശകൾ ഇല്ലാത്ത മാർദവം ഏറിയ ശരീരത്തിനു ചുവപ്പു നിറത്തിലുള്ള ബ്രൗൺ നിറമാണ്. തല മുതൽ വാൽവരെ കുഴൽ ആകൃതിയിലാണ്
ഫറോക്ക് പൂറ്റെക്കാട്ടെ വീട്ടുകിണറ്റിൽ കണ്ടെത്തിയ ഭൂഗർഭജല ആരൽ lമത്സ്യത്തിന്റെ വാൽഭാഗം അര ഇഞ്ച് നീളത്തിൽ ഉണ്ട്
വെള്ളത്തിൽ ഉണ്ടാകുന്ന പായൽ, പ്ലവകങ്ങൾ എന്നിവയാണ് ഇവയുടെ ഭക്ഷണം. കാഴ്ചയില്ലാത്ത മത്സ്യം സിൻ ബാങ്കിഡേ ആരൽ കുടുംബ ത്തിൽപ്പെടുന്നു.
സംസ്ഥാനത്ത് ആദ്യമായി 1998ൽ കൃതിരവട്ടത്തു നിന്നാണു ഇവയെ കണ്ടെത്തിയത്. സുവോ ഉളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞൻ ഡോ. കെ.സി. ഗോപിയാണ് മത്സ്യത്തിനു രക്ത മിക്സിസ് ഡിഗസസ്' എന്ന പേരിട്ടത്.
ശരീരമാസകലം കൊഴുപ്പിന്റെ ആവരണമുള്ളതു ഇവയെ വരൾ ച്ചയിൽ നിന്നു രക്ഷിക്കുന്നു. ഇവ ഭുഗഭ വഴികളിലൂടെ മറ്റു ജലാശയങ്ങളിലേക്ക് കടന്നെത്തുന്ന ഈ മത്സ്യം വെള്ളം കുറയുമ്പോൾ മാത്രമാണ് സാധാരണ ആളുകളുടെ ശ്രദ്ധയിൽ പെടുന്നത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ