വേനല്‍ കടുക്കുന്നു. നമ്മളെ പോലതെനെ ദാഹികുന്നുണ്ട് അവര്ക്കും.. പക്ഷിമൃഗാതികള്ക്ക് കുടിക്കാന്‍ കുളികാനും പുറത്ത് ശുദ്ധജലം ശേഖരിച്ചു സ്ഥിരം സ്ഥലത്ത് വച്ചിരിക്കുന്ന പാത്രത്തില്‍ നിന്നു ഭയപ്പാടില്ലാതെ വെള്ളം കുടിക്കാന്‍ വരുന്നത് കാണാന്‍ തന്നെ മനസ്സിന് സന്തോഷം തരുന്ന കാര്യമാണ്...
മരത്തിലോ,തറയിലോ വെള്ളം വെക്കാം.തറയിൽ ഇറങ്ങി വെള്ളം കുടിക്കാന്‍ ആണ് പക്ഷികള്‍ ഇഷ്ട്ടപെടുന്നത്..കൂടാതെ കോഴി പൂച്ച പട്ടി മുതലയവക്കും ഉപകാരപെടും...തണലുള്ള മരത്തിന്റെന അടിയില്‍ ആയാല്‍ വെള്ളം ചൂട് പിടികുന്നതില്നിന്നും രക്ഷ കിട്ടും
പറമ്പില്‍ നാലഞ്ചുസ്ഥലത്ത് എന്നും ഇതുപോലെ വെള്ളം നിറച്ച് വെക്കാം .നമ്മൾ വെക്കുന്ന വെള്ളം കുടിക്കാൻ ചെമ്പോത്, മണ്ണാത്തിപ്പുള്ള് കരിയിലക്കിളി മൈന ബുൾബുൾ ഓലേഞ്ഞാലി ക്കാക്ക ഇരട്ടവാലൻ മരംകൊത്തി തുടങ്ങി അനവധി പക്ഷികളും പൂച്ചയും നായയും വെള്ളം കുടിക്കാൻ എത്തും
ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish
ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട് ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട് നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!" ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്. വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്. എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ