എ.ആർ.നഗർ:ഡി.വൈ.എഫ്.ഐ. മേഖലാകമ്മിറ്റി എ.ആർ.നഗർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. എ.ആർ. നഗറിൽ നിലവിലുള്ള കുടിവെള്ളപദ്ധതി കാര്യക്ഷമമായി പ്രവർത്തിപ്പിക്കുക, ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന പഞ്ചായത്ത് ഭരണസമിതി നയം തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. പി. പ്രിൻസ്‌കുമാർ ഉദ്ഘാടനംചെയ്തു. ഷാജി ചാനത്ത് അധ്യക്ഷനായി. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റ് കെ.ടി. അബ്ദുസമ്മദ്, എം. ഇബ്രാഹിം, കെ.പി. സമീർ, എം. നവാസ്, കെ. ഗിരീഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു. പിന്നീട് നേതാക്കൾ പഞ്ചായത്ത് സെക്രട്ടറിയുമായി ചർച്ച നടത്തി. തിങ്കളാഴ്ച കുടിവെള്ളവിതരണം പുനഃസ്ഥാപിക്കുമെന്ന രേഖാമൂലമുള്ള ഉറപ്പിൽ സമരം അവസാനിപ്പിച്ചു.
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ