ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വിജയാരവം-2019

വേങ്ങര: 2018-2019 അധ്യായന വര്‍ഷത്തില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ഥികളെ അനുമോദിച്ച് വിജയാരവം-2019. വേങ്ങര മണ്ഡലത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെയും വേങ്ങര മണ്ഡലത്തിലെ സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ച് നടത്തിയ പരിപാടി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം നേടിയ സ്‌കൂളുകള്‍ക്കുള്ള പുരസ്‌കാരം തങ്ങള്‍ വിതരണം ചെയ്തു. മുന്നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത പരിപാടിയില്‍ വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്‌കാര വിതരണം വേങ്ങര നിയോജകമണ്ഡലം എം.എല്‍.എ അഡ്വ: കെ.എന്‍.എ കാദര്‍ നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ക്കായി സലീം ഫൈസല്‍ കോട്ടക്കല്‍ മോട്ടിവേഷന്‍ ക്ലാസെടുത്തു. ചടങ്ങിന് എം.എം കുട്ടി മൗലവി അധ്യക്ഷത വഹിച്ചു. ടി.K മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, p k അലിഅക്ബര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ചാക്കീരി അബ്ദുല്‍ ഹഖ്, അബ്ബാസ് മാസ്റ്റര്‍, കെ.കെ മന്‍സൂര്‍, കോയതങ്ങള്‍ പികെ അസ്‌ലം ,എം കെ സൈനുദ്ദീന്‍ ,എം എ അസീസ് ,കെ സി മൂസ ,എന്‍.ടി, നാസര്‍കുഞ്ഞുട്ടി, കാദര്‍ പറമ്പില്‍, എന്‍.ടി മുഹമ്മദ് ശരീഫ്, പി അബ്ദ

ഊരകം മലയിൽ ടിപ്പർലോറി മറിഞ്ഞ് രണ്ടാൾക്ക് പരിക്ക്

വേങ്ങര:ഊരകം മലയിൽ പൂളാപ്പീസിനുസമീപം മിനി ഊട്ടിയിലേക്ക് പോകുന്നവഴിക്ക് ബദാംപടിയിൽ മെറ്റലുമായി വരികയായിരുന്ന ടിപ്പർലോറി മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. ഡ്രൈവർ കാരാത്തോട് ചുങ്കം കോണോമ്പാറ റാഷിദ് (24), ഉടമ വേങ്ങര വെട്ടുതോട് കൊളക്കാട്ടിൽ അനസ് (28) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം. ഊരകം മലമുകളിലെ പാറമടയിൽനിന്ന് കരിങ്കൽച്ചീളുകൾ കയറ്റിവരുന്നതിനിടെ നിയന്ത്രണംവിട്ട് ലോറി മറിയുകയായിരുന്നു. ലോറിക്കടിയിൽപ്പെട്ട അനസിനേയും റാഷിദിനേയും മലപ്പുറത്തുനിന്ന്‌ എത്തിയ അഗ്നിരക്ഷാസേനയും ഇ.ആർ.എഫ്., ട്രോമാകെയർ പ്രവർത്തകരും ചേർന്ന് വാഹനത്തിൽനിന്ന് പുറത്തെടുത്ത് മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അനസിന്റെ പരിക്ക് ഗുരുതരമാണ്.

എ.ആർ. നഗർ പഞ്ചായത്തോഫീസിലേക്ക് മാർച്ച് നടത്തി

എ.ആർ.നഗർ:ഡി.വൈ.എഫ്.ഐ. മേഖലാകമ്മിറ്റി എ.ആർ.നഗർ പഞ്ചായത്ത്‌ ഓഫീസിലേക്ക് മാർച്ച് നടത്തി. എ.ആർ. നഗറിൽ നിലവിലുള്ള കുടിവെള്ളപദ്ധതി കാര്യക്ഷമമായി പ്രവർത്തിപ്പിക്കുക, ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന പഞ്ചായത്ത് ഭരണസമിതി നയം തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. പി. പ്രിൻസ്‌കുമാർ ഉദ്ഘാടനംചെയ്തു. ഷാജി ചാനത്ത് അധ്യക്ഷനായി. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റ് കെ.ടി. അബ്ദുസമ്മദ്, എം. ഇബ്രാഹിം, കെ.പി. സമീർ, എം. നവാസ്, കെ. ഗിരീഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു. പിന്നീട് നേതാക്കൾ പഞ്ചായത്ത് സെക്രട്ടറിയുമായി ചർച്ച നടത്തി. തിങ്കളാഴ്ച കുടിവെള്ളവിതരണം പുനഃസ്ഥാപിക്കുമെന്ന രേഖാമൂലമുള്ള ഉറപ്പിൽ സമരം അവസാനിപ്പിച്ചു.

പുഴയിൽ ജലനിരപ്പ് താഴ്ന്നു; പദ്ധതികൾക്ക് ഭീഷണി

വേങ്ങര:കടലുണ്ടിപ്പുഴയിൽ ജലനിരപ്പ് താഴ്ന്നത് ജലസേചനപദ്ധതികൾക്ക് ഭീഷണിയായി. പറപ്പൂർ, ഊരകം, എടരിക്കോട്, വേങ്ങര, കണ്ണമംഗലം തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ ജലസേചനപദ്ധതികൾ വെള്ളത്തിനായി ആശ്രയിക്കുന്ന കല്ലക്കയത്താണ് പ്രശ്നം രൂക്ഷമായത്. നിലവിൽ പ്രതിദിനം രണ്ടുലക്ഷം ലിറ്ററോളം വെള്ളം ഇവിടെനിന്ന് പമ്പ്‌ചെയ്യുന്നുണ്ട്. പുതുതായി തുടങ്ങുന്ന, കണ്ണമംഗലം പഞ്ചായത്തിലെ 45,000 പേർക്ക് കുടിവെള്ളമെത്തിക്കാനുള്ള കണ്ണമംഗലം സമ്പൂർണ കുടിവെള്ള പദ്ധതി, പറപ്പൂർ, ഊരകം, വേങ്ങര പഞ്ചായത്തുകളിലെ എണ്ണായിരത്തോളം വീടുകളിൽ കുടിവെള്ളമെത്തിക്കാനുള്ള വേങ്ങര ജലനിധിപദ്ധതി, 1100 കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാനുള്ള ഇരിങ്ങല്ലൂർ ജലനിധി പദ്ധതി എന്നിവക്കെല്ലാം വെള്ളം പമ്പുചെയ്യാനുദ്ദേശിക്കുന്നതും ഇവിടെനിന്നുതന്നെ. കാർഷികാവശ്യത്തിന് വെള്ളമെടുക്കുന്ന പമ്പുകളുടെ പൈപ്പ് വെള്ളത്തിലേക്ക് എത്താത്ത അവസ്ഥയാണ് ഇപ്പോൾ. കുടിവെള്ളം പമ്പുചെയ്യാനായി ബാക്കിക്കയം റഗുലേറ്ററിന്റെ വൃഷ്ടിപ്രദേശത്തുനിന്ന് കല്ലക്കയം ഭാഗത്തേക്ക് സ്വാഭാവിക വായുമർദ്ദം ഉപയോഗിച്ച് വെള്ളം എത്തിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇവിടെ ജലനിരപ്പ് താഴ്‌ന്നാൽ ഇതും തടസ്സപ്പെടും. പ്രശ്‌നത

SSLC ഫലംപ്രഖ്യാപിച്ചു

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി. ടി.എച്ച്.എൽ.സി. ഫലം പ്രഖ്യാപിച്ചു. എസ്.എസ്.എൽ.സി പരീക്ഷ എഴുതിയവരിൽ 98.11 ശതമാനം പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 37,334 വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. പത്തനംതിട്ട റവന്യൂജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം(99.33), ഏറ്റവും കുറവ് വിജയശതമാനം വയനാട് റവന്യൂജില്ലയിലും(93.22). കുട്ടനാട് വിദ്യാഭ്യാസ ജില്ലയാണ് ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ വിദ്യാഭ്യാസജില്ല. ഏറ്റവും കൂടുതൽ എപ്ലസ് ലഭിച്ച വിദ്യാർഥികളുടെ എണ്ണത്തിൽ മലപ്പുറം ജില്ലയാണ് ഒന്നാമത്. ആകെ 2493 വിദ്യാർഥികൾക്ക് മലപ്പുറത്ത് എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചു. സംസ്ഥാനത്ത് 599 സർക്കാർ സ്കൂളുകളും 713 എയ്ഡഡ് സ്കൂളുകളും 391 അൺ എയ്ഡഡ് സ്കൂളുകളും നൂറുശതമാനം വിജയം കൈവരിച്ചു. കേരളത്തിലും ലക്ഷദ്വീപിലും ഗൾഫിലും 2939 സെന്ററുകളിലായി 434729 വിദ്യാർഥികൾ എസ്.എസ്.എൽ.സി. പരീക്ഷ എഴുതി. മൂല്യനിർണയം 14 പ്രവൃത്തിദിവസം കൊണ്ട് പൂർത്തിയാക്കി. ഈ വർഷം ആർക്കും മോഡറേഷൻ നൽകിയിട്ടില്ല. ആരുടെയും ഫലം തടഞ്ഞുവച്ചിട്ടില്ല.

കോഴിമാലിന്യ സംസ്‌കരണപ്ലാന്റ് മാറ്റിസ്ഥാപിക്കാനാവശ്യപ്പെട്ട് മാർച്ച് നടത്തി

കണ്ണമംഗലം:കോഴിമാലിന്യ സംസ്‌കരണ പ്ലാന്റ് വട്ടപ്പൊന്ത ജനവാസ മേഖലയിൽനിന്നും മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പഞ്ചായത്തിലേക്ക് സൂചനാ പ്രതിഷേധമാർച്ച്‌ നടത്തി. കഴിഞ്ഞ നവംബർ ഒന്നിനാണ് ഇവിടെ മാലിന്യസംസ്‌കരണപ്ലാന്റ് ആരംഭിച്ചത്. ആദ്യം ഗ്രാമപ്പഞ്ചായത്തിലെ മാലിന്യങ്ങൾ മാത്രമാണ് സംസ്‌കരിച്ചിരുന്നത്. ഇപ്പോൾ വിവിധ സ്ഥലങ്ങളിൽനിന്ന് വാഹനങ്ങളെത്തി അശാസ്ത്രീയമായി മാലിന്യം തള്ളി പോവുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞദിവസം കോഴിമാലിന്യം തള്ളാനായി ഇവിടെയെത്തിയ ലോറി നാട്ടുകാർ പിടികൂടിയിരുന്നു. മാർച്ച് വാർഡംഗം കാബ്രൻ നൗഷാദ് ഉദ്ഘാടനംചെയ്തു. പി.പി. സൈതു അധ്യക്ഷനായി. പി.കെ. അനിൽകുമാർ, പൊലിയാടത്ത് സരോജിനി, നവാബ് പുള്ളാട്ട്, അഫ്‌സൽ പുള്ളാട്ട്, പറമ്പൻ ഷറഫുദ്ധീൻ എന്നിവർ നേതൃത്വംനൽകി.

നാലാം ഘട്ട വോട്ടെടുപ്പ്: 72 മണ്ഡലങ്ങൾ ഇന്ന് പോളിംഗ് ബൂത്തിൽ

ഭുവനേശ്വര്‍: ഒമ്പത് സംസ്ഥാനങ്ങളിലെ 72 മണ്ഡലങ്ങൾ ഇന്ന് പോളിംഗ് ബൂത്തിൽ. മഹാഹാരാഷ്ട്രയിലും ഒഡിഷയിലും ഇന്ന് വോട്ടെടുപ്പ് പൂർത്തിയാകും. അനന്ത്നാഗിലും ബംഗാളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ജനവിധി തേടുന്നവരിൽ കനയ്യകുമാറും ഊർമ്മിളയും അടക്കമുള്ള പ്രമുഖരും ഉള്‍പ്പെടുന്നുണ്ട്. ബിജെപിക്കും പ്രതിപക്ഷത്തിനും നിര്‍‍ണായകമായ നാലാം ഘട്ടത്തിൽ 12 കോടി 79 ലക്ഷം വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍ ഏറ്റമുട്ടുന്ന രാജസ്ഥാനും മധ്യപ്രദേശും പോളിങ്ങ് ബൂത്തിലെത്തുകയാണ്. കാര്‍ഷിക പ്രതിസന്ധിയും തൊഴിലില്ലായ്മയുമാണ് കോണ്‍ഗ്രസ് പ്രധാന പ്രചാരണ വിഷയമാക്കിയത്. എസ്‍പി - ബിഎസ്‍പി സഖ്യം വെല്ലുവിളി ഉയര്‍ത്തുന്ന യുപിയിലിടക്കം മോദി ഫാക്ടറിലാണ് ബിജെപിയുടെ വിജയ പ്രതീക്ഷ. 2014ലേതു പോലെ വീണ്ടും ഒബിസി കാര്‍ഡ് കളത്തിലിറക്കിയിരിക്കുകയാണ് മോദി. തന്‍റെ ജാതിയെക്കുറിച്ചാണ് പ്രതിപക്ഷ നേതാക്കള്‍ ഇപ്പോള്‍ ചര്‍ച്ച നടത്തുന്നതെന്നും താൻ ഏറ്റവും പിന്നാക്ക ജാതിയിൽപ്പെട്ടയാളാന്നും മോദി പറഞ്ഞു. എസ്‍പി ബിഎസ്‍പി സഖ്യത്തിന്‍റെ യാദവ് ദളിത് മുസ്ലീം വോട്ടു ഏകീകരണ നീക്കം യുപിയിൽ ബിജെപിക്ക് വെല്ലുവിളിയാകുന്ന

വേങ്ങര വ്യാപാരി വ്യവസായ ഏകോപനസമിതി നിർമ്മിച്ച വീട് കൈമാറി*

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിന്  കേരള വ്യാപാരി വ്യവസായി ഏകോപനസമിതി  വേങ്ങര യൂണിറ്റ് നിർമിച്ച വീട് കുടുംബത്തിന് വ്യാപാരി വ്യവസായി എ കോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദിൻ കൈമാറി.  പറപ്പൂർ പഞ്ചായത്തിലെ ഇല്ലിപ്പിലാക്കൽ കുറും കുളത്ത് വെച്ച് നാട്ടിലെ ജനപ്രതിനിധികളും, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളും, രാഷ്ട്രീയ ,സാമൂഹ്യ, മത, സാംസ്കരിക നേതാക്കളും പൗരപ്രമുഖരും ചടങ്ങിൽ പങ്കെടുത്തു...

ആരോഗ്യ ഇൻഷുറൻസ് പുതുക്കാൻ അവസരം

ആരോഗ്യ ഇൻഷൂറൻസ് പുതുക്കൽ  24 തിയ്യതി കൊളപ്പുറം ആസാദ് നഗർ മദ്റസ ത്തു നൂറിൽ വെച്ച് നടക്കും  25 ന് പാക്കടപ്പുറായ UP സ്കൂളിൽ വെച്ച് നടക്കും  26 ന് അടക്കാ പുര Shool ൽ വെച്ച് 27 ന് പുത്തനങ്ങാടി മദ്രസയിൽ വെച്ച് 28 , 29  പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കും കുടുംബത്തിൽ നിന്ന് ഒരാൾ വരണം'' വരുന്നയാൾ അവരുടെ ആധാർ റേഷൻ കാർഡ് ഫോൺ നമ്പർ 50 രുപ എന്നിവ കൈയിൽകരുതണം

സംസ്ഥാനത്ത് പ്രചരണം അന്തിമഘട്ടത്തിൽ.മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം*

കണക്കുകൾ കൂട്ടിയും കിഴിച്ചും മുന്നണികൾ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലാണ് 23ന് വോട്ടെടുപ്പ് നടക്കുക. 21ന് വൈകീട്ട് അഞ്ചിന് കൊട്ടിക്കലാശത്തോടെ സംസ്ഥാനത്തെ പരസ്യപ്രചരണം അവസാനിക്കും. 22ന് നിശബ്ദ പ്രചരണം. ദേശീയ നേതാക്കളുടെ വൻപടയാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇക്കുറി കേരളത്തിലെത്തിയത്.  തിരുവനന്തപുരം: സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചരണം അന്തിമഘട്ടത്തിലേക്ക്. 23ന് ലോക്സഭയിലേക്ക് മൂന്നാംഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. 21ന് വൈകീട്ട് അഞ്ചിന് കൊട്ടിക്കലാശത്തോടെ സംസ്ഥാനത്തെ പരസ്യപ്രചരണം അവസാനിക്കും. 22ന് നിശബ്ദ പ്രചരണം. ദേശീയ നേതാക്കളുടെ വൻപടയാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇക്കുറി കേരളത്തിലെത്തിയത്. ഇതിനു പുറമേ, വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൂടി മൽസരിക്കാനെത്തിയതോടെ കേരളം ശ്രദ്ധാകേന്ദ്രമായി. സ്ഥാനാർഥികളെല്ലാം ഇതിനോടകം മണ്ഡല പര്യടനം പൂർത്തിയാക്കി റോഡ് ഷോയിലാണ്. അവസാനവട്ട ഹൗസ് കാംപയിനുമായി വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് പ്രവർത്തകർ. അതിനിടെ, പരസ്പര ആരോപണ പ്രത്യാരോപണങ്ങളുമായി സ്ഥാനാർഥികളും പാർട്ടി നേതൃത്വവും രംഗത്തുള്ളത് പോരാട്ടത്തിന്

പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

മലപ്പുറം: പൊന്നാനി,മലപ്പുറം ലോക്സഭ മണ്ഡലങ്ങളിലെ മുസ്ലീം ലീഗ് സ്ഥാനാർഥികൾ നാമനിർദേശപത്രിക സമർപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 11.15-ഓടെയാണ് സ്ഥാനാർഥികളായ പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറും വരണാധികാരിയായ മലപ്പുറം ജില്ലാ കളക്ടർക്ക് പത്രിക നൽകിയത്. കോൺഗ്രസ്, മുസ്ലീംലീഗ് നേതാക്കളും സ്ഥാനാർഥികളോടൊപ്പമുണ്ടായിരുന്നു. രാവിലെ പാണക്കാട് തറവാട്ടിലെത്തിയ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും പ്രാർഥന നടത്തിയശേഷമാണ് കളക്ടറേറ്റിലേക്ക് പുറപ്പെട്ടത്. ശേഷം മലപ്പുറം ഡി.സി.സി. ഓഫീസിലും സ്ഥാനാർഥികൾ സന്ദർശനം നടത്തി. പി.കെ. കുഞ്ഞാലിക്കുട്ടിക്കൊപ്പം ഡമ്മി സ്ഥാനാർഥിയായി യു.എ. ലത്തീഫും പത്രിക നൽകി. അഷ്റഫ് കോക്കൂരാണ് ഇ.ടി. മുഹമ്മദ് ബഷീറിന്റെ ഡമ്മി സ്ഥാനാർഥി. സിറ്റിങ് എം.പി.യായ പി.കെ. കുഞ്ഞാലിക്കുട്ടി രണ്ടാംതവണയാണ് മലപ്പുറം ലോക്സഭ മണ്ഡലത്തിൽ മത്സരിക്കുന്നത്. എസ്.എഫ്.ഐ. അഖിലേന്ത്യ പ്രസിഡന്റ് വി.പി.സാനുവാണ് മലപ്പുറത്തെ ഇടതുസ്ഥാനാർഥി. എൻ.ഡി.എ. സ്ഥാനാർഥിയായി വി.ഉണ്ണികൃഷ്ണൻ മാസ്റ്ററും മത്സരിക്കുന്നു. രണ്ടുതവണ പൊന്നാനിയെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തിയ ഇ.ടി.മുഹമ്മദ് ബഷീർ ഹാട്രിക് വിജയം തേടിയാണ് ഇത

അനുമതിയായിട്ടും അഗ്നിസേന അകലെ; തീ ഭയന്ന് വേങ്ങര

വേങ്ങര:അനുമതിയായിട്ടും അഗ്നിരക്ഷാസേനയുടെ ഓഫീസ് വേങ്ങരയിൽ തുടങ്ങാനായില്ല. കോഴിക്കോട് തൃശ്ശൂർ ദേശീയപാത കടന്നുപോകുന്ന തിരൂരങ്ങാടി, വേങ്ങര മണ്ഡലങ്ങളിൽ തീപിടിത്തമോ അപകടങ്ങളോ ഉണ്ടായാൽ ഇവിടത്തുകാർ നിലവിൽ ആശ്രയിക്കേണ്ടത് മലപ്പുറത്തേയോ തിരൂരിലേയോ അഗ്നിരക്ഷാസേനയെയാണ്. ഈ പ്രശ്‌നം എം.എൽ.എ. നിയമസഭയിൽ ഉന്നയിച്ചിരുന്നു. 40 ജീവനക്കാരടങ്ങുന്ന സ്റ്റാഫ് പാറ്റേണും ഓഫീസും അനുവദിച്ച് ഉത്തരവായിട്ടുണ്ട്. സംസ്ഥാന ബജറ്റിൽ തുക വകയിരുത്തിയിട്ടുമുണ്ട്. ഓഫീസിനായി അനുവദിച്ച സ്ഥലം എ.ആർ.നഗർ കുന്നുംപുറം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അങ്കണത്തിലാണ്. എന്നാൽ വകുപ്പുതല അനുമതി കിട്ടാത്തതിനാൽ ഓഫീസിന്റെ പ്രവർത്തനം ഇവിടെ തുടങ്ങാനായിട്ടില്ല. താത്കാലികമായി സ്വകാര്യസ്ഥലത്ത് അഗ്നിരക്ഷാസേനയുടെ ഓഫീസ് തുടങ്ങാൻ വേങ്ങര എം.എൽ.എ കെ.എൻ.എ.ഖാദർ മുൻകൈയെടുത്ത് ശ്രമം തുടരുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. വേനൽ കടുത്തതോടെ വേങ്ങര മണ്ഡലത്തിലെ ചിലഭാഗങ്ങളിൽ തീപ്പിടിത്ത ഭീഷണിയുണ്ട്. ഉണങ്ങിനിൽക്കുന്ന നെൽപ്പാടങ്ങളും പാതയോരങ്ങളും ഇവിടെ ധാരാളമുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെ പറപ്പൂരിൽ പാടശേഖരത്തിന് തീ പിടിച്ചിരുന്നു. ഇല്ലിപിലാക്കൽ കുറുങ്കുണ്ട് ഭാഗത്താണ് തീ പി

പറവകൾക്ക് തണ്ണീർകുടമൊരുക്കാം

വേനല്‍ കടുക്കുന്നു. നമ്മളെ പോലതെനെ ദാഹികുന്നുണ്ട് അവര്ക്കും.. പക്ഷിമൃഗാതികള്ക്ക്   കുടിക്കാന്‍ കുളികാനും പുറത്ത് ശുദ്ധജലം ശേഖരിച്ചു സ്ഥിരം സ്ഥലത്ത് വച്ചിരിക്കുന്ന പാത്രത്തില്‍ നിന്നു ഭയപ്പാടില്ലാതെ വെള്ളം കുടിക്കാന്‍ വരുന്നത് കാണാന്‍ തന്നെ  മനസ്സിന് സന്തോഷം തരുന്ന കാര്യമാണ്... മരത്തിലോ,തറയിലോ വെള്ളം വെക്കാം.തറയിൽ ഇറങ്ങി വെള്ളം കുടിക്കാന്‍ ആണ് പക്ഷികള്‍ ഇഷ്ട്ടപെടുന്നത്..കൂടാതെ കോഴി പൂച്ച പട്ടി മുതലയവക്കും ഉപകാരപെടും...തണലുള്ള മരത്തിന്റെന അടിയില്‍ ആയാല്‍ വെള്ളം ചൂട് പിടികുന്നതില്നിന്നും രക്ഷ കിട്ടും പറമ്പില്‍ നാലഞ്ചുസ്ഥലത്ത് എന്നും ഇതുപോലെ വെള്ളം നിറച്ച് വെക്കാം .നമ്മൾ വെക്കുന്ന വെള്ളം കുടിക്കാൻ  ചെമ്പോത്, മണ്ണാത്തിപ്പുള്ള്  കരിയിലക്കിളി  മൈന ബുൾബുൾ ഓലേഞ്ഞാലി ക്കാക്ക ഇരട്ടവാലൻ മരംകൊത്തി തുടങ്ങി അനവധി പക്ഷികളും പൂച്ചയും നായയും വെള്ളം കുടിക്കാൻ എത്തും

വേങ്ങര:മലപ്പുറം ജില്ലാ ട്രോമ കെയർ വേങ്ങര യൂണിറ്റിന്റെ ജനറൽ ബോഡി യോഗം ചേർന്നു

വേങ്ങര:മലപ്പുറം ജില്ലാ ട്രോമ കെയർ വേങ്ങര യൂണിറ്റിന്റെ ജനറൽ ബോഡി യോഗം വൈകിട്ട് 7 മണിക്ക് വേങ്ങര വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു.പ്രസിഡന്റ് ശ്രീകുമാർ ഉത്ഘാടനം നിർവഹിച്ച യോഗത്തിൽ പുതുതായി വേങ്ങര സ്റ്റേഷൻ യൂണിറ്റിൽ ചേർന്നവർക്കുള്ള ID കാർഡ് വിതരണവും വേങ്ങര യൂണിറ്റിന്റെ ഇത് വരെ നടന്ന പ്രവർത്തനങ്ങൾ വിശകലനവുംചെയ്തു പ്രസിഡന്റ് ശ്രീകുമാർ,സെക്രട്ടറി  ഷാജി,ക്യാപ്റ്റൻ അജ്മൽ PK, മുതലായവർ യോഗത്തിന്ന് നേതൃത്വം നൽകി

ഫൈബർ പമ്പുസെറ്റ് കിട്ടിയില്ല; കൂരിയാട് പാടത്തുനിന്ന് ആസിഡ് നീക്കാനായില്ല

* എ.ആർ.നഗർ:കോഴിക്കോട് -തൃശ്ശൂർ ദേശീയപാതയിൽ കൊളപ്പുറത്ത് പെട്രോൾ പമ്പിനടുത്തുവെച്ച് ആസിഡ് ചോർന്നത്‌ നീക്കാനായില്ല. ടാങ്കർ ലോറിയിൽനിന്ന് വേങ്ങര കൂരിയാട് പാടത്ത് ജലസംഭരണികളിൽ ശേഖരിച്ചതും വണ്ടിയിൽ ബാക്കിയുള്ള ആസിഡുമാണുള്ളത്‌. ഇത്‌ ബുധനാഴ്ച രാത്രിവരെ നീക്കാനായില്ല. ആസിഡ് കൊണ്ടുപോകാനായി മറ്റൊരു ടാങ്കർലോറി എത്തിയെങ്കിലും ഫൈബർ പമ്പുസെറ്റ് കിട്ടാത്തതിനാൽ ആസിഡ് മാറ്റാനായില്ല. കാർവാറിൽനിന്ന് കൊച്ചിയിലേക്ക് ദേശീയപാതയിലൂടെയുള്ള യാത്രയ്ക്കിടെ ആസിഡ് ചോർന്നതിനെത്തുടർന്ന് തിങ്കളാഴ്ച രാത്രി ഒരുമണിക്ക് വേങ്ങര കൂരിയാട് പാടത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വാഹനംനിർത്തിയാണ് ടാങ്കറിലെ പകുതിയോളം ആസിഡ് ജലസംഭരണികളിലേക്ക് മാറ്റിയത്. കൊച്ചിയിലേക്ക് ഡിറ്റർജെന്റ് നിർമിക്കാൻ കൊണ്ടുപോവുകയായിരുന്ന ഗാഢ ഹൈഡ്രോക്ലോറിക് ആസിഡാണ് ചോർന്നത്. ആസിഡ് നീക്കാൻ ലോഹനിർമിതമായ പമ്പുസെറ്റ് ഉപയോഗിക്കാൻ പറ്റില്ല. ബെംഗളൂരു, എറണാകുളം എന്നിവിടങ്ങളിൽ അന്വേഷിച്ചെങ്കിലും പമ്പുസെറ്റ് ലഭ്യമായിട്ടില്ല. ആസിഡിന്റെ വിലയേക്കാൾ തുക ഇത് നീക്കംചെയ്യാൻ വേണമെന്ന കാരണത്താൽ ഇവിടെ ഉപേക്ഷിച്ചുപോകുമോ എന്നതാണ് അധികൃതരുടെ ആശങ്ക. സംഭവസ്ഥലം വേങ്ങര പോലീസിെന്റയും ഹൈവേ

വേങ്ങരയിൽ നിന്നുള്ള പത്രവാർത്തകൾ

അര നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന മലപ്പുറം ജില്ലക്ക് വിവിധ മേഖലകളില്‍ സംഭാവനകളര്‍പ്പിച്ച മഹത് വ്യക്തിത്വങ്ങളെയും ആദരിച്ചു

അര നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന മലപ്പുറം ജില്ലക്ക് വിവിധ മേഖലകളില്‍ സംഭാവനകളര്‍പ്പിച്ച മഹത് വ്യക്തിത്വങ്ങളെയും സ്ഥാപനങ്ങളെയും സഘടനകളെയും ആദരിക്കുന്നതിന് വേണ്ടി മീഡിയ വണ്‍ സംഘടിപ്പിച്ച  ചടങ്ങിൽ മരണാനന്ദരം വന്ദ്യ പിതാവ്.. മുൻ മന്ത്രി യു.എ. ബീരാൻ സാഹിബിനുള്ള   ആദരം മകൻ യു.എ.നസീർ സാഹിബ്‌ ഏറ്റു വാങ്ങി. മലപ്പുറത്തു നടന്ന ചടങ്ങിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനിൽ നിന്നും യു.എ.നസീർ ഏറ്റു വാങ്ങിയ ശേഷം ഇ.എം.എസിന്റെ പുത്രി ഡോ: രാധ, അഹമ്മത് കുരിക്കളുടെ മകൻ മെഹബൂബ്, പാണക്കാട് ബഷീർ അലി ശിഹാബ് തങ്ങൾ, ഒ.അബ്ദുറഹിമാൻ സാഹിബ് (മാധ്യമം) ,എം.എൽ.എ.മാരായ  അബ്ദുൽ ഹമീദ്, ഉബൈദുള്ള, എം.ഉമ്മർ എന്നിവരോടൊത്ത്.

തങ്ങൾ മാഷുടെ യാത്രയപ്പ് സമ്മേളന പ്രചരണാർഥം VVC വലിയോറ സംഘടിപ്പിച്ച വലിയോറ വോളി ലീഗിൽ MSV മണപ്പുറം വിജയികളായി

തങ്ങൾ മാഷുടെ യാത്രയപ്പ് സമ്മേളന പ്രചരണാർഥം VVC വലിയോറ സംഘടിപ്പിച്ച വലിയോറ വോളി ലീഗിൽ MSV മണപ്പുറം വിജയികളായി

കൂടുതൽ വാർത്തകൾ

മലപ്പുറം നൂറാടിപാലത്തില്‍ നിന്നും വെള്ളത്തിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

കടലുണ്ടിപ്പുഴയില്‍ മലപ്പുറം നൂറാടിപാലത്തില്‍ നിന്നും വെള്ളത്തിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ 10 ഓടെയാണ് സംഭവം. കൊണ്ടോട്ടി മുസ്‌ലിയാരങ്ങാടി സ്വദേശി വിപിന്‍ (27) ആണ് പുഴയില്‍ ചാടിയത്. ഇയാളുടേതെന്ന് കരുതുന്ന ബൈക്കും ചെരുപ്പും മൊബൈല്‍ ഫോണും പാലത്തിന് സമീപത്തു നിന്നും കിട്ടിയിട്ടുണ്ടായിരുന്നു ഈ ഫോണിലേക്ക് ഭാര്യയുടെ കോള്‍  വന്നത് ആളെ തിരിച്ചറിയാന്‍ സഹായകമായി.  പാലത്തില്‍ നിന്നും ഒരാള്‍ പുഴയില്‍ ചാടുന്നതും ഒഴുക്കില്‍പെട്ടുപോവുന്നതും നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. മലപ്പുറം, പെരിന്തല്‍മണ്ണ, മഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സും നാട്ടുകാരും തിരച്ചില്‍ IRW. ട്രോമാ കെയർ. നസ്ര സന്നദ്ധ സേന. ആക്‌സിഡന്റ് റെസ്ക്യൂ 24×7.  മറ്റ് സന്നദ്ധ സേന പ്രവർത്തകർ നടത്തിയാണ്  മൃതദേഹം കണ്ടെത്തിയത്.

മലപ്പുറം നൂറാടി പാലത്തിൽ നിന്ന് ഒരാൾ വെള്ളത്തിൽ ചാടിയായി സംശയം

മലപ്പുറം നൂറാടി പാലത്തിൽ നിന്ന് ഒരാൾ വെള്ളത്തിൽ ചാടിയതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫയർഫോയിസും, മലപ്പുറം ജില്ലാ ട്രോമാ കെയർ പ്രവർത്തകരും തിരച്ചിൽ നടത്തുന്നു  പാലത്തിൽ നിന്ന് ചാടി എന്ന് സംശയിക്കുന്ന ആളുടെ ബൈക്ക് സമീപത്തിനിന്ന് കണ്ടതിടുണ്ട്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം 

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ വെറുതെ വിട്ടതുമൊന്

അഴിമുഖത്തിനുസമീപം മീൻപിടിക്കുന്നതിനിടെ കാണാതായ ഷാഫിയുടെ മയ്യിത്ത് കണ്ടെത്തി; വിനയായത് അടിയൊഴുക്ക്..!

വടകര സാൻഡ് ബാങ്ക്സ് അഴിമുഖത്തിനുസമീപം മീൻപിടിക്കുന്നതിനിടെ  കടലില്‍ കാണാതായ പറമ്പിൽ പീടിക സ്വദേശി കാളംബ്രാട്ടില്‍ വീരാൻകുട്ടിയുടെ മകൻ മുഹമ്മദ് ഷാഫി(42)യുടെ മയ്യിത്ത് കണ്ടെത്തി. ഇന്നലെ രാവിലെ എട്ടുമണിയോടെമീൻ പിടിക്കുന്നതിനിടെ കാണാതായ മുഹമ്മദ് ഷാഫിക്കായി തിരച്ചില്‍ തുടരുകയായിരുന്നു. ഇന്ന് അല്പ സമയം മുമ്പാണ് മയ്യിത്ത് കണ്ടെത്തിയത്. പുഴമത്സ്യത്തൊഴിലാളികളായ അഞ്ചംഗസംഘം സാൻഡ് ബാങ്ക്സിന് എതിർവശത്തുനിന്ന് വീശുവല ഉപയോഗിച്ച്‌ മീൻപിടിക്കുമ്പോഴാണ് സംഭവം. വല കടലിലേക്ക് ആഴ്ന്നപ്പോള്‍ മുഹമ്മദ് ഷാഫി തിരിച്ചുവലിക്കാൻ ശ്രമിക്കവേ ശക്തമായ ഒഴുക്കില്‍പ്പെട്ടു. കയർ എറിഞ്ഞുകൊടുത്ത് രക്ഷപ്പെടുത്താൻ കൂടെയുള്ളവർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മറ്റു മത്സ്യത്തൊഴിലാളികള്‍ അടുത്തെത്തിയപ്പോഴേക്കും മുഹമ്മദ് ഷാഫി ആഴത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. ഷാഫിക്കായി നടത്തിയ തിരച്ചിലിനെ കാലാവസ്ഥ പ്രതികൂലമായി ബാധിച്ചിരുന്നു. പുഴയും കടലും ചേരുന്ന ഭാഗമായതുകൊണ്ടുതന്നെ ഇവിടെ അടിയൊഴുക്ക് കൂടുതലായതാണ് ബുദ്ധിമുട്ട് സൃഷ്ടിച്ചത്. ഇതും ശക്തമായ തിരമാലയും മഴയും തിരച്ചിലിന് തടസ്സമുണ്ടാക്കി. കൂടാതെ, ശക്തമായ മഴവെള്ള

ഏറെ കാലമായി വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി നിന്നിരുന്ന ചീനി മരം ട്രോമാ കെയർ പ്രവർത്തകർ മുറിച്ചു നീക്കി

പെരിന്തൽമണ്ണ: ഏറെകാലമായി വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും ഭീഷണിയായി സിവിൽ സ്റ്റേഷൻ വളപ്പിൽ കോടതിക്കു മുമ്പിലായി നിന്നിരുന്ന ചീനി മരം മുറിച്ചു നീക്കി മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ. പെരിന്തൽമണ്ണ വില്ലേജ് ഓഫീസർ ജയകൃഷ്ണൻ. പി.സി എന്നവരുടെ നിർദ്ദേശപ്പ്രകാരമാണ് ട്രോമാ കെയർ പ്രവർത്തകർ ഈ ദൗത്യം ഏറ്റെടുത്തത്.  യൂണിറ്റ് ലീഡർ ഷുഹൈബ് മാട്ടായ, ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി, സെക്രട്ടറി ഫവാസ് മങ്കട, വാഹിദ അബു, യാസർ എരവിമംഗലം, ജിൻഷാദ് പൂപ്പലം, രവീന്ദ്രൻ പാതായ്ക്കര, ഗിരീഷ് കീഴാറ്റൂർ, വിനോദ് മുട്ടുങ്ങൽ, നിതു ചെറുകര, പ്രജിത അജീഷ്, ഫാറൂഖ് പൂപ്പലം, റീന കാറൽമണ്ണ, ശ്രീജ ആനമങ്ങാട്, ആശ ജൂബിലി, വന്ദന എരവിമംഗലം, ജസ്‌ന എരവിമംഗലം, അൻവർ ഫൈസി പാതായ്ക്കര, പാലക്കാട്‌ ജില്ലാ ട്രോമാ കെയർ പ്രവർത്തകരായ റിയാസുദ്ധീൻ, നൗഷാദ്, റഹീം, ജംഷാദ്എന്നിവർ ചേർന്നാണ് ദൗത്യം പൂർത്തീകരിച്ചത്.

ഞായറാഴ്ച വലിയോറയിലൂടെ സർവീസ് നടത്തുന്ന ബസുകളുടെ സമയങ്ങൾ

വേങ്ങര ഭാഗത്തേക്കുള്ള ബസ് ടൈം 7.50 AM 8.00AM 10.30 AM 12.00 AM 12.15 PM 12.25 PM 1.05 PM 3.00 PM 3.30 PM 4.00. PM 5.30.PM ചെമ്മാട് ഭാഗത്തേക്കുള്ള ബസ് സമയങ്ങൾ 7.00 AM 7.30 AM 7.55 AM 9.15 AM 11.00 AM 11.55 AM 1.25 PM 1.55 PM 2.15 PM 2.55 PM 4.35 PM 5.15 PM 6.00 PM

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ

ഒളിംപിക് റൺ 2024 ജൂൺ 23 നിങ്ങൾക്കും പങ്കുചേരാംപങ്കെടുക്കുന്നവർക്ക് ടീഷർട്ടും റിഫ്രഷ്മെൻ്റും ഉണ്ടായിരിക്കും

ഒളിംപിക് റൺ  2024 ജൂൺ 23  നിങ്ങൾക്കും പങ്കുചേരാം പങ്കെടുക്കുന്നവർക്ക് ടീഷർട്ടും റിഫ്രഷ്മെൻ്റും ഉണ്ടായിരിക്കും 2024 ജൂൺ 23 ഇന്റർനാഷണൽ ഒളിമ്പിക് ദിനത്തിൽ  എം.എസ്.പി സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച്  കോട്ടപ്പടി സ്റ്റേഡിയത്തിൽ അവസാനിക്കുന്ന *ഒളിംപിക് റൺ* വർണ്ണാഭമായി  സംഘടിപ്പിക്കുന്നു. 2000 പേർ പങ്കെടുക്കുന്ന  വിപുലമായ പരിപാടി ആയിരിക്കും. കായിക താരങ്ങളും കായിക പ്രദർശനങ്ങളും ഉൾക്കൊള്ളുന്ന റൺ , ജില്ലാ ഭരണകൂടത്തിൻ്റെയും സ്പോർട്സ് കൗൺസിലിന്റെയും ഒളിമ്പിക്സ് അസോസിയേഷന്റെയും  അഭിമുഖ്യത്തിലാണ്  സംഘടിപ്പിക്കുന്നത്.  സമയം രാവിലെ 7:30  പങ്കെടുക്കാൻ താൽപര്യമുള്ളവർ ഗൂഗിൾ ഫോമിൽ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്  റജിസ്ട്രേഷൻ ഫീ ഇല്ല പങ്കെടുക്കാൻ താല്പര്യം ഉള്ളവർ ഈ ഫോം പൂരിപ്പിക്കുക

പുള്ളി വരാൽ, ചെറുമീൻ, ചേറാൻ എന്നിപേരുകളിൽ അറിയപ്പെടുന്ന മത്സ്യം FISHinKERALA

പുള്ളിവരാൽ(Bullseye snakehead).  ശാസ്ത്രീയനാമം:(Channa marulius ) നമ്മുടെ പുഴകളിലും പടങ്ങളിലും തൊടുകളിലും കാണപ്പെടുന്ന വരാൽ കുടുംബത്തിലെ ഒരു മത്സ്യമാണിത്, ഈ മത്സ്യത്തെ ചെറുമീൻ, പുള്ളിവരാൽ, ചേറാൻ എന്നൊക്കെ പലസ്ഥലങ്ങളിലും വിളിക്കാറുണ്ട് കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ കൂടുതലായി ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഈ മീനുകൾക്ക് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങളും ചെറുമീനുകളേലെയും, ചെറു പ്രാണികളെയും, തവളയെയും ഈ മീൻ ഭക്ഷിക്കും. ചെറു മീനുകൾ, തവള, ചെറു പ്രാണികൾ  എന്നിവയെ ചുണ്ടയിൽ കോർത്ത്‌ഇട്ടും  ഫ്രോഗ് ലൂർ ഉപയോഗിച്ചും ഈ മത്സ്യങ്ങളെ വേഗത്തിൽ പിടിക്കാൻ കഴിയും, പാടങ്ങളിലെ ചെറുകുഴികൾ വറ്റിച്ചും ഈ മത്സ്യങ്ങളെ പിടിക്കാറുണ്ട്. ഭക്ഷണയോഗ്യമായ ഈ മത്സ്യത്തിന്ന് നല്ല ടെസ്റ്റാണ്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്

മഴക്കാലം അപ്ഡേറ്റ് 2024 Rain updates2024

  മഴക്കാലം അപ്ഡേറ്റ് 2024 വാട്സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ബാക്കികയം അണക്കെട്ടിലെ ഏറ്റവും പുതിയ ജലനിരപ്പ് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഏറ്റവും പുതിയ മുന്നറിയിപ്പുകൾ അറിയാൻ ഇവിടെ അമർത്തുക ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ മഴക്കാലം 2024 ഫോട്ടോസ് മഴക്കാലം 2024 വീഡിയോസ് പുതുമഴയിൽ 2024 ൽ പുഴയിലേക്ക് ആദ്യമായി വെള്ളം ഒഴുകിവരുന്നു 👇